പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മനസ്സുകളിലെ അന്ധവിശ്വാസങ്ങളോടുള്ള പോരാട്ടം

ഇസ്‌ലാമിന് മുമ്പ് അറബികളും മറ്റു ജനങ്ങളും ഭൂമിയിലുടനീളം വ്യാപിച്ച അന്ധവിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കും മിഥ്യാധാരണകൾക്കും അടിമകളായിരുന്നു . എത്രത്തോളമെന്നു വെച്ചാൽ ആദ്യകാലത്ത് അറബികൾ വാദിച്ചിരുന്നത് വിശുദ്ധ ഖുർആൻ പോലും പൂർവികരുടെ കെട്ടുകഥകളോ കൂടോത്രമോ ആണെന്നായിരുന്നു. എന്നാൽ ആത്മാവിനും ബുദ്ധിക്കും തെളിച്ചം നൽകുന്ന കൃത്യമായ ഘടനയോടും മതനിയമങ്ങളോടും കൂടിയുള്ള ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടി അതിന്റെ മാർഗ ദർശനങ്ങളും പ്രകാശവും അവരെ അത്തരം അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും മിഥ്യാധാരണകളുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും സ്വതന്ത്രമാക്കി. അങ്ങനെ അവർ ഏകനായ അല്ലാഹുവിലേക്ക് മാത്രമായി നയിക്കപ്പെട്ടു. അവയിൽ പെട്ടതാണ് ;

  • അന്ധവിശ്വസങ്ങളിലും കെട്ടുകഥകളിലും ഇസ്‌ലാമിന്റെ നിലപാട് മനസിലാക്കുക. 
  • ചില നിരർത്ഥകമായ വിശ്വാസങ്ങളിൽ ഇസ്‌ലാമിലെ നിയമങ്ങൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഇസ്‌ലാമിന് മുമ്പ് അറബികളും മറ്റു ജനങ്ങളും ഭൂമിയിലുടനീളം വ്യാപിച്ച അന്ധവിശ്വാസങ്ങൾക്കും കെട്ടുകഥകൾക്കും മിഥ്യാധാരണകൾക്കും അടിമകളായിരുന്നു . എത്രത്തോളമെന്നു വെച്ചാൽ ആദ്യകാലത്ത് അറബികൾ വാദിച്ചിരുന്നത് വിശുദ്ധ ഖുർആൻ പോലും പൂർവികരുടെ കെട്ടുകഥകളോ കൂടോത്രമോ ആണെന്നായിരുന്നു.

എന്നാൽ ആത്മാവിനും ബുദ്ധിക്കും തെളിച്ചം നൽകുന്ന കൃത്യമായ ഘടനയോടും മതനിയമങ്ങളോടും കൂടിയുള്ള ഇസ്‌ലാമിന്റെ ആഗമനത്തോടു കൂടി അതിന്റെ മാർഗ ദർശനങ്ങളും പ്രകാശവും അവരെ അത്തരം അന്ധവിശ്വാസങ്ങളുടെയും കെട്ടുകഥകളുടെയും മിഥ്യാധാരണകളുടെയും നീരാളിപ്പിടുത്തത്തിൽ നിന്നും സ്വതന്ത്രമാക്കി. അങ്ങനെ അവർ ഏകനായ അല്ലാഹുവിലേക്ക് മാത്രമായി നയിക്കപ്പെട്ടു. അവയിൽ പെട്ടതാണ്;

മാരണത്തോടും മന്ത്രവാദത്തോടുമുള്ള പോരാട്ടം:

മാരണവും മന്ത്രവാദവും ജ്യോത്സ്യവും തുടങ്ങി അവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇസ്‌ലാം വിലക്കുകയും അവയെ ബഹുദൈവ വിശ്വാസവും വഴികേടുമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തു. മരണക്കാരൻ ഇഹലോകത്തോ പരലോകത്തോ വിജയിക്കുകയില്ലെന്ന് പഠിപ്പിച്ച് തരികയും ചെയ്‌തു. അല്ലാഹു പറയുന്നു: "ജാലവിദ്യക്കാരന്‍ എവിടെച്ചെന്നാലും വിജയിയാവുകയില്ല." (സൂ. ത്വാഹാ 69).

അപ്രകാരം തന്നെ ഒരു മുസ്‌ലിം മാരണക്കാരന്റെയോ ജ്യോത്സ്യന്റെയോ അടുക്കൽ പോകുന്നതും അവരോട് രോഗശമനമോ ചികിത്സയോ പ്രശ്‌ന പരിഹാരമോ ആവശ്യപ്പെടുന്നതും വിലക്കുകയും അപ്രകാരം ആരെങ്കിലും ചെയ്‌താൽ അവൻ മുഹമ്മദ് നബി (സ) ക്ക് അവതരിപ്പിച്ചതിൽ അവിശ്വസിച്ചവനാണെന്ന് വിശേഷിപ്പിക്കുകയും ചെയ്‌തു. കാരണം ഉപദ്രവവും ഉപകാരവും ചെയ്യാനും അദൃശ്യമറിയാനും അല്ലാഹുവിന് മാത്രമേ സാധിക്കുകയുള്ളൂ. നബി(സ) പറഞ്ഞു: " ആരെങ്കിലും ജ്യോത്സ്യനെ സമീപിക്കുകയും അവനോട് വല്ലതും ചോദിച്ച് അത് വിശ്വസിക്കുകയും ചെയ്‌താൽ അവൻ മുഹമ്മദ് (സ) നു അവതരിപ്പിക്കപ്പെട്ടതിൽ അവിശ്വസിച്ചിരിക്കുന്നു" (ഹാകിം 15).

ഉപകാരങ്ങളും ഉപദ്രവങ്ങളും അല്ലാഹുവിങ്കലാണ്

മനുഷ്യർ, ജിന്നുകൾ, മരങ്ങൾ, കല്ലുകൾ, ഗ്രഹങ്ങൾ എന്നിവയുൾപ്പെടെ എല്ലാ സൃഷ്ടികളും അവയിലേതെങ്കിലും ഒന്ന് മഹത്തരമാണെങ്കിൽ അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ മഹത്വത്തെ സൂചിപ്പിക്കുന്ന അടയാളങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. പ്രപഞ്ചത്തെ സ്വാധീനിക്കുന്ന ഒരു ശക്തിയും ഒരു മനുഷ്യനും ഉടമപ്പെടുത്തിയിട്ടില്ല. സൃഷ്ടിപ്പും കൽപ്പനയും കഴിവും നിയന്ത്രണവുമെല്ലാം അല്ലാഹുവിന് മാത്രമാണ്, അല്ലാഹു പറയുന്നു: "അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ്, ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു." (സൂ.അഅ്റാഫ് 54)

ഈ സൃഷ്ടികളുടെ മഹത്വത്തെക്കുറിച്ചും അവയുടെ സൃഷ്ടിപ്പിലെ വൈഭവത്തെ കുറിച്ചും ആരെങ്കിലും ചിന്തിക്കുകയാണെങ്കിൽ രക്ഷാ കർത്താവും നിയന്താവും എല്ലാത്തിനും കഴിവുള്ളവനും ആരാധനകളുടെ എല്ലാ ഇനങ്ങളും അർപ്പിക്കപെടാൻ ഒരേയൊരു അർഹനുമായ അല്ലാഹുവാണ് അവയുടെ സ്രഷ്ടാവെന്ന് അവൻ അറിയും. അവൻ മാത്രമാണ് സ്രഷ്ടാവ്, അവനല്ലാത്തതെല്ലാം സൃഷ്ടികളാണ്. അല്ലാഹു പറയുന്നു: "അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍. " (സൂ. ഫുസ്സ്വിലത്ത് 37)

ഭാവികാര്യങ്ങളും അദൃശ്യവും അല്ലാഹുവല്ലാതെ അറിയുകയില്ല

ഭാവികാര്യങ്ങളും അദൃശ്യവും അല്ലാഹുവിന് മാത്രമേ അറിയാൻ സാധിക്കുകയുള്ളു എന്ന് അവൻ നമുക്ക് പഠിപ്പിച്ച് തരുന്നുണ്ട്, ആരെങ്കിലും ആ കാര്യങ്ങൾ മന്ത്രവാദത്തിലൂടെയോ ജ്യോത്സ്യത്തിലൂടെയോ അറിയുമെന്ന് വാദിച്ചാൽ അവൻ കളവാണ് വാദിക്കുന്നത്. അല്ലാഹു പറയുന്നു: "അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല." (സൂ. അൻആം 59).

സൃഷ്ടികളിൽ ഏറ്റവും ഉത്തമനും ശ്രേഷ്ഠനുമായ റസൂൽ(സ) തന്നെ സ്വന്തം ശരീരത്തിന് പോലുമുള്ള ഉപദ്രവമോ ഉപകാരമോ ഉടമപ്പെടുത്തുന്നില്ല, ഭാവി കാര്യങ്ങളോ അദൃശ്യമോ അവിടുന്ന് അറിയുന്നുമില്ല, പിന്നെങ്ങനെ അവിടുത്തേക്കാൾ പദവിയും ശ്രേഷ്ഠതയും കുറഞ്ഞവർ അറിയും. അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: എന്‍റെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്‍മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌. " (സൂ.അഅ്റാഫ് 188)

രാശിയും ശകുനവും നിഷിദ്ധം

കാര്യങ്ങളാലോ വർണങ്ങളാലോ വാക്കുകളാലോ ശകുനവും രാശിയും നോക്കുന്നതിനെ ഇസ്‌ലാം വിരോധിക്കുകയും ഭാവിയെ കുറിച്ച് ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കാൻ കൽപ്പിക്കുകയും ചെയ്‌തു.

ശകുനം നോക്കുന്നതിന് ഉദാഹരണം: ഒരാൾ തന്റെ യാത്രയുടെ തുടക്കത്തിൽ ഒരു പ്രത്യേക ഇനം പക്ഷിയെ കാണുകയോ അതിന്റെ ശബ്ദം കേൾക്കുകയോ ചെയ്യുന്നു, അതിനെ ശകുനമായി കണക്കാക്കി അവൻ ആ യാത്ര തുടരാതെ അവസാനിപ്പിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നത് ശിർക്ക് ആയിട്ടാണ് റസൂൽ (സ)വിശേഷിപ്പിച്ചത്. അവിടുന്ന് പറഞ്ഞു: "ശകുനം നോക്കൽ ശിർക്കാണ്" (അബൂ ദാവൂദ് 3912 ഇബ്നു മാജ 3538 ) കാരണം അത് അദൃശ്യ ലോകത്തെ നിയന്ത്രിക്കുന്നതെന്ന മുസ്‌ലിമിന്റെ ഉറച്ച വിശ്വാസത്തിന് എതിരാണ്. ശകുനം നോക്കുന്നതും ഏതെങ്കിലും ഒരു പക്ഷിയെയോ മൃഗത്തെയോ കാണുകയോ അവയുടെ ശബ്ദം കേൾക്കുകയോ ചെയ്‌താൽ ദോഷത്തെ പ്രതീക്ഷിക്കുന്നതോ ഇസ്‌ലാം വിലക്കിയിരിക്കുന്നു.

മറുവശത്ത് ശുഭാപ്തിവിശ്വാസം, നന്മയുടെ പ്രതീക്ഷ, അല്ലാഹുവിനെ കുറിച്ചുള്ള നല്ല ചിന്ത എന്നിവയും അതിലേക്ക് സൂചന നൽകുന്ന വാക്കുകളും സ്വീകരിക്കാനാണ് ഇസ്‌ലാം കൽപിച്ചത്. "നബി(സ) ശുഭാപ്തി വിശ്വാസവും നല്ല വാക്കും ഇഷ്ടപ്പെട്ടിരുന്നു" (ബുഖാരി 5776, മുസ്‌ലിം 2224)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക