പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം പലിശ

ഈ പാഠഭാഗത്തിൽ പലിശയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ഏതാനും മത നിയമങ്ങളെ കുറിച്ചും നമുക്ക് മനസിലാക്കാം.

  • പലിശയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളെ കുറിച്ചും മനസിലാക്കുക.
  • പലിശ നിഷിദ്ധമാക്കിയതിലെ യുക്തി മനസിലാക്കുക.
  • പലിശയുടെ ദൂഷ്യ വശങ്ങൾ വ്യക്തമാക്കുക.
  • പലിശയിൽ നിന്നുള്ള തൗബയുടെ (പശ്ചാതാപത്തിന്റെ) രൂപം വ്യക്തമാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അല്ലാഹുവിന്റെ ദൈവിക യുക്തി ഇസ്‌ലാമിക മത നിയമത്തിൽ പലിശയെ നിഷിദ്ധങ്ങളിൽ വളരെ ഗൗരവമുള്ളതായാണ് വിധിച്ചിട്ടുള്ളത്. സമൂഹത്തിനും അതിലെ അംഗങ്ങൾക്കും വലിയ നാശവും വിപത്തും ആയതിനാൽ അത് നമുക്ക് മുമ്പുള്ള സമൂഹങ്ങളിലും നിഷിദ്ധമായിരുന്നു. അല്ലാഹു പറയുന്നു: "അങ്ങനെ യഹൂദമതം സ്വീകരിച്ചവരുടെ അക്രമം കാരണമായി അവര്‍ക്ക്‌ അനുവദിക്കപ്പെട്ടിരുന്ന പല നല്ല വസ്തുക്കളും നാമവര്‍ക്ക്‌ നിഷിദ്ധമാക്കി. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ ജനങ്ങളെ ധാരാളമായി തടഞ്ഞതുകൊണ്ടും. * പലിശ അവര്‍ക്ക്‌ നിരോധിക്കപ്പെട്ടതായിട്ടും, അവരത്‌ വാങ്ങിയതുകൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതുകൊണ്ടും കൂടിയാണ്‌ ( അത്‌ നിഷിദ്ധമാക്കപ്പെട്ടത്‌. ) അവരില്‍ നിന്നുള്ള സത്യനിഷേധികള്‍ക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്‌." (സൂ. നിസാഅ് 160-161)

പലിശയുടെ ഗൗരവത്തെ കുറിച്ച് വിശദീകരിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട ശക്തമായ താക്കീതിനെ കുറിച്ച് അറിയേണ്ടതുണ്ട്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യേണ്ടതാണ്‌. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍. * നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന്‌ (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. (സൂ. ബഖറ 278- 279). അല്ലാഹു പലിശയെ വിരോധിക്കുകയും നിഷിദ്ധമാക്കുകയും മാത്രമല്ല അതിന്റെ ആൾക്കാരുമായി യുദ്ധ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.

അതിനെതിരെ ശക്തമായ താക്കീത് നൽകി കൊണ്ട് നബി(സ) യും അതിന്റെ നിഷിദ്ധത ഊട്ടിയുറപ്പിക്കുന്നുണ്ട്. ജാബിർ(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "പലിശ തിന്നുന്നവനെയും തീറ്റിക്കുന്നവനെയും അത് എഴുതി വെക്കുന്നവനെയും അതിന് സാക്ഷി നിൽക്കുന്നവനെയും റസൂൽ (സ) ശപിച്ചിരിക്കുന്നു, 'അവരെല്ലാം തുല്യരാണ്' എന്ന് അവിടുന്ന് പറയുകയും ചെയ്‌തു" (മുസ്‌ലിം 1598).

പലിശയുടെ നിർവചനം

പലിശ ഭാഷയിൽ: വർധനവും വളർച്ചയും. അല്ലാഹുവിന്റെ വാക്കുകളിൽ കാണാം: "ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍" (നഹ്ൽ 92) അഥവാ എണ്ണം അധികമാവുക.

പലിശയുടെ നിർവചനം

സാങ്കേതികമായി പലിശ എന്നാൽ : ഒരേ പോലെയുള്ള കാര്യങ്ങളിൽ കൊടുക്കുന്നതിനേക്കാൾ കൂടുതൽ എടുക്കുക (രിബാ ഫദ്ൽ), വ്യത്യസ്ത കാര്യങ്ങളിൽഅവധി വെച്ച് സാധനം കൊടുത്ത് തിരിച്ച് വാങ്ങുമ്പോൾ അതിനേക്കാൾ കൂടുതൽ മൂല്യം വാങ്ങൽ (രിബാ നസീഅ) എന്നൊക്കെയാണ്. ചില പ്രത്യേക കാര്യങ്ങളിലാണ് അങ്ങനെ ഉണ്ടാവുക. മതം ഇത് വിരോധിച്ചിട്ടുണ്ട്.

പലിശയുടെ ഇനങ്ങൾ

١
രിബാ ഫദ്ൽ : ഒരേ പോലെയുള്ള കാര്യങ്ങളിൽ കൊടുക്കുന്നതിനേക്കാൾ കൂടുതൽ എടുക്കുക
٢
രിബാ നസീഅ : വ്യത്യസ്ത കാര്യങ്ങളിൽ അവധി വെച്ച് മൂല്യം കുറഞ്ഞത് കൊടുത്ത് കൂടുതൽ മൂല്യം എടുക്കുക

രിബാ ഫദ്ൽ

പ്രമാണങ്ങളിലൂടെ അറിയിക്കപ്പെട്ട കാര്യങ്ങളിലും അതോടൊപ്പം കാണുന്ന കാര്യങ്ങളിലും ഉള്ള വർധനവാണ് ഇത്. ഒരു വസ്തുവിന് പകരം അതേ വസ്തു ഏറ്റക്കുറച്ചിലിലൂടെ കൈമാറ്റം ചെയ്യുമ്പോൾ വരുന്ന പലിശ. ഉദാഹരണത്തിന്, മുന്തിയതല്ലാത്ത ഈന്തപ്പഴത്തിന്റെ രണ്ട് സ്വാഉകൾക്ക് പകരം മുന്തിയ ഈന്തപ്പഴത്തിന്റെ ഒരു സ്വാഉ വാങ്ങുക.

രിബാ നസീഅ (കട പലിശ)

കൈമാറ്റം ചെയ്യുമ്പോൾ അവധി വെക്കുന്നതിന് പകരമായി വരുന്ന വർധനവാണിത്. ഇതിൽ എല്ലാ ഓരോ ഇനങ്ങളുടെയും കച്ചവടത്തിൽ വർധനവിൽ യോജിച്ചു കൊണ്ട് കൈമാറ്റം വൈകിപ്പിക്കുന്നു. ഉദാഹരണമായി ഒരു സ്വാഉ ഗോതമ്പ് ഒരു സ്വാഉ ബാർലിയുമായി കൈമാറ്റം വൈകിപ്പിച്ച് കൊണ്ട് കച്ചവടം ചെയ്യുന്നു.

പലിശയുടെ വിധി

ഖുർആനിലും സുന്നത്തിലും ഇജ്മാഇലും പലിശ നിഷിദ്ധമാണ്. ഇമാം നവവി(റ) പറഞ്ഞു: "പലിശ ഹറാമാണെന്നതിലും അത് വൻപാപമാണെന്നതിലും മുസ്‌ലിംകളെല്ലാം ഏകോപിച്ചിരിക്കുന്നു" (അൽ മജ്‌മൂഅ് 9/391)

പലിശ നിഷിദ്ധമാക്കിയതിലെ യുക്തി

1- യഥാർത്ഥ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: പലിശക്കാരൻ തന്റെ പണം കൃഷി, നിർമാണം, കച്ചവടം തുടങ്ങി സ്വന്തത്തിനോ സമൂഹത്തിനോ ഉപകാരപ്പെടുന്ന ഉല്പാദന പ്രവർത്തനങ്ങളിൽ നിക്ഷേപിക്കില്ല.

2- പകരമായൊന്നും നൽകാതെ സമ്പാദിക്കുന്നതിൽ നിന്നുള്ള വിലക്ക്: ഇരുകക്ഷികളുടെയും നന്മ നേടിയെടുക്കുന്ന തരത്തിലുള്ള സാമ്പത്തിക ഇടപാടുകളെ ഇസ്‌ലാം വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. രണ്ടിൽ ഓരോ വിഭാഗവും എന്തെങ്കിലുമൊന്ന് നൽകുകയും അതിന് തുല്യമായത് സ്വീകരിക്കുകയും ചെയ്യുന്ന രീതി. പലിശ കടന്ന് വരുമ്പോൾ ഇത് നടപ്പിലാകുന്നില്ല.

3- പലിശ ജനങ്ങൾക്കിടയിലെ നന്മ ഇല്ലാതാകുന്നു: ജനങ്ങൾക്കിടയിൽ നന്മയും സുകൃതവും വ്യാപിപ്പിക്കണമെന്ന ഇസ്‌ലാമിക ലക്ഷ്യത്തിന് കടഘ വിരുദ്ധമാണ് പലിശ.

4- ചൂഷണം തടയൽ: കടം കൊടുക്കുന്നയാൾ സാധാരണയായി കടം വാങ്ങുന്നയാളുടെ സാഹചര്യത്തെ ചൂഷണം ചെയ്യുകയും അങ്ങനെ അവൻ പലിശയ്ക്ക് കടം എടുക്കുകയും ചെയ്യുന്നു.

5- അക്രമം തടയുക: പലിശ ഏതെങ്കിലുമൊരു കക്ഷിയോട് ചെയ്യുന്ന അക്രമമാണ്. അക്രമത്തിന്റെ എല്ലാ ഇനങ്ങളും അല്ലാഹു നിഷിദ്ധമാക്കിയിട്ടുണ്ട്.

പലിശയുടെ ദോഷങ്ങൾ

പലിശക്ക് വ്യക്തികളുടെയും സമൂഹത്തിൻെറയുംയും ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും വ്യാപിക്കുന്ന തരത്തിൽ വലിയ ദോഷങ്ങളും അപകടങ്ങളും ഉണ്ട്.

1- ആത്മീയവും ധാർമികവുമായ ദോഷങ്ങൾ

പലിശ അതിന്റെ ആളുകളെ അത്യാഗ്രഹം, ഹൃദയ കാഠിന്യം, സമ്പത്തിനെ ആരാധിക്കുക(പണത്തിന് അടിമകളാവുക) എന്നിങ്ങനെയുള്ള സ്വഭാവത്തിലേക്ക് നയിക്കുന്നു. അങ്ങനെ അവൻ മറ്റുള്ളവരെ ആക്രമിക്കുന്നതും അവരുടെ ആവശ്യവും ദുർബലതയും ദാരിദ്ര്യവും ചൂഷണം ചെയ്യുന്നതും അനുവദനീയമായി കാണുന്ന അവസ്ഥയിലേക്ക് എത്തുന്നു. മറുവശത്ത്, അത് പണം ആവശ്യമുള്ളവന്റെ ഹൃദയത്തെ തകർക്കുന്നു, അവന്റെ ജീവിതത്തിലേക്ക് ഇവൻ (പലിശക്കാരൻ) കടന്ന് വന്നതിനാൽ അവന്റെ ആത്മാവും ഭൂമിയും അവന് ഇടുങ്ങിയതായി മാറുകായും ചെയ്യുന്നു.

2- സാമൂഹികമായ ദോഷങ്ങൾ

പലിശ സമൂഹങ്ങളെ നശിപ്പിക്കുന്ന ഒരു കാര്യമാണ്, അത് സമൂഹത്തെ ഛിന്നഭിന്നമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു. അതിൽ, ശക്തർ ബലഹീനരെ ഭക്ഷിക്കുന്നു, ലാഭം ആഗ്രഹിച്ചു കൊണ്ടല്ലാതെ ആരും മറ്റുള്ളവരെ സഹായിക്കുന്നുമില്ല.

3- സാമ്പത്തികമായ ദോഷങ്ങൾ

പലിശ എല്ലാ തലങ്ങളിലും സാമ്പത്തിക വ്യവസ്ഥയുടെ തകർച്ചയിലേക്ക് നയിക്കുന്നു. വ്യക്തികളുടെ മേൽ കടങ്ങൾ കുമിഞ്ഞുകൂടുകയും സമൂഹത്തിലെ യഥാർത്ഥ ഫലവത്തായ ഉത്പാദനം തടസ്സപ്പെടുത്തുകയോ പിന്നോട്ട് കൊണ്ട് പോകുകയോ ചെയ്യുന്നു.

പലിശയിൽ നിന്നുള്ളയുടെ തൗബയുടെ നിബന്ധനകൾ

١
പലിശയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അവസാനിപ്പിക്കുക.
٢
മുമ്പ് പലിശയുമായി ഇടപെട്ടതിൽ ആത്മാർത്ഥമായി ഖേദിക്കുക.
٣
ഈ തെറ്റിലേക്ക് ഇനി തിരിച്ച് പോകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക.
٤
സാധിക്കുമെങ്കിൽ അമിതമായി വാങ്ങിയ പണം അതിന്റെ ഉടമസ്ഥന് തന്നെ തിരിച്ച് നൽകുക, സാധ്യമല്ലെങ്കിൽ ആ പണം പാവപ്പെട്ടവർക്ക് ദാനം ചെയ്യുകയോ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക