നിലവിലെ വിഭാഗം
പാഠം ചീത്ത സമ്പാദനവും നിഷിദ്ധ സാമ്പത്തിക ഇടപാടുകളും
സമ്പാദനത്തിൽ അനുവദനീയമായ നല്ല സമ്പാദനവും നിഷിദ്ധമായ ചീത്ത സമ്പാദനവും ഉണ്ട്, അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും, ഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ച് തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുവിന്‍. മോശമായ സാധനങ്ങള്‍ (ദാനധര്‍മ്മങ്ങളില്‍) ചെലവഴിക്കുവാനായി കരുതി വെക്കരുത്." (സൂ. ബഖറ 267)
അബൂ ഹുറയ്റ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം, നബി(സ) പറഞ്ഞിരിക്കുന്നു: " ഒരു മനുഷ്യൻ സമ്പത്ത് സ്വീകരിക്കുമ്പോൾ അത് അനുവദനീയമായതിൽ നിന്നാണോ നിഷിദ്ധമായതിൽ നിന്നാണോ എന്ന് പരിഗണിക്കാത്ത ഒരു കാലം ജനങ്ങൾക്ക് കടന്ന് വരും" (ബുഖാരി 2083)
ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നലോ അല്ലെങ്കിൽ മതം വിരോധിച്ച മാർഗങ്ങളിലൂടെ സമ്പാദിക്കലോ ആണ് ഇത്.
ചീത്ത സമ്പാദന മാർഗങ്ങൾ
ചീത്ത സമ്പാദനത്തിൽ ഏർപ്പെടുന്നതിനുള്ള കാരണങ്ങൾ
ചീത്ത സമ്പാദനത്തിന്റെ ദോഷങ്ങൾ
സാമ്പത്തിക ഇടപാടുകളിലെ നിഷിദ്ധങ്ങളുടെ ഇനങ്ങൾ
സ്വതവേ നിഷിദ്ധമായത്
ശവം, രക്തം, പന്നി മാംസം, മ്ലേച്ഛതകൾ, മാലിന്യങ്ങൾ പോലെ അതിന്റെ സത്തയാൽ തന്നെ നിഷിദ്ധമായ കാര്യങ്ങൾ. മനസ് സ്വതവേ തന്നെ വിമുഖതകാണിക്കുന്ന കാര്യങ്ങളാണ് ഇവ. അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ ( നേര്‍ച്ചയായി ) പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മ്മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും ( ഇവ ഭക്ഷിക്കാന്‍ ) നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ നാഥന്‍ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (സൂ. അൻആം 145)
പലിശ, ചൂതാട്ടം, വഞ്ചന, പൂഴ്‌ത്തിവെപ്പ്, ചതി തുടങ്ങി മറ്റുള്ളവരോട് അക്രമമാകുന്നതും അവരുടെ ധനം അന്യായമായി തിന്നുന്നതുമായ മതം വിലക്കുന്ന എല്ലാ ക്രയവിക്രയങ്ങളും. ഈ ഒരു ഇനം മനസ്സ് ഇച്ഛിക്കുന്നതാണ്. അതിനാൽ തന്നെ ഇതിന് ഒരു തടയലും ശാസനയും ആവശ്യമാണ്. ശിക്ഷ അതിൽ ഏർപ്പെടുന്നതിൽ നിന്നും തടയുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അനാഥകളുടെ സ്വത്തുകള്‍ അന്യായമായി തിന്നുന്നവര്‍ അവരുടെ വയറുകളില്‍ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവര്‍ നരകത്തില്‍ കത്തിഎരിയുന്നതുമാണ്. " (സൂ. നിസാഅ് 10). വീണ്ടും അവൻ പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. * നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക." (സൂ. ബഖറ 278-279).