പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം കമ്പനി (പങ്കാളിത്തം)

ഈ പാഠഭാഗത്തിൽ കമ്പനിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ഏതാനും മത നിയമങ്ങളെ കുറിച്ചും നമുക്ക് മനസിലാക്കാം.

  • ഇസ്‌ലാമിക മത നിയമത്തിൽ കമ്പനി (പങ്കാളിത്തം) എന്നത് കൊണ്ടുള്ള ഉദ്ദേശം മനസിലാക്കുക.
  • വിവിധയിനം  കമ്പനികളെ (പങ്കാളിത്തത്തെ) കുറിച്ച് മനസിലാക്കുക.
  • കരാറുകളിലെ ഇനങ്ങളെ കുറിച്ച് മനസിലാക്കുക.
  • കമ്പനിയുമായി ബന്ധപ്പെട്ട ചില വിധികൾ മനസിലാക്കുക

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

കമ്പനി (പങ്കാളിത്തം) എന്നതിന്റെ നിർവചനം

രണ്ടോ അതിൽ കൂടുതലോ പേർ അവകാശത്തിലും ക്രയവിക്രയത്തിലും ഒരുമിച്ച് ചേരുന്നതിനെയാണ് കമ്പനി(പങ്കളിത്തം) എന്ന് പറയുന്നത്. ഒന്നാമത്തേതിന് ഉദാഹരണം; 'രണ്ടു പേർ അന്തരാവകാശത്തിലോ സമ്മാനമായി ലഭിച്ചതിലോ പങ്ക് ചേരൽ'. രണ്ടാമത്തേതിന് ഉദാഹരണം: 'വിൽക്കുന്നതിലോ വാങ്ങുന്നതിലോ രണ്ട് പേർ പങ്ക് ചേരൽ'.

കമ്പനിയുടെ വിധി

അനുവദനീയമായ ഇടപാടുകളെ അടിസ്ഥനമാക്കിയുള്ള കമ്പനികളാണെങ്കിൽ അത് അനുവദനീയമാണ്. തന്റെ ദാസന്മാർക്ക് ഉപജീവനം നേടൽ എളുപ്പമാക്കാൻ വേണ്ടി അല്ലാഹു അതിനെ അനുവദിച്ച് തന്നിരിക്കുന്നു. മുസ്‌ലിമിനോടൊപ്പവും അമുസ്ലിമിനോടൊപ്പവും ഇങ്ങനെ പങ്ക് ചേരാവുന്നതാണ്. ക്രയവിക്രയം മുസ്‌ലിമിനെ കൂട്ടാതെ ഒറ്റക്ക് നിർവഹിക്കരുത് എന്ന നിബന്ധനയോടെ അവിശ്വാസിയുമായി പങ്ക് ചേരുന്നത് അനുവദനീയമാണ്.

കമ്പനി (പങ്കാളിത്തം) നിയമമാക്കിയതിലെ യുക്തി

തന്റെ സമ്പത്ത് വളർത്തുക എന്നത് ഒരു മനുഷ്യന് ആവശ്യമാണ്. എന്നാൽ അവന്റെ ശക്തി - പരിചയം എന്നിവയുടെ കുറവ്, അവൻ ഒറ്റക്ക് മൂലധനം കണ്ടെത്തുന്നതിലുള്ള അപര്യാപ്തത, എന്നീ കാരണങ്ങളാലും അപ്രകാരം തന്നെ ഒരുപാട് പദ്ധതികൾ ആവശ്യമായി വരുമ്പോൾ അതൊക്കെ ഒറ്റക്ക് ചെയ്യാനുള്ള അശക്തി മൂലവും ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാൻ കമ്പനി (പങ്കാളിത്തം) കൊണ്ട് സാധിക്കുന്നു.

കമ്പനി (പങ്കാളിത്തം) യുടെ ഇനങ്ങൾ

١
വസ്തുവിന്റെ ഉടമസ്ഥതയിലുള്ള പങ്കാളിത്തം
٢
കരാർ പങ്കാളിത്തം

വസ്തുവിന്റെ ഉടമസ്ഥതയിലുള്ള പങ്കാളിത്തം രണ്ട് ഇനമാണ്

١
ഷരിക ഇഖ്തിയാർ (സ്വയം തിരഞ്ഞെടുക്കുന്ന പങ്കാളിത്തം)
٢
ഷരിക ജബ്ർ (നിർബന്ധിതമായി എത്തിച്ചേരുന്ന പങ്കാളിത്തം)

ഷരിക ഇഖ്തിയാർ (സ്വയം തിരഞ്ഞെടുക്കുന്ന പങ്കാളിത്തം)

രണ്ട് പങ്കാളികളുടെ പ്രവർത്തനം മൂലം ഉണ്ടാകുന്ന പങ്കാളിത്തമാണത്. ഉദാഹരണമായി രണ്ട് പേർക്കും ഉടമസ്ഥാവകാശം ലഭിക്കുന്ന തരത്തിൽ രണ്ട്പേർ ചേർന്ന് സ്ഥാവര അല്ലെങ്കിൽ ജംഗമ ആസ്തികൾ വാങ്ങുന്നു.

ഷരിക ജബ്ർ (നിർബന്ധിതമായി എത്തിച്ചേരുന്ന പങ്കാളിത്തം)

രണ്ടോ അതിലധികമോ പേർക്ക് അവരുടെ പ്രവർത്തന ഫലമായല്ലാതെ ലഭിക്കുന്ന പങ്കാളിത്തമാണിത്. ഉദാഹരണമായി രണ്ടു പേർ ഒരു സ്വത്തിൽ അനന്തരാവകാശികളായാൽ ആ അനന്തര സ്വത്തിൽ അവർ രണ്ട് പേരും ഉടമസ്ഥാവകാശമുള്ള പങ്കാളികളായി തീരുന്നു.

ഉടമസ്ഥ പങ്കാളിത്തങ്ങളിൽ പങ്കാളികളുടെ ക്രയവിക്രയങ്ങൾ

പങ്കാളികളിൽ ഓരോരുത്തരും തങ്ങളുടെ പങ്കാളികളുടെ ഓഹരിയിൽ അന്യരെ പോലെയാണ്. അവന്റെ അനുമതിയില്ലാതെ അതിൽ നിന്നും യാതൊന്നും ക്രയവിക്രയം ചെയ്യൽ അവന് അനുവദനീയമല്ല. മറ്റു പങ്കാളികൾ മുഴുവൻ സ്വത്തിൽ നിന്നും ക്രയ വിക്രയം ചെയ്യാൻ അനുവാദം തന്നിട്ടില്ലെങ്കിൽ അവൻ അവന്റെ സ്വന്തം ഓഹരിയിൽ നിന്ന് മതമേ ക്രയ വിക്രയം ചെയ്യാവൂ.

കരാറുകളിലുള്ള പങ്കാളിത്തം

വിൽക്കൽ, വാങ്ങൽ, വാടക പോലെ ക്രയ വിക്രയങ്ങളിൽ ഒരുമിച്ച് ചേരലാണ് ഇത്.

.കരാറുകളെ അടിസ്ഥാനമാക്കിയുള്ള കമ്പനിയുടെ വിഭാഗങ്ങൾ

١
മുളാറബ പങ്കാളിത്തം
٢
വുജൂഹ് പങ്കാളിത്തം
٣
ഇനാൻ പങ്കാളിത്തം
٤
അബ്ദാൻ പങ്കാളിത്തം
٥
മുഫാവദ പങ്കാളിത്തം

മുളാറബ പങ്കാളിത്തം

പങ്കാളികളിൽ ഒരാൾ പണം മുടക്കുകയും മറ്റേ ആൾ ലാഭത്തിന്റെ ഒരു നിശ്ചിത ഓഹരിയിൽ കരാർ ചെയ്ത് കൊണ്ട് തൊഴിൽ ചെയ്യുകയും ചെയ്യുന്ന കമ്പനി (പങ്കാളിത്തം). ലാഭത്തിന്റെ ബാക്കി പണം മുടക്കിയവന് ലഭിക്കുന്നു. പണം മുടക്കിയ ശേഷം വല്ല നഷ്ടവും വന്നാൽ അത് ലാഭത്തിൽ നിന്ന് വരവുവെക്കും. തൊഴിലാളി അതിന്റെ ബാധ്യത ഏൽക്കേണ്ടതില്ല. അശ്രദ്ധയോ അതിക്രമമോ കൂടാതെ പണം നഷ്ടപ്പെട്ടാൽ, പങ്കാളിയായ തൊഴിലാളി അതിന് ഉത്തരവാദിയാകേണ്ടതില്ല. ഇവിടെ തൊഴിലാളി പണം സ്വീകരിക്കുന്നതിൽ വിശ്വസ്തനും ക്രയവിക്രയത്തിൽ കൈകാര്യകർത്താവും, തൊഴിലിൽ പ്രവർത്തകനും ലാഭത്തിൽ പങ്കാളിയുമായി നിലകൊള്ളുന്നു.

വുജൂഹ് പങ്കാളിത്തം

രണ്ട് പങ്കാളികൾ, അവർ മൂലധനം ഇല്ലാതെ കടമായി സാധനങ്ങൾ വാങ്ങി പണത്തിന് വിൽക്കുന്നു. അതിൽ ലാഭം കിട്ടിയാൽ അവർക്ക് രണ്ട്‌ പേർക്കും അതിൽ പങ്കാളിത്തം ലഭിക്കുന്നു. നഷ്ടം സംഭവിക്കുകയാണെങ്കിൽ നഷ്ടത്തിലും അവർ പങ്ക് ചേരുന്നു. അവരിൽ ഓരോരുത്തരും തങ്ങളുടെ പങ്കാളിയുടെ പ്രതിനിധിയും വിൽക്കലിലും വാങ്ങലിലും ക്രയവിക്രയത്തിലും ഉത്തരവാദിയുമാണ്. ഇതിനെ ഷരിക വുജൂഹ് (സ്ഥാനം/ അന്തസ്സ്) എന്ന് പറയാൻ കാരണം ജനങ്ങൾക്കിടയിൽ സ്ഥാനം ലഭിക്കാനായി മാത്രം ഗഡുക്കളായി വിൽക്കുന്നത് കൊണ്ടാണ് .

ഇനാൻ പങ്കാളിത്തം

രണ്ട് ആളുകൾ ഒരുമിച്ച് പ്രവർത്തിക്കുകയും പണം നിക്ഷേപിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്ത സംവിധാനമാണിത്. മൂലധനം വ്യത്യസ്തമാണെങ്കിൽ പോലും പ്രവർത്തനത്തിൽ അവർ രണ്ടു പേരും ഒരുമിച്ച് ഏർപ്പെടുന്നു. എന്നാൽ അവരിരുവരിൽ നിന്നുമുള്ള മൂലധനം എത്രയാണെന്ന് വ്യക്തമായിരിക്കൽ അതിന്റെ നിബന്ധനയാണ്. ഇതിലെ ലാഭവും നഷ്ടവും നിബന്ധനകൾക്കും പരസ്പര തൃപ്തിക്കും വിധേയമായിട്ടായിരിക്കും.

അബ്ദാൻ പങ്കാളിത്തം

കൊല്ലപ്പണി, മരപ്പണി, വിറക് മുറിക്കൽ തുടങ്ങിയ അനുവദനീയമായ തൊഴിലുകളിലൂടെ രണ്ടോ അതിലധികമോ ആളുകൾ തങ്ങൾക്കിടയിൽ സമ്പാദിക്കുന്ന വേതനം പങ്കിടുന്ന ഒരു പങ്കാളിത്തമാണിത്. പരസ്പര ധാരണയുടെയും സംതൃപ്തിയുടെയും അടിസ്ഥാനത്തിൽ ലാഭം പരസ്പരം പങ്കിടുന്നു.

മുഫാവദ പങ്കാളിത്തം

വിൽപന, ഉപഭോഗം, എടുക്കൽ, നൽകൽ, ഉത്തരവാദിത്തം, കൈകാര്യം, വായ്പ, സംഭാവന തുടങ്ങിയ കമ്പനിയുടെ ബിസിനസിന് ആവശ്യമായ എല്ലാ സാമ്പത്തികവും ശാരീരികവുമായ ഇടപാട് അവകാശങ്ങൾ ഓരോ പങ്കാളിയും തന്റെ കൂടെയുള്ളവന് (ഏതെങ്കിലും ഒരാൾക്ക് / പ്രധാന പങ്കാളിക്ക്) കൈമാറി പ്രവർത്തിക്കുന്ന പങ്കാളിത്തമാണിത്.

ഓരോ പങ്കാളിയും തന്റെ പങ്കാളി ചെയ്യുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം അവരുടെ സമ്പത്തിൽ ഒരു കരാറിലൂടെയാണ് പങ്കാളിത്തം (കമ്പനി) ഉണ്ടാകുന്നത്. നിബന്ധനകൾക്ക് അനുസരിച്ച് ലാഭം അവർക്കിടയിൽ പങ്ക് വെക്കപ്പെടുന്നു. അവരിൽ ഓരോരുത്തരുടെയും ഉടമസ്ഥമാകാശത്തിന്റെ തോത് അനുസരിച്ച് നഷ്ടവും അവർ സഹിക്കുന്നു. ഇതാണ് അനുവദനീയമായ പങ്കാളിത്തം. മുന്നേ പറഞ്ഞ നാല് വിഭാഗങ്ങളിലും ഈ പങ്കാളിത്തം കടന്ന് വരുന്നുണ്ട്. ഉപജീവനം കണ്ടെത്തുന്നതിനുള്ള പരസ്‌പര സഹകരണം, ജനങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കൽ, നീതിയും പൊതുനന്മയും സ്ഥാപിക്കൽ തുടങ്ങി നിരവധി നേട്ടങ്ങളുള്ളതിനാൽ തന്നെ ഇതെല്ലാം അനുവദനീയമാണ്.

പങ്കാളിത്തത്തിന്റെ ഗുണങ്ങൾ

1- സമ്പത്ത് വർധിപ്പിക്കാനും തൊഴിലാളികളെ പ്രവർത്തനക്ഷമമാക്കാനും സമൂഹത്തിന് പ്രയോജനം ചെയ്യാനും ഉപജീവനമാർഗം വിശാലമാക്കാനും നീതി ഉയർത്തിപ്പിടിക്കാനുമുള്ള ഏറ്റവും നല്ല മാർഗമാണത്.

2- പലിശ, ചൂതാട്ടം പോലെ നിഷിദ്ധമായ വരുമാന മാർഗങ്ങളിൽ നിന്നും അകന്ന് നില്ക്കാൻ കഴിയുന്നു.

3- ഒരാൾക്ക് സ്വന്തമായോ മറ്റുള്ളവരുമായി പങ്ക് ചേർന്നോ സമ്പാദിക്കാട്ടുന്നതിനെ ഇസ്‌ലാം അനുവദിക്കുമ്പോൾ പങ്കാളിത്തത്തിലൂടെ അനുവദനീയമായ സമ്പാദനത്തിന്റെ വൃത്തം വിശാലമാകുന്നു.

പങ്കാളിത്ത കരാർ അസാധുവാകുന്ന കാര്യങ്ങൾ

١
പങ്കാളികളിൽ ഒരാൾ പങ്കാളിത്തം ഒഴിവാകൽ
٢
പങ്കാളികളിൽ ഒരാളുടെ മരണം
٣
പങ്കാളികളിൽ ഒരാൾക്ക് ഭ്രാന്ത് ബാധിക്കുക
٤
പങ്കാളികളിൽ ഒരാൾ ദീർഘകാലമായി അപ്രത്യക്ഷനാവുക (അയാളുടെ ഒരു വിവരവുമില്ലാതിരിക്കുക); കാരണം അതിനെ മരണത്തിന്റെ സ്ഥാനത്താണ് പരിഗണിക്കുക.

പങ്കാളിത്തത്തിന്റെ അനിവാര്യ ഘടകങ്ങൾ (റുക്നുകൾ)

١
രണ്ട് പങ്കാളികൾ
٢
കരാർ ചെയ്യുന്ന കാര്യങ്ങൾ : അത് ഒന്നുകിൽ സമ്പത്തോ തൊഴിലോ അവ രണ്ടുമോ ആകാം.
٣
രൂപം: കരാറിന്റെ അടിസ്ഥാനത്തിലുള്ള അംഗീകാരവും സ്വീകാര്യതയും.

പങ്കാളിത്തത്തിന്റെ നിബന്ധനകൾ

١
മുഴുവൻ മൂലധനത്തെയും പ്രവൃത്തിയെയും കുറിച്ച് പങ്കാളികൾ അറിഞ്ഞിരിക്കുക.
٢
എല്ലാ പങ്കാളിക്കും ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം വ്യക്തമായി അറിഞ്ഞിരിക്കണം. അത് ശതമാന കണക്കിലോ അല്ലെങ്കിൽ ലാഭത്തിന്റെ മൂന്നിലൊന്നോ നാലിലൊന്നോ ഒരാൾക്ക് , ബാക്കി മറ്റേ ആൾക്ക് എന്ന നിലക്കോ ആകാവുന്നതാണ്. ഒരാൾക്ക് ആയിരം മറ്റേ ആൾക്ക് ബാക്കി എന്ന നിലക്ക് വിഹിതം കൃത്യമായി മനസ്സിലാകാത്തത് അനുവദനീയമല്ല.
٣
പങ്കാളിത്തത്തിന്റെ പ്രവർത്തനങ്ങൾ മതം അനുവദിച്ച മേഖലയിൽ ആയിരിക്കുക. സിഗരറ്റ് - മയക്ക് മരുന്ന് - ലഹരി നിർമാണം, അല്ലെങ്കിൽ അവയുടെ കച്ചവടം, ചൂതാട്ട കേന്ദ്രങ്ങൾ, മ്യുസിക് - സിനിമ കമ്പനികൾ, പലിശ ഇടപാട് സ്ഥാപനങ്ങൾ, തുടങ്ങി അല്ലാഹുവും റസൂലും ഹറാമാക്കിയ നിഷിദ്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലകളിൽ പങ്കാളികളാകൽ മുസ്‌ലിമിന് അനുവദനീയമല്ല.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക