നിലവിലെ വിഭാഗം
പാഠം സുന്നത്ത് നോമ്പുകൾ
വർഷത്തിൽ ഒരു മാസമാണ് അല്ലാഹു നോമ്പ് നിർബന്ധമാക്കിയിട്ടുള്ളത് . എന്നാൽ സാധിക്കുമെങ്കിൽ കൂടുതൽ പ്രതിഫലം പ്രതീക്ഷിച്ച് കൊണ്ട് മറ്റ് ചില ദിവസങ്ങളിലും നോമ്പ് എടുക്കാൻ അവൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ആ ദിവസങ്ങളിൽ പെട്ടതാണ്:
1. ആശൂറാ നോമ്പ്
2. അറഫാ നോമ്പ്
3. ശവ്വാലിലെ ആറ് നോമ്പ്
അബൂ ഹുറയ്റ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുവാനും (എല്ലാ ദിവസവും) രണ്ട് റക്അത്ത് ളുഹാ നമസ്‌കരിക്കുവാനും ഉറങ്ങുന്നതിനു മുമ്പ് വിത്ത്‌റ് നമസ്‌കരിക്കുവാനും എന്റെ കൂട്ടുകാരന്‍ നബി ﷺ എന്നോട് ഉപദേശിച്ചിരുന്നു" (ബുഖാരി 1178, മുസ്‌ലിം 721)