നിലവിലെ വിഭാഗം
പാഠം വാടക (ഇജാറ)
അനുവദനീയമായ രീതിയിൽ ഒരു നിശ്ചിത കാലയളവിലേക്ക് നിർദ്ദിഷ്‌ട അല്ലെങ്കിൽ വിവരിച്ച സ്ഥാവര വസ്തുവിന്റെ ആനുകൂല്യം ആസ്വദിക്കുന്നതിനോ ജോലിക്കോ ഒരു നിശ്ചിത സമയത്തേക്ക് ഒരു ക്ലിപ്ത പ്രതിഫലത്തിന്മേൽ ഒരാളെ നിയമിക്കുന്നതിനുള്ള കരാറാണ് വാടക (ഇജാറ).
ഇസ്‌ലാമിക മത നിയമത്തിൽ വാടകയുടെ വിധി
പാട്ടത്തിനെടുക്കൽ (ഇജാറ) അനുവദനീയമായ രീതിയാണ്. ഖുർആനും സുന്നത്തും ഇജ്മാഉം ഇജാറത്ത് സമ്പ്രദായം നിയമവിധേയമാക്കിയിട്ടുണ്ട്. ഇത് ഇരു കക്ഷികളും തമ്മിലുള്ള അഭേദ്യമായ കരാറാണ്. പാട്ടത്തിനെടുത്തു, കൂലിക്ക് തന്നു തുടങ്ങി സമൂഹത്തിൽ അറിയാവുന്ന വാക്കുകളിലൂടെയാണ് ഈ കരാർ പ്രാബല്യത്തിലാകുന്നത്.
ഇജാറ അനുവദനീയമാണെന്നതിനുള്ള തെളിവ്
അല്ലാഹു പറയുന്നു: "ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ." (സൂ. ഖസസ് 26).
ആഇശ (റ) യിൽ നിന്നും, അവർ പറഞ്ഞു: "നബി(സ)യും അബൂബക്കറും(റ) ബനൂദീൽ ഗോത്രത്തിൽ പെട്ട ഒരാളെ (വഴി കാണിക്കാനായി) കൂലിക്കെടുത്തു. ഖുറൈശികളിലെ സത്യനിഷേധികളുടെ മതത്തിൽ പെട്ടയാളായിരുന്നു അദ്ദേഹം. അവർ തങ്ങളുടെ ഒട്ടകങ്ങളെ അയാൾക്ക് നൽകിയിട്ട് മൂന്ന് രാത്രികൾക്ക് ശേഷം ഒട്ടകങ്ങളുമായി തങ്ങളെ സൗർ ഗുഹയിൽ കണ്ടുമുട്ടാൻ കരാർ ചെയ്‌തു, അവൻ (അങ്ങനെ) മൂന്നാം ദിവസം രാവിലെ അവരുടെ ഒട്ടകങ്ങളുമായി അവരെ കണ്ടുമുട്ടി. (ബുഖാരി 2264).
ഇജാറ നിയമമാക്കിയതിലെ യുക്തി
വാടക ആളുകൾക്ക് അവരുടെ ജീവിതത്തിൽ കൂടുതൽ ഉപകാരങ്ങൾ നൽകുന്നു. മനുഷ്യർക്ക് ജോലിക്ക് തൊഴിലാളികൾ, താമസിക്കാൻ വീടുകൾ, യാത്രക്കും സാധനങ്ങൾ കൊണ്ടുപോകുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വാഹനങ്ങളും മൃഗങ്ങളും മറ്റു ഉപകരണങ്ങൾ തുടങ്ങിയവ ആവശ്യമാണ്. ഇവ വാങ്ങാൻ പലർക്കും കഴിയില്ല. അപ്രകാരം ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനും ഇരുകൂട്ടർക്കും ചെറിയ തുകകളിലൂടെ പ്രയോജനം ചെയ്തുകൊണ്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി വാടക സമ്പ്രദായം അല്ലാഹു അനുവദിച്ചിരിക്കുന്നു. എല്ലാ സ്തുതികളും അല്ലാഹുവിനാകുന്നു.
ഇജാറയുടെ ഇനങ്ങൾ
കൂലിക്കാരന്റെ ഇനങ്ങൾ
സ്വകാര്യ തൊഴിലാളി
ഒരു നിശ്ചിത കാലയളവ് തന്റെയടുക്കൽ ജോലിചെയ്യാൻ ഒരു വ്യക്തി നിയോഗിച്ച ആളാണ് അവൻ. അയാൾ മറ്റൊരാൾക്ക് വേണ്ടി ജോലി ചെയ്യാൻ പാടില്ല, നിർദ്ദിഷ്ട കാലയളവിനുള്ളിൽ അങ്ങനെ ചെയ്താൽ അയാളുടെ വേതനം അതനുസരിച്ച് കുറയ്ക്കും. എന്നാൽ അവൻ ജോലി ഏൽപ്പിക്കപ്പെട്ടതാണെങ്കിൽ അതിനനുസരിച്ചുള്ള കൂലിക്ക് അയാൾ അർഹനാണ്. രോഗമോ വൈകല്യമോ പോലുള്ള ശരിയായ ഒഴിവ് കഴിവുകളില്ലാതെ നിശ്ചിത കാലയളവ് അവസാനിക്കുന്നതിന് മുമ്പ് തൊഴിലുടമ കരാർ അവസാനിപ്പിക്കുകയാണെങ്കിൽ, ജീവനക്കാരന് മുഴുവൻ വേതനവും നൽകണം. ശരിയായ ഒഴിവ് കഴിവുകളുള്ളത് കൊണ്ടാണ് റദ്ദാക്കുന്നതെങ്കിൽ സേവന കാലയളവിലെ വേതനം മാത്രമേ നൽകേണ്ടതുള്ളൂ.
കൊല്ലപ്പണിക്കാരൻ, പ്ലംബർ, പെയിന്റർ, തയ്യൽക്കാരൻ തുടങ്ങി ഒന്നിലധികം പേർക്ക് പ്രയോജനം ചെയ്യുന്ന വ്യക്തിയാണ് അവൻ. അവൻ സ്വന്തം നിലക്ക് ജോലി ചെയ്യുകയും തന്നോട് ചോദിക്കുന്നവരിൽ നിന്ന് തൊഴിൽ ഏറ്റെടുക്കുകയും ചെയ്യുന്നുവെങ്കിൽ, മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് അവനെ തടയാൻ തൊഴിലുടമയ്ക്ക് കഴിയില്ല. ജോലി പൂർത്തിയാകുന്നതുവരെ അയാൾക്ക് കൂലി ലഭിക്കില്ല.
വാടക കരാറിന്റെ അടിസ്ഥാന ഘടകങ്ങൾ
കരാറിൽ ഏർപ്പെടുന്ന രണ്ട് കക്ഷികൾ
തൊഴിലുടമയും ജീവനക്കാരനുമാകുന്ന രണ്ട് കക്ഷികളാണ് ഇത് കൊണ്ടുള്ള ഉദ്ദേശം.ഈജാബും (ഉറപ്പിക്കൽ/ നിശ്ചയിക്കൽ) ഖബൂലും (സ്വീകരിക്കൽ) ഈ രണ്ട് പേരിലാണ് അർഹതയുള്ളത്.
ഇത് ഈജാബ് - ഖബൂലിനെ സൂചിപ്പിക്കുന്നു. അഥവാ നിയമപരമായോ നാട്ടു നടപ്പ് അനുസരിച്ചോ കരാർ രൂപം തെളിയിക്കുന്ന ഏതൊരു പ്രവൃത്തിയും ഇതിൽ ഉൾപ്പെടുന്നു.
അതിലൂടെ ലഭിക്കേണ്ട നേട്ടം
ഇതാണ് ഇജാറ കരാറിന്റെ ലക്ഷ്യം. ഇത് ഒരു വ്യക്തിയിൽ നിന്നോ മൃഗത്തിൽ നിന്നോ സ്ഥാവര വസ്തുവിൽ നിന്നോ ഉള്ള നേട്ടം ആകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ ഉണ്ടാക്കുന്നത്.
ഒരു വസ്തുവിൽ നിന്നോ വ്യക്തിയിൽ നിന്നോ ലഭിക്കുന്ന ആനുകൂല്യത്തിന് പകരമായി നൽകുന്ന തുകയാണ് ഇത്. ഇത് കച്ചവട കരാറിൽ വാങ്ങുന്ന പ്രതിഫലത്തിന് സമമാണ്.
ഇജാറ ശരിയാകാനുള്ള നിബന്ധനകൾ
കൂലി നിർബന്ധമാകുന്ന സമയം
കൂലി കരാറിൽ വ്യക്തമാക്കൽ അനിവാര്യമാണ്. വാടക കാലാവധി കഴിയുന്ന മുറക്ക് അത് പ്രതിഫലം നൽകൽ അനിവാര്യമാണ്.
ഇരു കക്ഷികൾക്കും സമ്മതമാണെങ്കിൽ കൂലി മുൻകൂട്ടി കൊടുക്കുന്നതോ വൈകിപ്പിക്കുന്നതോ തവണകളായി കൊടുക്കുന്നതോ ഒക്കെ അനുവദനീയമാണ്. തൊഴിലാളി തന്റെ ജോലി ഭംഗിയായി നിർവഹിച്ചാൽ അവൻ കൂലിക്ക് അർഹനാണ്.
ഒരു വസ്തുവിന്റെ ഉപയോഗത്തിനാണ് വാടകയെങ്കിൽ, ഉപയോഗം പൂർത്തിയാകുമ്പോൾ കൂലി നൽകണം. അബു ഹുറൈറ (റ) വിൽ നിന്നും : പ്രവാചകൻ (സ) പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: "ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മൂന്ന് ആളുകൾക്കെതിരെ ഞാൻ വാദിക്കും. ഒരാൾ എന്റെ പേര് ചൊല്ലി സത്യം ചെയ്യുകയും അത് ലംഘിക്കുകയും ചെയ്യുന്നു, മറ്റൊരാൾ ഒരു സ്വതന്ത്രനെ വിറ്റ് അതിന്റെ വരുമാനം തിന്നുന്നു, അടുത്തയാൾ ഒരാളെ കൂലിക്ക് വെച്ച് പണിയെടുപ്പിക്കുകയും ശേഷം അയാളുടെ കൂലി നിഷേധിക്കുകയും ചെയ്യുന്നു'' (ബുഹാരി 2227).
ഇജാറ കരാർ അവസാനിക്കുന്ന സന്ദർഭങ്ങൾ
കക്ഷികളിലൊരാളുടെ മരണം കൊണ്ട് ഇജാറ റദ്ദാക്കാനോ വാടക വസ്തു വിൽക്കാനോ സാധിക്കില്ല. എന്നാൽ സ്വകാര്യ ജോലിക്കായി വെച്ച ഒരാൾ ഇതിനിടയിൽ മരിക്കുകയാണെങ്കിൽ കരാർ അസാധുവാകും. വാടകക്കാലാവധി അവസാനിക്കുമ്പോൾ, വാടകക്കാരൻ അത് ഉപയോഗിക്കുന്നത് നിർത്തുകയും അത് ജംഗമ വസ്തുവാണെങ്കിൽ പാട്ടക്കാരന് കൈമാറുകയും വേണം.