പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സൂറത്തുൽ ഫാതിഹയുടെ അർത്ഥം

നമസ്‌കാരം ശരിയാകാൻ അനിവാര്യമായ നമസ്കാരത്തിന്റെ പ്രധാനപ്പെട്ട നിർബന്ധ ഘടകങ്ങളിൽ പെട്ട കാര്യമാണ് സൂറത്തുൽ ഫാതിഹ. ഈ മഹത്തായ സൂറത്തിന്റെ ആയത്തുകളുടെ അർത്ഥം നമുക്ക് ഈ പാഠഭാഗത്ത് പഠിക്കാം.

  • സൂറത്തുൽ ഫാതിഹയിലെ ആയത്തുകളുടെ അർത്ഥം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

സൂറത്തുൽ ഫാതിഹയുടെ അർത്ഥം

നമസ്‌കാരം ശരിയാകാൻ അനിവാര്യമായ നമസ്കാരത്തിന്റെ പ്രധാനപ്പെട്ട നിർബന്ധ ഘടകങ്ങളിൽ പെട്ട കാര്യമാണ് സൂറത്തുൽ ഫാതിഹ.

(അൽഹംദു ലില്ലാഹ് ) അല്ലാഹുവിനോടുള്ള ഇഷ്ടത്തോടും അവനെ മഹത്വപ്പെടുത്തിക്കൊണ്ടും അവന്റെ മുഴുവൻ വിശേഷണങ്ങളെയും പ്രവർത്തനങ്ങളെയും ആന്തരികവും ബാഹ്യവുമായ മുഴുവൻ അനുഗ്രഹളേയും പുകഴ്ത്തുന്നു. (റബ്ബ്) എന്നാൽ സ്രഷ്‌ടാവും ഉടമസ്ഥനും കൈകാര്യ കർത്താവും അനുഗ്രഹ ദാതാവുമായിട്ടുള്ളവൻ. (ആലമീൻ) മനുഷ്യർ, ജിന്ന്, മലക്കുകൾ, മൃഗങ്ങൾ തുടങ്ങി ഈ പ്രപഞ്ചത്തിലുള്ള അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളെയും സൂചിപ്പിക്കുന്നു.

(അർ റഹ്‌മാനി ർറഹീം) അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ട രണ്ട് നാമങ്ങളാണ് ഇത്. റഹ്‌മാൻ എന്നാൽ എല്ലാത്തിലും ഉൾകൊള്ളുന്ന വിശാലമായ അനുഗ്രഹത്തിനുടമ എന്നാണ്. എന്നാൽ റഹീം എന്നത് തന്റെ വിശ്വാസികളായ ദാസന്മാർക്ക് മാത്രം അനുഗ്രഹം ചെയ്യുന്നവൻ എന്നാണ്.

(മാലിക്കി യൗമിദ്ദീൻ) അഥവാ പ്രതിഫലത്തിന്റെയും വിചാരണയുടെയും ദിനത്തിന്റെ കൈകാര്യകർത്താവും ഉടമസ്ഥനുമായവൻ. അതോടൊപ്പം തന്നെ ഇതിൽ മുസ്‌ലിമിന് അന്ത്യ നാളിനെ കുറിച്ചുള്ള ഓർമപ്പെടുത്തലും സൽകർമങ്ങൾ ചെയ്യാനുള്ള പ്രേരണയുമുണ്ട്.

(ഇയ്യാക്ക നഅ്ബുദു വ ഇയ്യാക്ക നസ്തഈൻ) ഞങ്ങളുടെ രക്ഷിതാവേ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. ആരാധനയുടെ ഒരു ഇനത്തിലും നിന്നോടൊപ്പം ഒരു പങ്കാളിയെയും ഞങ്ങൾ നിശ്ചയിക്കുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങൾ സഹായം ആവശ്യപ്പെടുകയും ചെയ്യുന്നു. കാര്യങ്ങൾ മുഴുവൻ നിന്റെ കരങ്ങളിലാണ്, അതിൽ നിന്നും ഒരു അണുമണിത്തൂക്കം പോലും ഒരാളും ഉടമപ്പെടുത്തുന്നില്ല.

(ഇഹ്‌ദിന സ്വിറാത്തൽ മുസ്തഖീം) ഞങ്ങൾക്ക് നേരായ മാർഗം അറിയിച്ച് തരികയും ഞങ്ങളെ അതിലേക്ക് നയിക്കുകയും നിന്നെ കണ്ടുമുട്ടുന്ന നാൾ വരെ ഞങ്ങളെ അതിൽ ഉറപ്പിച്ച് നിർത്തുകയും ചെയ്യേണമേ. നേരായ പാത എന്നാൽ അല്ലാഹുവിന്റെ തൃപ്തിയിലേക്കും അവന്റെ സ്വർഗ്ഗത്തിലേക്കും എത്താനുള്ള വ്യക്തമായ മാർഗമായ ഇസ്‌ലാം മതമാണ്. അന്ത്യ പ്രവാചകനും ദൈവദൂതനുമായ മുഹമ്മദ് നബി(സ) യാണ് നമുക്ക് അത് അറിയിച്ച് തന്നിട്ടുള്ളത്. അതിൽ നേരാം വണ്ണം നിലകൊള്ളുകയല്ലാതെ ഒരു ദാസന് സന്തോഷം ലഭിക്കുന്ന മറ്റു മാര്ഗങ്ങളൊന്നുമില്ല.

(സ്വിറാത്തല്ലദീന അൻഅംത അലൈഹിം ഗൈരിൽ മഗ്ദൂബി അലൈഹിം വലദ്ദാല്ലീൻ) അഥവാ സത്യം അറിയുകയും അത് പിൻപറ്റുകയും ചെയ്ത സന്മാർഗദർശനം കൊണ്ടും സ്ഥൈര്യം കൊണ്ടും നീ അനുഗ്രഹിച്ചവരായ പ്രവാചകന്മാരുടെയും സജ്ജനങ്ങളുടെയും മാർഗത്തിൽ. സത്യം അറിഞ്ഞിട്ടും അത് പ്രവർത്തിക്കാതെ നിന്റെ കോപത്തിനും ദേഷ്യത്തിനും പത്രമായവരുടെ മാർഗത്തിൽ നിന്നും , അജ്ഞത കാരണം സന്മാർഗത്തിലേക്ക് എത്താൻ സാധിക്കാതെ വഴി പിഴച്ച് പോയവരുടെ മാർഗത്തിൽ നിന്നും ഞങ്ങളെ വിദൂരത്താക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.

സൂറത്തുൽ ഫാതിഹ പാരായണം കേൾക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക