പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ശൈത്യ കാലവുമായി ബന്ധപ്പെട്ട പൊതുവായ മതവിധികൾ

ശൈത്യ കാലത്ത് കൂടുതലായി ആവശ്യം വരുന്ന ചില പൊതുവായ മതവിധികളുണ്ട്. അവയിൽ പലതും ഈ പാഠഭാഗത്ത് അവലോകനം ചെയ്യുന്നു.

  • ശൈത്യകാലത്ത് പതിവായി ആവശ്യമുള്ള നിരവധി നിയമങ്ങളെയും മര്യാദകളെയും കുറിച്ച് അറിയുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഉറങ്ങുമ്പോൾ തീ അണക്കുക

തണുപ്പ് കാലത്ത് സാധാരണയായി തീ കയാണ് വേണ്ടി കത്തിക്കാറുള്ള തീ യും തീപിടുത്തതിന് കാരണമായേക്കാവുന്ന ഹീറ്ററുകളും ഉറങ്ങുന്നതിന് മുമ്പായി അണക്കേണ്ടതാണ്. അബൂ മൂസൽ അശ്അരി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിനശിച്ചു, അവരെ കുറിച്ച് നബി(സ) യോട് പറയപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ തീ നിങ്ങളുടെ ശത്രുവാണ്, നിങ്ങൾ ഉറങ്ങുകയാണെങ്കിൽ നിങ്ങൾ അത് അണച്ച് കളയുക" (ബുഖാരി 6294). മറ്റൊരു ഹദീസിൽ "നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ വീടുകളിൽ തീ (കത്തുന്ന നിലയിൽ ) ഉപേക്ഷിക്കരുത്" (ബുഖാരി 6293, മുസ്‌ലിം 2015) എന്ന് കാണാം.

കാറ്റ് വീശുമ്പോൾ ഒരു മുസ്ലീം എന്തുചെയ്യണം?

1. ഇളം കാറ്റോ കൊടുങ്കാറ്റോ, ചൂട് കാറ്റോ തണുത്ത കാറ്റോ, വടക്കൻ കാറ്റോ തെക്കൻ കാറ്റോ, മഴയോട് കൂടിയതോ അല്ലാത്തതോ അതല്ലെങ്കിൽ മറ്റു വല്ല വിധേനെയും ഉള്ളതാണെങ്കിലും കാറ്റ് അയക്കുന്നതിലുള്ള അല്ലാഹുവിന്റെ കഴിവിനെ കുറിച്ച് അവൻ സംരിക്കണം. അല്ലാഹു പറയുന്നു: "ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച." (സൂ. ബഖറ 164)

2. അത് ഒരു ശിക്ഷയായേക്കാമെന്നതിനാൽ അല്ലാഹുവിനെ ഭയപ്പെടുക; ആഇശ (റ) യിൽ നിന്നും, അവർ പറഞ്ഞു: "അല്ലാഹുവിന്റെ ദൂതർ(സ)അണ്ണാക്ക് കാണുന്ന വിധത്തിൽ പൊട്ടിച്ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല, എന്നാൽ അവിടുന്ന് പുഞ്ചിരിക്കുമായിരുന്നു." അവർ പറയുന്നു: "നബി (സ) മേഘം കണ്ടാൽ അല്ലെങ്കിൽ കാറ്റ് കണ്ടാൽ അത് നബി (സ) യുടെ മുഖത്ത് അറിയപ്പെടുമായിരുന്നു". അപ്പോൾ അവർ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, ജനങ്ങൾ മേഘം കണ്ടാൽ സന്തോഷിക്കുന്നതായി ഞാൻ കാണാറുണ്ട്. അതിൽ മഴയുണ്ടാകുമെന്ന പ്രതീക്ഷയിൽ. എന്നാൽ നിങ്ങൾ അത് കണ്ടാൽ നിങ്ങളുടെ മുഖത്ത് ഒരു വെറുപ്പ് ഞാൻ കാണുന്നു. അപ്പോൾ നബി (സ) പറഞ്ഞു: ആയിശാ അതിൽ ശിക്ഷയായിരിക്കാം. അതില്ലയെന്നതിന് എനിക്ക് നിർഭയത്വം നൽകുന്നത് എന്താണ്? ഒരു വിഭാഗം കാറ്റു കൊണ്ട് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു സമുദായം ശിക്ഷ കണ്ടപ്പോൾ "ഇത് നമുക്ക് മഴ നൽകുന്ന മേഘമാണ്" എന്നവർ പറഞ്ഞു,. (മുസ്‌ലിം 899).

3. അല്ലാഹുവോട് അതിലെ നന്മയെ ചോദിക്കുക. ആഇശ(റ) പറഞ്ഞു: "ശക്തിയായി കാറ്റടിച്ച് തുടങ്ങിയാല്‍ നബി (സ) ഇപ്രകാരം പറഞ്ഞിരുന്നു: "അല്ലാഹുവേ! ഇതിന്റെ ഗുണവും, ഇതുള്‍ക്കൊള്ളുന്നതിന്റെ ഗുണവും, ഇത് അയക്കപ്പെട്ടതിലുള്ള ഗുണവും ഞാന്‍ നിന്നോടു ചോദിക്കുന്നു. ഇതിന്റെ ദോഷത്തില്‍നിന്നും, ഇതുള്‍ക്കൊള്ളുന്നതിന്റെ ദോഷത്തില്‍നിന്നും, ഇതു അയക്കപ്പെട്ടതിലുള്ള ദോഷത്തില്‍നിന്നും ഞാന്‍ നിന്നോടു ശരണം തേടുന്നു". (മുസ്‌ലിം 899).

4. അതിനെ ദുഷിച്ച് പറയുന്നതിൽ നിന്നും അകന്ന് നിൽക്കുക. ഇബ്നു അബ്ബാസില്‍ നിന്ന് നിവേദനം. നബി (സ) യുടെ കാലത്ത് ഒരാള്‍‍ കാറ്റിനെ ശപിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: "നിങ്ങള്‍ കാറ്റിനെ ശപിക്കരുത്. കാരണം അത് അല്ലാഹുവിന്റെ കല്‍പന അനുസരിക്കുക മാത്രമാണ്‌ ചെയ്യുന്നത്. ഒരാള്‍ ശാപത്തിന് അര്‍ഹമല്ലാത്ത ഒന്നിനെ ശപിച്ചാല്‍ ആ ശാപം അവനിലേക്ക് തന്നെ മടങ്ങിവരുന്നതാണ്". (തുര്‍മുദി 1978). മറ്റൊരു ഹദീസിൽ "നിങ്ങൾ കാറ്റിനെ ചീത്ത പറയരുത്" (തുര്‍മുദി 2252) എന്ന് കാണാം. ഇമാം ശാഫിഈ (റ) പറഞ്ഞു: "കാറ്റിനെ ചീത്ത പറയുക എന്നത് ശരിയല്ല. കാരണം അല്ലാഹുവിന്റെ കൽപ്പനക്ക് കീഴൊതുങ്ങിയ അവന്റെ സൃഷ്ടിയും, അവന്റെ സൈന്യങ്ങളിൽ പെട്ട ഒരു സൈന്യവുമാണത്. അല്ലാഹു അവന്റെ ഉദ്ദേശമനുസരിച്ച് അതിനെ കാരുണ്യമോ ശിക്ഷയോ ആയി നിശ്ചയിക്കുന്നു."

ഇടിനാദം കേൾക്കുമ്പോൾ ഒരു മുസ്‌ലിം എന്തു ചെയ്യണം?

അബ്ദുല്ലാഹ് ബിന്‍ സുബൈര്‍(റ) വിൽ നിന്നും; ഇടിമിന്നല്‍ ഉണ്ടായാല്‍ സംസാരം നിര്‍ത്തുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു: "സുബ്ഹാനല്ലദീ യുസബ്ബിഹു റഅ്ദു ബീഹംദിഹി, വല്‍ മലാഇകത്തു മിന്‍ ഖീഫത്തിഹി" ഈ വാചകം ഖുർആനിൽ നിന്നുള്ളതാണ്; "ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍ (അവിശ്വാസികള്‍) അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍." (സൂ. റഅദ് 13).

മഴ പെയ്യുമ്പോൾ എന്തു ചെയ്യണം?

മഴയെ അനുഗൃഹീതമായ (മുബാറക്) എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്, അവൻ പറയുന്നു: "ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയുംചെയ്തു" (സൂ. ഖാഫ് 9). അത് വാർഷിക്കുമ്പോൾ ചെയ്യേണ്ടത്: തന്റെ ശരീരത്തിൽ നിന്ന് അല്പമെങ്കിലും വെളിവാക്കി മഴ കൊള്ളേണ്ടതാണ്. അനസ്(റ) പറയുന്നു: ‘ഒരിക്കല്‍ ഞങ്ങള്‍ നബി (സ) യോടൊപ്പം ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് മഴ ലഭിച്ചു. അപ്പോള്‍ നബി (സ) തന്റെ വസ്ത്രം അല്‍പം പൊക്കിക്കൊണ്ട് മഴ നനഞ്ഞു. അപ്പോള്‍ ഞങ്ങള്‍ ചോദിച്ചു: ‘പ്രവാചകരേ, താങ്കള്‍ എന്താണ് ഇങ്ങനെ ചെയ്യുന്നത്?’ അവിടുന്ന് പറഞ്ഞു: ‘അത് അതിന്റെ രക്ഷിതാവിൽ നിന്നും ലഭിച്ച പുതു മഴയാണല്ലോ ”(മുസ്‌ലിം 898 ).

2. പ്രാർത്ഥന നടത്തുക, അത് പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സമയമാണെന്ന് ധാരാളം അഥറുകളിൽ വന്നിട്ടുണ്ട്.

മഴ വർഷിക്കുമ്പോഴും അത് വർഷിച്ച് കഴിഞ്ഞാലുമുള്ള പ്രാർത്ഥന

ആഇശ (റ) യിൽ നിന്നും, നബി(സ) മഴ കണ്ടാൽ പ്രാർത്ഥിക്കുമായിരുന്നു: "അല്ലാഹുവേ, പ്രയോജനപ്രദമായ മഴ നല്‍കേണമേ" (ബുഖാരി:1032) എന്ന്.

മഴ ഉപകാരപ്രദമാകാൻ പ്രാർത്ഥിക്കണം: കാരണം, ചിലപ്പോൾ മഴ ധാരാളമായി പെയ്‌താലും ഉപകാരപ്രദമായിക്കൊള്ളണമെന്നില്ല. ഒരു ഹദീസിൽ ഇപ്രകാരം കാണാം : " കടുത്ത വരൾച്ച എന്നത് മഴ ലഭിക്കാതിരിക്കുക എന്നതല്ല. കടുത്ത വരൾച്ച എന്നാൽ വീണ്ടും വീണ്ടും മഴ ലഭിക്കുകയും എന്നാൽ അത്കൊണ്ട് ഭൂമിയിൽ ഒന്നും മുളക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്." (മുസ്‌ലിം 2904)

3. മഴ പെയ്യുന്ന സമയത്ത് 'റഹ്‌മത് (കാരുണ്യം)' എന്ന് പറയൽ സുന്നത്താണ്. ആഇശ(റ) യിൽ നിന്നും, അവർ പറഞ്ഞു: " നബി (സ) മേഘം അല്ലെങ്കിൽ കാറ്റ് കണ്ടാൽ അത് നബി (സ) യുടെ മുഖത്ത് അറിയപ്പെടുമായിരുന്നു, അങ്ങനെ, അവിടുന്ന് (പരിഭ്രമം നിമിത്തം) മുമ്പോട്ടും പിമ്പോട്ടും വന്നും പോയും കൊണ്ടിരിക്കുകയും ചെയ്യും. മഴ പെയ്താല്‍ അവിടുത്തേക്ക്‌ സന്തോഷമാവുകയും ആ പരിഭ്രമം മാറുകയും ചെയ്യും. ഇതിനെപ്പറ്റി ഞാന്‍ നബി (സ) യോട് ചോദിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: ഇതാ നമുക്ക് മഴ നല്‍കുന്ന ഒരു കാര്‍മേഘം വെളിപ്പെടുന്നു’ എന്ന് ആദ് ജനത പറഞ്ഞതുപോലെ ആയേക്കുമോ അതെന്നു എനിക്കറിയുകയില്ലല്ലോ! (മുസ്ലിം:899)

4. മഴ പെയ്യുമ്പോഴും അതിന് ശേഷവും ‘മുത്വിര്‍നാ ബി ഫള്’ലില്ലാഹി വറഹ്’മതിഹി.’ (അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു) എന്ന് പറയൽ സുന്നത്താണ്. സൈദ് ഇബ്‌നു ഖാലിദ് അൽ ജുഹനി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) ഞങ്ങളെയും കൊണ്ട് ഹുദൈബിയയിൽ വെച്ച് ആകാശം രാത്രി പോലെ ആയ (ഇരുണ്ട) നിലക്ക് സുബ്ഹി നമസ്‌കരിച്ചു, നമസ്‌കാരത്തിൽ നിന്നും വിരമിച്ച ശേഷം അവിടുന്ന് ജനങ്ങളെ അഭിമുഖീകരിച്ച് കൊണ്ട് പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്ക് അറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതൽ അറിയുന്നവർ" അവിടുന്ന് പറഞ്ഞു: " അല്ലാഹു പറഞ്ഞു- എന്റെ ദാസന്മാരിൽ എന്നിൽ വിശ്വസിക്കുന്നവരും അവിശ്വസിക്കുന്നവരും ഉണ്ടായിട്ടുണ്ട്, ആര് (അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് നമുക്ക് മഴ ലഭിച്ചു) എന്ന് പറയുന്നുവോ അവൻ എന്നിൽ വിശ്വസിച്ചവനും നക്ഷത്ര രാശിയിൽ അവിശ്വസിച്ചവനുമാണ്. എന്നാൽ ആര് (മഴ നക്ഷത്രം കാരണം നമുക്ക് മഴ ലഭിച്ചിരിക്കുന്നു) എന്ന് പറഞ്ഞാൽ അവൻ എന്നിൽ അവിശ്വസിച്ചവനും നക്ഷത്ര രാശിയിൽ വിശ്വസിച്ചവനുമാണ്." (ബുഖാരി 846, മുസ്‌ലിം 71)

മഴയുടെ ആധിക്യം കൊണ്ട് ഭയം തോന്നുമ്പോൾ എന്ത് ചെയ്യണം ?

മഴ അധികരിക്കുകയും അത് ഉപദ്രവമായിത്തീരുകയും ചെയ്യുമെന്ന് ഭയപ്പെട്ടാൽ കൈകൾ ഉയർത്തിക്കൊണ്ട് അല്ലാഹുവോട് പ്രാർത്ഥിക്കണം. ഈ സമയത്തുള്ള പ്രാർത്ഥനയായി പ്രമാണങ്ങളിൽ വന്നതാണ് : "اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا، اللَّهُمَّ عَلَى الآكَامِ وَالظِّرَابِ، وَبُطُونِ الأَوْدِيَةِ، وَمَنَابِتِ الشَّجَرِ" (അല്ലാഹുമ്മ ഹവാലയ്നാ വ ലാ അലൈനാ. അല്ലാഹുമ്മ അലല്‍ ആകാമി വളിറാബി, വബുത്വൂനില്‍ അവ്ദിയതി, വമനാബിതിശ്ശജർ) - (ബുഖാരി 1014, മുസ്‌ലിം 897) അർത്ഥം - ((അല്ലാഹുവേ! (ഈ മഴയെ) ഞങ്ങളുടെ ചുറ്റുഭാഗങ്ങളിലേക്ക് നീ ആക്കേണമേ. ഇതിനെ ഞങ്ങളുടെ മേല്‍ (ഒരു ശിക്ഷയായി) നീ ആക്കരുതേ, അല്ലാഹുവേ, (ഈ മഴയെ) മേച്ചില്‍ സ്ഥലങ്ങളിലും മലകളിലും താഴ്വരകളിലും മരങ്ങളുടെ വേരുകളിലും നീ ആക്കേണമേ)). എന്നത്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക