പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം കുടുംബത്തിന്റെ സ്ഥാനം ഇസ്‌ലാമിൽ

ഇസ്‌ലാമിലെ കുടുംബ സങ്കൽപ്പത്തെ കുറിച്ചും അതിന്റെ സ്ഥാനത്തെ കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • ഇസ്‌ലാമിലെ കുടുംബ സങ്കൽപ്പത്തെ കുറിച്ച് മനസിലാക്കുക. 
  • ഇസ്‌ലാമിൽ കുടുംബത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള വിശദീകണം. 
  • ഇസ്ലാമിലെ കുടുംബ നിർമാണത്തിന്റെ അടിസ്ഥാനംമനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

എന്താണ് സമൂഹം

വംശം, ഭാഷ, ചരിത്രം മുതലായ പൊതു സവിശേഷതകളുള്ള ഒരു കൂട്ടം വ്യക്തികൾ ഉൾക്കൊള്ളുന്നതാണ് ഒരു സമൂഹം. എന്നാൽ അതിനേക്കാൾ വലുതാണ് മതപരമായ സവിശേഷത. വ്യക്തികൾ ഭാര്യാഭർത്താക്കന്മാർ ഉൾകൊള്ളുന്ന കുടുംബത്തിൽ നിന്നാണ് രൂപപ്പെടുന്നത്. അവരോരോരുത്തരും ആൺമക്കളെയും പെൺമക്കളെയും ഉത്പാദിപ്പിക്കുകയും അതേ രീതിയിൽ പ്രവർത്തിക്കാനും കഴിയുന്ന പുതിയ കുടുംബങ്ങൾ സൃഷ്ടിക്കുന്നു. ഇതിലൂടെ സമൂഹം നിലനിൽക്കുകയും തുടരുകയും ചെയ്യുന്നു.

നല്ല ദാമ്പത്യ ജീവിതമാണ് സാമൂഹിക ജീവിതത്തിന്റെ അടിത്തറ. അതിനാൽ, തന്നെ കുടുംബമെന്ന അടിത്തറക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്.

മനുഷ്യൻ പ്രകൃത്യാ ഒരു സാമൂഹിക ജീവിയാണെങ്കിലും, ഒരു സമൂഹത്തിൽ അതിലെ അംഗങ്ങളുമായി വിവിധ ബന്ധങ്ങളാൽ കൂട്ടിയിണങ്ങി ജീവിക്കുന്നതിനേക്കാൾ സുഖകരമായ മറ്റൊന്നില്ല. എന്നിരുന്നാലും, അവൻ ചില വികാരങ്ങളും വിചാരങ്ങളും പരിമിതമായ എണ്ണം ആളുകൾക്ക് മാത്രമായി നീക്കിവയ്ക്കണം. അത് കുടുംബാംഗങ്ങളാണ്. നിയമപരമായ വിവാഹത്തിലൂടെ ഒന്നിക്കുന്ന ഒരു പുരുഷനും സ്ത്രീയും അവരുടെ സന്തതികളും അടങ്ങുന്ന ഒരു സാമൂഹിക ഘടകമാണ് ഇസ്ലാമിലെ കുടുംബം.

വിവാഹത്തെ പ്രോത്സാഹിപ്പിക്കുക,കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഒരേ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള നിയമപരമായ ബന്ധങ്ങൾ നിയന്ത്രിക്കൽ തുടങ്ങി നിരവധി വിഷയങ്ങളിലൂടെ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഇസ്‌ലാം ഏറ്റെടുത്തിട്ടുണ്ട്. അല്ലാഹു ഉദ്ദേശിച്ച മാനവികതയുടെ തിളങ്ങുന്ന പ്രകടനമാണ് ഈ കുടുംബ വ്യവസ്ഥ.

ഇസ്‌ലാമിൽ കുടുംബത്തിന്റെ സ്ഥാനം

١
ഇസ്‌ലാമിൽ, തുല്യവും സുസ്ഥിരവും സുരക്ഷിതവുമായ ഒരു മനുഷ്യ സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള പ്രധാന അടിത്തറയാണ് കുടുംബം.
٢
വ്യക്തികൾ ഉത്ഭവിക്കുകയും ബന്ധങ്ങൾ രൂപപ്പെടുകയും ചെയ്യുന്ന ശോഭയുള്ളതും ശുദ്ധവുമായ ചിത്രമാണ് കുടുംബം.
٣
മനുഷ്യനിൽ സാമൂഹിക സ്വഭാവം രൂപപ്പെടുന്ന ആദ്യത്തെ കളരിയാണ് ഇസ്ലാമിലെ കുടുംബം. ഒരാൾ തന്റെ അവകാശങ്ങളും കടമകളും തന്റെ കുടുംബത്തിൽ നിന്നാണ് പഠിക്കുന്നത്.
٤
ഇസ്‌ലാമിൽ കുടുംബമാണ് തന്റെ വംശപരമ്പര വികസിപ്പിക്കാനുള്ള പിതാവിന്റെ സഹജാവബോധം വളർത്തുന്നത് , അതിനാൽ മനുഷ്യരാശിയെ സംരക്ഷിക്കുന്നതിലൂടെ ആ ലക്ഷ്യം കൈവരിക്കാനാകും.
٥
ഇസ്‌ലാമിൽ കുടുംബത്തിനുള്ള ഏറ്റവും വലിയ സ്ഥാനം എന്നുള്ളത്, അല്ലാഹു തന്റെ ദാസന്മാർക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി അല്ലാഹു പരിചയപ്പെടുത്തുന്നത് ഇസ്‌ലാമിലെ കുടുംബ വ്യവസ്ഥയാണ്. അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍." (സൂ. നിസാഅ് 1).

വിവാഹം ഇസ്‌ലാമിൽ

അല്ലാഹു സ്ത്രീയിലും പുരുഷനിലും അപരനോടുള്ള ആകർഷണം സന്നിവേശിപ്പിച്ചിരിക്കുന്നു. ഈ ആകർഷണത്തിനുള്ളനുള്ള നിയമപരമായ പരിഹാരവും മനുഷ്യരാശിയുടെ വികസനത്തിനും സംരക്ഷണത്തിനുമുള്ള മാർഗവുമായി വിവാഹത്തെ അവൻ നിശ്‌ചയിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതിനാൽ തന്നെ ഖുർആനും സുന്നത്തും വിവാഹത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഇസ്ലാമിക കുടുംബ രൂപീകരണം രണ്ട് പ്രധാന സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്

മാനസികം

മനസമാധാനം എന്നതിൽ ഖുർആനിൽ പരാമർശിക്കപ്പെട്ട സ്നേഹവും കാരുണ്യവും ഉൾകൊള്ളുന്നു. അല്ലാഹു പറയുന്നു:"നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (സൂ. റൂം 21)

ഭൗതികം

വിവാഹ കരാറിന്റെ നിബന്ധനകൾ പൂർത്തീകരിക്കുന്നതിലും വീട്ട് ചിലവ് നടത്തൽ , കുടുംബ പരിപാലനം, വീട്ടുജോലികൾ ചെയ്യൽ, കുട്ടികളുടെ പരിപാലനം തുടങ്ങി ഭാര്യാ ഭർത്താക്കന്മാർ അവരുടെ ബാധ്യതകൾ നിറവേറ്റുന്നതിലും ഇത് പ്രതിഫലിക്കുന്നു.

ഈ കുടുംബ ഘടനയിൽ അഭയം പ്രാപിച്ചിരിക്കുന്ന അംഗങ്ങൾ ശിഥിലമാകാതിരിക്കാനും ഈ ഘടനയുടെ സംരക്ഷണത്തിനും ദമ്പതികളിൽ ഓരോരുത്തരും കൂടുതൽ ശ്രദ്ധ ചെലുത്താൻ ഇസ്‌ലാം ആവശ്യപ്പെടുന്നു. അതുകൊണ്ടാണ് രണ്ട് ഇണകൾക്കിടയിൽ താത്പര്യം ഇല്ലെങ്കിൽ പോലും ക്ഷമ കൈക്കൊള്ളാനും ദാമ്പത്യബന്ധം തുടരാനും ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: "അവരോട്‌ നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്‍മ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം." (നിസാഅ് 19).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക