നിലവിലെ വിഭാഗം
പാഠം സംഘടിത (ജമാഅത്ത് ) നമസ്‌കാരം
പുരുഷന്മാരോട് അഞ്ച് നേര നമസ്‌കാരങ്ങൾ സംഘടിതമായി നമസ്‌കരിക്കാൻ അല്ലാഹു കല്പിച്ചിട്ടുണ്ട്. ഇതിന്റെ ശ്രേഷ്ഠതയായി വളരെ മഹത്തായ പ്രതിഫലം ഉണ്ടെന്ന് പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. നബി(സ) പറഞ്ഞു: "സംഘടിത നമസ്‌കാരം ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ ഇരുപത്തേഴ് ഇരട്ടി ശ്രേഷ്ഠമാണ്" (ബുഖാരി 619, മുസ്‌ലിം 650)
ജമാഅത്തിൽ ഏറ്റവും കുറഞ്ഞ എണ്ണം ഇമാം , മഅ്മൂമ് എന്നിങ്ങനെ രണ്ടാൾക്കാർ ഉണ്ടായിരിക്കണം. എണ്ണം കൂടുന്തോറും അത് അല്ലാഹുവിന് പ്രിയങ്കരമാണ്.
പിന്തുടർന്ന് നമസ്‌കരിക്കുക എന്നതിന്റെ ആശയം
പിന്തുടർന്ന് നമസ്കരിക്കുന്നവൻ തന്റെ നമസ്‌കാരത്തെ ഇമാമിന്റെ നമസ്‌കാരവുമായി ബന്ധിപ്പിക്കലാണ് അത്. റുകൂഇലും സുജൂദിലുമൊക്കെ ഇമാമിനെ പിന്തുടരുകയും അവൻ പാരായണം ചെയ്യുമ്പോൾ ശ്രദ്ധിച്ച് കേൾക്കുകയും വേണം. ഇമാമിനോട് വിയോജിക്കുകയോ മുൻകടക്കുകയോ ചെയ്യാതെ ഇമാമിന്റെ പ്രവർത്തനത്തിന് ശേഷം ഉടനെ തന്നെ അതെ പോലെ ചെയ്യേണ്ടതാണ്.
ഇമാമിനെ പിന്തുടരൽ
നബി(സ) പറഞ്ഞു: "തീർച്ചയായും ഇമാമിനെ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് പിന്തുടരപ്പെടാൻ വേണ്ടിയാണ്. അവൻ തക്ബീർ ചൊല്ലിയാൽ നിങ്ങളും തക്ബീർ ചൊല്ലുക, അവൻ തക്ബീർ ചൊല്ലുന്നത് വരെ നിങ്ങൾ തക്ബീർ ചൊല്ലരുത്. അവൻ റുകൂഅ് ചെയ്‌താൽ നിങ്ങളും റുകൂഅ് ചെയ്യുക. അവൻ റുകൂഅ് ചെയ്യുന്നത് വരെ നിങ്ങൾ റുകൂഅ് ചെയ്യരുത്. അവൻ "സമിഅല്ലാഹു ലിമൻ ഹമിദഹു" എന്ന് പറഞ്ഞാൽ നിങ്ങൾ "റബ്ബനാ വലകൽ ഹംദ്"എന്ന് പറയുക. അവൻ സുജൂദ് ചെയ്‌താൽ നിങ്ങളും സുജൂദ് ചെയ്യുക, അവൻ സുജൂദ് ചെയ്യുന്നത് വരെ നിങ്ങൾ സുജൂദ് ചെയ്യരുത്... " (ബുഖാരി 701, മുസ്‌ലിം 414, അബൂ ദാവൂദ് 603)
അല്ലാഹുവിന്റെ കിതാബ് (ഖുർആൻ) കൂടുതൽ മനഃപാഠമുള്ളവരും കൂടുതൽ നന്നായി പാരായണം ചെയ്യുന്നവരുമാണ് ഇമാം നില്ക്കാൻ കൂടുതൽ അർഹർ. ശേഷം അതിന് ശേഷമുള്ളവർ ശേഷം അതിന് ശേഷമുള്ളവർ എന്ന നിലക്കുമാണ് ഇമാം നിൽക്കേണ്ടത്. നബി(സ) പറഞ്ഞു: " ഒരു ജനതക്ക് ഇമാം ആകേണ്ടത് അവരിൽ ഏറ്റവും നന്നായി അല്ലാഹുവിന്റെ കിതാബ് ഏറ്റവും നന്നായി പാരായണം ചെയ്യുന്നവരാണ്. ഖുർആൻ പാരായണത്തിൽ അവർ തുല്യരാണെങ്കിൽ അപ്പോൾ അവരിൽ സുന്നത്ത് ഏറ്റവും നന്നായി അറിയുന്നവർ (ഇമാം നിൽക്കണം) " (മുസ്‌ലിം 673)
ഇമാം മറ്റുള്ളവരെക്കാൾ മുൻകടക്കണം. മഅ്മൂമുകൾ ഇമാമിന് പിന്നിൽ നേരെ അണിയായി നിന്ന് സ്വഫ്ഫ് പൂർത്തിയാക്കണം. ആദ്യത്തെ സ്വഫ്ഫ് പൂർത്തിയാക്കിയ ശേഷം അടുത്തത് എന്ന നിലക്കാണ് നിൽക്കേണ്ടത്. ഒരു മഅ്മൂം മാത്രമാണെങ്കിൽ ഇമാമിന്റെ വലത് ഭാഗത്താണ് നിൽക്കേണ്ടത്.
ഒരാൾ ഇമാമിനോടൊപ്പം ചേരുന്നത് അവന്റെ നമസ്‌കാരത്തിൽ നിന്ന് വല്ലതും കഴിഞ്ഞ ശേഷമാണെങ്കിൽ അവൻ ഇമാം സലാം വീട്ടുന്നത് വരെ തുടരുകയും ശേഷം തനിക്ക് നഷ്ടപ്പെട്ടത് പൂർത്തിയാക്കുകയും വേണം. നമസ്‌കാരത്തിന്റെ ആദ്യം മുതൽ അവന്റെ അവസാനത്തെ പ്രവർത്തനം വരെ ഇമാമിനോടൊപ്പം നമസ്‌കരിച്ചതായി അവനെ കണക്കാക്കുകയും ചെയ്യുന്നു.
ഒരാൾക്ക് ഇമാമിനോടൊപ്പം റുകൂഅ് കിട്ടിയാൽ അവന് ആ റക്അത്ത് മുഴുവൻ കിട്ടി. റുകൂഅ് നഷ്ട്ടപ്പെട്ടാൽ അവന് ആ റക്അത്തും അതിന് മുമ്പുള്ള റക്അത്തുകളും നഷ്ടപ്പെട്ടു. അവൻ ഇമാമിനോടൊപ്പം നമസ്‌കാരത്തിൽ പ്രവേശിക്കുകയും ഇമാം സലാമ് വീട്ടിയ ശേഷം തനിക്ക് നഷ്ടപ്പെട്ട റക്അത്തുകൾ നിർവഹിക്കുകയും വേണം.
.ഇമാമിനോടൊപ്പം നമസ്‌കാരത്തിന്റെ ആദ്യഭാഗം നഷപെട്ടവന്റെ ഉദാഹരണം
ഇമാമിനോടൊപ്പം സുബ്ഹി നമസ്‌കാരത്തിന്റെ രണ്ടാം റക്അത്ത് കിട്ടിയ ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ ഇമാം സലാം വീട്ടിയ ശേഷം ബാക്കി റക്അത്ത് പൂർത്തിയാക്കണം, അത് പൂർത്തിയാക്കുന്നത് വരെ അവൻ സലാം വീട്ടരുത്. കാരണം, സുബ്ഹി നമസ്‌കാരം രണ്ട് റക്അത്തുകളാണ്, എന്നാൽ അവന് ഒന്ന് മാത്രമേ ലഭിച്ചിട്ടുണ്ടായിരുന്നുള്ളൂ.
മഗ്‌രിബ് നമസ്കാരത്തിലെ അവസാന തശഹുദിൽ ഇമാമിനോടൊപ്പം ചേർന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയാൾ ഇമാം സലാം വീട്ടിയ ശേഷം മൂന്ന് റക്അത്തുകളും പൂർത്തിയാക്കണം. കാരണം അവൻ അവസാന തശഹുദിൽ ആണ് ഇമാമിനോടൊപ്പം ചേർന്നത്, റക്അത്ത് കിട്ടണമെങ്കിൽ ഇമാമിനോടൊപ്പം റുകൂഅ് കിട്ടണം.
ദുഹ്ർ നമസ്കാരത്തിലെ മൂന്നാം റക്അത്തിലെ റുകൂഇൽ തുടർന്ന ഒരാൾക്ക് ഇമാമിനോടൊപ്പം രണ്ട് റക്അത്തുകളാണ് കിട്ടുക. (അത് അവന്റെ ആദ്യ രണ്ട് റക്അത്തുകളായി പരിഗണിക്കപ്പെടും). അവൻ ഇമാം സലാം വീട്ടിയ ശേഷം എഴുന്നേറ്റ് ബാക്കിയുള്ള റക്അത്തുകൾ പൂർത്തിയാക്കണം. ദുഹ്ർ നമസ്‌കാരം നാല് റക്അത്തുകൾ ആയത് കൊണ്ട് തന്നെ അവന്റെ മൂന്നും നാലും റക്അത്തുകളായി രണ്ട് റക്അത്തുകളാണ് അവൻ പൂർത്തിയാക്കേണ്ടത്.