നിലവിലെ വിഭാഗം
പാഠം തണുപ്പും ശുദ്ധീകരണവും
മഴ വെള്ളം സ്വയം ശുദ്ധമായതും മറ്റൊന്നിനെ ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. അല്ലാഹു പറയുന്നു: "ആകാശത്ത് നിന്ന് ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു. " (സൂ. ഫുർഖാൻ 48) അപ്രകാരം തന്നെ മഴ കാരണം നമസ്‌കരിക്കുന്നവരുടെ വസ്ത്രത്തിലോ ചെരിപ്പിലോ തെറിക്കുന്നതോ റോഡിലൂടെ ഒഴുകുന്നതോ ആയ ചെളി വെള്ളവും ശുദ്ധമാണ്.
ശൈത്യ കാലത്തെ തണുപ്പിൽ വുദു പൂർണമായി ചെയ്യൽ:
വെള്ളത്തിന്റെ തണുപ്പും ചൂടും വകവെക്കാതെ പൂർണമായി വുദു ചെയ്യൽ ഒരു ത്യാഗ സമർപ്പണമാണ്. നബി (സ) പറഞ്ഞു: "അല്ലാഹു ഒരാളുടെ പാപങ്ങൾ മായ്ച്ച് കളയുകയും പദവികൾ ഉയർത്തുന്നതുമായ ഒരുകാര്യം ഞാൻ നിങ്ങൾക്ക് അറിയിച്ച് തരട്ടെയോ?" അവർ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ ദൂതരെ, അറിയിച്ച് തന്നാലും" അവിടുന്ന് പറഞ്ഞു: "വെറുപ്പുണ്ടാക്കുന്ന സമയത്തും പൂർണമായി വുദു ചെയ്യുക, പള്ളിയെക്കുള്ള അധികരിച്ച ചവിട്ടടി, ഒരു നമസ്‌കാരത്തിന് ശേഷം അടുത്ത നമസ്‌കാരത്തെകാത്തിരിക്കുക, മേല്‍പറഞ്ഞ ജാഗ്രത ഒരു സൈനിക സന്നാഹം തന്നെയാണ്" (മുസ്‌ലിം 251).
വെള്ളത്തിന്റെ തണുപ്പിൽ നിന്നും രക്ഷപ്പെടാൻ വുദുവിലെ അവയവങ്ങൾ കഴുകുന്നതിൽ അശ്രദ്ധ കാണിക്കുന്നത്ത് തെറ്റാണ്. ഉദാഹരണമായി ചിലർ മുഖം പൂർണമായി കഴുകില്ല, അല്ലെങ്കിൽ കൈ കാലുകൾ പൂർണമായി കഴുകില്ല. ഇത് അനുവദനീയമല്ല. കഴുകാൻ സാധിക്കുന്നവർ അത് പൂർണമായി കഴുകുക എന്നത് നിർബന്ധമാണ്. അല്ലെങ്കിൽ വെള്ളം ചൂടാക്കിയോ മറ്റോ ഉപയോഗിക്കുകയാണ് വേണ്ടത്.
തണുപ്പ് കാലത്ത് വുദുവിന്റെ വെള്ളം ചൂടാക്കുന്നതും വുദുവിന് ശേഷം അവയവങ്ങൾ തുടക്കുന്നതും അനുവദനീയമാണ്. അത് കൊണ്ട് അവന്റെ പ്രതിഫലം കുറയില്ല. എന്നാൽ അങ്ങനെ ചെയ്യാതിരിക്കുന്നത് (വുദു പൂർത്തിയാക്കാതിരിക്കുന്നത്) അവന് ദോഷകരണമാണ്, അല്ലെങ്കിൽ വുദുവിന്റെ പൂർണതക്ക് ഭംഗം വരുമെന്നതിനാൽ അത് ഒഴിവാക്കാതിരിക്കൽ അവന് നിർബന്ധമാണ്.
തയമ്മും എന്നാൽ ഒരാൾ തന്റെ കൈകൾ കൊണ്ട് മണ്ണിൽ ഒരു പ്രാവശ്യം അടിക്കുകയും ശേഷം അവകൊണ്ട് അവന്റെ മുഖം തടവുകയും അതിന് ശേഷം ഇടത് കൈകൊണ്ട് വലത് കൈപ്പത്തിയും ശേഷം വലത് കൈപ്പത്തി കൊണ്ട് ഇടത് കൈപ്പത്തിയും തടവലാണ്.
വെള്ളം പൂർണമായി ലഭ്യമല്ലാതിരിക്കുകയോ അല്ലെങ്കിൽ സമീപത്ത് വെള്ളമില്ലാത്ത അവസ്ഥയിൽ ലഭ്യമായ വെള്ളം തികയാതിരിക്കുകയോ അതുമല്ലെങ്കിൽ കഠിനമായ തണുപ്പ് മൂലമോ രോഗം മൂലമോ വെള്ളം ഉപയോഗിക്കുന്നത് കഠിനമായ പ്രയാസമാവുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് തയമ്മും അനുവദനീയമാവുക.
കാലുറകളിൽ തടവൽ: ഇരു കാല്പാദങ്ങളും മറയുന്ന തരത്തിൽ ഉള്ള ഷൂ (തോല് കൊണ്ട് നിർമിച്ചത്) , ഷോക്‌സ്, അല്ലെങ്കിൽ അത് പോലെയുള്ളവ ഇരു അശുദ്ധികളിൽ നിന്നും ശുദ്ധമായ ശേഷമാണ് ധരിച്ചതെങ്കിൽ ഒരാൾ വുദുവിൽ തലയും ചെവികളും തടവിയ ശേഷം കാലുകൾ കഴുകാൻ അവന്റെ കാലുറകൾ അഴിക്കേണ്ടതില്ല. അവൻ തന്റെ കാൽ പാദങ്ങളുടെ മേൽ ഭാഗത്ത് കാലുറകളിന്മേൽ തടവിയാൽ മതിയാകുന്നതാണ്.
കാലുറകളിലോ ഷോക്‌സുകളിലോ തടവുന്നത് ശരിയാകാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്:
കാലുറകളിൽ തടവാവുന്ന കാലാവധി
അശുദ്ധിക്ക് ശേഷം ആദ്യമായി കാലുറകളിൽ തടവുന്ന സമയം മുതൽ അതിന്റെ സമയം കണക്കാന്നത് ആരംഭിക്കും.
ശുദ്ധമല്ലാത്ത അവസ്ഥയിൽ അവ ധരിച്ചവർക്കോ അല്ലെങ്കിൽ അതിൽ തടവാനുള്ള കാലാവധി അവസാനിച്ചവർക്കോ അതുമല്ലെങ്കിൽ ജനാബത്ത് കുളി പോലുള്ളവ നിർബന്ധമായവർക്കോ കാലുറകളിൽ തടവൽ അനുവദനീയമല്ല. അവർ അത് അഴിച്ച് കാലുകൾ കഴുകി ശുദ്ധീകരിക്കൽ നിർബന്ധമാണ്.