പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ജുമുഅ നമസ്‌കാരം

ഒരു മുസ്‌ലിമിന്റെ മേലുള്ള ഏറ്റവും പ്രധാനപ്പെട്ട നിർബന്ധ ബാധ്യതകളിലൊന്നാണ് ജുമുഅ നമസ്കാരം. അതിന്റെ ശ്രേഷ്ടതകളെ കുറിച്ചും വിധികളെ കുറിച്ചും ഈ പാഠഭാഗത്ത് നമുക്ക് പഠിക്കാം.

  • ജുമുഅ നമസ്കാരത്തിന്റെ ശ്രേഷ്ഠത മനസിലാക്കുക. 
  • ജുമുഅ നമസ്കാരത്തിന്റെ രൂപവും അതിന്റെ വിധികളും മനസിലാക്കുക. 
  • ജുമുഅ നമസ്കാരത്തിന് ഹാജരാകുന്നതിൽ നിന്നും ഒഴിവ് കഴിവുള്ളവരെ മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ജുമുഅ നമസ്കാരം

ഇസ്‌ലാമിന്റെ മഹത്തായ അടയാളവും അതിലെ പ്രധാനപ്പെട്ട നിർബന്ധ ബാധ്യതകളിലൊന്നുമായി വെള്ളിയാഴ്ച ദിവസം ദുഹ്‌റിന്റെ സമയത്ത് ആഴ്ചയിൽ ഒരിക്കൽ മുസ്ലിംകൾ ഒരുമിച്ച് കൂടി ഇമാമിന്റെ ഉപദേശ നിർദേശങ്ങൾ കേൾക്കുകയും അതിന് ശേഷം ജുമുഅ നമസ്കരിക്കുകയും ചെയ്യുന്ന നിലക്ക് ഒരു നമസ്‌കാരം അല്ലാഹു നിർബന്ധമാക്കിയിട്ടുണ്ട്.

വെള്ളിയായ്ഴ്ച ദിവസത്തിന്റെ ശ്രേഷ്ഠത

ആഴ്ചയിലെ ഏറ്റവും ശ്രേഷ്ഠമായതും പവിത്രമായതുമായ ദിവസമാണ് വെള്ളിയായ്ഴ്ച ദിവസം. ഏതാനും ചില കാരണങ്ങളാൽ അല്ലാഹു അതിനെ മറ്റു ദിവസങ്ങളിൽ നിന്നും പ്രത്യേകമായി തിരഞ്ഞെടുക്കുകയും മറ്റു സമയങ്ങളിൽ നിന്നും വിശിഷ്ടമാക്കുകയും ചെയ്‌തു. അവയിൽ പെട്ടതാണ്:

അത് മുഖേനെ മറ്റു സമൂഹങ്ങളിൽ നിന്നും അല്ലാഹു മുഹമ്മദ് നബി(സ)യുടെ സമുദായത്തെ പ്രത്യേകമാക്കിയിരിക്കുന്നു. റസൂൽ (സ) പറഞ്ഞു: "(അല്ലാഹു നമുക്ക് നല്‍കിയ ഒരനുഗ്രഹം) നമ്മുടെ മുന്‍ഗാമികള്‍ക്ക് അത് നല്‍കുകയുണ്ടായിട്ടുമില്ല. ജൂതന്‍മാ൪ക്ക് ശനിയാഴ്ചയും ക്രിസ്ത്യാനികള്‍ക്ക് ഞായറാഴ്ചയുമാകുന്നു. അങ്ങനെ അല്ലാഹു നമ്മളെ കൊണ്ട് വന്നു, വെള്ളിയാഴ്ചയിലേക്ക് നമ്മെ നയിക്കുകയും ചെയ്‌തു.." (മുസ്‌ലിം 856)

ആ ദിവസമാണ് ആദം നബി(അ) സൃഷ്ടിക്കപ്പെട്ടത്, അന്ന് തന്നെയാണ് അന്ത്യനാൾ സംഭവിക്കുക. നബി(സ) പറഞ്ഞു: "സൂര്യന്‍ ഉദിക്കുന്ന ദിവസങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ജുമുഅ ദിവസമാകുന്നു. ആദംനബി (അ) സൃഷ്ടിക്കപ്പെട്ടതും സ്വര്‍ഗത്തില്‍ പ്രവേശനം നല്‍കപ്പെട്ടതും അതില്‍ നിന്ന് പുറത്താക്കപ്പെട്ടതും അന്നേ ദിവസമാണ്". (മുസ്‌ലിം :854)

ആരുടെ മേലാണ് ജുമുഅ നമസ്‌കാരം നിർബന്ധമാവുക?

١
പുരുഷൻ; സ്‌ത്രീയുടെ മേൽ നിർബന്ധമല്ല.
٢
മുകല്ലഫ് (നിയമ വിധേയൻ) ആവുക: ഭ്രാന്തനോ പ്രായപൂർത്തിയെത്താത്ത ചെറിയ കൂട്ടിക്കോ നിർബന്ധമില്ല.
٣
ആ പ്രദേശത്ത് കാരനാവുക: യാത്രക്കാരനോ ആ പ്രദേശത്ത് നിന്ന് അകലെ മലഞ്ചെരുവുകളിലോ ഗ്രാമങ്ങളിലോ താമസിക്കുന്നവർക്ക് നിർബന്ധമില്ല.

ജുമുഅ നമസ്കാരത്തിന്റെ രൂപവും വിധികളും

ജുമുഅ നമസ്‌കാരത്തിന് വേണ്ടി തയ്യാറെടുക്കുക

ജുമുഅ നമസ്‌കാരത്തിന് മുമ്പായി കുളിക്കലും സുഗന്ധം പൂശലും നല്ല വസ്‌ത്രം ധരിക്കലും ഖുതുബ തുടങ്ങുന്നതിന് മുമ്പ് നേരത്തേ തന്നെ പള്ളിയിലേക്ക് പോകലും മുസ്‌ലിമിന് സുന്നത്താണ്.

ജുമുഅ ഖുതുബ (പ്രസംഗം)

മുസ്ലിംകളെല്ലാം ജുമുഅ നടക്കുന്ന പള്ളിയിൽ ഒരുമിച്ച് കൂടുന്നു. ഇമാം മിമ്പറിൽ കയറി അവരെ അഭിമുഖീകരിച്ചു കൊണ്ട് രണ്ട് ഖുതുബകൾ (പ്രസംഗങ്ങൾ) നടത്തുന്നു. ആ രണ്ട് ഖുതുബകളെ അവക്കിടയിലുള്ള ഒരു ഇരുത്തം കൊണ്ട് വേർതിരിക്കുന്നു. ഖുതുബയിൽ തഖ്‌വ കൊണ്ട് അവരെ ഓർമിപ്പിക്കുകയും അവർക്ക് ഉപദേശ നിർദേശങ്ങളും ആയത്തുകളും പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു.

ഖുതുബ ശ്രദ്ധിച്ച് കേൾക്കൽ അവരുടെ മേൽ നിർബന്ധമാണ്. ഖുതുബയുടെ സമയത്ത് സംസാരിക്കലും വിരിപ്പുകൾ കൊണ്ടോ മണ്ണ് കൊണ്ടോ കല്ല് കൊണ്ടോ കളിച്ച് കൊണ്ടാണെങ്കിൽ പോലുംഅതിന്റെ ഉപകാരം നഷ്ടപ്പെടുന്ന രൂപത്തിൽ അശ്രദ്ധരാകുന്നതും അവരുടെ മേൽ നിഷിദ്ധവുമാണ്.

ശേഷം ഇമാം മിമ്പറിൽ നിന്ന് ഇറങ്ങുകയും ജനങ്ങൾക്ക് ഇമാമായി കൊണ്ട് ഉറക്കെ പാരായണം ചെയ്യുന്ന രണ്ട് റക്അത്ത് നമസ്കരിക്കുകയും ചെയ്യുന്നു.

ഒരാൾക്ക് ജുമുഅ നമസ്‌കാരം നഷ്ടപ്പെട്ടാൽ

നമസ്കരിക്കുന്നവർ പള്ളിയിൽ ഒരുമിച്ച് കൂടിയാണ് ജുമുഅ നിർവഹിക്കേണ്ടത്. ആർകെങ്കിലും അത് നഷ്ട്പ്പെടുകയോ ഒഴിവ് കഴിവുള്ളവനാവുകയോ ചെയ്‌താൽ അവൻ അതിന് പകരമായി ദുഹ്ർ ആണ് നമസ്കരിക്കേണ്ടത്. അവന് ജുമുഅ ശരിയാവുകയില്ല.

ജുമുഅ നമസ്‌കാരത്തിന് എത്താൻ വൈകിയാൽ

ഒരു റക്അത്തെങ്കിലും പൂർണമായി കിട്ടാത്ത നിലക്ക് ഒരാൾ വൈകുകയാണെങ്കിൽ അവൻ അവന്റെ നമസ്‌കാരം ദുഹ്ർ ആക്കി പൂർത്തിയാക്കണം.

സ്ത്രീകളെയും യാത്രക്കാരെയും പോലെ ജുമുഅ നിർബന്ധമില്ലാത്തവർ ജനങ്ങളോടൊപ്പം ജുമുഅ നമസ്കരിക്കുകയാണെങ്കിൽ അവരുടെ ജുമുഅ ശരിയാവും. അവർ പിന്നീട് ദുഹ്ർ നമസ്‌കരിക്കേണ്ടതില്ല.

ജുമുഅക്ക് ഹാജരാകേണ്ടതിന്റെ അനിവാര്യത

ജുമുഅ നിർബന്ധമുള്ളവർക്ക് ജുമുഅക്ക് ഹാജരാകൽ നിർബന്ധമാണെന്നും അതിൽ നിന്നും അശ്രദ്ധമാകുന്ന ഭൗതിക കാര്യങ്ങളിൽ വ്യാപൃതരാകരുതെന്നും മതം കണിശമായി പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. " (സൂ. ജുമുഅ 9).

ജുമുഅ നമസ്‌കാരം ഒഴിവാക്കുന്നവർക്ക് പ്രവാചകൻ (സ) എന്താണ് മുന്നറിയിപ്പ് നൽകിയത്?

മതപരമായി സാധുവായ ഒഴിവുകഴിവുകളില്ലാതെ ജുമുഅ ഒഴിവാക്കുന്നവരുടെ ഹൃദയങ്ങൾക്ക് സീൽ വെക്കുമെന്ന് അവിടുന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നബി(സ) പറഞ്ഞു: "മൂന്നു ജുമുഅ നിസ്സാരമാക്കിക്കൊണ്ട് ഉപേക്ഷിക്കുന്നവന്റെ ഹൃദയത്തില്‍ അല്ലാഹു ഒരു മുദ്രവെയ്ക്കുന്നു". (അബൂദാവൂദ് :1052, അഹ്‌മദ്‌ 15498) ഹൃദയത്തില്‍ മുദ്രവെക്കുന്നു എന്ന് പറഞ്ഞാൽ ,അവൻ അതിനെ സീല് വെക്കുകയും മൂടുകയും കപടവിശ്വാസികളുടെയും അനുസരണക്കേടുള്ളവരുടെയും ഹൃദയങ്ങൾ പോലെ അതിൽ അജ്ഞതയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ്.

ജുമുഅ ഒഴിവാക്കൽ അനുവദനീയമായ ഒഴിവുകഴിവുകൾ എന്തൊക്കെയാണ്?

ഒരാൾക്ക് ഉണ്ടാകുന്ന അസാധാരണമായ ബുദ്ധിമുട്ടുകൾ, ഒരു മുസ്‌ലിമിന് തന്റെ ജീവനോ ആരോഗ്യത്തിനോ ഭീഷണിയാകുന്ന വല്ല അപകടവും ഭയപ്പെടുക തുടങ്ങിയവ ജുമുഅ നിർബന്ധമായവർക്ക് അത് ഒഴിവാക്കാൻ അനുവദനീയമായ ഒഴിവുകഴിവുകളാണ്.

ഉദ്യോഗമോ ജോലി സമയമോ ജുമുഅ ഒഴിവാക്കാനുള്ള കാരണമായി പരിഗണിക്കപ്പെടുമോ?

രണ്ട് സന്ദർഭങ്ങളിലല്ലാതെ സ്ഥിരമായ ജോലി സമയം ജുമുഅ ഒഴിവാക്കാനുള്ള കാരണമായി പരിഗണിക്കപ്പടില്ല:

1. ജുമുഅ ഒഴിവാക്കി അവൻ അവിടെ നിന്നാൽ മാത്രം ആ ജോലി ശരിയാവുകയും ആ സമയം അവൻ അവിടെ നിന്നും വിട്ട് നിൽക്കുന്നത് കൊണ്ട് ആ പ്രവർത്തനം കുഴപ്പത്തിലാവുകയും ആ സമയത്ത് അവിടെ അവന്റെ സ്ഥാനത്ത് പകരമായി നിൽക്കാൻ മറ്റൊരാൾ ഉണ്ടാവാതിരിക്കുകയും ചെയ്യുന്ന സന്ദർഭം.

ഉദാഹരണങ്ങൾ:

١
അടിയന്തിര കേസുകളും പരിക്കുകളും ചികിത്സിക്കുന്ന ഡോക്ടർ.
٢
മോഷണത്തിൽ നിന്നും മറ്റു ക്രിമിനൽ പ്രവൃത്തികളിൽ നിന്നും ജനങ്ങളുടെ പണവും മറ്റും സംരക്ഷിക്കുന്ന കാവൽക്കാരനും പോലീസുകാരനും.
٣
നിർത്താതെ ഓരോ നിമിഷത്തിലും പ്രവർത്തിക്കേണ്ട വൻകിട ഫാക്ടറികളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർ.

ആർക്കാണ് ജുമുഅ ഒഴിവാക്കൽ അനുവദനീയമായിട്ടുള്ളത്

2. അവന്റെയും കുടുംബത്തിന്റെയും ഭക്ഷണം , വെള്ളം , മറ്റു അനിവാര്യ കാര്യങ്ങൾ തുടങ്ങിയ ഉപജീവനത്തിന് ആ ജോലി ഏക ആശ്രയമാകുന്ന സാഹചര്യത്തിൽ മറ്റൊരു ജോലി കിട്ടുന്നത് വരെയോ അവന്റെയും കുടുംബത്തിന്റെയും ദൈനംദിനാവശ്യങ്ങൾ നിറവേറ്റപ്പെടാൻ മറ്റെന്തെങ്കിലും മാർഗങ്ങൾ ലഭിക്കുന്നത് വരെയോ ആ ജോലിയിൽ തുടരലും ജുമുഅ ഒഴിവാക്കലും അവന് അനുവദനീയമാണ്. എന്നാൽ അതോടൊപ്പം തന്നെ മറ്റൊരു ജോലിക്കോ ഉപജീവന മാർഗത്തിനോ വേണ്ടിയുള്ള നിരന്തര അന്വേഷണത്തിൽ ഏർപെടൽ അവന്റെ മേൽ അനിവാര്യവുമാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക