പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഭാര്യാഭർത്താക്കന്മാരുടെ അവകാശങ്ങളും കടമകളും

ദമ്പതികളിൽ ഓരോരുത്തർക്കും തന്റെ ഇണയോടുള്ള അവകാശങ്ങളെയും കടമകളെയും കുറിച്ച് ഈ പാഠത്തിൽ നമുക്ക് പഠിക്കാം.

  • ദാമ്പത്യ ജീവിതത്തിലെ അവകാശങ്ങളുടെയും ബാധ്യതകളുടെയും പൊതുവായ നിയമങ്ങൾ മനസിലാക്കുക.
  • ഭർത്താവിന് ഭാര്യയോടുള്ള ചില കടമകൾ വിശദീകരിക്കുക.
  • ഭാര്യക്ക് ഭർത്താവിനോടുള്ള ചില കടമകൾ വിശദീകരിക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ദാമ്പത്യ ജീവിതം അവകാശങ്ങളും കടമകളും

ഓരോ ഇണകൾക്കും അവരിൽഏല്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾക്കനുസൃതമായി നിരവധി അവകാശങ്ങൾ ഇസ്ലാം നൽകിയിട്ടുണ്ട്. ഓരോ ഇണകളും ഈ ചുമതലകൾ നിർവഹിക്കുകയും തന്റെ ഇണയുടെ അവകാശങ്ങൾ അവർക്ക് വകവെച്ച് കൊടുക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ലക്ഷ്യം കൈവരിക്കാൻ കഴിയുന്ന തരത്തിൽ അവർക്കിടയിലുള്ള ബന്ധം വ്യവസ്ഥാപിതമാവുകയും ഇരുവരുടെയും അഭിമാനം സംരക്ഷിക്കപ്പെടുകയും വിജയകരമായ കുടുംബത്തിന് അടിത്തറയിടുകയും ചെയ്യുന്നത്.

ഭാര്യക്ക് ഭർത്താവിനോടുള്ള കടമകൾ

١
കുടുംബത്തിന് മേൽ അവന്റെ അധികാരത്തെ അംഗീകരിക്കുക.
٢
ഭർത്താവിന്റെ സ്വത്ത് സംരക്ഷിക്കുക.
٣
ഭർത്താവിന്റെ അഭാവത്തിൽ അവന്റെ അവകാശങ്ങളുടെ സംരക്ഷണം.
٤
അവന്റെ മക്കളെ സംരക്ഷിക്കുക.
٥
നന്മകളിൽ അവനെ സഹായിക്കുക.
٦
അവളുടെ മാതാപിതാക്കളുൾപ്പടെയുള്ള ബന്ധുക്കളുടെ അവകാശങ്ങളെക്കാൾ അവന്റെ അവകാശങ്ങൾക്ക് മുൻഗണന നൽകുക.
٧
വീടിന്റെയും കുട്ടികളുടെയും പരിപാലനം നിർവഹിക്കുക.

കുടുംബത്തിന് മേൽ അവന്റെ അധികാരത്തെ അംഗീകരിക്കുക.

അല്ലാഹു പറയുന്നു: "പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന്‌ മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ്‌ നല്‍കിയത്‌ കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്‌." (സൂ. നിസാഅ് 34). അതായത് ഭർത്താവ് പിടിവാശിയും സ്വാർത്ഥതയും ഇല്ലാതെ ഏറ്റവും നല്ല രീതിയിൽ കുടുംബം നിർവഹണം കൈകാര്യം ചെയ്യണം, ഭാര്യ നല്ല കാര്യങ്ങളിൽ അവനെ പിന്തുണയ്ക്കുകയും അവനെ അനുസരിക്കുകയും വേണം, അല്ലാഹു തന്റെ നീതിയും വിവേകവും കൊണ്ട് നൽകിയ പദവി നിഷേധിക്കരുത്.

ഭർത്താവിന്റെ സ്വത്ത് സംരക്ഷിക്കുക.

അവന്റെ വ്യക്തമായ അനുമതിയില്ലാതെ അവന്റെ സ്വത്ത് ചെലവഴിക്കാൻ പാടില്ല. എന്നാൽ, കഴിവുണ്ടായിട്ടും വീട്ടു ചെലവിൽ ഭർത്താവ് നിരുത്തരവാദപരമായി പെരുമാറിയാൽ ദൂർത്തോ ദുർവ്യയമോ കൂടാതെ തനിക്കും മക്കൾക്കും ചെലവിനുള്ളത് ഭാര്യക്ക് അവന്റെ അനുവാദമില്ലാതെ എടുക്കാം.

ഭർത്താവിന്റെ അഭാവത്തിൽ അവന്റെ അവകാശങ്ങളുടെ സംരക്ഷണം.

ഭർത്താവിന്റെ ബന്ധുക്കളെന്നോ ഭാര്യയുടെ ബന്ധുക്കളെന്നോ ഉള്ള വ്യത്യാസമില്ലാതെഭർത്താവിന്റെ അഭാവത്തിൽ മഹ്‌റം (വിവാഹ ബന്ധം നിഷിദ്ധമായ രക്ത ബന്ധു) അല്ലാത്ത ആരെയും തന്റെ വീട്ടിൽ പ്രവേശിക്കാൻ അനുവദിക്കരുത്.

അവന്റെ മക്കളെ സംരക്ഷിക്കുക.

മക്കളെ നല്ല നിലയിൽ വളർത്തുന്നതിൽ ഭർത്താവിനോടൊപ്പം പങ്കാളിയാകണം. പ്രത്യേകിച്ച് അവരുടെ ചെറു പ്രായത്തിൽ, കാരണം ചെറുപ്രായത്തിൽ മക്കൾ കൂടുതൽ സമയവും മാതാവിനോടൊപ്പമാണ് ചിലവഴിക്കുക. പിതാവിൽ നിന്നുള്ളതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അവർ പഠിക്കുന്നതും മാതാക്കളിൽ നിന്നാണ്.

വീടിന്റെയും കുട്ടികളുടെയും പരിപാലനം നിർവഹിക്കുക.

അവൾ അത് കൈകാര്യം ചെയ്യുകയും അതിന്റെ കാര്യങ്ങൾ ചിട്ടപ്പെടുത്തുകയും ചെയ്യണം. വീട്ടിൽ കഴിയുന്നത്ര ജോലികൾ ചെയ്യേണ്ടത് അവളുടെ കടമയാണ്.

ഭർത്താവിന് ഭാര്യയോടുള്ള കടമകൾ

١
മഹ്ർ നൽകുക.
٢
അവൾക്ക് ആവശ്യമുള്ള മതപരമായ അറിവ് നൽകുക.
٣
അവളുടെയും വീട്ടിലെയും ചിലവ് വഹിക്കുക.
٤
നല്ല നിലയിൽ സഹവർത്തിക്കുക.
٥
അവളോട് സ്നേഹവും കരുണയും പ്രകടിപ്പിക്കുകയും അവളുടെ ദുർബലത പരിഗണിക്കുകയും ചെയ്യുക.
٦
ഒന്നിലധികം ഭാര്യമാരുണ്ടാകുന്ന സാഹചര്യത്തിൽ അവർക്കിടയിൽ നീതി പാലിക്കുക.

മഹ്ർ നൽകുക.

അത് ഭാര്യമാരുടെ അവകാശമാണ്. അവളുടെ മനസിന് ഇണക്കം ഉണ്ടാകാനും അവളോടുള്ള അവന്റെ സ്നേഹവും താത്പര്യവും ഭർത്താവ് അത് അവൾക്ക് മനഃസംതൃപ്തിയോടെ നൽകണം. അല്ലാഹു പറയുന്നു: "സ്ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോട്‌ കൂടി നിങ്ങള്‍ നല്‍കുക" (സൂ. നിസാഅ് 4)

ഭാര്യയുടെയും വീട്ടിലെയും കുടുംബത്തിന്റെയും ചിലവ് വഹിക്കുക.

അവർക്ക് ആവശ്യമുള്ള ഭക്ഷണ പാനീയങ്ങൾ, വസ്‌ത്രം, വീട് തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾക്ക് തന്റെ കഴിവിനും ശേഷിക്കും അനുസരിച്ച് പിശുക്കോ ധൂർത്തോ കാണിക്കാതെ ചെലവഴിക്കണം. അല്ലാഹു പറയുന്നു: "കഴിവുള്ളവന്‍ തന്റെ കഴിവില്‍ നിന്ന്‌ ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തന്റെ ഉപജീവനം ഇടുങ്ങിയതായാല്‍ അല്ലാഹു അവന്നു കൊടുത്തതില്‍ നിന്ന്‌ അവന്‍ ചെലവിന്‌ കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാള്‍ക്ക്‌ കൊടുത്തതല്ലാതെ (നല്‍കാന്‍) നിര്‍ബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൌകര്യം ഏര്‍പെടുത്തി കൊടുക്കുന്നതാണ്‌." (സൂ. ത്വലാഖ് : 7)

നല്ല നിലയിൽ സഹവർത്തിക്കുക.

അഥവാ നല്ല സ്വഭാവത്തിൽ പെരുമാറുക. അവളോടൊപ്പം വാക്കിലും പ്രവൃത്തിയിലും കാഠിന്യമോ പരുക്ക സ്വഭാവമോ കാണിക്കാതെ മാന്യമായി ഇടപെടുക. അവളോട് ക്ഷമ കൈക്കൊള്ളുകയും വേണം. വിദ്വേഷത്തിന്റെയോ വെറുപ്പിന്റെയോ അടയാളങ്ങളുമായി അവളെ ചേർക്കക്കരുത്. അല്ലാഹു പറയുന്നു: "അവരോട്‌ നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം." (സൂ. നിസാഅ് 19). നബി(സ) പറഞ്ഞു: "സത്യവിശ്വാസി സത്യവിശ്വാസിനിയുമായി പിണങ്ങുവാൻ (വെറുക്കുവാൻ) പാടില്ല. അവളിൽ നിന്നുള്ള ഒരു സ്വഭാവം നിങ്ങൾ വെറുക്കുന്നുവെങ്കിൽ അവളുടെ മറ്റു കുറെ സ്വഭാവങ്ങൾ നിങ്ങളെ തൃപ്തിപ്പെടുത്തും" (മുസ്‌ലിം 1469).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക