പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം യാത്രയും ശുദ്ധീകരണവും

യാത്രകളുടെ വേളകളിൽ ഒരു മുസ്ലീം ശുദ്ധീകരണവുമായി ബന്ധപ്പെട്ട പ്രത്യേക അവസ്ഥകൾ അഭിമുഖീകരിച്ചേക്കാം. യാത്രകളിലെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട ചില വിധി വിലക്കുകൾ ഈ പാഠഭാഗത്ത് നമുക്ക് പഠിക്കാം.

യാത്രകളിലെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട വിധി വിലക്കുകൾ ഒരു മുസ്‌ലിം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഒരു മനുഷ്യൻ തന്റെ യാത്രാവേളയിൽ ആകുമ്പോൾ അവന്റെ അവസ്ഥ തന്റെ താമസ വേളകളേക്കാൾ ഒരുപാട് വ്യത്യാസപ്പെട്ടിരിക്കും. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറഞ്ഞു: "ശിക്ഷയുടെ ഒരു ഭാഗമാകുന്നു യാത്ര. അത്‌ നിങ്ങളുടെ ഉറക്കത്തെയും, ഭക്ഷണത്തെയും, പാനീയത്തെയും തടയുന്നു, അവൻ അവന്റെ ആവശ്യം നിറവേറ്റി കഴിഞ്ഞാൽ തന്റെ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങട്ടെ" (ബുഖാരി 1804, 3001,5429 - മുസ്‌ലിം 1927). അതിനാൽ തന്നെ യാത്ര പോകുന്നവർ അതിലെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. അതിൽ പെട്ടതാണ്:

1. മലമൂത്ര വിസർജനം നടത്താൻ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക.

ആളുകൾ പതിവായി ഉപയോഗിക്കുന്ന തണലിടങ്ങൾ, മരച്ചുവടുകൾ, അല്ലെങ്കിൽ ഇരിക്കാൻ തയ്യാറാക്കിയ മറ്റ് സ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുന്നതും മലിനമാക്കുന്നതും വിരോധിക്കപ്പെട്ടതാണ്.

ഒരാൾ മരുഭൂമി പോലെയുള്ള (ഒഴിഞ്ഞ പ്രദേശം) സ്ഥലത്ത് മലമൂത്ര വിസർജനം ഉദ്ദേശിക്കുകയാണെങ്കിൽ അവൻ മൂത്രത്തുള്ളികൾ തെറിച്ച് അവന്റെ മേൽ മാലിന്യം ആകാതിരിക്കാൻ വേണ്ടി ഉറപ്പ് കുറഞ്ഞ നിലം (മണൽ പോലെ ഉള്ളവ) തിരഞ്ഞെടുക്കുകയും ഉറപ്പുള്ള നിലവും (പാറ പോലെയുള്ളവ) കാറ്റ് വീശുന്ന സ്ഥലങ്ങളും ഒഴിവാക്കുകയും ചെയ്യണമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

2. മലമൂത്ര വിസർജനം നടത്തുന്ന അവസരങ്ങളിൽ മറ സ്വീകരിക്കുക

ജനങ്ങളിൽ നിന്ന് അകന്ന് നിന്ന് കൊണ്ടോ വല്ല വസ്തുകൊണ്ടും മറച്ചോ മലമൂത്ര വിസർജനം നടത്തുന്ന അവസരങ്ങളിൽ മറ സ്വീകരിക്കൽ നിർബന്ധമാണ്. മുഗീറത്ത് ഇബ്‌നു ശുഅ്ബ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; ഞാൻ നബി(സ) യുടെ കൂടെ യാത്രയിലായിരിക്കെ അവിടുന്ന് പറഞ്ഞു: "മുഗീറാ, ഈ പാത്രമൊന്ന് പിടിക്ക്" അങ്ങനെ ഞാൻ അത് വാങ്ങിയപ്പോൾ റസൂൽ (സ) എന്നിൽ നിന്ന് അപ്രത്യക്ഷനാകുന്നത് വരെ ദൂരത്തേക്ക് പോയി മലമൂത്ര വിസർജനം നടത്തി" (ബുഖാരി 363, മുസ്‌ലിം 274). മറ്റൊരു ഹദീസിൽ : "അവിടുത്തേക്ക് മലമൂത്ര വിസർജനം നടത്താൻ തോന്നിയാൽ അവിടുന്ന് വിദൂരത്തേക്ക് പോകുമായിരുന്നു" (അഹ്‌മദ്‌ 15660) എന്നും കാണാം.

ഒരു ഹദീസിൽ അബ്ദുല്ലാഹിബ്‌നു ജഅഫർ റസൂൽ(സ) യെ പരാമർശിക്കുന്നത് ഇങ്ങനെയാണ് : "പ്രാഥമിക കർമങ്ങൾ നിർവഹിക്കുമ്പോൾ മറ സ്വീകരിക്കുവാൻ വേണ്ടി അവിടുന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് ഉയർന്ന സ്ഥലമോ (കുന്ന് / മൺകൂന/ കെട്ടിടങ്ങൾ) ഈത്തപ്പന തണ്ടോ ആയിരുന്നു." (മുസ്‌ലിം 342). മറ്റൊരു ഹദീസിൽ " അവിടുന്ന് മലമൂത്ര വിസർജനത്തിന് ഉദ്ദേശിച്ചാൽ തന്റെ വസ്ത്രത്തിൽ നിന്നും നിലത്തോട് അടുത്ത് നിൽക്കുന്നതല്ലാതെ ഉയർത്തില്ലായിരുന്നു" (അബൂ ദാവൂദ് 14). അത്രയും മറ സ്വീകരിച്ചിരുന്നുവെന്ന് സാരം.

തയമ്മും

വെള്ളം ലഭ്യമല്ലാതിരിക്കുകയോ അത് ഉപയോഗിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നമസ്‌കാരം നിർവഹിക്കുന്നതിന് നടത്തേണ്ട ശുദ്ധീകരണത്തിന്റെ ഒരു ഇനമാണ് തയമ്മും. അതിന്റെ രൂപം: ഒരാൾ തന്റെ കൈകൾ കൊണ്ട് മണ്ണിൽ ഒരു പ്രാവശ്യം അടിക്കുക, ശേഷം അവകൊണ്ട് അവന്റെ മുഖം തടവുകയും അതിന് ശേഷം ഇടത് കൈകൊണ്ട് വലത് കൈപ്പത്തിയും ശേഷം വലത് കൈപ്പത്തി കൊണ്ട് ഇടത് കൈപ്പത്തിയും ചെയ്യുക.

താമസത്തെക്കാൾ ഒരു മുസ്‌ലിമിന് തയമ്മും ആവശ്യമായി വരുന്നത് യാത്രകളിലാണ്. വെള്ളം ലഭിക്കാതിരിക്കുക, അല്ലെങ്കിൽ ലഭ്യമായ വെള്ളം കുറവായിരിക്കെ തന്നെ അതിലേക്ക് കുടിക്കുക പോലെ മറ്റ് ആവശ്യങ്ങളും ഉണ്ടായിരിക്കുക എന്നിങ്ങനെയുള്ള അനുവദനീയമായ കാരണങ്ങൾ കൂടുതലായും ഉണ്ടാവുക യാത്രകളിലാണ്.

അല്ലെങ്കിൽ വെള്ളം കൊണ്ട് വുദു ചെയ്യൽ കഠിനമായ പ്രയാസകരമായി തീരുന്ന ശക്തമായ തണുപ്പ്, രോഗം മുതലായവയും യാത്രകളിൽ ധാരാളമായി ഉണ്ടായേക്കാനിടയുണ്ട്. തണുപ്പ് എന്നുള്ളത് കൊണ്ടുള്ള ഉദ്ദേശം മനുഷ്യന് ബുദ്ധിമുട്ട് ആകുന്ന നിലക്കുള്ള അത് മൂലം രോഗമോ മറ്റ് പ്രയാസങ്ങളോ ഉണ്ടാകുമെന്ന് ഭയക്കുന്ന തണുപ്പാണ്. അല്ലാതെ സാധാരണ നിലക്കുള്ള തണുപ്പ് ഒരു കാരണമല്ല.

വെള്ളം ഇല്ലാത്ത സാഹചര്യത്തിൽ കൊണ്ട് വരാൻ അടുത്ത് വെള്ളമില്ലാതിരിക്കുകയോ തണുപ്പാണെങ്കിൽ ചൂടാക്കാൻ സാഹചര്യമില്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയിൽ നിയമമാക്കപ്പെട്ടതാണ് ഇത്.

കാലുറകളിൽ തടവൽ:

കാലുറകളിൽ തടവൽ: ഇരു കാല്പാദങ്ങളും മറയുന്ന തരത്തിൽ ഉള്ള ഷൂ (തോല് കൊണ്ട് നിർമിച്ചത്) , ഷോക്‌സ്, അല്ലെങ്കിൽ അത് പോലെയുള്ളവ ഇരു അശുദ്ധികളിൽ നിന്നും ശുദ്ധമായ ശേഷമാണ് ധരിച്ചതെങ്കിൽ ഒരാൾ വുദുവിൽ തലയും ചെവികളും തടവിയ ശേഷം കാലുകൾ കഴുകാൻ അവന്റെ കാലുറകൾ അഴിക്കേണ്ടതില്ല. അവൻ തന്റെ കാൽ പാദങ്ങളുടെ മേൽ ഭാഗത്ത് കാലുറകളിന്മേൽ തടവിയാൽ മതിയാകുന്നതാണ്.

കാലുറകളിലോ ഷോക്‌സുകളിലോ തടവുന്നത് ശരിയാകാൻ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്: അവരണ്ടും ശുദ്ധമായിരിക്കണം, അവ കാൽപാദങ്ങൾ മറക്കുന്നത് ആയിരിക്കണം, അവ കാലുകൾ കഴുകുന്ന പൂർണമായ വുദുവിന് ശേഷം ധരിച്ചത് ആയിരിക്കണം. അത് തുടർച്ചയായി ധരിക്കുകയാണെങ്കിൽ താമസക്കാരന് അതിന്മേൽ ഒരു പകലും രാത്രിയും, യാത്രക്കാരന് മൂന്ന് പകലുകളും അതിന്റെ രാത്രികളും തടവാം.

എന്നാൽ തടവുന്നതിന്റെ കാലാവധി കഴിഞ്ഞ ശേഷം അവൻ വുദു ഉദ്ദേശിക്കുകയാണെങ്കിൽ അതിന് വേണ്ടി അവൻ കാലുറകൾ അഴിച്ച് വുദു ചെയ്യേണ്ടതാണ്. അത് പോലെ തന്നെ അവൻ ജനാബത്ത് കുളിക്കുകയാണെങ്കിലും അല്ലെങ്കിൽ അവൻ പൂർണമായ ശുദ്ധിയോടെ ധരിച്ചത് അല്ലെങ്കിലും കാലുകൾ കഴുകി കൊണ്ട് തന്നെ പൂർണമായ ശുദ്ധീകരണം നടത്തേണ്ടതാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക