പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വസ്വിയ്യത്തും അനന്തരാവകാശവും

ഒരു മുസ്ലിമിന് തന്റെ മരണശേഷം നടപ്പിലാക്കാനുള്ള കാര്യം വസ്വിയ്യത്ത് ചെയ്യാനുള്ള അനുവാദം ഇസ്ലാമിക ശരീഅത്ത് നൽകുന്നുണ്ട്, മരിച്ചയാളുടെ അനന്തരാവകാശത്തിന്റെ മഹനീയ വിതരണ രീതിയും മതം നമ്മെ പഠിപ്പിക്കുന്നുണ്ട്. വസിയ്യത്തും അനന്തരാവകാശവുമായി ബന്ധപ്പെട്ട ചില വിധികളെ കുറിച്ച് ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • വസിയ്യത്ത് കൊണ്ടുള്ള ഉദ്ദേശം മനസിലാക്കുക. 
  • വസിയ്യത്തിന്റെ ഇനങ്ങളും വിധികളും മനസിലാക്കുക. 
  • അനന്തരാവകാശം കൊണ്ടുള്ള ഉദ്ദേശം മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

വസ്വിയ്യത്തിന്റെ അർത്ഥം

വസ്വിയ്യത്ത് : ഒരാൾ തന്റെ മരണ ശേഷം ഒരു കാര്യം പ്രവർത്തിക്കാൻ വേണ്ടി മറ്റൊരാളോട് ആവശ്യപ്പെടുന്നതാണ് ഇത്. ഒരാൾ തന്റെ പണം ഉപയോഗിച്ച് പള്ളി നിർമിക്കാൻ ആവശ്യപ്പെടുക പോലെ ഉള്ളത്.

വസ്വിയ്യത്ത്

ഒരു മുസ്ലിമിന് മരണത്തിന് മുമ്പ് തന്റെ സാമ്പത്തിക കാര്യങ്ങളിൽ വസ്വിയ്യത്ത് ചെയ്യുന്നത് അനുവദനീയമാണ്. നബി(സ) പറഞ്ഞിരിക്കുന്നു: "ഒരു മുസ്‌ലിമിന് എന്തെങ്കിലും വസ്വിയത്ത് ചെയ്യാനുണ്ടെങ്കില്‍ തന്റെ വസ്വിയത്ത് കൈവശം എഴുതി സൂക്ഷിക്കാതെ രണ്ടു ദിവസം അവന്‍ രാത്രി കഴിച്ചു കൂട്ടുകയില്ല" ഇബ്‌നു ഉമർ (റ) പറയുന്നു: "നബി(സ) ഇത് പറഞ്ഞത് കേട്ടതിന് ശേഷം എന്റെ അടുക്കൽ വസ്വിയ്യത്ത് ഉണ്ടായിരിക്കെ അങ്ങനെ ആയിട്ടല്ലാതെ (എഴുതി വെച്ചിട്ടല്ലാതെ) ഒരു രാത്രിയും എന്നിൽ നിന്ന് കഴിഞ്ഞ് പോയിട്ടില്ല" (ബുഖാരി 2738, മുസ്‌ലിം 1627).

അല്ലാഹു തന്റെ ഗ്രന്ഥത്തിൽ വസ്വിയ്യത്ത് നിറവേറ്റുന്നതിനെയും കടങ്ങൾ വീട്ടുന്നതിനെയും അന്തരാവകാശം വീതിച്ചു കൊടുക്കന്നതിനേക്കാൾ മുന്തിച്ചിട്ടുണ്ട്, അന്തരാവകാശത്തെ കുറിച്ച് അവൻ പറഞ്ഞു: "(മരിച്ച ആള്‍) ചെയ്തിട്ടുള്ള വസ്വിയ്യത്തിനും കടമുണ്ടെങ്കില്‍ അതിനും ശേഷമാണ്‌ ഇതെല്ലാം." (സൂ. നിസാഅ് 11)

വസ്വിയ്യത്തിന്റെ അവസ്ഥകൾ

വസ്വിയ്യത്തിന് ഏതാനും അവസ്ഥകൾ ഉണ്ട് :

1. നിർബന്ധമായ വസ്വിയ്യത്ത്

ഒരു മുസ്‌ലിമിന് അത് വ്യക്തമാക്കുന്ന നിലക്ക് തെളിവോ രേഖകളോ ഇല്ലാത്ത കടങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാരണം കടം വീട്ടൽ നിർബന്ധമാണ്, നിർബന്ധമായ കാര്യം നിർവഹിക്കാൻ അനിവാര്യമായ കാര്യങ്ങൾ ചെയ്യലും നിർബന്ധമാണ്.

2. സുന്നത്തായ വസ്വിയ്യത്ത്

ഒരു മുസ്‌ലിം തന്റെ മരണ ശേഷം തന്റെ സമ്പത്തിൽ നിന്നും ഒരു ഭാഗം ബന്ധുക്കൾ, പാവപ്പെട്ടവർ എന്നിവർക്ക് ദാനം ചെയ്യുക പോലെ നന്മകൾക്ക് വേണ്ടി ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് ഇത്. ഇതിന് ഏതാനും നിബന്ധനകളുണ്ട്:

a. ഈ വസ്വിയ്യത്ത് അനന്തരാവകാശികളിൽ ആർകെങ്കിലും വേണ്ടി ആകരുത്, കാരണം അവരുടെ ഓഹരി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. നബി(സ) പറഞ്ഞു: "അന്തരാവകാശിക്ക് വസ്വിയ്യത്ത് ഇല്ല" (അബൂ ദാവൂദ് 3565, തുർമുദി 2120, ഇബ്‌നു മാജ 2713)

b. വസ്വിയ്യത്ത് ചെയ്യുന്നത് സ്വത്തിന്റെ മൂന്നിലൊന്നിൽ കുറവായിരിക്കണം. സ്വത്തിന്റെ മൂന്നിലൊന്ന് വരെ അനുവദനീയമാണ്. അതിൽ കൂടുതൽ വസ്വിയ്യത്ത് ചെയ്യുന്നത് അനുവദനീയമല്ല. ഒരു സ്വഹാബി മൂന്നിലൊന്നിൽ കൂടുതൽ വസ്വിയ്യത്ത് ചെയ്യാൻ ഉദ്ദേശിച്ചപ്പോൾ നബി(സ) അത് വിലക്കിയിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: " മൂന്നിലൊന്ന്, മൂന്നിലൊന്ന് തന്നെ അധികമാണ്." (ബുഖാരി 2744, മുസ്‌ലിം 1628)

c. വസ്വിയ്യത്ത് ചെയ്യുന്നവൻ ശേഷിക്കുന്ന സമ്പത്ത് തന്റെ അന്തരാവകാശികൾക്ക് തികയുന്ന നിലക്ക് ധനികനായിരിക്കണം. സ്വഹാബി വര്യൻ സഅദ് ഇബ്‌നു അബീ വഖാസ് (റ) വസ്വിയ്യത്ത് ചെയ്യാൻ ഉദ്ദേശിച്ചപ്പോൾ നബി(സ) അദ്ദേഹത്തോട് പറഞ്ഞു: "നിങ്ങളുടെ അനന്തരാവകാശികളെ ദരിദ്രരായി ജനങ്ങളോട് യാചിക്കുന്നവരായിക്കൊണ്ട് വിട്ടേച്ച് പോകുന്നതിനേക്കാൾ നല്ലത് അവരെ ധനികരായ നിലക്ക് വിട്ടേച്ച് പോകുന്നതാണ്." (ബുഖാരി 1925, മുസ്‌ലിം1628)

3. വെറുക്കപ്പെട്ട വസ്വിയ്യത്ത്:

വസ്വിയ്യത്ത് ചെയ്യുന്നവന്റെ സമ്പത്ത് വളരെ കുറവും അന്തരാവകാശികൾ ആവശ്യക്കാരിയിരിക്കുകയും ചെയ്യുന്ന സന്ദർഭം. കാരണം അവന്റെ പ്രവർത്തനം അന്തരാവകാശികളെ ക്ലേശത്തിലാക്കും. അത് കൊണ്ടാണ് നബി(സ) സഅദ് ഇബ്‌നു അബീ വഖാസ് (റ) നോട് "നിങ്ങളുടെ അനന്തരാവകാശികളെ ദരിദ്രരായി ജനങ്ങളോട് യാചിക്കുന്നവരായിക്കൊണ്ട് വിട്ടേച്ച് പോകുന്നതിനേക്കാൾ നല്ലത് അവരെ ധനികരായ നിലക്ക് വിട്ടേച്ച് പോകുന്നതാണ്." (ബുഖാരി 1925, മുസ്‌ലിം 1628) എന്ന് പറഞ്ഞത്.

4. ഹറാമായ വസ്വിയ്യത്ത്

മതം വിലക്കിയ കാര്യങ്ങൾ ചെയ്‌തുകൊണ്ടുള്ള വസ്വിയ്യത്ത്. അഥവാ മറ്റുള്ള അനന്തരാവകാശികൾക്ക് കൂടി അവകാശപ്പെട്ട സമ്പത്ത് മൂത്ത മകൻ, ഭാര്യ എന്നിങ്ങനെ പ്രത്യേകം ചിലർക്കായി വസ്വിയ്യത്ത് ചെയ്യുക. അല്ലെങ്കിൽ തന്റെ ഖബ്‌റിനു മുകളിൽ വല്ല സ്തൂപമോ മറ്റോ നിർമിക്കാൻ വേണ്ടി വസ്വിയ്യത്ത് ചെയ്യുക. ഇവയെല്ലാം നിഷിദ്ധമായ രൂപങ്ങളാണ്.

മതം അനുവദിക്കുന്ന വസ്വിയ്യത്തിന്റെ തോത്

സമ്പത്തിന്റെ മൂന്നിലൊന്ന് വരെ മാത്രം വസ്വിയ്യത്ത് ചെയ്യാനാണ് മതം അനുവദിക്കുന്നത്. അതിൽ കൂടുതൽ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമല്ല. മൂന്നിലൊന്നിൽ കുറവ് വസ്വിയ്യത്ത് ചെയ്യലാണ് ഉത്തമം. "അല്ലാഹുവിന്റെ ദൂതരെ ഞാൻ എന്റെ സ്വത്ത് മുഴുവൻ വസ്വിയ്യത്ത് ചെയ്യട്ടെ ?" എന്ന് സഅദ് ഇബ്‌നു അബീ വഖാസ് (റ) ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "പാടില്ല". ഞാൻ (സഅദ് [റ]) ചോദിച്ചു: "എന്നാൽ പകുതി? " അവിടുന്ന് പറഞ്ഞു: "പാടില്ല" ഞാൻ ചോദിച്ചു: "മൂന്നിലൊന്ന്?" അവിടുന്ന് പറഞ്ഞു: "എന്നാൽ മൂന്നിലൊന്ന്, മൂന്നിലൊന്ന് തന്നെ അധികമാണ്, മക്കളെ യാചകരായി വിടുന്നതിലും നല്ലത് അവരെ ഐശ്വര്യവാന്മാരാക്കുന്നതാണ്'' (ബുഖാരി 2742).

അനന്തരാവകാശികളില്ലാത്ത ഒരാൾക്ക് മൂന്നിലൊന്നിന് പകരം മുഴുവൻ സ്വത്തും വസ്വിയ്യത്ത് ചെയ്യുന്നത് അനുവദനീയമാണ്.

വസ്വിയ്യത്ത് നടപ്പിലാക്കുന്നതിന്റെ വിധി

മരണപ്പെട്ടയാളുടെ വസ്വിയ്യത്ത് നടപ്പിലാക്കൽ നിർബന്ധമാണ്. വസ്വിയ്യത്ത് ശരിയാകാനുള്ള നിബന്ധനകൾ എല്ലാം ഒത്തു വന്നിട്ടും അത് നടപ്പിലാക്കാതിരിക്കൽ വസ്വിയ്യത്ത് ഏൽപിക്കപ്പെട്ടവനെ കുറ്റക്കാരനാക്കും. അല്ലാഹു പറയുന്നു: "അത്‌ ( വസ്വിയ്യത്ത്‌ ) കേട്ടതിനു ശേഷം ആരെങ്കിലും അത്‌ മാറ്റിമറിക്കുകയാണെങ്കില്‍ അതിന്‍റെകുറ്റം മാറ്റി മറിക്കുന്നവര്‍ക്ക്‌ മാത്രമാകുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു." (സൂ. ബഖറ 181).

അന്തരാവകാശം

ഒരു വ്യക്തി മരിച്ചാൽ, അവൻ തന്റെ ജീവിതകാലത്ത് സമ്പാദിച്ച സ്വത്ത് ഇനി അയാൾക്ക് സ്വന്തമല്ല, മരിച്ചയാളുടെ കടം വീട്ടുകയും അവന്റെ വസ്വിയ്യത്തുകൾ നിറവേറ്റുകയും ചെയ്ത ശേഷം അനന്തരാവകാശം വിഭജിച്ച് അർഹതയുള്ള എല്ലാവർക്കും നൽകണമെന്ന് ഇസ്‌ലാം നിയമമാക്കിയിട്ടുണ്ട്.

അനന്തരാവകാശികൾക്കിടയിൽ തർക്കം ഉണ്ടാകാതിരിക്കാൻ അനന്തരാവകാശം വിഭജിക്കുന്ന രീതി ഖുർആനും അല്ലാഹുവിന്റെ ദൂതന്റെ സുന്നത്തും നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്. അനന്തരാവകാശത്തിൽ വിധി കൽപിച്ചത് വിധികർത്താക്കളിൽ ഏറ്റവും നല്ല വിധി കർത്താവായ അല്ലാഹുവാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും ആചാരങ്ങൾക്കു വിരുദ്ധമാണെന്നു കരുതി അതിൽ മാറ്റം വരുത്തുന്നത് ആർക്കും അനുവദനീയമല്ല. അത് കൊണ്ടാണ് അനന്തരാവകാശവുമായി ബന്ധപ്പെട്ട ആയത്തുകൾക്ക് ശേഷം അല്ലാഹു പറഞ്ഞത് : "അല്ലാഹുവിന്‍റെ നിയമപരിധികളാകുന്നു ഇവയൊക്കെ. ഏതൊരാള്‍ അല്ലാഹുവിനെയും അവന്‍റെ ദൂതനെയും അനുസരിക്കുന്നുവോ അവനെ അല്ലാഹു താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം." (സൂ. നിസാഅ് 13).

മരണപ്പെട്ടവന്റെ മക്കളും ബന്ധുക്കളും അവരുടെ ബന്ധുവിന്റെ മരണശേഷംമതപരമായ അനന്തരാവകാശം എങ്ങനെ വിഭജിക്കാം എന്നറിവുള്ള ആളുകളെയോ നിയമ വ്യവസ്ഥിതിയെയോ അവലംബിക്കണം. ഒപ്പം സാമ്പത്തിക തർക്കങ്ങളിൽ നിന്നും വഴക്കുകളിൽ നിന്നും അകന്നു നിൽക്കുകയും ചെയ്യണം.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക