പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വദീഅ (സൂക്ഷിക്കാൻ ഏൽപിച്ചത്)

ഇസ്‌ലാമിക മതനിയമത്തിൽ വദീഅ (സൂക്ഷിക്കാൻ ഏൽപിച്ചത്) യെ കുറിച്ചും അതുമായി ബന്ധപ്പെട്ട വിധികളെ കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • വദീഅ (സൂക്ഷിക്കാൻ ഏൽപിച്ചത്) യെ കുറിച്ചും അതിലെ യുക്തിയെ കുറിച്ചും മനസിലാക്കുക. 
  • വദീഅ (സൂക്ഷിക്കാൻ ഏൽപിച്ചത്) യുമായി ബന്ധപ്പെട്ട മത വിധികൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

വദീഅ (സൂക്ഷിക്കാൻ ഏൽപിച്ചത്) എന്നാൽ

ലാഭം ഇല്ലാതെ മറ്റൊരാളുടെ അടുക്കൽ സൂക്ഷിക്കാൻ ഏൽപിച്ച വസ്തുവിനെയാണ് വദീഅ എന്ന് പറയുന്നത്. ഉദാഹരണമായി ഒരാൾ തന്റെ വാച്ച്, കാറ്, പണം മുതലായവ മറ്റൊരാളുടെ അടുക്കൽ സൂക്ഷിക്കാൻ ഏൽപ്പിക്കുന്നത് പോലെയുള്ളവ.

വദീഅയുടെ വിധി

വദീഅ എന്നാൽ അനുവദനീയമായ കരാറാണ്. ഇരു കക്ഷികളിൽ ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ കരാർ അവസാനിപ്പിക്കാവുന്നതാണ്. ഉടമസ്ഥൻ ആവശ്യപ്പെടുമ്പോൾ സാധനം തിരിച്ചേല്പിക്കൽ നിർബന്ധമാണ്. അത് പോലെ തന്നെ സാധനം ഏല്പിക്കപ്പെട്ടവൻ തിരിച്ച് തരുമ്പോൾ ഉടമസ്ഥന് അത് സ്വീകരിക്കലും അനിവാര്യമാണ്. ഇത് പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലുമുള്ള പരസ്‌പര സഹായത്തിൽ പെട്ടതാണ്.

വദീഅ നിയമമാക്കിയതിലെ യുക്തി

അനുയോജ്യമായ സ്ഥലത്തിന്റെ അഭാവം, അല്ലെങ്കിൽ അശക്തി - അസുഖം - ഭയം - എന്നീ കാരണങ്ങളാൽ അതിന് സാധിക്കാതെ വരിക തുടങ്ങി ഒരു വ്യക്തിക്ക് തന്റെ സ്വത്ത് സൂക്ഷിക്കാൻ കഴിയാത്ത അവസ്ഥകൾ ഉണ്ടാകാം . എന്നാൽ മറ്റൊരാൾക്ക് അവന്റെ സ്വത്ത് അവനുവേണ്ടി സൂക്ഷിക്കാനുള്ള കഴിവുണ്ട് താനും.

ഇതിനാലാണ് അല്ലാഹു വദീഅ അനുവദിച്ച് തന്നത്. ഒരു വശത്ത് സ്വത്ത് സംരക്ഷിക്കപ്പെടുമ്പോൾ മറു വശത്ത് സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ടവന് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടിയെടുക്കാനും സാധിക്കുന്നു. ഇതിൽ ആളുകൾക്ക് എളുപ്പവും അവശ്യ പൂർത്തീകരണത്തിനുള്ള സഹായവും ഉണ്ട്.

ഖുർആനും സുന്നത്തും ഇജ്മാഉം ഖിയാസും മുഖേനെ വദീഅ നിയമമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു: "വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നു അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു". (സൂ. നിസാഅ് 58).

അബൂ ഹുറയ്റ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: റസൂൽ (സ) പറഞ്ഞിരിക്കുന്നു: " നിന്നെ വിശ്വസിച്ചവന് നീ അവന്റെ അമാനത്ത് തിരിച്ച് കൊടുക്കുക, നിന്നെ ഇങ്ങോട്ട് ചതിച്ചവനെ അങ്ങോട്ട് ചതിക്കരുത്." (അബൂ ദാവൂദ് 3535).

വദീഅ സ്വീകരിക്കുന്നതിന്റെ വിധി

തനിക്കത് സൂക്ഷിക്കാൻ കഴിയുമെന്ന ബോധ്യം ഉള്ളവന് വദീഅ സ്വീകരിക്കൽ സുന്നത്താണ്. കാരണം പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലുമുള്ള പരസ്‌പര സഹായവും അത് സൂക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന മഹത്തായ പ്രതിഫലവും അതിലുണ്ട്.

വദീഅയുടെ അടിസ്ഥാന ഘടകങ്ങൾ

١
സൂക്ഷിക്കാൻ ഏല്പിക്കുന്ന ആൾ ; വദീഅയുടെ ഉടമസ്ഥൻ
٢
സൂക്ഷിക്കാൻ ഏല്പിക്കപ്പെടുന്ന ആൾ ; വദീഅയുടെ സൂക്ഷിപ്പുകാരൻ
٣
വദീഅ ; സൂക്ഷിക്കാൻ ഏല്പിക്കുന്ന വസ്തു
٤
രൂപം (വാക്ക്) ; ഇരു കക്ഷികളിൽ നിന്നുമുള്ള ഈജാബും (ഉറപ്പിക്കൽ/ നിശ്ചയിക്കൽ) ഖബൂലും (സ്വീകരിക്കൽ).

വദീഅയിൽ സൂക്ഷിക്കാൻ ഏൽപിക്കപ്പെട്ടവന്റെ മേൽ ഉത്തവാദിത്തം ഉണ്ടാകുന്ന സന്ദർഭങ്ങൾ

١
സൂക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട വസ്തുവിന്റെ വിഷയത്തിൽ അശ്രദ്ധ കാണിക്കുക.
٢
സൂക്ഷിക്കാൻ ഏൽപിച്ചവന്റെ അനുവാദമോ ന്യായമായ കാരണമോ കൂടാതെ സൂക്ഷിപ്പ് വസ്‌തു മറ്റൊരാൾക്ക് കൈമാറൽ
٣
സൂക്ഷിക്കാൻ ഏൽപിച്ച വസ്തു ഉപയോഗിക്കുകയോ ക്രയവിക്രയം നടത്തുകയോ ചെയ്യൽ

വദീഅ വിശ്വസിച്ചേല്പിച്ചവ (അമാനത്ത്) എന്ന ഗണത്തിൽ നിന്നും ഉത്തരവാദിത്തത്തിലേക്ക് മാറുന്ന സന്ദർഭങ്ങൾ

١
സൂക്ഷിപ്പ് വസ്‌തു വേർതിരിച്ച് അറിയാൻ കഴിയാത്ത വിധം മറ്റു വസ്തുക്കളുമായി കൂടിക്കലരുക.
٢
സൂക്ഷിപ്പ് വസ്‌തു സൂക്ഷിക്കേണ്ട രൂപത്തിൽ നിന്നും മാറ്റം വരുത്തൽ.
٣
അത് സുരക്ഷിതമല്ലാത്ത സ്ഥലത്തേക്ക് മാറ്റുക. (ഇവിടെ സുരക്ഷിതമായ സ്ഥലം എന്നത് ഓരോ വസ്തുവും സംരക്ഷിക്കപ്പെടുന്ന അനുയോജ്യമായ സ്ഥലത്തെ സൂചിപ്പിക്കുന്നു.)

സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ടവന്റെ അതിക്രമമോ അശ്രദ്ധയോ കൂടാതെ വദീഅ നശിച്ച് പോയാൽ അവൻ അതിന് ഉത്തരവാദിയല്ല. എന്നാൽ സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കൽ അനിവാര്യമാണ്. സൂക്ഷിക്കാൻ ഏല്പിച്ചവൻ അത് ക്രയവിക്രയം നടത്താൻ അനുവാദം നൽകിയാൽ അപ്പപ്പോഴത്‌ ഉത്തരവാദിത്തമുള്ള കടമായി മാറുന്നു.

സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ടവന് അതിന്റെ വിഷയത്തിൽ ഭയം തോന്നുകയോ അല്ലെങ്കിൽ യാത്ര പോകാൻ ഉദ്ദേശിക്കുകയോ ചെയ്യുകയാണെങ്കിൽ വദീഅ അതിന്റെ ഉടമസ്ഥനോ അവന്റെ പ്രതിനിധിക്കോ തിരിച്ചേല്പിക്കൽ നിർബന്ധമാണ്. അതിനു കഴിയില്ലെങ്കിൽ ഭരണാധികാരി നീതിമാനാണെങ്കിൽ അയാളെ ഏൽപ്പിക്കണം. അത് സാധ്യമല്ലെങ്കിൽ, അത് ഉടമയ്ക്ക് കൈമാറാൻ വിശ്വസ്തനായ ഒരാളെ ഏൽപ്പിക്കണം.

ഒരാളുടെ പക്കൽ സ്വത്ത് സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ടിട്ട് അവൻ അത് സുരക്ഷിത സ്ഥാനത്ത് നിന്ന് പുറത്തെടുക്കുകയോ വേർതിരിച്ചറിയാൻ കഴിയാതെ മറ്റൊന്നുമായി കൂട്ടി കലർത്തുകയോ ചെയ്ത് അത് നഷ്ടപ്പെട്ട് പോവുകയോ നശിച്ച് പോവുകയോ ചെയ്‌താൽ അപ്പോൾ അവനതിന് ഉത്തരവാദിയാണ്.

സൂക്ഷിക്കാൻ ഏല്പിക്കപ്പെട്ടവൻ വിശ്വാസയോഗ്യനാണ്, അവൻ അതിക്രമം കാണിക്കുകയോ അശ്രദ്ധ കാണിക്കുകയോ ചെയ്തില്ലെങ്കിൽ അവന് അതിൽ ഉത്തരവാദിത്തമില്ല, കൂടാതെ അവൻ അതിൽ അശ്രദ്ധ കാണിക്കുകയോ അവനെതിരെ വ്യക്തമായ തെളിവില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ വദീഅ തിരിച്ച് കൊടുക്കുന്നതിലും അതിന്റെ നാശത്തിലും അവന്റെ സത്യ പ്രസ്‌താവന സ്വീകരിക്കപ്പെടും.

വദീഅ തിരിച്ച് കൊടുക്കുന്നതിന്റെ വിധി

വദീഅ അമാനത്താണ്. അതിന്റെ ഉടമസ്ഥൻ ആവശ്യപ്പെടുമ്പോൾ അത് തിരിച്ച് കൊടുക്കൽ നിർബന്ധമാണ്. ആവശ്യപ്പെട്ടിട്ടും മതിയായ കാരണമില്ലാതെ കൈമാറിയില്ലെങ്കിൽ, വസ്തു നശിച്ചാൽ അവൻ അതിന് ഉത്തരവാദിയാണ്. അല്ലാഹു പറയുന്നു: " വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നു അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു". (സൂ.നിസാഅ് 58)

വദീഅ ഒന്നിലധികം വ്യക്തികളുടേതാണെങ്കിൽ അവരിൽ ഒരാൾ വലിപ്പം, അളവ്, എണ്ണം എന്നിങ്ങനെ തന്റെ വിഹിതം ആവശ്യപ്പെടുകയാണെങ്കിൽ, അവന്റെ വിഹിതം മാത്രം അവന് നൽകപ്പെടും.

വദീഅ കരാർ അവസാനിക്കുന്ന സന്ദർഭങ്ങൾ

١
വദീഅ തിരിച്ച് വാങ്ങുകയോ തിരിച്ച് കൊടുക്കുകയോ ചെയ്യുക.
٢
വിൽപന, സമ്മാനിക്കുക തുടങ്ങിയ കാരണങ്ങളാൽ വദീഅയുടെ ഉടമസ്ഥാവകാശം മറ്റൊരാളിലേക്ക് മാറിപ്പോവുക.
٣
സൂക്ഷിക്കാൻ ഏല്പിക്കുന്നവന്റെയോ ഏല്പിക്കപ്പെടുന്നവന്റെയോ യോഗ്യത ഇല്ലാതാവുക.
٤
സൂക്ഷിക്കാൻ ഏല്പിക്കുന്നവന്റെയോ ഏല്പിക്കപ്പെടുന്നവന്റെയോ മരണം സംഭവിക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക