പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഒരാൾ എങ്ങനെയാണ് ഇസ്‌ലാമിലേക്ക് പ്രവേശിക്കുക

ഒരു മനുഷ്യൻ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്ന നിമിഷമാണ് ആ വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം. അതാണ് അവന്റെ യഥാർത്ഥ ജനനം, അതിന് ശേഷമാണ് ഈ ലോകത്തിൽ താൻ ഉണ്ടായതിന്റെ കാരണം അവൻ മനസ്സിലാക്കുന്നത്. ഒരാൾക്ക് ഈ മതത്തിൽ പ്രവേശിച്ച് മുസ്‌ലിം ആകാനാവശ്യമായ കാര്യങ്ങളെ കുറിച്ചാണ് ഈ പാഠഭാഗം ചർച്ച ചെയ്യുന്നത്.

  • ഇസ്‌ലാമിൽ പ്രവേശിക്കുന്നതിന്റെ രുപം മനസിലാക്കുക. 
  • തൗബയുടെയും അതിൽ ഉറച്ച് നിർത്തുന്ന പ്രവർത്തനങ്ങളുടെയും പ്രാധാന്യം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഒരാൾ അർത്ഥമറിഞ്ഞ് ഉറച്ച് വിശ്വസിച്ച് അത് മുന്നോട്ട് വെക്കുന്ന കാര്യങ്ങൾക്ക് കീഴൊതുങ്ങിക്കൊണ്ട് ഇരു സാക്ഷ്യവാക്യങ്ങൾ ഉച്ചരിക്കുമ്പോഴാണ് അയാൾ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്നത്.

ഇരു സാക്ഷ്യ വാക്യങ്ങൾ:

١
അശ്‌ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷയം വഹിക്കുന്നു) - അഥവാ അല്ലാഹുവല്ലാതെ യതാർത്ഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ വിശ്വസിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു, ഏകനും പങ്കുകാരില്ലാത്തവനുമായ അവനെ ഞാൻ ആരാധിക്കുന്നു.
٢
വ അശ്‌ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് (മുഹമ്മദ് നബി-സ-അല്ല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു)- അഥവാ മുഹമ്മദ് നബി(സ) യുടെ കല്പനകൾ അനുസരിക്കുകയും വിനിരോധങ്ങളിൽ നിന്ന് അകന്ന് നിൽക്കുകയും അവിടുന്ന് പഠിപ്പിച്ച മതത്തോട് യോജിച്ച് കൊണ്ട് അല്ലാഹുവെ ആരാധിക്കുകയും ചെയ്ത് കൊണ്ട് അവിടുന്ന് മുഴുവൻ ജനങ്ങളിലേക്കുമുള്ള അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു.

പുതു മുസ്‌ലിം കുളിക്കുക:

ഒരു മനുഷ്യൻ ഇസ്‌ലാമിലേക്ക് പ്രവേശിക്കുന്ന നിമിഷമാണ് ആ വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം. അതാണ് അവന്റെ യഥാർത്ഥ ജനനം, അതിന് ശേഷമാണ് ഈ ലോകത്തിൽ താൻ ഉണ്ടായതിന്റെ കാരണം അവൻ മനസ്സിലാക്കുന്നത്. ഈ മതത്തിലേക്ക് പ്രവേശിക്കുന്നതോട് കൂടി ബഹുദൈവ വിശവാസത്തിൽ നിന്നും ധികാരത്തിൽ നിന്നും ആന്തരികമായി തന്റെ ശരീരത്തെ ശുദ്ധീകരിച്ചത് പോലെ കുളിച്ച് കൊണ്ട് വെള്ളത്താൽ ശരീരത്തെ ബാഹ്യമായ മാലിന്യങ്ങളിൽ നിന്നും ശുദ്ധീകരിക്കൽ പുണ്യകരമാണ്.

സ്വഹാബിയായിരുന്ന അറബികളുടെ നേതാക്കളിൽ പെട്ട ഒരാൾ ഇസ്‌ലാമിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ച സമയത്ത് അയാളോട് നബി(സ) കുളിക്കാൻ കൽപിച്ചിരുന്നു. (ബൈഹഖി 837).

തൗബ

അല്ലാഹുവിലേക്കുള്ള മടക്കമാണ് തൗബ.തന്റെ തെറ്റുകളിൽ നിന്നും അവിശ്വാസത്തിൽ നിന്നും മുക്തമായി സത്യസന്ധമായ മനസ്സോടെ അല്ലാഹുവിലേക്ക് മടങ്ങുന്നവരുടെയെല്ലാം തൗബ (പശ്ചാത്താപം) അല്ലാഹു സ്വീകരിക്കും.

തൗബ ശരിയാകാനുള്ള നിബന്ധനകൾ:

١
തെറ്റുകളിൽ നിന്നും പൂർണമായി ഒഴിവാക്കുക: തൗബ ചെയ്യുന്നതോടൊപ്പം തന്നെ തെറ്റുകളിൽ തുടരുകയാണെങ്കിൽ ആ തൗബ ശരിയാവുകയില്ല. എന്നാൽ ശരിയായ തൗബ ചെയ്തതിന് ശേഷം വീണ്ടും തെറ്റിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ അത് കൊണ്ട് കഴിഞ്ഞ തൗബ നിഷ്ഫലമാകുന്നില്ല. പക്ഷെ, അയാൾക്ക് പുതിയ തെറ്റിന് വീണ്ടും തൗബ ചെയ്യൽ അനിവാര്യമാകുന്നു.
٢
മുമ്പ് ചെയ്‌ത്‌ പോയ തെറ്റ് കുറ്റങ്ങളിൽ ഖേദിക്കുക: താൻ ചെയ്ത പാപങ്ങളെ ഓർത്ത് പശ്ചാത്തപിക്കുകയും ദുഃഖിക്കുകയും ഖേദിക്കുകയും ചെയ്യുന്ന ഒരാളല്ലാതെ തൗബ ഉദ്ദേശിക്കുന്നില്ല. ഭൂതകാല പാപങ്ങളെക്കുറിച്ചു പറയുകയും അതിൽ അഭിമാനിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്യുന്നവനെ ഖേദിക്കുന്നവനായി കണക്കാനുമാകില്ല. അത് കൊണ്ടാണ് നബി(സ) പറഞ്ഞത് : "ഖേദമാണ് തൗബ" (ഇബ്‌നു മാജ 4252)
٣
തെറ്റിലേക്ക് മടങ്ങില്ല എന്ന് ദൃഢ നിശ്ചയം ചെയ്യുക: തൗബക്ക് ശേഷം വീണ്ടും തെറ്റിലേക്ക് മടങ്ങി പോകാമെന്ന് കരുതുന്ന ഒരാളുടെ തൗബ ശരിയാകില്ല.
٤
മറ്റു മനുഷ്യരുമായി ബന്ധപ്പെട്ട തെറ്റുകളാണെങ്കിൽ അനീതി കാണിക്കപ്പെട്ടവരുമായി ബന്ധപ്പെട്ട് ആ തെറ്റ് തിരുത്തുക.

ദൃഢനിശ്ചയം നേടുന്നതിനു ചെയ്യേണ്ട കാര്യങ്ങൾ

١
പ്രതിസന്ധികളും തടസ്സങ്ങളും ഉണ്ടായാലും , ഒരു കണ്ണിമവെട്ടുന്ന സമയത്തേക്ക് പോലും താൻ ഉണ്ടായിരുന്നതിലേക്ക് മടങ്ങില്ലെന്ന് സ്വന്തം മനസ്സിനോട് കരാർ ചെയ്യുക. 'മൂന്ന് കാര്യങ്ങൾ ആരിലെങ്കിലും ഉണ്ടായാൽ അവൻ ഈമാനിന്റെ മാധുര്യം ആസ്വദിച്ചു എന്ന് പറഞ്ഞകൂട്ടത്തിൽ പരാമർശിച്ചു: " ദൈവ നിഷേധത്തിൽ നിന്നും അല്ലാഹു അവനെ രക്ഷപ്പെടുത്തിയ ശേഷം വീണ്ടും അതിലേക്ക് മടങ്ങി പോകുന്നതിനെ അവനെ തീയിൽ എറിയപ്പെടുന്നത് വെറുക്കുന്നത് പോലെ അവൻ വെറുക്കുന്നു" (ബുഖാരി 21, മുസ്‌ലിം 43)
٢
വിശ്വാസം ദുർബലപ്പെടുത്തുകയും തിന്മകളിലേക്ക് നയിക്കുകയും ചെയ്യുന്ന വ്യക്തികളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും അകന്ന് നിൽക്കുക.
٣
അല്ലാഹുവോട് മരണം വരെ അവന്റെ ദീനിൽ ഉറപ്പിച്ച് നിർത്താനുള്ള പ്രാർത്ഥന ഏത് ഭാഷയിലാണെങ്കിലും ഏത് രൂപത്തിലാണെങ്കിലും അധികരിപ്പിക്കുക. അപ്രകാരം ചില പ്രാർത്ഥനകൾ ഖുർആനിലും തിരു ചര്യയിലും കാണാം. "ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ" (സൂ. ആലു ഇമ്രാൻ 8). " ഹൃദയങ്ങളെ മാറ്റി മറിക്കുന്നവനെ, എന്റെ ഹൃദയത്തെ നിന്റെ ദീനിൽ ഉറപ്പിച്ച് നിർത്തേണമേ" (തുർമുദി 2140 )

തൗബക്ക് ശേഷം എന്ത് ?

ഒരു വ്യക്തി പശ്ചാത്തപിക്കുകയും താഴ്‌മ കാണിക്കുകയും ചെയ്‌താൽ അവന്റെ പാപങ്ങളെല്ലാം തന്നെ എത്ര വലുതായിരുന്നാലും അല്ലാഹു അവന് പൊറുത്ത് കൊടുക്കും. പരമ പരിശുദ്ധനായ അല്ലാഹുവിന്റെ കാരുണ്യം എല്ലാത്തിലും വ്യാപിച്ച് കിടക്കുന്നു. അല്ലാഹു പറയുന്നു: "പറയുക: സ്വന്തം ആത്മാക്കളോട്‌ അതിക്രമം പ്രവര്‍ത്തിച്ച്‌ പോയ എന്‍റെ ദാസന്‍മാരേ, അല്ലാഹുവിന്‍റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും." (സൂ. സുമർ 53).

സത്യസന്ധവും ശരിയായതുമായ തൗബക്ക് ശേഷം ഒരു മുസ്ലിം അവന്റെ മേൽ ഒരു കുറ്റവും ബാക്കിയാകാത്ത നിലക്കാണ് പുറത്ത് വരുന്നത്. സത്യസന്ധരും വിനീതരുമായി ആത്മാർത്ഥമായി ഖേദിക്കുന്നവർക്ക് വലിയ നേട്ടമായി അവരുടെ തിന്മകൾക്ക് പകരം നന്മകൾ നൽകുന്നു, അല്ലാഹു പറയുന്നു: "പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. അത്തരക്കാര്‍ക്ക്‌ അല്ലാഹു തങ്ങളുടെ തിന്‍മകള്‍ക്ക്‌ പകരം നന്‍മകള്‍ മാറ്റികൊടുക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായിരിക്കുന്നു. " (സൂ. ഫുർഖാൻ 70).

ഈ അവസ്ഥയിൽ ഒരാൾ, തന്റെ പശ്ചാത്താപം കാത്തുസൂക്ഷിക്കുകയും അതിനെ ഇല്ലാതാക്കി കളയുന്ന പിശാചിന്റെ കെണികളിൽ വീഴാതിരിക്കാൻ ഏറ്റവും അമൂല്യവും വിലയേറിയതുമായ പലതും ത്യജിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഈമാനിന്റെ മാധുര്യം

ഒരാൾ അല്ലാഹുവിനെയും റസൂലിനെയും ഏറ്റവും നന്നായി സ്നേഹിക്കുകയും മറ്റുള്ളവരെ അവരുടെ അല്ലാഹുവോടുള്ള സാമിപ്യവും ദീനിലെ കൃത്യതയും അനുസരിച്ച് സ്നേഹിക്കുന്നു. അവൻ മുമ്പ് ഉണ്ടായിരുന്ന ബഹുദൈവ വിശ്വാസത്തിലേക്കും ദൈവനിഷേധത്തിലേക്കും വഴികേടിലേക്കും തിരിച്ച് പോകുന്നതിനെ അവനെ തീയിലിട്ട് കരിച്ച് കളയുന്നത് പോലെ വെറുക്കുകയും ചെയ്യുന്നു. ആ സമയത്ത് അല്ലാഹുവോടുള്ള അടുപ്പവും മനസ്സമാധാനവും അല്ലാഹുവിന്റെ വിധികളോടും അവന്റെ മേലുള്ള സന്മാർഗമാകുന്ന അല്ലാഹുവിന്റെ അനുഗ്രഹവും അവന് ലഭ്യമാക്കുന്ന വിശ്വാസത്തിന് മാധുര്യവും ആനന്ദവും അവൻ കണ്ടെത്തും. നബി (സ) പറയുന്നു: " മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടായാല്‍ അവന്‍ വിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചിരിക്കുന്നു. മറ്റാരോടുമുള്ളതിനേക്കാള്‍ സ്‌നേഹം അല്ലാഹുവിനോടും അവന്റെ ദൂതനോടുമായിരിക്കുക . ആരെയെങ്കിലും സ്‌നേഹിക്കുകയാണെങ്കില്‍ അത് അല്ലാഹുവിനു വേണ്ടിയായിരിക്കുക, അവിശ്വാസത്തില്‍നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ശേഷം അതിലേക്ക് തിരിച്ചുപോകുന്നത് തീയില്‍ എറിയപ്പെടുന്നതിനേക്കാള്‍ അസഹ്യമായി തോന്നുക" (ബുഖാരി 21 , മുസ്‌ലിം 43)

ദീൻ മുറുകെ പിടിക്കുകയും അതിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ ക്ഷമിക്കുകയും ചെയ്യുക:

വിലപിടിപ്പുള്ള ഒരു നിധി കൈവശമുള്ളവൻ അത് ദുരുപയോഗം ചെയ്യുന്നവരുടെയും കള്ളന്മാരുടെയും കൈകളിൽ നിന്ന് അതിനെ സംരക്ഷിക്കാൻ പരിശ്രമിക്കുന്നു , മാത്രമല്ല അതിനെ ബാധിക്കുന്ന എല്ലാത്തിൽ നിന്നും അത് സംരക്ഷിക്കുകയും ചെയ്യുന്നു. ഇസ്‌ലാം മനുഷ്യരാശിക്കുള്ള ഏറ്റവും വലിയ സമ്മാനമാണ്, ഒരു വ്യക്തിക്ക് തോന്നുമ്പോൾ പ്രയോഗിക്കാവുന്ന കേവലമായ ഒരു ബൗദ്ധിക ചിന്തയോ വിനോദമോ അല്ല. അത് ജീവിതത്തിലെ എല്ലാ ചലനങ്ങളെയും ശാന്തതയെയും നിയന്ത്രിക്കുന്ന മതമാണത്. അതുകൊണ്ടാണ് അല്ലാഹു തന്റെ ദൂതനോട് ഇസ്‌ലാമും ഖുർആനും ശക്തമായി മുറുകെ പിടിക്കാനും അതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും കൽപ്പിക്കുന്നത് , കാരണം അതാണ് നേരായ പാത. "ആകയാല്‍ നിനക്ക്‌ ബോധനം നല്‍കപ്പെട്ടത്‌ നീ മുറുകെപിടിക്കുക. തീര്‍ച്ചയായും നീ നേരായ പാതയിലാകുന്നു." (സൂ. സുഖ്‌റൂഫ് 43).

തന്റെ ഇസ്‌ലാം ആശ്ലേഷണത്തിന് ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷണങ്ങളിൽ ഒരു മുസ്‌ലിം ദുഃഖിക്കരുത്. അത് പരീക്ഷണത്തിൽ ഉള്ള അല്ലാഹുവിന്റെ നടപടി ക്രമമാണ്. നമ്മേക്കാൾ ഉത്തമരായവർ ഇതിനേക്കാൾ കഠിനമായി പരീക്ഷിക്കപ്പെട്ടപ്പോൾ ക്ഷമിക്കുകയും കൂടുതൽ നന്നായി പരിശ്രമിക്കുകയുമാണ് ചെയ്‌തത്‌. അവരാകുന്നു അല്ലാഹുവിന്റെ പ്രവാചകന്മാർ, അവരുടെ കഥകൾ അല്ലാഹു നമ്മളോട് പറഞ്ഞു, കൂടാതെ പുറമെ ഉള്ളവർക്കും മുന്നേ അടുത്ത ആൾക്കാരിൽ നിന്ന് അവർക്ക് എങ്ങനെ കഷ്ടതകൾ വന്നുവെന്നും. അവർ അല്ലാഹുവിന്റെ മാർഗത്തിൽ കഷ്ടപ്പെട്ടപ്പോൾ അവർ ദുർബലരായില്ല, അവർ മാറിയില്ല, മാറ്റിയില്ല. അത് (പരീക്ഷണം) നിന്റെ വിശ്വാസത്തിന്റെ സത്യസന്ധതയും അതിന്റെ ദൃഢതയും പരിശോധിക്കാനുള്ള അല്ലാഹുവിന്റെ രീതിയാണ്. അതിനാൽ ഈ പരീക്ഷണത്തെ നേരിടാനും മതത്തെ മുറുകെ പിടിക്കാനും നിനക്ക് സാധിക്കണം. അതോടൊപ്പം നബി(സ) പ്രാർത്ഥിക്കാറുള്ള " ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനേ, എന്റെ ഹൃദയത്തെ നിന്റെ മതത്തിൽ ഉറപ്പിച്ച് നിർത്തേണമേ " (ഇബ്നുമാജ 2140) എന്ന പ്രാർത്ഥന ധാരാളമായി പ്രാർത്ഥിക്കുകയും ചെയ്യണം.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക