നിലവിലെ വിഭാഗം
പാഠം കച്ചവടങ്ങൾ
കച്ചവടത്തിന്റെ നിർവചനം
ഭാഷയിൽ : ഒരു വസ്തുവിന് പകരമായി മറ്റൊരു വസ്തു കൈമാറ്റം ചെയ്യൽ. സാങ്കേതികമായി: സ്വത്തിന്/ പണത്തിന് പകരമായി സ്വത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യൽ.
കച്ചവടത്തിന്റെ വിധി
ഖുർആനും സുന്നത്തും ഇജ്മാഉം അനുസരിച്ച് കച്ചവടം അനുവദനീയമായ കരാറാണ്. അല്ലാഹു പറയുന്നു: " കച്ചവടം അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു." (സൂ. ബഖറ 275).
കച്ചവടം അനുവദനീയമാക്കിയതിലെ യുക്തി
1- മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള ഭക്ഷണം, പാനീയം, വസ്‌ത്രം, താമസ സ്ഥലം മുതലായ കാര്യങ്ങൾ ഒരാൾക്ക് ആവശ്യമായി വന്നേക്കാം. എന്നാൽ ഈ വസ്‌തുക്കളുടെ ഉടമസ്ഥൻ അത് വെറുതെ കൊടുക്കാൻ തയ്യാറുമല്ല. അപ്പോൾ കച്ചടത്തിലൂടെ വില്പനക്കാരന് അതിന്റെ വിലയും വാങ്ങുന്നവന് ചരക്കും എന്നിങ്ങനെ ഓരോരുത്തരും ഉദ്ദേശിച്ചിച്ചത് അവരിലേക്ക് എത്തുന്നു.
2- ഏറ്റവും മികച്ച രീതിയിൽ മനുഷ്യ ജീവിതം നില നിർത്തുക. കാരണം മനുഷ്യന് പലപ്പോഴും വാങ്ങലിലൂടെയല്ലാതെ തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കില്ല.
3- തനിക്കാവശ്യമുള്ള സാധനങ്ങൾ ഒരാൾക്ക് വാങ്ങാൻ കഴിക്കുന്നതിലൂടെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന മോഷണം, കൊള്ള, കൗശലത്തിലൂടെയുള്ള അപഹരണം തുടങ്ങിയവയിൽ നിന്നും അവനെ തടയുന്നു.