പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ചെറിയ പെരുന്നാളും ബലി പെരുന്നാളും

നോമ്പിന്റെ മാസമായ റമദാൻ കഴിഞ്ഞ് ശവ്വാൽ മാസം ഒന്നാം തീയതിയാണ് ചെറിയ പെരുന്നാൾ. ഹാജിമാർ അറഫയിൽ നിൽക്കുന്നതിന്റെ പിറ്റേന്ന് ദുൽഹിജ്ജ പത്തിന് ആണ് ബലി പെരുന്നാൾ. ഈ രണ്ട് പെരുന്നാളുകളെ കുറിച്ചും അതിൽ നിയമമാക്കപ്പെട്ട കാര്യങ്ങളെ കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് പഠിക്കാം.

  • മുസ്‌ലിംകളുടെ പെരുന്നാളുകളായ ചെറിയ പെരുന്നാളിനെ കുറിച്ചും ബലി പെരുന്നാളിനെ കുറിച്ചും മനസിലാക്കുക.
  • ഈ രണ്ട് പെരുന്നാളുകളിൽ ചെയ്യാൻ പഠിപ്പിക്കപ്പെട്ട കാര്യങ്ങൾ മനസിലാക്കുക.
  • ഫിത്ർ സകാത്തിന്റെ വിധിവിലക്കുകൾ മനസിലാക്കുക.
  • ഉദുഹിയ്യത്തിന്റെ വിധിവിലക്കുകൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ചെറിയ പെരുന്നാൾ

പത്താം മാസമായ ശവ്വാലിലെ ഒന്നാമത്തെ ദിവസമാണത്. റമദാനിലെ അവസനത്തെ ദിവസത്തിന് ശേഷമാണ് ഇത് കടന്ന് വരുന്നത്.അതിനാലാണ് ഇതിന് ഈദുൽ ഫിത്ർ (നോമ്പ് മുറിക്കുന്ന പെരുന്നാൾ) എന്ന് പേര് വിളിക്കപ്പെട്ടത്. റമദാനിൽ നോമ്പ് കൊണ്ടാണ് ജനങ്ങൾ അല്ലാഹുവിനെ ആരാധിച്ചതെങ്കിൽ ഈ ദിവസത്തിൽ നോമ്പ് മുറിച്ച് കൊണ്ട് അവർ അല്ലാഹുവിനെ ആരാധിക്കുന്നു. റമദാൻ മാസത്തിലെ നോമ്പ് അവർക്ക് പ്രയാസ രഹിതമായി പൂർത്തീകരിച്ച് കൊടുത്ത അല്ലാഹുവിന്റെ പരിപൂർണമായ അനുഗ്രഹത്തിനും ഔദാര്യത്തിനും നന്ദിയായിക്കൊണ്ട് ആ ദിവസത്തിൽ അവർ ആഘോഷിക്കുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍വഴി കാണിച്ചുതന്നിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)" (സൂ. ബഖറ 185).

ചെറിയ പെരുന്നാൾ ദിവസം ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ?

പെരുന്നാൾ നമസ്‌കാരം
ഫിത്ത്ർ സകാത്ത്
കുടുംബത്തിൽ സന്തോഷവും ആഹ്ലാദവും പരത്തുക
തക്ബീർ ചൊല്ലുക

ഫിത്ത്ർ സകാത്ത്

പെരുന്നാൾ ദിവസവും അതിന്റെ രാത്രിയും കഴിക്കാൻ ആവശ്യമുള്ളത് കഴിഞ്ഞ് മിച്ചമുള്ള ഏതൊരു വ്യക്തിയും അരി, ഗോതമ്പ്, കാരക്ക പോലെയുള്ള ആ നാട്ടിലെ പ്രധാന ഭക്ഷണത്തിൽ ഒരു സ്വാഅ് (നാല് കൈക്കുമ്പിൾ) പെരുന്നാൾ ദിവസം ഭക്ഷണമില്ലാതെ ഒരാളും ബാക്കിയാകാതിരിക്കാൻ വേണ്ടി പാവപ്പെട്ട മുസ്ലിംകൾക്ക് നൽകണമെന്ന് അല്ലാഹു നിർബന്ധമാക്കി.

ഫിത്ത്ർ സകാത്തിന്റെ സമയം

റമദാനിന്റെ അവസാന ദിവസം സൂര്യൻ അസ്തമിച്ചത് മുതൽ പെരുന്നാൾ നമസ്‌കാരം ആരംഭിക്കുന്നത് വരെയാണ് അതിന്റെ സമയം. പെരുന്നാളിനും ഒന്നോ രണ്ടോ ദിവസം മുമ്പ് കൊടുക്കൽ അനുവദനീയമാണ്.

ഫിത്ത്ർ സകാത്തിന്റെ അളവ്

അരി, ഗോതമ്പ്, കാരക്ക പോലെയുള്ള ആ നാട്ടിലെ പ്രധാന ഭക്ഷണത്തിൽ ഒരു സ്വാഅ് ആണ് കൊടുക്കേണ്ടത്. സ്വാഅ് എന്നത് ഒരു അളവുപാത്രമാണ്‌, ആധുനിക തൂക്കവുമായി തുലനം ചെയ്യുമ്പോൾ അത് ഏകദേശം 3 കിലോഗ്രാം ആണ്.

ആരുടെ മേലാണ് ഫിത്ത്ർ സകാത്ത് നിർബന്ധമാവുക

പെരുന്നാൾ ദിവസവും അതിന്റെ രാത്രിയും കഴിക്കാൻ ആവശ്യമുള്ളത് കഴിഞ്ഞ് മിച്ചമുള്ള ഏതൊരു വ്യക്തിയുടെയും തന്റെയും താൻ ചിലവിന് കൊടുക്കാൻ ബാധ്യതയായിട്ടുള്ള ഭാര്യ, മക്കൾ എന്നിവരുടെയും മേൽ സകാത്ത് കൊടുക്കൽ നിർബന്ധമാണ്. ഗർഭത്തിലുള്ള കുട്ടിയുടെ മേൽ ഫിത്ത്ർ സകാത്ത് കൊടുക്കൽ സുന്നത്താണ്. ഒരു വ്യക്തിയുടെ മേൽ ആ നാട്ടിലെ പ്രധാന ഭകഷണത്തിൽ നിന്നും ഒരു സ്വാഅ് , ഏകദേശം 3 കിലോഗ്രാം.

ഫിത്ത്ർ സകാത്തിലെ യുക്തി

നോമ്പുകാരന് തന്റെ നോമ്പില്‍ സംഭവിച്ച തെറ്റുകള്‍ക്കും കുറവുകള്‍ക്കും ശുദ്ധീകരണമായാണ് റസൂൽ (സ) അത് നിർബന്ധമാക്കിയത്.

ബലി പെരുന്നാൾ

ദുൽഹിജ്ജ മാസം പത്താം തീയതി കടന്ന് വരുന്ന, മുസ്‌ലിംകളുടെ രണ്ടാമത്തെ പെരുന്നാൾ ആണ് അത്. അതിൽ ധാരാളം ശ്രേഷ്ഠതകൾ ഒരുമിച്ച് കൂടപ്പെട്ടിട്ടുണ്ട്. അവയിൽ പെട്ടതാണ്;

1. അത് വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങളിലൊന്നാണ്.

വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിനങ്ങൾ ദുൽഹിജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണ്. നബി(സ) പറഞ്ഞു: "ഈ പത്ത് ദിവസങ്ങളില്‍ (ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍) നി൪വ്വഹിക്കുന്ന സല്‍കര്‍മ്മങ്ങളേക്കാള്‍ ശ്രേ‍ഷ്ടകരമായ മറ്റൊരു ദിവസത്തെ സല്‍ ക൪മ്മങ്ങളുമില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?" നബി (സ) പറഞ്ഞു: "അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ല.എന്നാല്‍ ഒരാള്‍ സ്വന്തംശരീരവും സമ്പത്തുമായും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന് പുറപ്പെടുകയും അവയില്‍ നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ ഇരിക്കുക (രക്തസാക്ഷിയാകു) കയും ചെയ്താലല്ലാതെ".(ബുഖാരി :969, തുർമുദി 757).

2. ആ ദിവസമാണ് ഹജ്ജുൽ അക്ബർ

ആ ദിവസമാണ് ഹജ്ജിന്റെ പ്രധാനപ്പെട്ട കർമങ്ങളായ ത്വവാഫ്, ബലി, ജംറത്തുൽ അഖബയിൽ കല്ലെറിയൽ തുടങ്ങിയവയും ഉള്ളത്.

ബലി പെരുന്നാൾ ദിവസം എന്തൊക്കെയാണ് ചെയ്യേണ്ടത് ?

ഹാജിമാർ അല്ലാത്തവർ ഫിത്ത്ർ സകാത്ത് ഒഴികെ ചെറിയ പെരുന്നാളിൽ ചെയ്‌ത കാര്യങ്ങളെല്ലാം ബലി പെരുന്നാളിലും ചെയ്യണം. ഫിത്ത്ർ സകാത്ത് ചെറിയ പെരുന്നാളിന് മാത്രമായുള്ളതാണ്. എന്നാൽ ബലി പെരുന്നാളിൽ അല്ലാഹുവിന്റെ സാമിപ്യം തേടിക്കൊണ്ട് ബലി അറുക്കൽ സുന്നത്താണ്.

ഉദ്ഹിയ്യത്ത്

അല്ലാഹുവിന്റെ സാമിപ്യം തേടിക്കൊണ്ട് ഒട്ടകം, മാട്, ആട് മുതലായവയെ ബലിപെരുന്നാൾ നമസ്‌കാര ശേഷം മുതൽ ദുൽഹിജ്ജ പതിമൂന്നിന് മഗ്‌രിബിന് മുമ്പ് വരെ അറുക്കുന്നതാണ് ഉദ്ഹിയ്യത്ത്. അല്ലാഹു പറയുന്നു: "ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന്‌ വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക." (കൗഥർ 2). ഈ ആയത്തിലെ പരാമർശം പെരുന്നാൾ നമസ്കാരവും ഉദ്ഹിയ്യത്തും ആണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

അതിന്റെ വിധി

അതിന് സാധിക്കുന്നവർക്കത് ശക്തമായ സുന്നത്താണ്. ഒരു മുസ്‌ലിമിന് തന്റെ പേരിലും തന്റെ വീട്ടുകാരുടെ പേരിലും അറുക്കാവുന്നതാണ്.

അതോടൊപ്പം ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്നവൻ ദുൽഹിജ്ജ ഒന്ന് മുതൽ ബലി അറുക്കുന്നത് വരെ തന്റെ മുടി, നഖം, തൊലി എന്നിവ എടുക്കാതിരിക്കേണ്ടതാണ്.

ഉദ്ഹിയ്യത്ത് അറുക്കപ്പെടേണ്ട മൃഗങ്ങളുടെ നിബന്ധനകൾ

കന്നുകാലികളിൽ പെട്ടത് ആയിരിക്കണം

ഒട്ടകം, മാട്, ആട് എന്നിവയല്ലാത്ത മറ്റു മൃഗങ്ങളെയോ പക്ഷികളെയോ ഉദ്ഹിയ്യത്ത് അറുത്താൽ അത് ശരിയാവുകയില്ല. ഒരാൾക്കും അയാളുടെ കുടുംബത്തിനും ഒരു ആടിനെ അറുത്താൽ മതിയാകും. എന്നാൽ മാടിലും ഒട്ടകത്തിലും ഒന്നിൽ ഏഴ് പേർക്ക് വരെ പങ്കാളികളാകാം.

അവക്ക് തികയേണ്ട പ്രായം എത്തുക

ആവശ്യമായ പ്രായം : ചെമ്മരിയാട് ആറ് മാസം, കോലാട് ഒരു വയസ്സ്, മാട് രണ്ട് വയസ്സ്, ഒട്ടകം അഞ്ച് വയസ്സ് എന്നിങ്ങനെ പ്രായം തികയുക.

മൃഗങ്ങൾ പ്രകടമായ ന്യൂനതയിൽ നിന്നും സുരക്ഷിതരായിരിക്കണം

നബി(സ) പറഞ്ഞു: " വ്യക്തമായ അന്ധതയുള്ളത്, വ്യക്തമായ രോഗമുള്ളത്, വ്യക്തമായ മുടന്തുള്ളത്, നടക്കാൻ കഴിയാതെ മെലിഞ്ഞ് പോയത് എന്നിങ്ങനെ നാല് വിഭാഗം ഉദുഹിയ്യത്തിൽ അനുവദനീയമല്ല." (നസാഈ 4370, തുർമുദീ 1497)

ഉദുഹിയ്യത്ത് അറുത്തത് എന്താണ് ചെയ്യേണ്ടത്?

١
ഉദുഹിയ്യത്തിൽ നിന്ന് വല്ലതും വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു, അറവുകാരന് കൂലിയായി അതിൽ നിന്ന് വല്ലതും നൽകാനും പാടില്ല.
٢
അത് മൂന്ന് ഓഹരി വെച്ച് ഒരു ഓഹരി അവൻ എടുക്കുകയും ഒരോഹരി സമ്മാനമായി നൽകുകയും ബാക്കി ഒരോഹരി പാവപ്പെട്ടവർക്ക് ദാനമായി നൽകുകയും ചെയ്യലാണ് നല്ലത്.
٣
ഉദുഹിയ്യത്ത് അറുക്കുകയും അത് ആവശ്യക്കാർക്കിടയിൽ വിതരണം ചെയ്യുകയും ചെയ്യുന്ന വിശ്വസനീയമായ സംഘടനകളെയോ സ്ഥാപനങ്ങളെയോ അറുക്കാൻ ഏൽപ്പിക്കുകയും അതിന്റെ തുക നൽകുകയും ചെയ്യുന്നതും അനുവദനീയമാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക