നിലവിലെ വിഭാഗം
പാഠം വഖ്ഫ് (അനശ്വര ദാനം)
അല്ലാഹു സമ്പത്ത് നൽകി അനുഗ്രഹിച്ച ആൾക്കാരിൽ ചിലർ അവരുടെ സമ്പത്തിൽ നിന്നും ഒരു ഭാഗം തനിക്ക് മരണ ശേഷവും ഉപകാരം കിട്ടുന്ന രൂപത്തിൽ അതേ അവസ്ഥയിൽ നിലനിർത്തിക്കൊണ്ട് അതിന്റെ വരുമാനവും പ്രയോജനവും നന്മയുടെ മാർഗത്തിൽ വിനിയോഗിക്കാൻ താത്പര്യപ്പെടുന്നവരാണ്.വഖ്ഫ് മുഖേനെ ആവശ്യക്കാർക്ക് വളരെ വലിയ പ്രയോജനങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിച്ച് കൊണ്ട് യഥാർത്ഥ സ്വത്ത് അതേ രൂപത്തിൽ നിലനിർത്തി അല്ലാഹുവിൽ അർപ്പിച്ച് അതിന്റെ വരുമാനവും പ്രയോജനവും പുണ്യകരമായ കാര്യങ്ങളിൽ വിനിയോഗിക്കുന്നതുമാണ് വഖ്ഫ്.
വഖ്ഫിന്റെ വിധി
വഖ്ഫ് സുന്നത്താണ്. ഏറ്റവും ശ്രേഷ്ഠമായ ദാനത്തിൽ പെട്ടതാണത്. അതോടൊപ്പം മഹത്തായ സമർപ്പണവും നന്മയും കൂടുതൽ പ്രയോജനകരമായ കാര്യവുമാണത്. കാരണം മരണ ശേഷവും നിലക്കാത്ത പ്രവർത്തനത്തിൽ പെട്ടതാണത്.
വഖ്‍ഫിലെ യുക്തി
മതപരവും ഭൗതികവും പാരത്രികവുമായ ധാരാളം നേട്ടങ്ങൾ ഉള്ളതിനാൽ അല്ലാഹു വഖ്ബ് നിയമവിധേയമാക്കിയിരിക്കുന്നു, ഒരു അടിമ തന്റെ സ്വത്ത് അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് വഖ്ഫ് ചെയ്തു കൊണ്ട് പ്രതിഫലം വർദ്ധിപ്പിക്കുന്നു. മരണശേഷവും അതിന്റെ നേട്ടങ്ങൾ തുടരുകയും ചെയ്യുന്നു. വഖ്ഫ് ചെയ്യപ്പെട്ടവർ അത് പ്രയോജനപ്പെടുത്തുകയും ഉടമയ്ക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. അങ്ങനെ സമൂഹത്തിന്റെ കെട്ടുറപ്പ് ഭദ്രമാകുന്നു.
അത് ഏറ്റവും ശ്രേഷ്ഠമായ ദാനത്തിൽ പെട്ടതാണ്; കാരണം, പുണ്യത്തിന്റെ മാർഗത്തിൽ നിത്യം നിലനിൽക്കുന്ന ദാനമാണത്.
അല്ലാഹു പറയുന്നു: "നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല. നിങ്ങള്‍ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീര്‍ച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു." (സൂ. ആലു ഇമ്രാൻ 92)
ഇബ്‌നു ഉമർ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: ഉമർ (റ) ന്നു ഖൈബറിൽ ഒരു ഭൂമി ലഭിച്ചു, അങ്ങനെ അദ്ദേഹം നബി(സ) യെ സമീപിച്ച് കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതരെ, എനിക്ക് ഖൈബറിൽ ഭൂമി ലഭിച്ചിട്ടുണ്ട്. അതിനേക്കാൾ വിലപിടിച്ച മറ്റൊരു സമ്പത്ത് എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ല, അത് ഞാൻ എന്ത് ചെയ്യണമെന്നാണ് അങ്ങെന്നോട് കല്പിക്കുന്നത്?" അവിടുന്ന് പറഞ്ഞു: "താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ അത് വഖ്ഫ് ചെയ്യുകയും അതിന്റെ വരുമാനം ധർമമായി നിശ്ചയിക്കുകയും ചെയ്യുക." തുടർന്ന് അത് വിൽക്കാനോ അനന്തരമായി എടുക്കാനോ ദാനമായി നൽകാനോ പാടില്ലെന്ന ഉപാധിയോടെ ഉമർ(റ) അത് ദാനം ചെയ്‌തു. അതിലെ വരുമാനം സാധുക്കൾക്കും അടുത്ത കുടുംബങ്ങൾക്കും അടിമകളുടെ മോചനത്തിനും വഴിപോക്കനും അതിഥിക്കും ദൈവികമായ മറ്റു മാർഗങ്ങളിലും ധർമമായി നിശ്ചയിച്ചു. അതിന്റെ മേൽനോട്ടം വഹിക്കുന്നവന് അതിൽ നിന്നും ന്യായപ്രകാരം തിന്നുന്നതിലും സ്നേഹിതരെ തീറ്റുന്നതിലും കുറ്റമില്ലെന്നും എന്നാൽ സ്വന്തം സമ്പാദ്യമുണ്ടാക്കാൻ പാടില്ലെന്നും വ്യവസ്ഥ നിശ്ചയിക്കുഅക്യും ചെയ്‌തു." (ബുഖാരി 2772, മുസ്‌ലിം 1632).
വഖ്ഫിലെ വിഭാഗങ്ങൾ
ഒരു വ്യക്തി പള്ളി, മദ്‌റസ, അല്ലെങ്കിൽ ദുർബലർ, ദരിദ്രർ, അനാഥർ, വിധവകൾ തുടങ്ങിയവർക്കായി ഒരു വീട് തുടങ്ങിയവ വഖ്ഫ് ചെയ്യൽ.
ഒരാൾ ഒരു വീട് പണിയുകയും അത് തന്റെ അവകാശികൾക്ക് ദാനമായി നൽകുകയും ചെയ്യുന്നതുപോലെയോ, അല്ലെങ്കിൽ ഒരു കൃഷിയിടം നൽകി അതിന്റെ വിളവ് അവർക്കായി നീക്കിവയ്ക്കുന്നതുപോലെയോ ഉള്ളവ.
താഴെ പറയുന്ന രണ്ടാലൊരു കാര്യം കൊണ്ട് വഖ്ഫ് കരാർ പൂർത്തിയാകും.
വഖ്ഫിന്റെ നിബന്ധനകൾ
വഖ്ഫ് ചെയ്യാൻ ഇത്ര സ്വത്ത് വേണമെന്ന പ്രത്യേക നിബന്ധനയില്ല. ആളുകളുടെ സമ്പത്തിനും അവസ്ഥകൾക്കുമനുസരിച്ച് അതിൽ മാറ്റം വരുന്നു. ഒരാൾ ധനികനാണ്, അയാൾക്ക് അനന്തരാവകാശികളായി ആരും തന്നെയില്ല, എങ്കിൽ അയാൾക്ക് അയാളുടെ മുഴുവൻ സ്വത്തും വഖ്ഫ് ചെയ്യാം. എന്നാൽ ഒരാൾ ധനികനാണ്, അയാൾക്ക് അനന്തരാവകാശികളുണ്ട് താനും, അപ്പോൾ അയാളുടെ സ്വത്തിന്റെ ഒരു ഭാഗം മാത്രം വഖ്ഫ് ചെയ്‌ത് ബാക്കി അനന്തരാവകാശികൾക്ക് വേണ്ടി വിടുകയാണ് ചെയ്യേണ്ടത്.
വഖ്ഫ് എന്നാൽ നിരുപാധികം എന്നെന്നേക്കുമായി അല്ലാഹുവിന് സമർപ്പിക്കലാണ്. അതിനാൽ തന്നെ അതിൽ ഒരു കാലയളവ് നിശ്ചയിക്കാൻ പാടില്ല. ഒരാൾ അല്ലാഹുവിന് വേണ്ടി ഒരു ഭൂമിയോ വീടോ കൃഷി സ്ഥലമോ വഖ്ഫ് ചെയ്‌താൽ അതിന്റെ ഉടമസ്ഥാവകാശത്തിൽ നിന്നും ക്രയവിക്രയാധികാരത്തിൽ നിന്നും അവൻ പുറത്ത് പോകും. അത് വിൽക്കാനോ സമ്മാനിക്കാനോ അന്തരാവകാശമായി നൽകാനോ മടക്കി വാങ്ങാനോ സാധ്യമല്ല. അന്തരാവകാശികൾക്കും അത് വിൽക്കാൻ സാധിക്കില്ല, കാരണം അനന്തരാവകാശം നൽകുന്നവന്റെ ഉടമസ്ഥതയിൽ നിന്നും അത് പുറത്ത് പോയിട്ടുണ്ട്.
ഒരാൾ വഖ്‌ഫിനെ സൂചിപ്പിക്കുന്ന വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ അതിന്റെ രൂപം പൂർത്തിയാക്കിയാൽ അത് വഖ്ഫ് ചെയ്യൽ അനിവാര്യമാണ്. വഖ്ഫ് പൂർത്തിയാകാൻ ഏതൊന്നിലേക്കാണോ വഖ്ഫ് ചെയ്യുന്നത്, അവയിൽ നിന്നുമുള്ള സ്വീകരണ സ്ഥിതീകരണം (ഖബൂൽ) ആവശ്യമില്ല. അപ്രകാരം തന്നെ ഭരണാധികരിയുടെ അനുവാദവും ആവശ്യമില്ല. വഖ്ഫ് സ്ഥിരപ്പെട്ടു കഴിഞ്ഞാൽ അതിന്റെ വഖ്ഫ് ഇല്ലാതാക്കുന്ന രൂപത്തിലുള്ള ക്രയവിക്രയം അനുവദനീയമല്ല.
അത്യുന്നതനും അനുഗ്രഹ പൂർണനുമായ അല്ലാഹു നല്ലതാണ്, നല്ലതല്ലാതെ അവൻ സ്വീകരിക്കില്ല. അതിനാൽ അല്ലാഹുവിന്റെ തൃപ്‌തി ആഗ്രഹിച്ച് കൊണ്ട് ഒരു മുസ്‌ലിം വല്ലതും വഖ്ഫ് ചെയ്യാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവന്റെ സമ്പത്തിൽ ഏറ്റവും നല്ല, അവൻ ഏറ്റവും ഇഷ്ടപ്പെടുന്നത് തന്നെ അതിനായി തിരഞ്ഞെടുക്കേണ്ടതാണ്. അതാണ് പുണ്യത്തിന്റെയും നനയുടെയും പൂർണത.
ഏത് കാലത്തിനും സ്ഥലത്തിനും അനുയോജ്യമായി മുസ്‌ലിംകൾക്ക് പ്രയോജനം ചെയ്യുന്ന ഒരു സംവിധാനത്തിൽ പൊതുവായ വഖ്ഫ് ഉണ്ടാക്കുക എന്നതാണ് വഖ്ഫ് ആക്കാനുള്ള ഏറ്റവും നല്ല മാർഗം. ഉദാഹരണത്തിന് പള്ളികൾക്കും മത പഠനത്തിനും അല്ലാഹുവിന്റെ മാർഗത്തിൽ ധർമ സമരത്തിൽ ഏർപ്പെടുന്നവർക്കും ബന്ധുക്കൾക്കും മുസ്‌ലിംകളിലെ ദുർബലർക്കും ദരിദ്രർക്കും വഖ്ഫ് ചെയ്യുന്നത് പോലെയുള്ളവ.