പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മദീനാ സന്ദർശനം

മക്ക കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ് വിശുദ്ധ മദീന. അതിന്റെ ചില ശ്രേഷ്ഠതകളും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളും ഈ പാഠത്തിൽ നമുക്ക് പഠിക്കാം.

  • മദീനയുടെ ശ്രേഷ്ഠതകൾ മനസിലാക്കുക. 
  • മദീനാ സന്ദർശനത്തിന്റെ മര്യാദകൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

പ്രവാചകന്റെ പട്ടണത്തിന്റെ (മദീനയുടെ) ശ്രേഷ്ഠതകൾ

നബി(സ) യുടെ ഹിജ്‌റ കൊണ്ട് മദീനയുടെ പവിത്രത മഹത്തരമായി. അങ്ങനെ അത് മക്ക കഴിഞ്ഞാൽ ഭൂമിയിലെ ഏറ്റവും ഉത്തമമായ സ്ഥലമാവുകയും ഏത് സമയത്തും അവിടം സന്ദർശനം നടത്തൽ മതപരമായ കാര്യമാവുകയും ചെയ്‌തു. മദീനാ സന്ദർശനത്തിന് ഹജ്ജ് കർമവുമായി ബന്ധമൊന്നുമില്ല. നബി(സ) പറഞ്ഞു: "മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ്വ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ". (ബുഖാരി: 1189, മുസ്‌ലിം 1397) മദീനക്ക് ധാരാളം ശ്രേഷ്ഠതകൾ ഉണ്ട്, അവയിൽ പെട്ടതാണ്:

1. അവിടെയാണ് മസ്ജിദുന്നബവി (പ്രവാചകന്റെ പള്ളി) സ്ഥിതി ചെയ്യുന്നത്:

മദീനയിൽ വന്ന ശേഷം പ്രവാചകൻ ചെയ്‌ത ആദ്യത്തെ പ്രവർത്തനം പ്രബോധനത്തിന്റെയും വിജ്ഞാനത്തിന്റെയും ജനങ്ങൾക്കിടയിൽ നന്മയുടെ പ്രചാരണത്തിനുമുള്ള കേന്ദ്രമായി പ്രവാചകന്റെ പവിത്രമായ പള്ളി പണികഴിപ്പിക്കുക്ക എന്നതായിരുന്നു. ഈ പള്ളിക്ക് ധാരാളം ശ്രേഷ്ഠതകളുണ്ട്. നബി(സ) പറഞ്ഞു: "എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ" (ബുഖാരി 1190, മുസ്‌ലിം 1394)

2. അത് സുരക്ഷിതമായ ഹറമാണ്.

അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി(സ) അതിനെ പവിത്രമാക്കിയിരിക്കുന്നു. അതിൽ രക്തം ചൊരിയരുത്, അവിടേക്ക് ആയുധം വഹിച്ച് വരരുത്, അവിടെ ആരെയും പരിഭ്രാന്തരാകരുത്, അവിടെ മരങ്ങൾ മുറിക്കരുത്, കൂടാതെ അതിന്റെ പവിത്രതക്ക് വിഘാതമുണ്ടാക്കുന്ന മറ്റു കാര്യങ്ങളും ചെയ്യരുത്. നബി()സ) പറഞ്ഞു: "അതിലെ സസ്യങ്ങൾ നശിപ്പിക്കരുത്, അതിലെ മൃഗങ്ങളെ വേട്ടയാടരുത്, വീണുപോയ കാര്യങ്ങൾ പരസ്യപ്പെടുത്തിയാലല്ലാതെ എടുക്കരുത്, തന്റെ ഒട്ടകത്തെ ഭക്ഷിപ്പിക്കുന്നതൊഴിച്ച് അതിലെ മരങ്ങൾ വെട്ടരുത്, യുദ്ധത്തിനായി അങ്ങോട്ട് ആയുധം വഹിച്ച് പോവുകയുമരുത്" (അബൂ ദാവൂദ് 2035, അഹ്‌മദ്‌ 959)

3. ഉപജീവനത്തിലും ഫലങ്ങളിലും നല്ല ജീവിതത്തിലും അനുഗ്രഹീതമാണത്.

നബി(സ്വ) പ്രാര്‍ത്ഥിച്ചു: "ഞങ്ങളുടെ ഫല വ൪ഗങ്ങളില്‍ ഞങ്ങള്‍ക്ക് നീ അനുഗ്രഹം നല്‍കേണമേ. ഞങ്ങളുടെ പട്ടണത്തിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. ഞങ്ങളുടെ സ്വാഇലും മുദ്ദിലും ഞങ്ങള്‍ക്ക് നീ അനുഗ്രഹങ്ങള്‍ നല്‍കേണമേ. അല്ലാഹുവെ തീർച്ചയായും ഇബ്‌റാഹീം നിന്റെ ദാസനും കൂട്ടുകാരനും പ്രവാചകനുമാണ്, തീർച്ചയായും ഞാനും നിന്റെ ദാസനും പ്രവാചകനുമാണ്, അദ്ദേഹം മക്കക്ക് വേണ്ടി നിന്നോട് പ്രാർത്ഥിച്ചു, അദ്ദേഹം നിന്നോട് മക്കക്ക് വേണ്ടി പ്രാർത്ഥിച്ചത് പോലെ ഞാനിതാ നിന്നോട് മദീനക്ക് വേണ്ടിയും അത് പോലെ പ്രാർത്ഥിക്കുന്നു." (മുസ്‌ലിം 1373).

4. അല്ലാഹു അതിനെ പ്ളേഗിൽ നിന്നും ദാജ്ജലിൽ നിന്നും സംരക്ഷിച്ചിരിക്കുന്നു.

നബി(സ) പറഞ്ഞു:" മദീനയുടെ പ്രവേശന കവാടങ്ങളിൽ മലക്കുകളുണ്ട്, അതിലേക്ക് പ്ളേഗോ ദജ്ജാലോ പ്രവേശിക്കുകയില്ല" (ബുഖാരി 1880, മുസ്‌ലിം 1379)

5. അതിലെ ജീവിതവും താമസവും മരണവും ശ്രേഷ്ഠമാണ്:

മദീനയിലെ പ്രയാസങ്ങളിലും അവിടെ ജീവിക്കുന്നതിലുണ്ടാകുന്ന ഇടുക്കങ്ങളിലും ക്ഷമ കൈകൊണ്ടവർക്ക് അന്ത്യനാളിലെ ശുപാർശ (ശഫാഅത്ത്) നബി (സ) വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. സഅദ് ഇബ്‌നു അബീ വഖാസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "മദീന അവ൪ക്ക് ഉത്തമമാണ്. അവ൪ അറിഞ്ഞിരുന്നുവെങ്കില്‍. മദീനയെ വെറുത്ത് ആരെങ്കിലും അവിടെ നിന്ന് പോയാല്‍ അവനേക്കാള്‍ നല്ല ഒരാളെ അല്ലാഹു പകരം വെക്കുന്നതാണ്. അവിടത്തെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ആരെങ്കിലും തരണം ചെയ്താല്‍ അന്ത്യനാളില്‍ ഞാന്‍ അവ൪ക്ക് സാക്ഷിയും ശുപാ൪ശകനുമായി വരുന്നതാണ്". (മുസ്ലിം:1363)

നബി(സ) പറഞ്ഞു:" ആർകെങ്കിലും മദീനയിൽ വെച്ച് മരണപ്പെടാൻ സാധിക്കുമെങ്കിൽ അവൻ അതിൽ വെച്ച് മരണപ്പെടട്ടെ, അതിൽ മരണപ്പെടുന്നവന് ഞാൻ ശഫാഅത്ത് ചെയ്യുന്നതാണ്" (തുർമുദി 3917, ഇബ്‌നു മാജ 3112)

6. മദീന വിശ്വാസത്തിന്റെ ഗുഹയാണ്, അതിൽ നിന്ന് തിന്മയും വിദ്വേഷവും അകറ്റുന്നു:

വിശ്വാസം മറ്റ് രാജ്യങ്ങളിൽ പ്രയാസമനുഭവിക്കുമ്പോൾ അത് മദീനയിലേക്ക് അഭയം തേടുന്നു, മ്ലേച്ഛതകൾക്കും തിന്മകൾക്കും അതിൽ സ്ഥാനമോ തുടർച്ചയോ ഉണ്ടായിരിക്കില്ല. റസൂൽ (സ) പറഞ്ഞു: "നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിലേക്ക് ചുരുണ്ടു കൂടും. സര്‍പ്പം അതിന്റെ മാളത്തിലേക്ക് ചുരുണ്ടു കൂടുന്നതുപോലെ". (ബുഖാരി:1876, മുസ്‌ലിം 147) വീണ്ടും അവിടുന്ന് പറഞ്ഞു: " ...... എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, മദീനയെ വെറുത്ത് ആരെങ്കിലും അവിടെ നിന്ന് പോയാല്‍ അവനേക്കാള്‍ നല്ല ഒരാളെ അല്ലാഹു പകരം വെക്കുന്നതാണ്, അറിയുക തീർച്ചയായും മദീന അത് ചീത്ത കാര്യങ്ങളെ പുറന്തള്ളുന്ന ഉല പോലെയാണ്, ഉല ഇരുമ്പിലെ മാലിന്യങ്ങൾ ഇല്ലാതാക്കി കളയുന്നത് പോലെ മദീന അതിലെ തിൻമകളെ ഇല്ലാതാക്കി കളയാതെ അന്ത്യനാൾ സംഭവിക്കുകയില്ല." (മുസ്‌ലിം 1381)

7. അത് പാപങ്ങളെയും കുറ്റങ്ങളേയും ഇല്ലാതാക്കി കളയുന്നു :

സൈദ് ഇബ്‌നു ഥാബിത്ത് (റ) വിൽ നിന്നും , അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "നിശ്ചയമായും അത് ത്വയ്ബ (വിശിഷ്ടമായത്) ആണ് - അതായത് മദീന- തീ വെള്ളിയിലെ മാലിന്യങ്ങൾ ഇല്ലാതാക്കി കളയുന്നത് പോലെ അത് മാലിന്യങ്ങളെ ഇല്ലാതാക്കി കളയുന്നു." (ബുഖാരി 4589, മുസ്‌ലിം 1384)

മദീന സന്ദർശനത്തിന്റെ മര്യാദകൾ

മദീന സന്ദർശിക്കുന്നവൻ പാലിക്കേണ്ട ചില മര്യാദകളുണ്ട്, അവയിൽ പെട്ടതാണ്;

1. അവിടേക്ക് പോകാൻ ഉദ്ദേശിക്കുന്നവർ റസൂൽ(സ)യുടെ പള്ളി സന്ദർശനമായിരിക്കണം അല്ലാതെ നബി(സ) യുടെ ഖബറിടം ലക്ഷ്യം വെച്ച് ആകരുത്. അവിടുന്ന് പറഞ്ഞു: "മൂന്ന് പള്ളികളിലേക്കല്ലാതെ നിങ്ങൾ (പുണ്യം പ്രതീക്ഷിച്ച്) യാത്ര ചെയ്യരുത്. മസ്‌ജിദുൽ ഹറാം, റസൂലിന്റെ(സ) പള്ളി (മദീനയിലെ മസ്ജിദുന്നബവി), മസ്‌ജിദുൽ അഖ്‌സാ എന്നിവയാണവ. (ബുഖാരി: 1189, മുസ്‌ലിം 1397)

2. സന്ദർശകൻ പള്ളിയിൽ എത്തിയാൽ വലത് കാൽ മുന്തിച്ച് «اللَّهُمَّ افْتَحْ لِي أَبْوَابَ رَحْمَتِكَ» (അല്ലാഹുമ്മഫ്‌തഹ്‌ ലീ അബ് വാബ റഹ് മതിക) എന്ന് പറയൽ സുന്നത്താണ്. (മുസ്‌ലിം 713).

3. പള്ളിയിൽ കയറിയതിനുള്ള തഹിയ്യത്ത് ആയി രണ്ട് റക്അത്ത് നമസ്‌കരിക്കുക, അവൻ നമസ്കരിക്കുന്നത് വിശുദ്ധ റൗദയിൽ ആണെങ്കിൽ അതാണ് ഏറ്റവും ഉത്തമം.

4. നബി(സ)യുടെയും അവിടുത്തെ രണ്ടു കൂട്ടുകാരുടെയും (അബൂബക്കർ(റ) , ഉമർ (റ)) ഖബറുകൾ സന്ദർശിക്കുന്നത് സുന്നത്താണ്. നബി(സ) യുടെ ഖബറിന് നേരെ മര്യാദകൾ പാലിച്ച് നിന്ന് ശബ്ദം താഴ്‌ത്തി "السلام عليك أيها النبي ورحمة الله وبركاته، أشهد أنك رسول الله حقا وأنك قد بلغت الرسالة وأديت الأمانة ونصحت الأمة وجاهدت في الله حق جهاده , فجزاك الله عن أمتك أفضل ما جزى نبيا عن أمته" (അസ്സലാമു അലൈക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാതുഹു, അശ്‌ഹദു അന്നക റസൂലുല്ലാഹി ഹഖൻ ഖദ് ബല്ലഗ്തരിസാല വ അദ്ദയ്തൽ അമാന , വ നസഹ്തൽ ഉമ്മ, വ ജാഹദ്ത ഫില്ലാഹി ഹഖ ജിഹാദിഹി , ഫ ജസാക്കല്ലാഹു അൻ ഉമ്മതിക അഫ്ദലു മാ ജസാ നബിയ്യൻ അൻ ഉമ്മത്തിഹി) എന്ന് പറയണം.

ശേഷം ശേഷം വലത്തോട്ട് ഒന്നോ രണ്ടോ അടി വെച്ച് അബൂബക്കർ (റ) വിന്റെ ഖബറിന് മുന്നിൽ നിൽക്കുകയും അദ്ദേഹത്തിന് സലാം പറയുകയും തർദിയത്ത് (رضي الله عنه) ചൊല്ലുകയും ചെയ്യുക. ശേഷം വീണ്ടും വലത്തോട്ട് ഒന്നോ രണ്ടോ അടി വെച്ച് ഉമർ (റ) വിന്റെ ഖബറിന് മുന്നിൽ നിൽക്കുകയും അദ്ദേഹത്തിന് സലാം പറയുകയും തർദിയത്ത് (رضي الله عنه) ചൊല്ലുകയും ചെയ്യുക.

5. നബി(സ) യുടെ പള്ളി സന്ദർശിക്കുന്നവൻ വാഗ്‌ദാനം ചെയ്യപ്പെട്ട മഹത്തായ പ്രതിഫലം നേടിയെടുക്കുന്നതിനായി അവിടെ വെച്ച് നമസ്‌കാരം അധികരിപ്പിക്കൽ പുണ്യകരമാണ്. നബി(സ) പറഞ്ഞു: "എന്റെ ഈ പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഇതരപള്ളികളിൽ വെച്ചുള്ള നമസ്കാരത്തേക്കാൾ ആയിരം മടങ്ങ് ശ്രേഷ്ഠകരമാണ്. മസ്‌ജിദുൽ ഹറാം ഒഴികെ (ബുഖാരി: 1190, മുസ്‌ലിം 1394)

6. മസ്ജിദുൽ ഖുബായിൽ വെച്ച് നമസ്‌കരിക്കാൻ വേണ്ടി അവിടം സന്ദർശിക്കൽ സുന്നത്താണ്. അതിന്റെ ശ്രേഷ്ടതയായി നബി(സ)യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത് കാണുക: " ആരെങ്കിലും ഈ പള്ളിയിൽ - ഖുബാ പള്ളിയിൽ - എത്തുകയും എന്നിട്ട് അവിടെ വെച്ച് നമസ്കരിക്കുകയും ചെയ്‌താൽ അവന് ഉംറ നിർവഹിച്ചതിന് തുല്യമായ പ്രതിഫലം ഉണ്ട്" (നസാഈ 699)

7. ബഖീഇലെയും ഉഹ്ദ് രക്തസാക്ഷികളുടെയും ഖബർസ്ഥാനുകൾ സന്ദർശിക്കൽ സുന്നത്താണ്. കാരണം നബി(സ) അവിടം സന്ദർശിക്കുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഖബ്‌റാളികൾക്ക് വേണ്ടിയുള്ള അവിടുത്തെ പ്രാർത്ഥനകളിൽ പെട്ടതാണ്: "السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ، وَإِنَّا إِنْ شَاءَ اللهُ لَلَاحِقُونَ، أَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ" (അസ്സലാമു അലൈകും അഹ്‌ലദ്ദിയാരി മിനൽ മുഅ്മിനീന വൽ മുസ്‌ലിമീൻ, വി ഇന്നാ ഇൻ ഷാ അല്ലാഹു ല ലാഹിഖൂൻ അസ്അലുല്ലാഹ ലനാ വ ലക്കും അൽ ആഫിയ). (മുസ്‌ലിം 975).

8. ഈ വിശുദ്ധ നഗരിയിൽ നിൽക്കുന്നത് അല്ലാഹുവിന്റെ കല്പനകളിൽ ശരിയാം വണ്ണം നിലകൊണ്ടും അല്ലാഹുവിനെയും റസൂലിനെയും അനുസരിച്ചുകൊണ്ടുമായിരിക്കാനും ഒരു മുസ്‌ലിം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബിദ്‌അത്തുകളിലും കുറ്റങ്ങളിലും വീണുപോകാതിരിക്കാൻ അതിയായി ജാഗ്രത പുലർത്തേണ്ടതുമുണ്ട്.

9. മദീനയിൽ മരങ്ങൾ വെട്ടുന്നതിലോ ഭാഗവാക്കാകരുത്, ഇതുമായി ബന്ധപ്പെട്ട് ധാരാളം ഹദീസുകൾ നബി(സ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അവിടുന്ന് പറഞ്ഞു: " ഇബ്‌റാഹീം മക്കയെ ഹറമാക്കി, ഞാൻ മദീനയെയും അതിന്റെ രണ്ട് ലാവകൾക്കിടയിലുള്ള ഭാഗം (രണ്ട് കറുത്ത പാറകൾക്കിടയിലുള്ള ഭാഗം) ഹറമാക്കി മാറ്റി, അതിലെ ചെടികൾ മുറിക്കപ്പെടരുത്, അതിലെ ജീവികൾ വേട്ടയാടപ്പെടുകയുമരുത്" (മുസ്‌ലിം 1362).

10. ഈ വിശുദ്ധ നഗരിയിൽ നിൽക്കുന്ന മുസ്‌ലിമിന് താൻ ഉള്ളത് വെളിച്ചം വീശുകയും പ്രയോജനപ്രദമായ അറിവുകൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും ചെയ്ത ഒരു നാട്ടിലാണെന്ന് അനുഭവ ഭേദ്യമാകണം. അല്ലാഹുവിലേക്കുള്ള വഴി എളുപ്പമാക്കുന്ന തരത്തിൽ ഉൾക്കാഴ്ചയോട് കൂടിയുള്ള മത വിജ്ഞാനം നേടാൻ അവൻ പരിശ്രമിക്കണം. വിശിഷ്യാ പ്രവാചകൻ (സ) യുടെ പള്ളിയിൽ നിന്ന് വിജ്ഞാനം നേടുന്നതിന്. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറയുന്നതായി അദ്ദേഹം കേട്ടിരിക്കുന്നു: " ആരെങ്കിലും നമ്മുടെ ഈ പള്ളിയിൽ പ്രവേശിച്ച് നന്മ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്‌താൽ അവൻ അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് (ധർമ സമരം) ചെയ്‌തവനെ പോലെയാണ്, എന്നാൽ അതല്ലാത്തതിന് ആരെങ്കിലും പ്രവേശിച്ചാൽ തന്റേതല്ലാത്തതിലേക്ക് നോക്കുന്നവനെ പോലെയാണ്" (അഹ്‌മദ്‌ 10814, ഇബ്‌നു ഹിബ്ബാൻ 87)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക