പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഉപജീവനം തേടലും സമ്പാദനവും

ഉപജീവനം തേടലിനെയും സമ്പാദനത്തെയും കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളും മര്യാദകളും നമുക്ക് മനസിലാക്കാം.

  • ഉപജീവനം തേടലിനെയും സമ്പാദനത്തെയും കുറിച്ച്  മനസിലാക്കുക.
  • സമ്പാദനവുമായി ബന്ധപ്പെട്ട നിയമങ്ങളും  മര്യാദകളും മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

സമ്പത്തിന്റെ പ്രാധാന്യം

ഭക്ഷണം, വെള്ളം, വീട്, വസ്‌ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മനുഷ്യന് സമ്പത്ത് ആവശ്യമാണ്. അപ്രകാരം തന്നെ തന്റെ ജീവിത ശൈലി മെച്ചപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ നേടാനും അവൻ സമ്പത്ത് ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഇസ്‌ലാം സമ്പത്തിന് വലിയ പ്രാധാന്യം കൽപ്പിക്കുകയും അതിന്റെ സമ്പാദനവും ചെലവും സംബന്ധിച്ച നിരവധി നിയമങ്ങൾ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

ഉപജീവനം തേടൽ, സമ്പാദനം എന്നിവയുടെ നിർവചനം

കച്ചവടം, നിർമാണം, കൃഷി തുടങ്ങി മനുഷ്യൻ പണം സമ്പാദിക്കാനും തന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റാനും ഏർപ്പെടുന്ന ഏത് മാർഗ്ഗത്തെയും തൊഴിലിനേയും ഉപജീവനം തേടലെന്നും സമ്പാദനമെന്നും വിവക്ഷിക്കാം.

ഉപജീവനം തേടുന്നതിന്റെയും സമ്പാദനത്തിന്റെയും വിധി

١
ഒരു മുസ്‌ലിമിന് ചില സന്ദർഭങ്ങളിൽ ഉപജീവനം തേടലും സമ്പാദിക്കലും നിർബന്ധമാകും, അവയിൽ പെട്ടതാണ്; തന്റെയും തന്റെ കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുക, താൻ ചിലവിന് കൊടുക്കൽ ബാധ്യതയായിട്ടുള്ളവരുടെ ചിലവുകൾ നിർവഹിക്കുക, കടങ്ങൾ വീട്ടുക, മറ്റുള്ളവരുടെ കയ്യിലുള്ളതിനെ ആശ്രയിക്കുന്നതിൽ നിന്നും വിട്ട് നിൽക്കുക മുതലായവ.
٢
കുടുംബ ബന്ധങ്ങൾ ചേർക്കുക പാവപ്പെട്ടവരെ സഹായിക്കുക പോലെയുള്ള ഐച്ഛികമായ സൽകർമങ്ങൾ ചെയ്യാനാണെങ്കിൽ ഉപജീവനം തേടലും സമ്പാദിക്കലും സുന്നത്താണ്.
٣
അടിസ്ഥാന ആവശ്യങ്ങൾക്കുമപ്പുറം അള്ളാഹു അനുവദിച്ച ഭക്ഷണം, പാനീയം, വസ്ത്രം, മറ്റ് അനുവദനീയമായ വസ്തുക്കൾ എന്നിവ ആസ്വദിക്കാൻ ആണെങ്കിൽ സമ്പാദിക്കൽ അനുവദനീയമാണ്.
٤
സമ്പാദനം നിഷിദ്ധ മാർഗങ്ങളിൽ കൂടി ആവുകയോ അല്ലെങ്കിൽ അതിന്റെ പേരിൽ നിർബന്ധ ബാധ്യതകളിൽ വീഴ്ച വരുത്തുകയോ നിഷിദ്ധങ്ങളിൽ വീണു പോവുകയോ ചെയ്യുകയാണെങ്കിൽ അത് ഹറാം (നിഷിദ്ധം) ആണ്.
٥
ഐച്ഛികമായ ആരാധനകളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കുന്നത് പോലെയോ അല്ലെങ്കിൽ മുകളിൽ പരാമർശിക്കാതെ സംഗതികളിലൂടെയോ ആണെങ്കിൽ സമ്പാദനം കറാഹത്ത് (വെറുക്കപ്പെട്ടത്) ആണ്.

സമ്പാദനത്തിന്റെ ലക്ഷ്യം ദുരഭിമാനം നടിക്കലും പെരുപ്പം കാണിക്കലുമാണെങ്കിൽ അത് വെറുക്കപ്പെട്ടതാണ്. എന്നാൽ ചില പണ്ഡിതരുടെ അടുക്കൽ അത് നിഷിദ്ധവുമാണ്.

സമ്പാദിക്കുകയും സ്വത്ത് ഉണ്ടാക്കുകയും ചെയ്യുന്ന മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം സമ്പാദനത്തിനിടയിൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളിൽ വീണു പോകാതിരിക്കാൻ വേണ്ടി കച്ചവടം, കമ്പനി, വാടക, പലിശ മുതലായ സാമ്പത്തിക ക്രയവിക്രയങ്ങളുടെ വിധികളുമായി ബന്ധപ്പെട്ട അറിവ് നേടൽ അനിവാര്യമാണ്.

ഉപജീവനം തേടുന്നതിന്റെയും സമ്പാദിക്കുന്നതിന്റെയും മര്യാദകൾ

1. സമ്പാദനത്തിന്റെയും ഉപജീവനം തേടുന്നതിന്റെയും നിർബന്ധ മര്യാദകളിൽ പെട്ടതാണ് ; അല്ലാഹു നിർബന്ധമാക്കിയ വല്ല കാര്യങ്ങളും ഒഴിവാക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യാതിരിക്കുക എന്നത്. ഒരു മുസ്‌ലിം തന്റെ സമയവും പരിശ്രമവും ക്രമീകരിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങൾ ഈ നിർബന്ധങ്ങളാണ് .

2. അപ്രകാരം തന്നെ നിർബന്ധ മര്യാദകളിൽ പെട്ടതാണ്; ഒരു മുസ്‌ലിം ഉപജീവനം തേടുന്നത് മറ്റുള്ളവർക്ക് ഉപദ്രവം ചെയ്‌ത്‌ കൊണ്ടായിരിക്കരുത് എന്നത്. സ്വയം ഉപദ്രവമുണ്ടാക്കുകയോ മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്യരുത്.

3.നല്ല ലക്ഷ്യത്തോടെ മാത്രം സമ്പാദിക്കുക; താൻ ചിലവിന് കൊടുക്കൽ ബാധ്യതയായിട്ടുള്ളവർക്ക് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടേണ്ട സാഹചര്യം ഇല്ലാതാക്കുക, ദൈവാനുസരണയുടെ മാർഗത്തിൽ സമ്പത്ത് സഹായകരമായിത്തീരുക തുടങ്ങിയ നല്ല ലക്ഷ്യങ്ങളായിരിക്കണം അവന് ഉണ്ടായിരിക്കേണ്ടത്. അതല്ലാതെ പണം കുമിച്ച് കൂട്ടുക, പെരുമ നടിക്കുക, പെരുപ്പം കാണിക്കുക തുടങ്ങിയ മോശം ലക്ഷ്യങ്ങളായിരിക്കരുത്.

ഒരു മുസ്‌ലിം ഉപജീവനം തേടുന്നത് നിഷ്കളങ്കമാക്കുകയും അത് മുഖേനെ ജനങ്ങൾക്ക് ഉപകാരമാകുന്ന തരത്തിൽ ദാനധർമ്മം ചെയ്യാനുള്ളത് കരസ്ഥമാക്കാൻ ലക്ഷ്യം വെക്കുകയും ചെയ്‌താൽ അപ്പോൾ അവന്റെ ഉപജീവനം തേടൽ ആരാധന ആയി മാറും, അത് മുഖേനെ ഉന്നതമായ സ്ഥാനങ്ങൾ നേടാനവന് സാധിക്കും. റസൂൽ (സ) പറഞ്ഞു: "ജനങ്ങളിൽ വെച്ച് അല്ലാഹുവിന് ഏറ്റവും ഇഷ്ടം ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരം ചെയ്യുന്നവനെയാണ്" (അൽ ഔസത് - ത്വബ്റാനി 6026)

4. ഉപജീവനം തേടലും മറ്റു മാനുഷിക ആവശ്യങ്ങൾക്കുമിടയിൽ സന്തുലിതാവസ്ഥയും മിതത്വവും നിലനിർത്തുക. സമ്പാദനം എന്നത് പരമമായ ലക്ഷ്യമായി മാറരുത്. സൽമാൻ (റ) അബൂ ദർദാഇ (റ) നോട് പറഞ്ഞു: "നിന്റെ രക്ഷിതാവിനോട് നിനക്ക് ബാധ്യത ഉണ്ട്, നിന്റെ ശരീരത്തോട് നിനക്ക് ബാധ്യത ഉണ്ട്, നിന്റെ കുടുംബത്തോടും നിനക്ക് ബാധ്യത ഉണ്ട്, എല്ലാത്തിനോടും അവയുടെ ബാധ്യത നീ നിറവേറ്റുക" അങ്ങനെ നബി(സ) വന്നപ്പോൾ ഈ കാര്യം അനുസ്മരിക്കുകയുണ്ടായി, അപ്പോൾ പ്രവാചകൻ (സ) പറഞ്ഞു: "സൽമാൻ സത്യം പറഞ്ഞിരിക്കുന്നു" (ബുഖാരി 1968)

5.ഉപജീവനം തേടുന്നതിൽ അല്ലാഹുവിനെ ഭരമേല്പിക്കുക: ഹൃദയത്തെ അല്ലാഹുവുമായി കൂട്ടിയിണക്കി കൊണ്ട് അവൻ നിയമമാക്കി തന്ന കാരണങ്ങളിലൂടെ ഉപജീവനം തേടുക എന്നതാണ് ഇതിലെ യഥാർത്ഥ തവക്കുൽ (ഭരമേല്പിക്കൽ).

6. അല്ലാഹുവിൽ നിന്ന് ഉപജീവനം ലഭിക്കുന്നതല്ലാതെ അവന് സ്വയം സമ്പാദിക്കാൻ സാധിക്കില്ലെന്ന ദൃഢ വിശ്വാസം ഉണ്ടായിരിക്കണം. അല്ലാഹുവിന് അറിയുന്ന യുക്തിയാൽ ഉപജീവനം ലഭിക്കാനുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടും അത് ലഭിച്ചില്ലെന്ന് വരാം.

7. ഉപജീവനം തേടുന്നത് വൈകിപ്പിക്കാതിരിക്കുകയും അല്ലാഹു ഓഹരിയാക്കി തന്നതിൽ തൃപ്‌തിപ്പെടുകയും ചെയ്യുക ; അതിന്റെ സമയവും അളവുമൊക്കെ കണക്കാക്കുന്നത് അല്ലാഹുവാണ്. അതിനാൽ ഒരു മുസ്‌ലിം മര്യാദയോടെയും അല്ലാഹു തനിക്ക് കണക്കാക്കിയതിൽ തൃപ്തിയോടെയും സ്വീകാര്യതയോടെയും അനുവദനീയമായത് അന്വേഷിച്ചും നിഷിദ്ധമായത് വെടിഞ്ഞും ഉപജീവനം തേടണം. റസൂൽ (സ) പറഞ്ഞു: "ഓ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും (ഉപജീവനം) തേടുന്നത് ഭംഗിയാക്കുകയും ചെയ്യുക. എന്തെന്നാൽ വൈകിയാലും അതിന്റെ ഉപജീവനം ലഭിക്കുന്നതുവരെ ഒരു ആത്മാവും മരിക്കുകയില്ല, അതിനാൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും (ഉപജീവനം) തേടുന്നത് ഭംഗിയാക്കുകയും ചെയ്യുക, നിങ്ങൾക്ക് അനുവദനീയമാക്കപ്പെട്ടത് നിങ്ങൾ സ്വീകരിക്കുകയും നിഷിദ്ധമാക്കിയത് നിങ്ങൾ വെടിയുകയും ചെയ്യുക." (ഇബ്നുമാജ : 2144)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക