പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ശൈത്യകാല വിശ്വാസ നിലപാട്

മഹത്തായ ആവശ്യങ്ങൾക്കായി സർവശക്തനായ അല്ലാഹു സൃഷ്ടിച്ച കാലങ്ങളിൽ ഒന്നാണ് ശീതകാലം. അല്ലാഹുവിന്റെ ശക്തിയുടെ തെളിവാണ് ഇത്, കാരണം അവനാണ് രാവും പകലും തണുപ്പും ചൂടും വേനൽക്കാലവും ശീതകാലവും മാറ്റി മാറ്റി വരുത്തുന്നത്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌." (ആലു ഇമ്രാൻ 190). അത്തരം വ്യതിയാനങ്ങൾ സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചാലും, തന്റെ ശക്തിയും കരുണയും പ്രകടിപ്പിക്കുന്നതിനായി ആ കാരണങ്ങൾ അല്ലാഹുവാണ് സൃഷ്ടിച്ചത്.

  • ശീതകാലം സൃഷ്ടിക്കുന്നതിലും ൠതുക്കൾ മാറിമാറി വരുന്നതിലുമുള്ള  അല്ലാഹുവിന്റെ ജ്ഞാനപരമായ ലക്ഷ്യങ്ങൾ തിരിച്ചറിയുക.
  • ഇസ്‌ലാമിന്റെ വിധികളിലുള്ള എളുപ്പം അനുഭവിച്ചറിയാൻ.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

വർഷത്തിലെ ഒരു കാലമാണ് ശൈത്യം. ഇത് നിശ്ചയിച്ചതിന് പിന്നിൽ അല്ലാഹുവിന്റെ മഹത്തായ യുക്തി ഉണ്ട്.

ശൈത്യം ഖുർആനിൽ

ശിതാഉ (ശൈത്യം) എന്ന പദം ഖുർആനിൽ ഒരു പ്രാവശ്യം മാത്രമാണ് പരാമർശിച്ചിട്ടുള്ളത്, അത് സൂറത്ത് ഖുറൈശിലാണ്. അല്ലാഹു പറയുന്നു: "ഖുറൈശ്‌ ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍," (സൂ. ഖുറൈശ് 1-2). ശൈത്യകാലത്തെ യാത്ര എന്നാൽ ; ഖുറൈശികൾ തണുപ്പ് കാലത്ത് കച്ചവടത്തിനായി യമനിലേക്ക് പോകുന്ന യാത്രയാണ്. ഉഷ്ണകാലത്തെ യാത്ര എന്നാൽ; അവരുടെ ശാമിലേക്കുള്ള കച്ചവട യാത്രയാണ്.

വേനൽക്കാലത്തിന് വിരുദ്ധമാണ് ശൈത്യം, വസന്തവും ശിശിരവും അതിനിടയിലുള്ള കാലങ്ങളായി കണക്കാക്കുന്നു, അതിനാലാണ് ചില പണ്ഡിതന്മാർ പറഞ്ഞത് : " ഒരു വർഷം എന്നത് രണ്ട് കാലമാണ്, ഉഷ്ണവും തണുപ്പും"

ശൈത്യം അല്ലാഹുവിന്റെ ശക്തിയുടെ തെളിവാണ് ;

ശൈത്യം അല്ലാഹുവിന്റെ ശക്തിയുടെ തെളിവാണ് , കാരണം അവനാണ് രാവും പകലും തണുപ്പും ചൂടും വേനൽക്കാലവും ശീതകാലവും മാറ്റി മാറ്റി വരുത്തുന്നത്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌." (ആലു ഇമ്രാൻ 190). അത്തരം വ്യതിയാനങ്ങൾ സ്വാഭാവിക കാരണങ്ങളാൽ സംഭവിച്ചാലും, തന്റെ ശക്തിയും കരുണയും പ്രകടിപ്പിക്കുന്നതിനായി ആ കാരണങ്ങൾ അല്ലാഹുവാണ് സൃഷ്ടിച്ചത്.

ശൈത്യം കാലങ്ങൾ ശരിയായി ഉപയോഗിക്കാനും അനുഗ്രഹങ്ങളെ കുറിച്ച് ആലോചിക്കാനുമുള്ള അവസരമാണ്

ശൈത്യവും ൠതുക്കൾ മാറിവരുന്നതും കഴിഞ്ഞ് പോയ കാലങ്ങൾ ശരിയായി ഉപയോഗിക്കാതെ എങ്ങനെ കടന്ന് പോയി എന്ന് മനുഷ്യന് ചിന്തിക്കാനുള്ള അവസരമാണ്, കഴിഞ്ഞ ശൈത്യം അതെത്ര പെട്ടെന്നാണ് കടന്ന് പോയതെന്നോർക്കാനുമുള്ള അവസരമാണ്, എന്നാൽ പുതിയ കാലം കഴിഞ്ഞുപോയ കാലത്തെ പോരായ്മകൾ നികത്താനുള്ള അവസരവുമാണ്.

അല്ലാഹു പറയുന്നു: "അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )" (സൂ. ഫുർഖാൻ 62). ഉമർ ബിൻ ഖത്താബ് (റ) പറഞ്ഞു: "നിന്റെ രാത്രിയിൽ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ പകലിൽ നിനക്ക് നേടിയെടുക്കാം, ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ വേണ്ടി അല്ലാഹുവാണ് രാപകലുകളെ മാറി മാറി വരുന്നതാക്കിയത്"

ശൈത്യകാലം അതിൽ നിന്നും രക്ഷനൽകുന്ന കമ്പിളി, മറ്റ് ഉപകരണങ്ങൾ തുടങ്ങിയ അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ കുറിച്ച് ഓർക്കാനുള്ള അവസരമാണ്, അല്ലാഹു പറയുന്നു: "കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക്‌ അവയില്‍ തണുപ്പകറ്റാനുള്ളതും ( കമ്പിളി ) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു" (സൂ. നഹ്ൽ 5). അത് നന്ദികാണിക്കപ്പെടേണ്ടതാണ് : "നിങ്ങള്‍ നന്ദികാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ ( അനുഗ്രഹം ) വര്‍ദ്ധിപ്പിച്ചു തരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്‍റെ ശിക്ഷ കഠിനമായിരിക്കും."

പരലോകത്തെ കുറിച്ച് ഓർക്കാനുള്ള അവസരമാണ് ശൈത്യം:

തണുപ്പിന്റെ കാഠിന്യത്തിൽ ഒരു ഗുണപാഠവും ഉപദേശവുമുണ്ടെന്ന് റസൂൽ (സ)യുടെ ഹദീസിൽ നിന്നും നമുക്ക് മനസിലാക്കാം, അവിടുന്ന് പറഞ്ഞു: "നരകം തന്റെ രക്ഷിതാവിനോട് ആവലാതി പറഞ്ഞു: ' എന്റെ രക്ഷിതാവേ, എന്റെ ചില ഭാഗങ്ങൾ മറ്റു ചില ഭാഗങ്ങളെ തിന്ന് തീർക്കുന്നു' അപ്പോൾ അതിന് അല്ലാഹു രണ്ട് ശ്വാസം വിടാൻ അനുവാദം നൽകി, തണുപ്പ് കാലത്ത് ഒരു ശ്വാസവും ഒരു ശ്വാസം ഉഷ്‌ണ കാലത്തും. അതാണ് ചൂട് കാലത്ത് ഏറ്റവും ശക്തമായി നിങ്ങൾ അനുഭവിക്കുന്ന ചൂടും തണുപ്പ് കാലത്ത് നിങ്ങൾ ഏറ്റവും കഠിനമായി അനുഭവിക്കുന്ന അതി ശൈത്യവും" (ബുഖാരി, മുസ്‌ലിം )

നരകാവകാശികൾ ചൂട് കൊണ്ട് ശിക്ഷിക്കപ്പെടുന്നത് പോലെ തണുപ്പ് കൊണ്ടും ശിക്ഷിക്കപ്പെടുന്നുണ്ട്. അല്ലാഹു പറയുന്നു: "കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല. * കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ * അനുയോജ്യമായ പ്രതിഫലമത്രെ അത്‌." (സൂ. നബഅ് 24-26). ഗസ്സാഖ് (കൊടും തണുപ്പ് ജലം) എന്നാൽ അതിന്റെ കാഠിന്യം കൊണ്ട് പൊള്ളുന്ന തണുപ്പ് ആണ്. നരകാവകാശികൾ ചൂടിൽ നിന്ന് സഹായം തേടുമ്പോൾ എല്ലുകൾ പൊട്ടുന്ന തണുപ്പ് അവർക്ക് നൽകപ്പെടും, അപ്പോൾ അവർ ആ ചൂട് മതിയെന്ന് വിലപിക്കും, അല്ലാഹുവോട് നാം രക്ഷ തേടുന്നു.

മഞ്ഞ് വീഴുമ്പോൾ ഞങ്ങൾ ഓർക്കാറുള്ളത് അന്ത്യനാളിൽ കർമങ്ങളുടെ ഏടുകൾ പറക്കുന്നതാണെന്ന് ചില മഹത്തുക്കൾ പറഞ്ഞിട്ടുണ്ട്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക