നിലവിലെ വിഭാഗം
പാഠം സാമ്പത്തിക ക്രയവിക്രയങ്ങളിലെ ഇസ്‌ലാമിക ധാർമികത
ധാർമികത ജീവിതത്തിന്റെ എല്ലാ മേഖലകയുമായും ഏറ്റവും ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്, ഒരുപക്ഷേ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യതിരിക്തതകളിലൊന്ന് അതിന്റെ അടിസ്ഥാനവും പരിപാലനവും നിയന്ത്രിക്കുന്ന അതിന്റെ ധാർമ്മിക മൂല്യങ്ങളാണ്. ഇതാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയെ മറ്റ് സാമ്പത്തിക വ്യവസ്ഥകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ഹലാലായ സമ്പാദനത്തിന് വേണ്ടി പ്രവർത്തിക്കാൻ മതം അനുവദിക്കുന്നതെല്ലാം ഇതിൽ പെടുന്നു, വിൽക്കൽ വാങ്ങൽ, വാടക , കമ്പനി തുടങ്ങി പണത്തെ അടിസ്ഥാനമാക്കിയുള്ളതോ സാമ്പത്തിക അവകാശങ്ങൾ ഉണ്ടാക്കുന്നതോ ആയ എല്ലാ കരാറുകളും സാമ്പത്തിക ഇടപാടുകളിൽ ഉൾപ്പെടുന്നു.
ഇസ്‌ലാമിക സാമ്പത്തിക ക്രയ വിക്രയങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ
ഇസ്‌ലാമാണ് യഥാർത്ഥ മതം. ജനങ്ങൾക്ക് അനുയോജ്യമായതും അവരെ നന്നാക്കുന്നതുമായ കാര്യങ്ങളാണ് ഇസ്‌ലാമിലുള്ളത്. കാരണം അത് മനുഷ്യരുടെ അത്യുന്നതനായ സ്രഷ്ടാവിൽ നീന്നുള്ളതാണ്. അവരെ കുറിച്ചും അവർക്ക് അനുയോജ്യമായതിനെ കുറിച്ചും ഏറ്റവും നന്നായി അറിയുന്നവനും അവനാണ്. അല്ലാഹു പറഞ്ഞു: "സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? അവന്‍ നിഗൂഢരഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (സൂ. മുൽക്ക് 14). മറ്റു നിയമങ്ങളിൽ നിന്നും വ്യവസ്ഥികളിൽ നിന്നും വ്യത്യസ്തമായി ഭൗതികവും ശാരീരികവുമായ ആവശ്യങ്ങളെ പരിഗണിക്കുന്നതോടൊപ്പം തന്നെ ആത്മീയവും പരലോകസംബദ്ധിയുമായ മേഖലകളെ കൂടി പരിഗണിച്ച് കൊണ്ടാണ് ഇസ്‌ലാം കടന്നു വന്നത്.
ഒന്ന്- ഭൗതിക മേഖല: മുഴുവൻ ഇടപാടുകാർക്കിടയിലും നീതി പാലിക്കുന്ന തരത്തിലും എല്ലാവർക്കും അവരുടെ അവകാശങ്ങൾ ലഭിക്കാൻ മതിയാകുന്ന രൂപത്തിലുമാണ് ഇസ്‌ലാമിക മത നിയമങ്ങൾ ജനങ്ങളുടെ സാമ്പത്തിക ഇടപെടലുകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിനാൽ തന്നെ ഇടപാടുകളിൽ അനുവദനീയത്തിന്റെ മേഖല വിശാലമാക്കുകയും ഇടപാടുകാർക്കിടയിൽ ആർകെങ്കിലും ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.
രണ്ട് - മതപരമായ മേഖല: മതപരമായ നിയമങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കലും സ്വർഗം നേടലുമാണ്. അതോടൊപ്പം തന്നെ ഇടപാടുകളിലെ ഇസ്‌ലാമിക നിയമങ്ങൾ നീതി പ്രചരിപ്പിച്ചും പ്രയാസപ്പെടുന്നവന് ആശ്വാസമുണ്ടാക്കുന്നത് പോലെയുള്ള സുകൃതങ്ങൾ പ്രോത്സാഹിപ്പിച്ചും പലിശയും ചൂതാട്ടവും പോലെ ഹൃദയത്തിൽ വെറുപ്പ് ഉത്പാദിപ്പിക്കുന്നവയെ നിരോധിച്ചും വിശ്വാസികൾക്കിടയിൽ സാഹോദര്യം ഉണ്ടാക്കുന്നു.
ഒന്ന്- നീതി: കച്ചവടം, വാടക തുടങ്ങി സാമ്പത്തിക ഇടപാടുകളിൽ കുറവോ കൂടുതലോ വരാതെ തുല്യ മൂല്യം ലഭിക്കുന്ന രൂപത്തിൽ ഇരു കക്ഷികളുടെയും അവകാശങ്ങൾ പരിഗണിക്കുക. അല്ലാഹു പറയുന്നു: "കച്ചവടം അല്ലാഹു അനുവദനീയമാക്കിയിരിക്കുന്നു" (സൂ. ബഖറ 275). രണ്ട് - ഉദാരത: പ്രയാസപ്പെടുന്നവനെ സഹായിക്കുകയോ അവനിൽ നിന്നും കടത്തെ ഒഴിവാക്കുകയോ ഒക്കെ ചെയ്‌ത് കൊണ്ട് ഇഹ്‌സാൻ (നന്മ) ചെയ്യലാണ് അത് കൊണ്ടുള്ള ഉദ്ദേശം; അല്ലാഹു പറയുന്നു: "ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇട കൊടുക്കേണ്ടതാണ്. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍." (സൂ. ബഖറ 280). ഒരു തൊഴിലാളിയുമായി കൂലിയിൽ ഒരു കരാറിൽ എത്തിയ ശേഷം അതിനേക്കാൾ കൂടുതൽ കൊടുക്കലും അപ്രകാരം തന്നെ, അല്ലാഹു പറയുന്നു: "നിങ്ങള്‍ നല്ലത് പ്രവര്‍ത്തിക്കുക. നന്‍മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപെടുക തന്നെ ചെയ്യും." (സൂ. ബഖറ195).
മൂന്ന്- അക്രമം: അഥവാ പലിശ, ചൂതാട്ടം, തൊഴിലാളിയുടെ അവകാശം നിഷേധിക്കുക മുതലായ മാർഗങ്ങളിലൂടെ ഒരാൾ തനിക്ക് അവകാശപ്പെട്ടതിലും കൂടുതൽ കരസ്ഥമാക്കുകയോ ജനങ്ങളുടെ പണം നിരർത്ഥകമായി തിന്നുകയോ ചെയ്യുക. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയില്‍ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികളാണെങ്കില്‍.* നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരിലുള്ള) സമര പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്. നിങ്ങള്‍ അക്രമം ചെയ്യരുത്. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്. " (സൂ. അൽ ബഖറ 278 - 279). നബി(സ) പറഞ്ഞു: അല്ലാഹു പറയുന്നു: " മൂന്ന് ആൾക്കാരുമായി അന്ത്യനാളിൽ ഞാൻ എതിരിടുക തന്നെ ചെയ്യും; എന്റെ പേരിൽ കരാറിലേർപ്പെടുകയും പിന്നീട് വഞ്ചിക്കുകയും ചെയ്യുന്നവൻ, സ്വതന്ത്രനായ മനുഷ്യനെ വിൽക്കുകയും എന്നിട്ട് അവന്റെ വില ഭക്ഷിക്കുകയും ചെയ്യുന്നവൻ, ഒരു തൊഴിലാളിയെ കൂലിക്കെടുക്കുകയും അവനെ കൊണ്ട് ജോലി ചെയ്യിപ്പിച്ച് കൂലി കൊടുക്കാതിരിക്കുകയും ചെയ്യുന്നവൻ (എന്നിവരാണവർ)" (ബുഖാരി 2227)