പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം യാത്രയുമായി ബന്ധപ്പെട്ട പൊതുവായ മതവിധികൾ

യാത്രയുമായി ബന്ധപ്പെട്ട മതവിധികൾ നമസ്‌കാരത്തിലും നോമ്പിലുമായി ഒതുങ്ങുന്നില്ല. അതിൽ വേറെയും കാര്യങ്ങളും അവയുമായി ബന്ധപ്പെട്ട മതവിധികളുമുണ്ട്. ഈ പാഠഭാഗത്ത് അവയിൽ ചിലത് നമുക്ക് പഠിക്കാം.

  • യാത്രകളിൽ പതിവായി ആവശ്യമായ പൊതുവായ നിയമങ്ങളെ കുറിച്ച് മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഉറങ്ങുമ്പോൾ തീ അണക്കുക

ഉറങ്ങുന്നതിന് മുമ്പായി തണുപ്പ് കാല യാത്രയിൽ പൊതുവെ ടെന്റുകളിലും മറ്റും കത്തിക്കാറുള്ള തീ അണക്കുക.

അബൂ മൂസൽ അശ്അരി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: മദീനയിലെ ഒരു വീട് രാത്രിയിൽ കത്തിനശിച്ചു, അവരെ കുറിച്ച് നബി(സ) യോട് പറയപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "തീർച്ചയായും ഈ തീ നിങ്ങളുടെ ശത്രുവാണ്, നിങ്ങൾ ഉറങ്ങുകയാണെങ്കിൽ നിങ്ങൾ അത് അണച്ച് കളയുക" (ബുഖാരി 6294). മറ്റൊരു ഹദീസിൽ "നിങ്ങൾ ഉറങ്ങുന്ന സമയത്ത് നിങ്ങളുടെ വീടുകളിൽ തീ (കത്തുന്ന നിലയിൽ ) ഉപേക്ഷിക്കരുത്" (ബുഖാരി 6293, മുസ്‌ലിം 2015) എന്നും മറ്റൊരു ഹദീസിൽ "തീർച്ചയായും എലി ചിലപ്പോൾ തിരി വീണ്ടും തെളിയിക്കുകയും (തട്ടിയിട്ടോ മറ്റോ) വീട്ടുകാരെ കത്തിക്കുകയും ചെയ്തേക്കാം" (ബുഖാരി 3316, മുസ്‌ലിം 2012) എന്നും കാണാം.

വേട്ടയാടുന്നതിന്റെ വിധി

അടിസ്ഥാനപരമായി വേട്ടയാടൽ അനുവദനീയമെങ്കിലും വേട്ടയാടൽ കൊണ്ട് മതപരവും കുടുബപരവുമായ കാര്യങ്ങളെ തൊട്ട് അശ്രദ്ധയിലാകരുത്. അല്ലെങ്കിൽ അത് ദൂർത്തിനും പൊങ്ങച്ചത്തിനും നിരർത്ഥകമായ പ്രവർത്തനത്തിനും കാരണമാകരുത്. ഒരു ഹദീസിൽ ഇപ്രകാരം കാണാം: " മരുഭൂമിയിൽ ജീവിക്കുന്നവൻ വരണ്ട് പോകും, വേട്ടയാടലിന്റെ പിന്നാലെ പോകുന്നവൻ അശ്രദ്ധയിലുമാകും" (അബൂ ദാവൂദ് 2859).

പ്രത്യേകം വിരോധിക്കപ്പെട്ട തേറ്റയുള്ള മൃഗങ്ങളായ ചെന്നായ , കുറുക്കൻ മുതലായ മൃഗങ്ങളും കടുത്ത നഖമുള്ള പക്ഷിയായ കഴുകൻ പോലെയുള്ള പക്ഷികളും പാമ്പ് മുതലായ വിഷ ജന്തുക്കളുമല്ലാത്ത ജീവികളെ വേട്ടയാടൽ അനുവദനീയമാണെന്നതാണ് അടിസ്ഥാനപരമായ നിയമം.

കരയിലും കടലിലുമുള്ള ജീവികളെ വെള്ളിയാഴ്ചയെന്നോ റമദാൻ മാസമെന്നോ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളെന്നോ വ്യത്യാസമില്ലാതെ ഏത് സമയത്തും വേട്ടയാടൽ അനുവദനീയമാണ്. എന്നാൽ മദീന, മക്കാ ഹറമുകളിലുള്ള ജീവികളെയും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള ജീവികളെയും ഇഹ്‌റാമിൽ പ്രവേശിച്ച അവസ്ഥയിൽ കരയിലുള്ള ജീവികളെയും വേട്ടയാടൽ നിഷിദ്ധമാണ്.

വേട്ടയാടുന്നവൻ മുസ്‌ലിമായിരിക്കുകയും വേട്ടയാടുന്ന സമയത്ത് ബിസ്‌മി ചൊല്ലുകയും വേണം. അതെ പോലെ മൃഗങ്ങളെ ഉപയോഗിച്ചാണ് വേട്ടയാടുന്നതെങ്കിൽ വേട്ടയാടാൻ ഉപയോഗിക്കേണ്ടത് പരിശീലനം സിദ്ധിച്ച നായകളെയോ പക്ഷികളെയോ ആയിരിക്കുകയും വേണം. പക്ഷി സ്വയം പറന്ന് പോയി വേട്ടയാടുകയോ അല്ലെങ്കിൽ അവൻ അറിയാതെ ബുള്ളറ്റ് പോയി വേട്ടമൃഗത്തെ കിട്ടുകയുമാണെങ്കിലോ അതിന്റെ മരണത്തിന് മുന്നേ ബിസ്‌മി ചൊല്ലി അറുത്താലല്ലാതെ അതിനെ അവൻ ഭക്ഷിക്കരുത്.

അതെ പോലെ തന്നെ വേട്ട മൃഗത്തിന്റെ മരണം വേട്ടയാൽ ഉള്ള മുറിവ് മൂലമായിരിക്കണം. അതല്ലാതെ കഴുത്ത് ഞെരിച്ചൊ വെള്ളത്തിൽ മുക്കിയോ ഭാരമുള്ള വസ്തു കൊണ്ട് അടിച്ചോ ഉയരത്തിൽ നിന്ന് തള്ളിയിട്ടോ കൊന്നതാകരുത്. വേട്ട മൃഗത്തെ ജീവനോടെ ലഭിക്കുകയാണെങ്കിൽ അതിനെ ശരീഅത്ത് നിയമപ്രകാരം അറുക്കണം.

വേട്ടയാടിയിട്ട് ഭക്ഷിക്കാതിരിക്കുന്നത് പോലെ അനാവശ്യമായി വേട്ടയാടൽ അനുവദനീയമല്ല. അത് പോലെ വേട്ടയാടാനുപയോഗിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് ജനങ്ങൾക്ക് ഭയമുണ്ടാക്കലും അനുവദനീയമല്ല. വേട്ടയാടൽ പരിശീലനം നൽകുന്നതിനായി പക്ഷികളെ കെട്ടിയിടൽ പാപവുമാണ്.

ഇബ്‌നു ഉമർ (റ) ഏതാനും ഖുറൈശി ചെറുപ്പക്കാരുടെ അടുത്ത് കൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ അവർ ഒരു പക്ഷിയെ കെട്ടിയിട്ട് അതിന് നേരെ അമ്പെയ്യുന്നുണ്ടായിരുന്നു. ആ പക്ഷിയിൽ കൊള്ളാത്ത ഓരോ അമ്പും പക്ഷിയുടെ ഉടമസ്ഥന് ലഭിച്ചിരുന്നു, അങ്ങനെ ഇബ്‌നു ഉമറിനെ കണ്ടപ്പോൾ അവർ അത് നിർത്തി, അപ്പോൾ ഇബ്‌നു ഉമർ (റ) പറഞ്ഞു: "ആരാണ് ഇത് ചെയ്‌തത്‌? ഇത് ചെയ്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു, തീർച്ചയായും റസൂൽ (സ) ആത്മാവുള്ള വസ്തുവിനെ പീഡിപ്പിക്കുന്നവരെ ശപിച്ചിരിക്കുന്നു" (ബുഖാരി 5515, മുസ്‌ലിം 1958).

മറ്റുള്ളവരിലേക്ക് തമാശക്ക് ആണെങ്കിൽ പോലും മറ്റുള്ളവർക്ക് നേരെ ആയുധം ചൂണ്ടൽ അനുവദനീയമല്ല. ഒരു ഹദീസിൽ കാണാം : "നിങ്ങൾ ഒരാളും തന്റെ സഹോദരന് നേരെ ആയുധം ചൂണ്ടരുത്, ഒരു പക്ഷെ പിശാച് അത് നിങ്ങളുടെ കൈകളിൽ നിന്നും വിടുവിക്കുകയും അങ്ങനെ നിങ്ങൾ നരകത്തിൽ വീഴുകയും ചെയ്തേക്കുമെന്ന് നിങ്ങൾക്ക് അറിയില്ലല്ലോ" (ബുഖാരി 7072, മുസ്‌ലിം 2617) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം : "ആരെങ്കിലും തന്റെ സഹോദരനിലേക്ക് ഇരുമ്പ് (ആയുധം) കൊണ്ട് ചൂണ്ടിയാൽ അവൻ അത് ഒഴിവാക്കുന്നത് വരെ മലക്കുകൾ അവനെ ശപിച്ച് കൊണ്ടിരിക്കും, അത് അവന്റെ ഉപ്പയും ഉമ്മയുമൊത്ത സഹോദരന് നേരെയാണെങ്കിലും ശരി" (മുസ്‌ലിം 2616).

വേട്ടയാടുന്നവൻ തനിക്കും മറ്റുള്ളവർക്കും സുരക്ഷ ലഭിക്കുന്നതിന് വേണ്ടി വേട്ടയാടുന്നതിന്റെ നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും മനസ്സിലാക്കിയിരിക്കണം. മൃഗങ്ങളെ ശരീഅത്ത് അനുസരിച്ച് അറുക്കുന്ന രീതി, വേട്ട നായ്‌ക്കളുമായി ഇടപെടുക, ചത്ത് പോയ വേട്ട മൃഗങ്ങളുടെ അവസ്ഥകൾ, തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില പ്രത്യേക മതവിധികൾ ഉണ്ട്. വേട്ടയാടുന്നവർ ആ കാര്യങ്ങൾക്ക് പണ്ഡിതന്മാരെ അവലംബിക്കേണ്ടതാണ്.

ഭക്ഷണത്തിന്റെ മതവിധികൾ

പ്രത്യേകിച്ച് വിരോധങ്ങൾ വരാത്ത ഭക്ഷണങ്ങൾ അനുവദനീയമാണ് എന്നതാണ് അടിസ്ഥാന നിയമം.

ഭക്ഷണ പാനീയങ്ങളിൽ വിരോധിക്കപ്പെട്ടവ

١
ചത്തതും അതിൽ നിന്ന് ഉണ്ടാക്കുന്നവയും
٢
പന്നി
٣
മദ്യവും മയക്ക് മരുന്നും. കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് ബുദ്ധി മറയുന്ന വസ്തുക്കൾ കുറച്ച് ഉപയോഗിക്കുന്നതും നിഷിദ്ധമാണ്.
٤
ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്ന കാര്യങ്ങൾ
٥
സിംഹം, നായ , പൂച്ച പോലെ തേറ്റ കൊണ്ട് ഇരപിടിക്കുന്നതോ പരുന്ത്, കഴുകൻ പോലെ നഖം വേട്ടയാടുന്നതോ ആയ ജീവികൾ
٦
മോഷ്ടിച്ചതും കൊള്ളയടിച്ചതുമായ ഭക്ഷണങ്ങൾ

അങ്ങാടികളിലും കരയിലും ലഭിക്കുന്ന മുഴുവൻ പഴങ്ങളും പച്ചക്കറികളും അനുവദനീയമാണ്. എന്നാൽ ഒരു മുസ്‌ലിം തനിക്ക് ഉപദ്രവമുണ്ടാക്കുന്നതോ അല്ലെങ്കിൽ സുരക്ഷയെ കുറിച്ച് ബോധ്യമില്ലാത്തതോ ആയവ ഭക്ഷിക്കരുത്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക