നിലവിലെ വിഭാഗം
പാഠം മയ്യിത്ത് കുളിപ്പിക്കലും മറമാടലും
count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി
ഒരു മുസ്‌ലിം മരണപ്പെട്ടാൽ ചെയ്യൽ സുന്നത്തായ കാര്യങ്ങൾ
അബൂ സലമ മരണപ്പെട്ട സമയത്ത് നബി(സ) അവിടേക്ക് വന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നിരിക്കുകയായിരുന്നു, അവിടുന്ന് അത് അടച്ച് കൊണ്ട് പറഞ്ഞു : " നിങ്ങൾ മരണപ്പെട്ടവരുടെ അടുക്കൽ ചെന്നാൽ അവരുടെ കണ്ണുകൾ അടച്ച് കൊടുക്കുക" (ഇബ്‌നു മാജ 1455)
2. ക്ഷമയും ആത്മനിയന്ത്രണവും
പ്രവാചകാനുചരന്മാരിൽ ഒരാളായിരുന്ന അബൂ സലമ (റ) മരണപ്പെട്ടപ്പോൾ നബി(സ) പറഞ്ഞു: "തീർച്ചയായും റൂഹ് പിടിക്കപ്പെട്ടാൽ കാഴ്ച്ച അതിനെ പിന്തുടരും" ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവെ അബൂ സലമക്ക് നീ പൊറുത്ത് കൊടുക്കേണമേ നീ സന്മാർഗം നൽകിയവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ സ്ഥാനവും നീ ഉയർത്തണേ, ഇദ്ദേഹത്തിന് പിന്നിൽ ശേഷിക്കുന്നവരിൽ നീ പകരക്കാരനെ നൽകണേ, ലോക രക്ഷിതാവായവനെ ഞങ്ങൾക്കും ഇദ്ദേഹത്തിനും നീ പൊറുത്തു തരേണമേ , ഇദ്ദേഹത്തിൻറെ ഖബ്റിൽ നീ വിശാലത നൽകുകയും പ്രകാശിപ്പിക്കുകയും ചെയ്യണമേ" (മുസ്‌ലിം 920)
മയ്യിത്തിനെ കുളിപ്പിക്കാനും അവന്റെ മേൽ നമസ്‌കരിക്കാനും മറമാടാനുമുള്ള കാര്യങ്ങൾ, നബി(സ) പറഞ്ഞു: " ജനാസയുമായി നിങ്ങള്‍ വേഗം പോവുക. കാരണം അത് സദ്‌വൃത്തനാണെങ്കില്‍ നന്മയിലേക്കാണ് നിങ്ങള്‍ കൊണ്ടുപോകുന്നത്. അതല്ലെങ്കില്‍ ഒരു തിന്മയെ നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കിവെക്കലാവും" (ബുഖാരി 1315, മുസ്‌ലിം 944).
5. മയ്യിത്തിന്റെ വീട്ടുകാരെ സഹായിക്കുക
മയ്യിത്ത് കഫൻ ചെയ്യുന്നതിനും മറമാടുന്നതിനും മുമ്പായി കുളിപ്പിക്കൽ നിർബന്ധമാണ്. അദ്ദേഹത്തിന്റെ വീട്ടുകാർക്കോ കുടുംബക്കാർക്കോ അതല്ലെങ്കിൽ മുസ്‌ലിംകളിൽ പെട്ട മറ്റു വല്ലവർക്കുമോ അത് നിർവഹിക്കാവുന്നതാണ്. പരിശുദ്ധനായ റസൂൽ (സ) ഇഹലോക വാസം വെടിഞ്ഞപ്പോൾ അദ്ദേഹത്തെ കുളിപ്പിച്ചിട്ടുണ്ട്.
മയ്യിത്ത് കുളിപ്പിക്കാൻ ശരീരം മുഴുവൻ വെള്ളം കൊണ്ട് കഴുകുകയും മാലിന്യങ്ങൾ ഉണ്ടെങ്കിൽ അത് നീക്കുകയും ചെയ്‌താൽ മതിയാകും, അതോടൊപ്പം മയ്യിത്ത് കുളിപ്പിക്കുമ്പോൾ അതിന്റെ നഗ്നത മറക്കുകയും വേണം, താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്:
1. അവന്റെ വസ്‌ത്രം ഊറി മാറ്റിയ ശേഷം അവന്റെ മുട്ട് പൊക്കിളിനിടയിലുള്ള ഭാഗം (ഔറത്ത്) മറക്കുക.
2. മരണപ്പെട്ടയാളുടെ സ്വകാര്യഭാഗങ്ങൾ കഴുകുമ്പോൾ കുളിപ്പിക്കുന്നവൻ കയ്യിൽ ഒരു കൈയുറയോ തുണിക്കഷണമോ ഇടുക.
3. മയ്യിത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്തുകൊണ്ട് ആരംഭിക്കുക.
4. വുദുവിന്റെ അവയവങ്ങൾ ആ ക്രമത്തിൽ കഴുകുക
5. ശേഷം പിന്നെ തലയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളും കഴുകുക, താളി അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് അഭികാമ്യമാണ്, അതിനുശേഷം ശരീരത്തിൽ വെള്ളം ഒഴിക്കുക.
6. കുളിപ്പിക്കുമ്പോൾ ആദ്യം വലത് ഭാഗവും പിന്നെ ഇടത് ഭാഗവും കഴുകൽ സുന്നത്താണ്.
7. കഴുകൽ മൂന്ന് പ്രാവശ്യമാക്കലും ആവശ്യമാണെങ്കിൽ അതിൽ അധികരിപ്പിക്കലും സുന്നത്താണ്.
8. തുണി, പഞ്ഞി പോലുള്ളവ വെക്കാവുന്നതാണ്.
കുളിപ്പിക്കുമ്പോഴും അതിന് ശേഷവും സുഗന്ധം ഉപയോഗിക്കാവുന്നതാണ്, തന്റെ മകൾ സൈനബിനെ കുളിപ്പിക്കുന്നവരോട് അവസാനത്തെ കഴുകലിനുള്ള വെള്ളത്തിൽ കർപ്പൂരം ഉപയോഗിക്കാൻ അവിടുന്ന് കല്പിച്ചിട്ടുണ്ട്. (ബുഖാരി 1253, മുസ്‌ലിം 939).
ആരാണ് കുളിപ്പിക്കേണ്ടത് ?
ആഇശ (റ) പറഞ്ഞു: "എന്റെ കാര്യത്തിൽ ഞാൻ പിന്നീട് അറിഞ്ഞത് മുന്നേ അറിഞ്ഞിരുന്നുവെങ്കിൽ നബി(സ) യെ അവിടുത്തെ ഭാര്യമാരല്ലാതെ കുളിപ്പിക്കില്ലായിരുന്നു" (അബൂ ദാവൂദ് 3141, ഇബ്‌നു മാജ 1464)
മരിച്ചവരെ മൂടുന്ന വസ്ത്രം കൊണ്ട് അവരെ കഫൻ ചെയ്യൽ അവന്റെ കുടുംബത്തിന്റെയും മുസ്ലികളുടെയും മേലുള്ള ബാധ്യതയാണ്. അത് ഫർദ് കിഫായ (സാമൂഹ്യ ബാധ്യതയാണ്). നബി(സ) പറഞ്ഞു: "നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് നിങ്ങളുടെ ഏറ്റവും നല്ല വസ്ത്രം, അതിൽ തന്നെ (വെള്ളയിൽ) നിങ്ങളുടെ മരണപ്പെട്ടവരെ നിങ്ങൾ കഫൻ ചെയ്യുകയും ചെയ്യുക" (അബൂ ദാവൂദ് 3878)