നിലവിലെ വിഭാഗം
പാഠം സുന്നത്ത് നമസ്‌കാരങ്ങൾ വിരോധിക്കപ്പെട്ട സമയങ്ങൾ
സുന്നത്ത് നമസ്‌കാരങ്ങൾ വിരോധിക്കപ്പെട്ട സമയങ്ങൾ
ചില പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ എല്ലാ സമയത്തും മുസ്‌ലിമിന് നമസ്കരിക്കൽ അനുവദനീയമാണ്; അവയിൽ ചിലത് സത്യനിഷേധികളുടെ ആരാധനയുടെ സമയമാണ്, അവയിൽ ചിലത് നരകം കത്തുന്ന സമയമാണ്, അവയിൽ ചിലത് പിശാചിന്റെ രണ്ട് കൊമ്പുകൾക്കിടയിൽ സൂര്യൻ ഉദിക്കുന്ന സമയമാണ്, ഇത്തരം സമയങ്ങളിൽ പള്ളിയിൽ കയറിയതിനുള്ള തഹിയ്യത്ത് പോലെയുള്ള സുന്നത്തുകളോ നഷ്ടപ്പെട്ട ഫർദ് നമസ്‌കാരം നിർവഹിക്കുന്നത് പോലെയുള്ളതോ മാത്രമേ നമസ്‌കരിക്കാവൂ. ഈ നിയമം നമസ്‌കാരത്തിന് മാത്രമാണ് ബാധകമായിട്ടുള്ളത്, അല്ലാഹുവിനെ സ്‌മരിക്കുക, അവനോട് പ്രാർത്ഥിക്കുക മുതലായ കാര്യങ്ങൾ എല്ലാ സമയത്തും അനുവദിക്കപ്പെട്ടതാണ്.
സുബ്ഹി നമസ്‌കാരത്തിന് ശേഷം മുതൽ സൂര്യൻ ഒരു കുന്തത്തിന്റെ അത്രയെങ്കിലും ഉയരുന്നത് വരെ. മിതശീതോഷ്ണ രാജ്യങ്ങളിൽ, സൂര്യോദയത്തിനു ശേഷം ഏകദേശം 20 മിനിറ്റ് കൊണ്ട് സൂര്യൻ ഈ ഉയരത്തിൽ എത്തുന്നു.
സൂര്യൻ മധ്യത്തിൽ എത്തിയത് മുതൽ അതിൽ നിന്ന് നീങ്ങുന്നത് വരെ, ദുഹ്‌റിന്റെ സമയം ആരംഭിക്കുന്നത് വരെയുള്ള വളരെ ചെറിയ സമയമാണത്.
അസർ നമസ്‌കാരത്തിന് ശേഷം മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ