പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സ്‌ത്രീകളും ആധുനിക ചിന്തകളും

സ്ത്രീകളുടെ പ്രശ്‌നങ്ങളെ ബാധിക്കുന്ന ഇക്കാലത്തെ പ്രധാന വിശ്വാസങ്ങളെയും തത്വങ്ങളെയും ചിന്തകളെയും കുറിച്ച് ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലെ മത നിയമങ്ങളുടെ നീതിയും യുക്തിയും വ്യക്തമാക്കുക. 
  • സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിയായി സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട ആധുനിക ചിന്തകളെയും തത്വങ്ങളെയും കുറിച്ച് മനസിലാക്കുക. 
  • സ്ത്രീ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പിഴച്ച ചിന്തകളുടെ പോരായ്മകൾ വ്യക്തമാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

പുരാതന കാലത്തെ പല സംസ്‌കാരങ്ങളിലും സ്ത്രീകൾക്ക് മാന്യമായ മാനുഷിക പരിഗണന ലഭിച്ചിരുന്നില്ല. മറിച്ച് അവൾ അവഗണിക്കപ്പെട്ടു, അവരെ ആരും പരിഗണിച്ചതേ ഇല്ല, അവൾക്ക് അതിനുള്ള അവകാശങ്ങമോ യോഗ്യതയോ ഇല്ലായിരുന്നു. മനുഷ്യനാണെന്ന പരിഗണന പോലും നൽകാതെ അവൾ വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്‌തു. അവളെ പുരുഷന്മാരേക്കാൾ താഴ്ന്നവളായിട്ടാണ് കണ്ടിരുന്നത്.

ഈ സംസ്‌കാരങ്ങളിലെ സ്‌ത്രീകളെ ഇകഴ്‌ത്തുന്ന സമീപനം ഈ സമീപ കാലം വരെ നിലനിന്നിരുന്നു. ഉദാഹരണത്തിന് പാശ്ചാത്യ ലോകം തന്നെ സാമ്രാജ്യത്വത്തിന്റെന്റെയും സഭയുടെയും അടിച്ചമർത്തലിൽ നിന്നും നിന്നുമുള്ള മാറ്റത്തിന്റെയും മോചനത്തിന്റെയും ഒരു ഘട്ടം ആരംഭിച്ചെങ്കിലും ഈ മാറ്റം സ്ത്രീകളിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കും വളരെ വൈകിയാണ് എത്തി ചേർന്നത്.

സ്ത്രീകളെക്കുറിച്ചുള്ള അവരുടെ വീക്ഷണത്തിലെ ഈ വികലമായ നിഷേധാത്മക ചിന്തയെ രണ്ട് പ്രധാന വശങ്ങൾ പിന്തുണയ്ക്കുന്നു:

ഒന്ന്; തത്വ ചിന്തകരുടെ വശം:

പുരാതന നൂറ്റാണ്ടുകളിൽ, തത്ത്വചിന്തകർ സ്ത്രീകളെ നിന്ദിക്കുകയും അവരെ വിലകുറച്ച് കാണുകയും ചെയ്തിരുന്നു. അവർ അവരിൽ പദവിയോ അവകാശങ്ങളോ കണ്ടില്ല, സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവർ ഇത്തരം തത്വ ചിന്തകരിൽ പെട്ടവരാണ്.

രണ്ട്; മതപരമായ വശം:

ഹിന്ദു മതത്തിൽ ഒരു സ്ത്രീക്ക് തന്റെ മാതാപിതാക്കളിൽ നിന്നും അനന്തരാവകാശം കിട്ടില്ലായിരുന്നു, അത് പോലെ തന്നെ ഭർത്താവ് മരിച്ചാൽ അവന്റെ ചിതയിൽ ചാടി അവളും എരിഞ്ഞടങ്ങണമായിരുന്നു. അവന്റെ കാല ശേഷം ജീവിക്കുന്നതിലും നല്ലത് അവൾക്ക് മരണമാണെന്നായിരുന്നു അവരുടെ ചിന്താഗതി. ജൂത ക്രിസ്ത്യാനികളാകട്ടെ സ്ത്രീകൾക്ക് അവരുടെ അടുക്കൽ വളരെ താഴ്‌ന്ന സ്ഥാനമാണ് ഉണ്ടായിരുന്നത്. പെണ്ണാണ് സകല എല്ലാ തിന്മകളുടെയും കുറ്റകൃത്യങ്ങളുടെയും പാപങ്ങളുടെയും ഉത്ഭവമെന്ന് സംശയിക്കുകയും അവളെ അശുദ്ധയായി കണക്കാക്കുകയും ചെയ്തു. ഈ ആശയങ്ങൾ അവരുടെ വികലമായ വേദഗ്രന്ഥങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞു വരികയും, പിന്നീട് മത സമ്മേളനങ്ങളുടെയും പുരോഹിതരുടെയും സഭയുടെയും അധികാരത്തിന്റെയും പിന്തുണ നേടുകയും ചെയ്‌തു.

ആധുനിക യുഗത്തിൽ, സ്ത്രീകളെ സംബന്ധിച്ച് പല സമൂഹങ്ങളുടെയും ആശയങ്ങൾ, ധാരണകൾ, പെരുമാറ്റങ്ങൾ എന്നിവയെ സ്വാധീനിച്ച ഇന്നും സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന നിരവധി വിശ്വാസങ്ങളും ആശയങ്ങളും സിദ്ധാന്തങ്ങളും ഉയർന്നുവന്നിട്ടുണ്ട്.

1- ആധുനികതക്ക് മേൽ ആധുനികത

ആധുനികത മനുഷ്യനെ അവൻ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്നും ദൈവിക ബോധനത്തിൽ നിന്ന് വേർപെടുത്താനും അവന്റെ അറിവിലൂടെ മാത്രമേ അവന്റെ പരിസ്ഥിതിയെയും പ്രപഞ്ചത്തെയും കുറിച്ചുള്ള വിശദീകരണങ്ങൾ അവതരിപ്പിക്കാൻ കഴിയൂ എന്നും പ്രഖ്യാപിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുശേഷം ഉയർന്നുവന്ന മിക്ക ആശയങ്ങളും വികാരങ്ങളും വിശകലനങ്ങളും ആധുനികതയിൽ നിന്ന് ഉരുത്തിരിഞ്ഞണ്.

2- യുക്തിവാദം

മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രമാണെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ യുക്തിക്കും അതിന്റെ മാനദണ്ഡങ്ങൾക്കും ഔന്നിത്യം കൊടുക്കലാണത്.

3- സ്വാതന്ത്ര്യവും വ്യക്തിത്വ(ഇൻഡിവിജ്വലിസ) വും

ഒരാൾക്ക് തനിക്ക് അനുയോജ്യമെന്ന് കരുതുന്ന രീതിയിൽ തന്റെ പൗരാവകാശ കാര്യങ്ങളുടെ വിധി തീരുമാനിക്കാനുള്ള അവകാശത്തെ ഉറപ്പ് വരുത്തുക എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.

4- ഡാർവിനിസം:

മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് വർഷങ്ങളായി അവൻ ഇന്നത്തെ രൂപത്തിൽ ആകുന്നതുവരെയുള്ള അവന്റെ വികാസത്തെക്കുറിച്ചും പറയുന്ന സിദ്ധാന്തമാണിത്.

5- സ്‌ത്രീ സ്വാതന്ത്ര്യം

സ്ത്രീകൾ എല്ലാത്തരം അടിച്ചമർത്തലുകളും അനീതികളും അനുഭവിക്കുന്ന യൂറോപ്പിലാണ് സ്ത്രീ വിമോചനം എന്ന ആശയം പ്രത്യക്ഷപ്പെട്ടത്, അവിടെ കാലഹരണപ്പെട്ട പൈതൃകങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർന്നു.അങ്ങനെ അവിടെ സ്ത്രീകൾക്ക് മാനുഷികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി അവകാശങ്ങൾ ലഭിച്ചു. എന്നിരുന്നാലും ആ ആവശ്യങ്ങൾക്ക് അവരെ സംഘടിപ്പിക്കുന്ന മതപരമോ മൂല്യാധിഷ്ഠിതമോ ആയ ഒരു വ്യവസ്ഥ ഇല്ലായിരുന്നു, അതിനാൽ തന്നെ അത് അടിച്ചമർത്തലിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം മാത്രമല്ല, മതത്തിൽ നിന്നും മൂല്യങ്ങളിൽ നിന്നുമുള്ള മോചനത്തിനുള്ള ആഹ്വാനങ്ങൾ കൂടിയായി മാറി. ഇതെല്ലാം പുരുഷാധിപത്യത്തിൽ നിന്നുള്ള മോചനത്തിന്റെ മുഖംമൂടിയണിഞ്ഞ് കൊണ്ടായിരുന്നു നടപ്പിലാക്കിയത്.

മതനിരപേക്ഷതയും സ്ത്രീ വിമോചനവും

സ്ത്രീ വിമോചനം എന്ന ആശയവുമായി ബന്ധപ്പെട്ട ചിന്തകളും ആഹ്വാനങ്ങളിലും പെട്ടതാണ്: ജീവിതത്തിന്റെ എല്ലാ കാര്യങ്ങളിൽ നിന്നും മതത്തെ വേർപെടുത്തുക, മതനിരപേക്ഷതയെ ജീവിതരീതിയായി സ്വീകരിക്കുക എന്നിവ. സ്ത്രീകളുടെ അഭിലാഷങ്ങളെ തടസ്സപ്പെടുത്തുന്ന എല്ലാത്തിൽ നിന്നും, പ്രത്യേകിച്ച് മതപരമായ നിയന്ത്രണങ്ങളിൽ നിന്നും അധ്യാപനങ്ങളിൽ നിന്നും അവളുടെ മോചനത്തിനായി ആഹ്വാനം ചെയ്തുകൊണ്ട് ഈ ആശയം മതനിരപേക്ഷതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

6- മതനിരപേക്ഷത

ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മതത്തിൽ നിന്ന് വേർപെടുത്തുക, രാഷ്ട്രീയം, സാമ്പത്തികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളിലെ മനുഷ്യ പ്രവർത്തനങ്ങൾ നിർണ്ണയിക്കുന്നതിനുള്ള അവലംബമായി മനുഷ്യനെ മാറ്റുക എന്നതാണ് അത് കൊണ്ട് അർത്ഥമാക്കുന്നത്.

7- ലിംഗ സമത്വം

ഈ ആഹ്വാനം അടിസ്ഥാനപരമായി വിദ്യാഭ്യാസം, ജോലി, പൗരാവകാശം, രാഷ്ട്രീയം, മറ്റ് അവകാശങ്ങൾ എന്നീ കാര്യങ്ങളിൽ സ്ത്രീകൾക്കെതിരായ എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുക, അവകാശങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യ പരിഗണന ലഭിക്കുക എന്നതിനാണ്. എന്നിരുന്നാലും, അവകാശ സമത്വത്തിനായുള്ള ഈ ആഹ്വാനങ്ങൾ അവരുടെ അടിസ്ഥാന പാതയിൽ നിന്ന് വ്യതിചലിച്ച് ആണും പെണ്ണും തമ്മിലുള്ള സൃഷ്ടിപരമായ വ്യത്യാസങ്ങൾ പോലും ശ്രദ്ധിക്കാതെ രണ്ട് വ്യത്യസ്‌ത സ്വഭാവമുള്ള രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സമത്വത്തിനുള്ള ആഹ്വാനമായി അത് മാറിയിട്ടുണ്ട്.

8- ഫെമിനിസം

സ്ത്രീ വിമോചനത്തിനും ലിംഗസമത്വത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന ചിന്തയെ "ഫെമിനിസം" എന്ന് വിളിക്കുന്നു. ഈ ചിന്തയിൽ നിന്നാണ് ബൗദ്ധികവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും സാമൂഹികവും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതുമായ നിരവധി പ്രസ്ഥാനങ്ങൾ ഉയർന്നുവന്നത്.ഫെമിനിസ്റ്റ് ചിന്ത, അതിന്റെ വിവിധ പ്രവർത്തനങ്ങളാൽ നിരവധി ആശയങ്ങളും പ്രയോഗങ്ങളും സമൂഹത്തിൽ സമന്വയിപ്പിക്കാൻ ശ്രമിച്ചു.

ഫെമിനിസ്റ്റ് ചിന്തയുടെ അടിസ്ഥാന തത്വങ്ങൾ

١
സമ്പൂർണ്ണ സ്വാതന്ത്ര്യം: കുടുംബത്തിന്റെ അടിസ്ഥാനത്തിലല്ല, വ്യക്തിയെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണത്.
٢
രണ്ട് ലിംഗങ്ങൾ തമ്മിലുള്ള ബന്ധം നിർവചിക്കുന്നതിന് ലിംഗഭേദം എന്ന ആശയം സ്വീകരിക്കുക, സ്ത്രീ-പുരുഷ സങ്കൽപ്പങ്ങളെ പാർശ്വവൽക്കരിക്കുക.
٣
സ്‌ത്രീയുടെ ശരീരത്തിന്റെ ഉടമസ്ഥാവകാശം അവൾക്ക് തന്നെയാണ്, നിയന്ത്രണങ്ങളോ വ്യവസ്ഥകളോ ഇല്ലാതെ അവൾ ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള പൂർണ്ണ അവകാശം അവൾക്കുണ്ടെന്ന ആശയം.
٤
പുരുഷാധിപത്യ അധികാരം നിരസിച്ചുകൊണ്ട് കുടുംബത്തിൽ പിതാവിന്റെ പങ്ക് ഇല്ലാതാക്കൽ.
٥
ചില ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വവർഗരതി, ഗർഭച്ഛിദ്രം എന്നിവ നിയമവിധേയമാക്കൽ, മതേതരവും തത്വാധിഷ്‌ഠിതവുമായ സംസ്‌കാരങ്ങൾ, മനുഷ്യപ്രകൃതിയെ തകർത്തു കളയുന്ന പ്രത്യയശാസ്‌ത്രങ്ങൾ എന്നിവയ്‌ക്ക്‌ ആഹ്വാനം ചെയ്‌തു.

സ്ത്രീകൾക്കെതിരായ എല്ലാ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള കൺവെൻഷൻ (CEDAW)

സ്ത്രീകൾക്കെതിരായ എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുന്നതിനായി 1979-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനായ CEDAW കൺവെൻഷന് രാഷ്ട്രങ്ങൾ നൽകിയ അംഗീകാരത്തിലൂടെ സ്ത്രീകളുടെ അവകാശ സംഘടനകളും ഫെമിനിസ്റ്റ് സംഘടനകളും രാഷ്ട്രീയ പിന്തുണ തേടി.

CEDAW യുടെ സാരാംശം

രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സമൂഹം, കായികം, നിയമം തുടങ്ങി എല്ലാ മേഖലകളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള സമ്പൂർണ്ണ സമത്വവും തുല്യതയുമാണ് ഇതിന്റെ തത്വം. ഇത് തെറ്റായ നയമാണ്. ഖുർആനിലെയും സുന്നത്തിലെയും വ്യക്തമായ സൂക്തങ്ങൾക്ക് വിരുദ്ധമായ ഒരു തത്വമാണിത്, ഏത് നേരായ യുക്തിയും ശുദ്ധ പ്രകൃതിയുമാണ് ഇത് അംഗീകരിക്കുക? "പുരുഷൻ സ്ത്രീയെപ്പോലെയല്ല" (ആലുഇംറാൻ: 36), "പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. " (നിസാഅ്: 34), "എന്നാല്‍ പുരുഷന്‍മാര്‍ക്ക്‌ അവരെക്കാള്‍ ഉപരി ഒരു പദവിയുണ്ട്‌" (ബഖറ: 228) തുടങ്ങിയ ഖുർആനിക സൂക്തങ്ങൾക്ക് വിരുദ്ധമാണ് ഈ തത്വം. "നിങ്ങൾ ഓരോരുത്തരും പരിപാലന ഉത്തരവാദിത്തം ഉള്ളവരാണ്, തന്റെ ഉത്തരവാദിത്തത്തെ കുറിച്ച് നിങ്ങൾ എല്ലാവരും ചോദ്യം ചെയ്യപ്പെടും.., ഒരു പുരുഷൻ തന്റെ കുടുംബത്തിന്റെ ഉത്തരവാദിതമുള്ളവനാണ്, അവന്റെ ഉത്തരവാദിത്തത്തെ കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടും. ഒരു സ്ത്രീ തന്റെ ഭർത്താവിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തമുള്ളവളാണ്, അവളുടെ ഉത്തരവാദിത്തത്തെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും."(ബുഖാരി 893, മുസ്ലിം 1829). എന്ന പ്രവാചക വചനത്തിനും ഈ ആശയം വിരുദ്ധമാണ്. ഈ തത്വത്തിന്റെ വൈരുദ്ധ്യത്തെ വലിയ വിശദീകരണമില്ലാതെ തന്നെ മനസിലാക്കാം, കാരണം ശാരീരിക പ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾ ജീവന്റെ പ്രവർത്തനങ്ങളിലെ വ്യത്യാസങ്ങൾക്ക് കാരണമാകുമെന്നത് നിഷേധിക്കാനാവാത്ത ഒരു സംഗതിയാണ്. അതിനാൽ സമ്പൂർണ്ണ സമത്വവും തുല്യതയും കൈവരിക്കുന്നത് ആണിന്റെയും പെണ്ണിന്റെയും സൃഷ്ടിയുടെ സത്തയ്ക്ക് വിരുദ്ധമാണ്.

CEDAW യും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ശത്രുതയും

CEDAW ഉം ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ബന്ധത്തെ മത്സരവും ചരിത്രപരമായ സംഘട്ടനവും അവസാനിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ബന്ധമായി ചിത്രീകരിക്കുന്നു. സ്ത്രീക്കും പുരുഷനും ഇടയിലുള്ള സമ്പൂർണ്ണ സമത്വമാണ് അതിനുള്ള ഏക പോംവഴി. പുരുഷന് എന്തെങ്കിലും നേട്ടം ലഭിക്കുന്നുണ്ടെങ്കിൽ അത് സ്‌ത്രീയുടെ ചിലവിൽ ആയിരിക്കണമെന്നും അവർ ചിന്ത മുന്നോട്ട് വെക്കുന്നു. എന്നാൽ അതൊരു ഇടുങ്ങിയ കാഴ്ചപ്പാടാണ്. ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മത്സരത്തിന്റെയും വിരോധത്തിന്റെയുമല്ല, മറിച്ച് പരസ്പര പൂരകവും സഹകരണതിന്റെയുമാണ്. ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതിലും ജനങ്ങൾക്കിടയിൽ പരിചിതത്വം, ദയ, അനുകമ്പ, ദേശീയ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിലും ഇരു കക്ഷികൾക്കും പരസ്‌പര പൂരകമായ ദൗത്യങ്ങളും കടമകളും ഉണ്ട്. അല്ലാഹു പറയുന്നു: "ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന്‌ നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത്‌ നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (സൂ. ഹുജുറാത്ത് 13). വീണ്ടും അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌." (സൂ. റൂം 21). ജീവിത ദൗത്യങ്ങളിലെ വ്യത്യാസത്തിനനുസരിച്ച് അനീതിയോ മുൻവിധിയോ ഇല്ലാതെ അവകാശങ്ങളിലും കടമകളിലും വ്യത്യാസം ആവശ്യവുമാണ്. ഓരോ അധിക ഉത്തരവാദിത്തങ്ങളും ഒരു അധിക അവകാശങ്ങളുമായി പൊരുത്തപ്പെടുന്നു. അതാണ് നീതിയും.

ഇസ്‌ലാം സ്ത്രീക്കും പുരുഷനും തുല്യത ആവശ്യപ്പെടുന്നുണ്ടോ?

മാനുഷിക ഉത്ഭവത്തിലും, സൃഷ്ടിപരമായ അന്തസ്സിലും, ഉത്തരവാദിത്തത്തിലും കടമകൾ നിറവേറ്റുന്നതിലും, ലൗകികവും പരലോകവുമായ പ്രതിഫലങ്ങളിലും, ഓരോരുത്തർക്കും അവനവന്റെ അവകാശത്തിലും, ആചാരാനുഷ്ഠാനങ്ങളും നിയമങ്ങളും ഉയർന്ന ധാർമ്മികതയും അവലംബിക്കുന്നതിലും സ്‌ത്രീ പുരുഷ സമത്വമാണ് തുല്യതയാണ് ശരീഅത്ത് മുന്നോട്ട് വെക്കുന്നത്. ശേഷം അവരുടെ ശാരീരികവും മാനസികവുമായ ഘടനയിലുള്ള വ്യത്യാസം കൊണ്ട് തന്നെ അവർക്കിടയിൽ ഒരു വേർതിരിവും മതം മുന്നോട്ട് വെക്കുന്നുണ്ട്. അവളുടെ ശാരീരിക ഘടനയുടെ ദൗർബല്യം കാരണം തന്നെ ഇസ്‌ലാം സ്ത്രീയോട് ജിഹാദിന് ആവശ്യപ്പെടുന്നില്ല. അവളുടെ ആർത്തവ- പ്രസവ രക്ത സമയത്ത് അവൾ നമസ്‌കരിക്കുകയോ നോമ്പെടുക്കുകയോ ചെയ്യേണ്ടതില്ല, ധനികയാണെങ്കിലും വീടിന് വേണ്ടി ചെലവഴിക്കാൻ അവൾ ബാധ്യസ്ഥയല്ല. മറുവശത്ത് ഇസ്‌ലാം പുരുഷനോട് ജിഹാദിന് ആവശ്യപ്പെടുന്നു, തന്റെ ഭാര്യക്കും മക്കൾക്കും ചിലവിന് കൊടുക്കാൻ അവനെ ബാധ്യതപ്പെടുത്തുന്നു, അതിനവൻ വിസമ്മതിക്കുകയോ കുറവ് വരുത്തുകയോ ചെയ്യുമ്പോൾ ശിക്ഷാർഹനാക്കുന്നു, ഈ അധിക ചുമതലകൾ അവന് അവകാശത്തിലും ആധിക്യം നൽകുന്നു. ഇതാണ് നീതിയുടെ വശം.

അനന്തരാവകാശത്തിൽ മതത്തിന്റെ നീതി

അനന്തരാവകാശത്തിൽ പോലും ഇസ്‌ലാമിക നിയമത്തിൽ സ്ത്രീകളോട് അനീതി കാണിക്കുന്നില്ല. കാരണം ചിലപ്പോൾ അവൾക്ക് പുരുഷനേക്കാൾ കുറവും ചിലപ്പോൾ തുല്യ പങ്കാളിത്തവും ചിലപ്പോൾ പുരുഷനേക്കാൾ കൂടുതലും ലഭിക്കും. ചില സന്ദർഭങ്ങളിൽ പുരുഷന് ലഭിക്കാത്തത് അവൾക്ക് ലഭിക്കുന്നു. ഇതെല്ലാം അല്ലാഹു അറിയുന്ന ചില യുക്തി മൂലമാണ്. ഇതിന്റെ വിശദാംശങ്ങൾ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിൽ ലഭ്യമാണ്.

ഇസ്ലാം സ്ത്രീകളെ ആദരിക്കുന്ന ചില രൂപങ്ങൾ

ഇസ്‌ലാമിൽ ബഹുമാനവും സംരക്ഷണവും ലഭിച്ച വിഭാഗമാണ് സ്ത്രീകൾ, അല്ലാഹു പറയുന്നു: "ആരെങ്കിലും ഒരു തിന്‍മപ്രവര്‍ത്തിച്ചാല്‍ തത്തുല്യമായ പ്രതിഫലമേ അവന്നു നല്‍കപ്പെടുകയുള്ളൂ, സത്യവിശ്വാസിയായികൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. കണക്കുനോക്കാതെ അവര്‍ക്ക്‌ അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും." (സൂ. ഗാഫിർ 40). നബി (സ) പറയുന്നു: "സ്ത്രീകൾ പുരുഷന്മാരുടെ സഹോദരിമാരാണ്". (തിർമിദി 113). അവൾക്ക് താമസവും ചെലവും നൽകേണ്ടത് അവളുടെ ഉത്തരവാദിത്തമുള്ള പിതാവിന്റെയോ ഭർത്താവിന്റെയോ ബാധ്യതയാണ്. അവൾ എത്ര പണക്കാരിയായാലും, അവൾ സ്വമനസ്സോടെ നൽകുന്നില്ലെങ്കിൽ ഒരു രൂപ പോലും ചെലവഴിക്കേണ്ടതില്ല. ഒരു പുരുഷനെപ്പോലെ തന്നെ അവൾക്ക് സ്വത്തിന് അവകാശമുള്ളപ്പോഴാണിത്, പിതാവിനോ ഭർത്താവിനോ മറ്റാർക്കെങ്കിലുമോ അവളുടെ സ്വത്തിന് മേൽ അധികാരം പ്രയോഗിക്കാൻ കഴിയില്ല. വിൽപന, വാങ്ങൽ, പാട്ടക്കരാർ, പങ്കാളിത്ത കരാർ, പണയം, വിതരണം, സ്വീകരിക്കാനുള്ള അവകാശം, രക്ഷാകർതൃത്വം,സന്ധി , തുടങ്ങിയ എല്ലാ ഇടപാടുകളും കരാറുകളും നടത്താൻ സ്‌ത്രീക്ക് അവകാശമുണ്ട്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക