പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം പെരുന്നാൾ

പെരുന്നാളുകൾ മതത്തിന്റെ പ്രകടമായ ചിഹ്നങ്ങളാണ്. ഓരോ സമുദായത്തിനും പ്രത്യേകമായി ആഘോഷ ദിവസങ്ങൾ അല്ലാഹു ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ഇസ്‌ലാമിലെ പെരുന്നാളുകളുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ഈ പാഠഭാഗത്തിൽ നമുക്ക് പഠിക്കാം.

  • മുസ്‌ലിംകളുടെ പെരുന്നാളുകളെ കുറിച്ച് മനസിലാക്കുക. 
  • പെരുന്നാൾ നമസ്‌കാരത്തിന്റെ രൂപം മനസിലാക്കുക. 
  • പെരുന്നാളുകളുമായി ബന്ധപ്പെട്ട ഏതാനും വിധികളും മര്യാദകളും മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

പെരുന്നാളുകൾ മതത്തിന്റെ പ്രകടമായ ചിഹ്നങ്ങളാണ്:

നബി(സ) മദീനയിലേക്ക് കടന്ന് വന്നപ്പോൾ അൻസ്വാറുകൾ (മദീനയിലെ മുസ്‌ലിംകൾ) വർഷത്തിലെ രണ്ട് ദിവസത്തിൽ സന്തോഷിക്കുകയും കളിച്ചുല്ലസിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു, അപ്പോൾ അവിടുന്ന് അവരോട് ചോദിച്ചു : "ഏതാണീ രണ്ട് ദിവസങ്ങൾ?" അവർ പറഞ്ഞു: "ഞങ്ങൾ ജാഹിലിയ്യത്തിൽ (ഇസ്‌ലാമിന് മുമ്പ്) ആഘോഷിക്കാറുണ്ടായിരുന്ന രണ്ട് ദിനങ്ങളാണവ" അപ്പോൾ റസൂൽ (സ) പറഞ്ഞു: "അല്ലാഹു അവക്ക് പകരമായി അതിനേക്കാൾ നല്ല രണ്ടെണ്ണം നിങ്ങൾക്ക് നൽകിയിരിക്കുന്നു, അദ്ഹാ (ബലി പെരുന്നാൾ) ദിവസവും ഫിത്ർ (ചെറിയ പെരുന്നാൾ) ദിവസവുമാണവ." (അബൂ ദാവൂദ് 1134) പെരുന്നാളാഘോഷങ്ങൾ മതങ്ങളുടെ ചിഹ്നങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ട് നബി(സ) പറഞ്ഞു: "തീർച്ചയായും എല്ലാ സമുദായത്തിനും ആഘോഷങ്ങൾ ഉണ്ട്, നമ്മുടെ ആഘോഷം ഇതാണ്" (ബുഖാരി 909, മുസ്‌ലിം 892).

ഇസ്‌ലാമിലെ പെരുന്നാൾ തങ്ങൾക്ക് സന്മാർഗ ദർശനം നൽകിയതിനും ആരാധനകൾ നിർവഹിക്കാനുള്ള മഹാഭാഗ്യം നൽകിയതിനും അല്ലാഹുവിന് നന്ദി ചെയ്‌ത്‌ കൊണ്ട് സമ്പൂർണമായ ആരാധനയിലൂടെ സന്തോഷം പ്രകടിപ്പിക്കേണ്ട ദിവസമാണ്. ആ ദിവസത്തിൽ ജനങ്ങളുടെ മനസ്സിൽ പൊതുവെ സന്തോഷം നിറക്കാനും നല്ല വസ്‌ത്രം ധരിക്കാനും ആവശ്യക്കാർക്ക് സഹായം നൽകാനും, അനുവദനീയമായ മാർഗങ്ങളെല്ലാം ഉപയോഗിച്ച് കൊണ്ട് മനസിന് ആശ്വാസം നൽകാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ സ്‌മരിക്കാനും മതം നിര്ദേശിക്കുന്നുണ്ട്.

പെരുന്നാൾ ഇസ്‌ലാമിൽ

മുസ്‌ലിംകൾക്ക് ആഘോഷിക്കാൻ വർഷത്തിൽ രണ്ട് പെരുന്നാളുകൾ ആണ് ഉള്ളത്. അവയല്ലാത്ത മറ്റു ദിനങ്ങൾ ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കൽ അനുവദനീയമല്ല. ആ രണ്ട് ദിനങ്ങൾ ഇവയാണ്;

١
ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) : ശവ്വാൽ മാസം ഒന്നാം തിയ്യതി ആണ് ഇത്.
٢
ഈദുൽ അദ്ഹ (ബലി പെരുന്നാൾ) : ദുൽ ഹിജ്ജ മാസം പത്താം തിയ്യതി ആണ് ഇത്.

ഇസ്‌ലാം ഊന്നിപ്പറയുകയും മുസ്‌ലിംകളിൽ പെട്ട പുരുഷന്മാരോടും സ്‌ത്രീകളോടും കുട്ടികളോടും അത് നിർവഹിക്കാൻ വേണ്ടി പുറപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്‌ത ഒരു നമസ്‌കാരമാണിത്. പെരുനാൾ ദിവസം സൂര്യൻ ഉദിച്ച് കിഴക്കൻ ചക്രവാളത്തിൽ നിന്നും ഒരു കുന്തത്തിന്റെ അത്ര ഉയർന്നത് മുതൽ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങുന്നത് വരെയാണ് ഇതിന്റെ സമയം.

പെരുന്നാൾ നമസ്‌കാരം

പെരുന്നാൾ നമസ്‌കാരത്തിന്റെ രൂപം

ഇമാം ഉറക്കെ പാരായണം ചെയ്യുന്ന രണ്ട് റക്അത്തുകളാണ് പെരുന്നാൾ നമസ്‌കാരത്തിൽ ഉള്ളത്. അതിന് ശേഷം ഇമാം രണ്ട് ഖുതുബകൾ നിർവഹിക്കുന്നു. പെരുന്നാൾ നമസ്‌കാരത്തിന്റെ രണ്ട് റക്അത്തുകളിലും ആദ്യ തക്ബീറുകൾക്ക് ശേഷം തക്ബീറുകൾ അധികരിപ്പിക്കാൻ മതം അനുശാസിക്കുന്നുണ്ട്. ഒന്നാമത്തെ റക്അത്തിൽ പാരായണത്തിന് മുമ്പായി തക്ബീറത്തുൽ ഇഹ്‌റാം കൂടാതെ ആറ് തക്ബീറുകളും രണ്ടാമത്തെ റക്അത്തിൽ നിറുത്തത്തിന്റെ തക്ബീർ കൂടാതെ അഞ്ച് തക്ബീറുകളുമാണ് ഉള്ളത്.

കുടുംബത്തിൽ സന്തോഷവും ആഹ്ലാദവും പരക്കണം

അനുവദനീയമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് കുട്ടികൾക്കും വലിയവർക്കുമിടയിലും സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലും പെരുന്നാൾ സന്തോഷം പരത്തുക, നല്ല വസ്‌ത്രം ധരിക്കുക, അതിന്റെ പകലിൽ നോമ്പ് ഒഴിവാക്കി ഭക്ഷണം കഴിച്ച് അല്ലാഹുവിനെ ആരാധിക്കുക തുടങ്ങിയവ. അപ്രകാരം തന്നെ പെരുന്നാൾ ദിവസം നോമ്പ് എടുക്കൽ നിഷിദ്ധമാണ്.

പെരുന്നാൾ ദിവസത്തിന്റെയും അനുഗ്രഹീതമായ റമദാൻ മാസത്തിലെ നോമ്പിന്റെ പൂർത്തീകരത്തിന്റെയും സന്തോഷം പ്രകടിപ്പിച്ച് കൊണ്ടും നോമ്പിലേക്ക് നമ്മെ നയിച്ചതിനും നമ്മെ അനുഗ്രഹിച്ചതിനും അല്ലാഹുവിനുള്ള നന്ദിയായിക്കൊണ്ടും ചെറിയ പെരുന്നാൾ ദിവസത്തിൽ തക്ബീർ ചൊല്ലാൻ മതം അനുശാസിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: "നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും, നിങ്ങള്‍ക്ക്‌ നേര്‍ വഴി കാണിച്ചുതന്നിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്‌.)" (സൂ. ബഖറ 185). അപ്രകാരം തന്നെ പെരുന്നാൾ ദിവസത്തിന്റെയും ഹാജിമാർ ഹജ്ജ് കർമം പൂർത്തീകരിച്ചതിന്റെയും അവർക്കും മറ്റുള്ളവർക്കും ദുൽഹിജ്ജ പത്തിന്റെ കർമങ്ങൾക്കുള്ള സൗഭാഗ്യം ലഭിച്ചതിന്റെയും സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് ബലിപെരുന്നാൾ ദിവസത്തിലും തക്ബീർ ചൊല്ലാൻ മതം അനുശാസിക്കുന്നുണ്ട്. ഉദുഹിയ്യത്തിനെ കുറിച്ച് പരാമർശിക്കവെ അല്ലാഹു പറഞ്ഞു: "അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. (നബിയേ,) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക." (സൂ. ഹജ്ജ് 37).

പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലുക

പെരുന്നാൾ ദിനത്തിലെ തക്ബീറുകളുടെ രൂപം

അല്ലാഹു അക്ബർ അല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബർ അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്. ഇങ്ങനെയും പറയാവുന്നതാണ്: അല്ലാഹു അക്ബർ കബീറാ, വൽ ഹംദുലില്ലാഹി കഥീറാ, വ സുബ്ഹാനല്ലാഹി ബുക്റത്തൻ വ അസ്വീലാ.

ജനങ്ങൾക്ക് ഉപദ്രവമോ ആശയക്കുഴപ്പമോ ഉണ്ടാകാത്ത വഴികളിലും മറ്റും പുരുഷന്മാർ ഉറക്കെ തക്ബീർ ചൊല്ലണം. എന്നാൽ സ്ത്രീകൾ ശബ്ദം താഴ്‌ത്തിയാണ് തക്ബീർ ചൊല്ലേണ്ടത്.

മക്കയിലെ വിശുദ്ധ ഹറമിൽ നിന്നുള്ള പെരുന്നാൾ തക്ബീറുകൾ ശ്രദ്ധിച്ച് കേൾക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക