നിലവിലെ വിഭാഗം
പാഠം യാത്രകളിലെ വിശ്വാസ നിലപാട്
ഇവിടെ യാത്രകൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ സാധാരണ നിലക്കുള്ള യാത്രകളും പ്രകൃതിദത്തമായ സ്ഥലങ്ങളിലേക്കുള്ള വിനോദ യാത്രകളും മറ്റുമാണ്.
ഖുർആനിൽ രിഹ് ല (യാത്ര) എന്ന പദം പരാമർശിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "ഖുറൈശ് ഗോത്രത്തെ കൂട്ടിയിണക്കിയതിനാല്‍. * ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും യാത്രയുമായി അവരെ കൂട്ടിയിണക്കിയതിനാല്‍" (സൂ. ഖുറൈശ് 1-2). ശൈത്യകാലത്തെ യാത്ര എന്നാൽ ഖുറൈശികൾ ശൈത്യകാലത്ത് യമനിലേക്ക് നടത്താറുള്ള കച്ചവട യാത്രയും ഉഷ്ണകാലത്തെ യാത്ര എന്നാൽ ഖുറൈശികൾ ഉഷ്ണകാലത്ത് ശാമിലേക്ക് നടത്താറുള്ള കച്ചവട യാത്രയുമാണ് ഉദ്ദേശിക്കുന്നത്.
ഒരു മുസ്‌ലിമിന്റെ ജീവിതം സദാ സമയവും അല്ലാഹുവിനോടും അവന്റെ മതത്തോടും ബന്ധപ്പെട്ട് കിടക്കുന്നതാണ്. യാത്രകൾ എന്നത് ഒരു മനുഷ്യൻ എപ്പോഴാണോ അതിനെ നല്ല രീതിയിൽ സമീപിക്കുന്നത് അപ്പോൾ അവന് ഇഹപര നന്മകൾ നൽകുന്ന ഒരുപാട് മത നിയമങ്ങളാൽ സമ്പന്നമായതാണ്.
ഹജ്ജ്, ഉംറ പോലെ ആരാധനകൾ നിർവഹിക്കുന്ന സ്ഥലങ്ങളിലേക്ക് പോവുക, അല്ലെങ്കിൽ അറിവ് കരസ്ഥമാക്കാനുള്ള യാത്ര പോവുക പോലെ തന്റെ യാത്രകൾ ഇബാദത്ത് (ആരാധന) ആക്കി മാറ്റാൻ ഒരു മുസ്‌ലിമിന് സാധിക്കും. അത് പോലെ കുടുംബ ബന്ധം ചേർക്കുക, കുടുംബത്തെ സന്തോഷിപ്പിക്കുക, അല്ലെങ്കിൽ അല്ലാഹു അനുവദിക്കുന്ന മാർഗത്തിലൂടെ അവനെ അനുസരിച്ച് കൊണ്ടും അവനോട് സഹായം തേടിക്കൊണ്ടും സ്വന്തത്തിനും കുടുംബത്തിനും വേണ്ടി സമ്പാദിക്കുക, അല്ലെങ്കിൽ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളെ തൊട്ട് അകന്ന് നിൽക്കുക തുടങ്ങിയ കാര്യങ്ങളാൽ തന്റെ യാത്രയുടെ നിയ്യത്ത് (ഉദ്ദേശം) നന്നാക്കി എടുക്കാനും ഒരു മുസ്‌ലിമിന് സാധിക്കും.
"പറയുക: തീര്‍ച്ചയായും എന്‍റെ പ്രാര്‍ത്ഥനയും, എന്‍റെ ആരാധനാകര്‍മ്മങ്ങളും, എന്‍റെ ജീവിതവും, എന്‍റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിന്നുള്ളതാകുന്നു. " (സൂ. അന്‍ആം 162)
പ്രപഞ്ചം അല്ലാഹുവിന്റെ മഹത്വവും അവന്റെ കാരുണ്യവും യുക്തിയും മനസ്സിലാക്കി തരുന്ന ധാരാളം ധൃഷ്ടാന്തങ്ങളാൽ നിറഞ്ഞ് നിൽക്കുകയാണ്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്." (സൂ. ആലു ഇമ്രാൻ 190). അതുകൊണ്ടാണ് ആസ്വാദനത്തിന് മാത്രമല്ല, അതീവ ശ്രദ്ധയോടെ നോക്കാൻ കൽപിച്ചത്. അല്ലാഹു പറയുന്നു: "ആകാശ ഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവര്‍ ചിന്തിച്ച് നോക്കിയില്ലേ?" (സൂ. അഅ്റാഫ് 185).
ചിലപ്പോഴൊക്കെ ഒറ്റക്കിരിക്കുന്ന സമയം, വിശിഷ്യാ അല്ലാഹുവല്ലാതെ മറ്റാരും നിരീക്ഷിക്കാനില്ലാത്ത വിധം ഒഴിഞ്ഞിരിക്കുന്ന സമയം ഒരാൾക്ക് തന്നെ കുറിച്ചും താൻ നാളേക്ക് വേണ്ടി എന്താണ് ഒരുക്കി വെച്ചതെന്നും ആത്മ വിചിന്തനം നടത്താൻ അവസരം ലഭിക്കാറുണ്ട്.
ഒരാൾ തന്റെ യാത്രയുടെ ലക്ഷ്യത്തിലെത്തിയാൽ ആ സമയത്തുള്ള പ്രാർത്ഥന ചൊല്ലേണ്ടതാണ്.
ഖൗല ബിൻത് ഹകീം (റ) യിൽ നിന്നും, അവർ പറഞ്ഞു; നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിട്ട് "أعوذ بكلمات الله التامات من شر ما خلق" (അഊദു ബി കലിമാതില്ലാഹിത്താമ്മാത്തി മിൻ ശർരിമാ ഖലഖ്. അർത്ഥം - അല്ലാഹുവിന്റെ സമ്പൂർണമായ നാമങ്ങൾ കൊണ്ട് അവന്റെ സൃഷ്ടികളുടെ ഉപദ്രവത്തിൽ നിന്നും അവനോട് ഞാൻ രക്ഷ തേടുന്നു) എന്ന് പ്രാർത്ഥിച്ചാൽ അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ യാതൊരു ഉപദ്രവവും ബാധിക്കുകയില്ല." (മുസ്‌ലിം 2708)