നിലവിലെ വിഭാഗം
പാഠം മരണത്തിലുള്ള അനുശോചനവും ദുഃഖാചരണവും
അനുശോചനം
മരണപ്പെട്ടവന്റെ വീട്ടുകാരെ അനുശോചനം അറിയിക്കലും കുടുംബക്കാരെ ആശ്വസിപ്പിക്കലും അവരെ ബാധിച്ച ആ വിപത്തിൽ നല്ല വാക്കുകൾ കൊണ്ട് അവർക്ക് ധൈര്യം പകരലും സുന്നത്താണ്. മയ്യിത്തിന് വേണ്ടിയുള്ള പ്രാർത്ഥനയും ബന്ധുക്കൾക്കും കുടുംബത്തിനും സ്ഥൈര്യവും ക്ഷമയും പകർന്ന് കൊടുക്കലും അവരെ അല്ലാഹുവിൽ നിന്നുള്ള മഹത്തായ പ്രതിഫലത്തെ കാംക്ഷിക്കാൻ ബോധവാന്മാരാക്കുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. മയ്യിത്തിന്റെ ബന്ധുക്കൾക്ക് അനുശോചനം അറിയിച്ച് കൊണ്ട് നബി(സ) പറഞ്ഞു: "إن لله ما أخذ ، وله ما أعطى ، وكل شيء عنده بأجل مسمى فَلْتَصْبِرْ، وَلْتَحْتَسِبْ" (ഇന്ന ലില്ലാഹി മാ അഖദ, വ ലഹു മാ അഅ്ത്വാ, വ കുല്ലു ശൈഇന്‍ ഇന്‍ദഹു ബിഅജലിന്‍ മുസമ്മാ, ഫല്‍തസ്ബിര്‍ വല്‍തഹ്തസിബ്.). (ബുഖാരി 1284, മുസ്‌ലിം 923) . അർത്ഥം - "നിശ്ചയം, അല്ലാഹു എടുത്തത് അവന്റെതാണ്, അവന്‍ നല്‍കിയതും അവന്റെതു തന്നെ; എല്ലാ വസ്തുവിനും അവന്‍റെയടുത്ത് ഒരു അവധിയുണ്ട്, അതിനാല്‍ ക്ഷമിക്കുക . (ക്ഷമക്കുള്ള) അല്ലാഹുവിന്‍റെ പ്രതിഫലം പ്രതീക്ഷിക്കുക."
മയ്യിത്ത് മറവു ചെയ്യുന്നതിന് മുമ്പോ ശേഷമോ അവന്റെ കുടുംബത്തെ അനുശോചനം അറിയിക്കാവുന്നതാണ്. അത് പോലെ തന്നെ പള്ളിയിലോ ഖബർസ്ഥാനിലോ വീട്ടിലോ ജോലി സ്ഥലത്തോ അങ്ങനെ എവിടെ വെച്ചും അനുശോചനം അറിയിക്കാവുന്നതാണ്.
എന്നാൽ അനുശോചന ചടങ്ങുകൾക്കായി ടെന്റുകൾ സ്ഥാപിക്കുക, ജനങ്ങളെ ഒരുമിച്ച് കൂട്ടി സദ്യ കൊടുക്കുക തുടങ്ങി ആ വിഷയത്തിൽ അതിര് കവിയരുത്. ഇത്തരം കാര്യങ്ങൾ നബി(സ) യുടെയോ സ്വഹാബത്തിന്റെയോ ചര്യയിൽ സ്ഥിരപ്പെട്ട് വന്നിട്ടില്ലെന്ന് മാത്രമല്ല അനുശോചനം കൊണ്ട് സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കൽ അനുയോജ്യവുമല്ല.
മരണത്തിൽ ദുഖിക്കലും ദുഃഖാചരണം നടത്തലും
കരച്ചിൽ കരുണയുടെ പ്രകൃത്യാ ഉള്ള രൂപവും നഷ്ടത്തിന്റെയും സങ്കടത്തിന്റെയും പ്രകടനവുമാണ്. തന്റെ മകൻ ഇബ്‌റാഹീം മരണപ്പെട്ടപ്പോൾ നബി(സ)യുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞിട്ടുണ്ട്. (ബുഖാരി 1303, മുസ്‌ലിം 2315)
മരണത്തിന്റെ പേരിൽ ദുഖിക്കാൻ നിരവധി നിയമങ്ങൾ ഇസ്ലാം നിഷ്കർശിക്കുന്നുണ്ട്:
ഭർത്താവ് മരിച്ച സ്‌ത്രീയുടെ ഇദ്ദ
നാല് മാസവും പത്ത് ദിവസവുമാണ് അവൾ ഇദ്ദ ഇരിക്കേണ്ടത്. എന്നാൽ അവൾ ഗർഭിണി ആണെങ്കിൽ അവൾ പ്രസിവിക്കുന്നത് വരെയാണ് അവളുടെ ഇദ്ദ.
ഭർത്താവിന്റെ മരണത്തിൽ ഇദ്ദ ഇരിക്കുന്ന സ്‌ത്രീ എന്തൊക്കെയാണ് ചെയ്യേണ്ടത് ?
ഖബർ സന്ദർശനം: ഖബർ സന്ദർശനത്തെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു.
1. സുന്നത്തായ സന്ദർശനം
അത് മരണത്തെ കുറിച്ചും ഖബറിനെ കുറിച്ചും പരലോകത്തെ കുറിച്ചും ഓർമയുണ്ടാകുവാൻ നടത്തുന്ന ഖബർ സന്ദർശനമാണ്. റസൂൽ (സ) പറഞ്ഞു: "ഖബർ സന്ദർശനത്തെ തൊട്ട് നിങ്ങളെ വിലക്കിയിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ ഖബറിടം സന്ദർശിച്ച് കൊള്ളുക" ഒരു റിപ്പോർട്ടിൽ ഇതിന്റെ ബാക്കിയായി "അത് നിങ്ങളെ പരലോകം ഓർമിപ്പിക്കും" എന്ന് കൂടി കാണാം. (മുസ്‌ലിം 977, തുർമുദി1054). ഇത് കൊണ്ടുള്ള ഉദ്ദേശം സ്വന്തം നാട്ടിലുള്ള ഖബറിടങ്ങൾ സന്ദർശിക്കലാണ്, അല്ലാതെ അതിന് വേണ്ടി പ്രത്യേകം യാത്ര പോകലല്ല. അങ്ങനെ യാത്ര പോകൽ മൂന്ന് പള്ളികളിലേക്ക് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
2. അനുവദനീയമായ സന്ദർശനം
മരണത്തെ കുറിച്ച് ഓർക്കാതെ എന്നാൽ ഹറാമുകളൊന്നും കടന്നു വരാത്ത സന്ദർശനം ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണമായി പരലോകത്തെ കുറിച്ച് ഓർമ വരണമെന്ന ഉദ്ദേശമില്ലാതെ ഒരാൾ തന്റെ ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ഖബർ സന്ദർശിക്കുന്നത്.
3. നിഷിദ്ധമായ സന്ദർശനം
ഖബറിന്മേൽ ഇരിക്കുക, അതിന്മേൽ നടക്കുക, അവിടെ വെച്ച് കവിളത്തടിച്ചും വിലപിച്ചും ആർത്തട്ടഹസിച്ച് കരയുക തുടങ്ങിയ ഹറാമുകളോ അല്ലെങ്കിൽ ഖബ്‌റാളിയെ കൊണ്ട് തവസ്സുൽ ആക്കുക, ഖബ്ർ കൊണ്ട് ബർകത്ത് തേടുക, തുടങ്ങിയ ബിദ്‌അത്തുകളോ അതുമല്ലെങ്കിൽ ആവശ്യ പൂർത്തീകരണത്തിന് ഖബ്‌റാളിയോട് തേടുക, അവനോട് ഇസ്തിഗാസ നടത്തുക ശിർക്കുകളോ ഖബ്ർ സന്ദർശകനിൽ നിന്നും ഉണ്ടാകുന്ന സന്ദർശനങ്ങളാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഒരു മുസ്‌ലിം ഖബറിടങ്ങൾ സന്ദർശിക്കുമ്പോൾ അതിൽ അവന് ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം:
ഖബ്ർ സന്ദർശിക്കുന്നവർ മയ്യിത്തിനോടുള്ള ആദരവും അതിനോടുള്ള ബഹുമാനവും കണക്കിലെടുത്ത് ഖബ്‌റുകളിൽ ഇരിക്കുകയോ നടക്കുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. അതിന്റെ ഗൗരവം നബി(സ) നമുക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: " നിങ്ങളിലൊരാൾ തീക്കട്ടയിൽ ഇരിക്കുകയും അതുവഴി തന്റെ വസ്‌ത്രം എരിച്ച് കളഞ്ഞ് തൊലി പൊള്ളിക്കുകയും ചെയ്യുന്നതാണ് അവൻ ഒരു ഖബറിന്റെ മേൽ ഇരിക്കുന്നതിനേക്കാൾ അവന് നല്ലത്." (മുസ്‌ലിം 971).
ഖബറിടങ്ങളിൽ പ്രാർത്ഥിക്കൽ
ഖബർ സന്ദർശന വേളയിലെ പ്രാർത്ഥനയായി ഹദീസിൽ വന്നിട്ടുള്ള പ്രാർത്ഥനകളാണ് : «السلام عليكم دار قوم مؤمنين، وإِنا إِن شاء الله بكم لاحقون» (അസ്സലാമു അലൈക്കും യാ ദാറ ഖൗമിൽ മുഅ്മിനീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ലാഹിഖൂന്‍) (മുസ്‌ലിം 249) എന്നതും «السلام على أهل الديار من المؤمنين والمسلمين، ويرحم الله المستقدمين منا والمستأخرين، وإِنا إِن شاء الله بكم للاحقون» (അസ്സലാമു അലാ അഹല ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്‌ലിമീൻ, വ യർഹമുല്ലാഹു അൽ മുസ്‌തഖ്ദിമീന മിന്നാ വൽ മുസ്‌തഅ്ഖിരീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ല ലാഹിഖൂന്‍) (മുസ്‌ലിം 974) എന്നതും , « السلام عليكم أهل الديار من المؤمنين والمسلمين، وإنا إن شاء الله للاحقون، أسأل الله لنا ولكم العافية »(അസ്സലാമു അലൈക്കും അഹല ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്‌ലിമീൻ, വ ഇന്നാ ഇന്‍ ഷാ അല്ലാഹു ബികും ല ലാഹിഖൂന്‍, അസ്അലുല്ലാഹ ലനാ വലക്കുമുല്‍ ആഫിയ.) (മുസ്‌ലിം 975) എന്നതുമെല്ലാം.
اختر مستوى الشرح المناسب لك
يحتوي الدرس الآن على طبقات اختيارية تساعدك على المراجعة السريعة أو التعمق دون مغادرة الدرس.
- الملخص: نظرة سريعة في نحو دقيقة.
- الأساسي: محتوى الدرس الأصلي وهو المسار المعتمد للتقدم.
- المتعمق: تفاصيل إضافية اختيارية عند توفرها.
تقدمك وإكمال الدرس يعتمدان دائما على صفحات المستوى الأساسي.