പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം മുസ്‌ലിം സ്‌ത്രീയുടെ ശുദ്ധീകരണം

മുസ്‌ലിം സ്‌ത്രീയുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട മതവിധികളെ കുറിച്ച് ഈ പാഠഭാഗത്ത് നമുക്ക് മനസിലാക്കാം.

  • സ്‌ത്രീകളുടെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട മത വിധികൾ അവർ പഠിക്കുന്നതിന്റെ വിധി വ്യക്തമാക്കുക. 
  • വലിയ അശുദ്ധി, ആർത്തവ-പ്രസവ രക്തങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില മതവിധികൾ മനസ്സിലാക്കുക. 
  • ആർത്തവ-പ്രസവ രക്തമല്ലാതെ സ്ത്രീകളിൽ നിന്നും പുറപ്പെടുന്ന രക്തവുമായി ബന്ധപ്പെട്ട  മതവിധികൾ മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ആർത്തവം,പ്രസവ രക്തം, ഇസ്തിഹാള (രോഗരക്തം) തുടങ്ങിയ സ്ത്രീകളുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ച് പഠിക്കാൽ ഇസ്‌ലാം മുസ്‌ലിം സ്ത്രീയുടെ മേൽ നിർബന്ധമാക്കി.

ഒരു സ്‌ത്രീ പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യൽ അനിവാര്യമായ വിഷയങ്ങളിൽ പെട്ടതാണ് :

١
ജനാബത്ത് (വലിയ അശുദ്ധി)യിൽ നിന്നുള്ള കുളി.
٢
ആർത്തവ വിരാമത്തിന്റെ കുളി.
٣
പ്രസവ രക്ത വിരാമത്തിന്റെ കുളി.

വലിയ അശുദ്ധിയി (ജനാബത്ത്)ൽ നിന്നുള്ള കുളി

ഭാഷാപരമായി ജനാബത്ത് എന്ന് പറഞ്ഞാൽ അകൽച്ച എന്നാണ്. മതത്തിൽ ബീജ സ്രവമുണ്ടാവുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയോ ചെയ്തവൻ എന്നാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് സ്‌ത്രീക്കും പുരുഷനും ഒരേ പോലെ ബാധകമാണ്. ഇതിന് ജനാബത്ത് എന്ന് പേര് പറയാൻ കാരണം ഇത് മുഖേനെ ഒരാൾ ശുദ്ധിയാകുന്നത് വരെ നമസ്‌കാര സ്ഥലങ്ങളെ തൊട്ട് അകറ്റപ്പെടുന്നത് കൊണ്ടാണ്. ജനാബത്ത് കുളി നിർബന്ധമാണെന്ന് അല്ലാഹുവിന്റെ വാക്കുകളിലൂടെ നമുക്ക് മനസിലാക്കാം: "നിങ്ങള്‍ ജനാബത്ത്‌ (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക." (സൂ. മാഇദ : 6).

ആർത്തവ വിരാമത്തിന്റെ കുളി

ഒരു മുസ്‌ലിം സ്‌ത്രീ അവളുടെ ആർത്തവ വിരാമം ഉണ്ടാകുമ്പോൾ കുളിക്കൽ നിർബന്ധമാണ്. അല്ലാഹു പറയുന്നു: "ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (സൂ. ബഖറ : 222). "അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍" അഥവാ അവർ കുളിച്ചാൽ.

ആർത്തവവും ഇസ്തിഹാളയും (രോഗ രക്തവും)

ആർത്തവം: പ്രസവമോ രോഗമോ കരണമല്ലാതെ സ്‌ത്രീകളുടെ ഗർഭാശയത്തിൽ നിന്നും പുറത്ത് വരുന്ന രക്തമാണത്. എന്നാൽ ഇസ്തിഹാള എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായ സമയത്ത് രോഗമോ മറ്റ് പ്രശനങ്ങളോ കാരണം സ്‌ത്രീകളുടെ ഗർഭാശയത്തിൽ നിന്നും പുറത്ത് വരുന്ന രക്തസ്രാവമാണ്.

ആർത്തവ കാലം പല സ്‌ത്രീകളിലും വ്യത്യസ്തമായിരിക്കും. കുറഞ്ഞ കാലയളവ് ഇത്രയാണെന്ന പ്രത്യേക കണക്കില്ലെന്നതാണ് പണ്ഡിതാഭിപ്രായം. എന്നാൽ അതിന്റെ കൂടിയ കാലയളവ് 15 ദിവസമാണ്. അതിനുമപ്പുറം നീണ്ടു നിൽക്കുന്നത് ഇസ്തിഹാള ആയാണ് പരിഗണിക്കപ്പെടുക. സാധാരണയായി ആർത്തവ കാലയളവ് 6-7 ദിവസമാണ്.

പ്രസവ രക്ത വിരാമത്തിന്റെ കുളി

പ്രസവ രക്തമുള്ള സ്‌ത്രീകൾ അത് അവസാനിക്കുമ്പോൾ കുളിക്കണമെന്നതിൽ പണ്ഡിതൻമാർ ഏകോപിച്ചിട്ടുണ്ട്.

നിഫാസി (പ്രസവ രക്തം) ന്റെ നിർവചനം

പ്രസവത്തോടൊപ്പമോ അതിന് ഒന്നോ രണ്ടോ ദിവസം മുമ്പ് മുതൽ വേദന പോലെ വല്ല ലക്ഷണവും പ്രകടിപ്പിച്ച് കൊണ്ടോ വരുന്ന നാൽപത് ദിവസം വരെ നീണ്ടു നിൽക്കാവുന്ന ഒരു രക്തമാണത്. പ്രസവരക്തത്തിന്റെ ഏറ്റവും കൂടിയ കാലാവധി 40 ദിവസമാണെങ്കിലും കുറഞ്ഞ കാലത്തിന് നിശ്ചിത കണക്കില്ല. എപ്പോഴാണോ ഒരു സ്‌ത്രീ താൻ ശുദ്ധയായി (രക്തം നിലച്ച്) കണ്ടത്, അപ്പോൾ അവൾ കുളിച്ച് നമസ്‌കരിക്കേണ്ടതാണ്.

ആർത്തവ - പ്രസവ രക്തങ്ങളുമായി ബന്ധപ്പെട്ട ചില ചട്ടങ്ങൾ:

١
ലൈംഗിക ബന്ധം നിഷിദ്ധമാകും.
٢
വിവാഹ മോചനം നടത്തൽ നിഷിദ്ധമാകും.
٣
നോമ്പും നമസ്‌കാരവും നിഷിദ്ധമാകും.
٤
ത്വവാഫ് ചെയ്യൽ നിഷിദ്ധമാകും.
٥
മുസ്ഹഫ് സ്പർശിക്കൽ നിഷിദ്ധമാകും.
٦
പള്ളിയിൽ താമസിക്കൽ നിഷിദ്ധമാകും.

ലൈംഗിക ബന്ധം നിഷിദ്ധം

ആർത്തവകാരിയായ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെടൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: "ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക; അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന്‌ അകന്നു നില്‍ക്കേണ്ടതാണ്‌. അവര്‍ ശുദ്ധിയാകുന്നത്‌ വരെ അവരെ സമീപിക്കുവാന്‍ പാടില്ല. എന്നാല്‍ അവര്‍ ശുചീകരിച്ചു കഴിഞ്ഞാല്‍ അല്ലാഹു നിങ്ങളോട്‌ കല്‍പിച്ച വിധത്തില്‍ നിങ്ങള്‍ അവരുടെ അടുത്ത്‌ ചെന്നു കൊള്ളുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു." (സൂ. ബഖറ : 222). അപ്രകാരം തന്നെ പണ്ഡിതന്മാരുടെ ഇജ്മാഅ് (ഏകോപിച്ച അഭിപ്രായം) അനുസരിച്ച് പ്രസവ രക്തമുള്ള സ്ത്രീകളുമായി ബന്ധപ്പെടുന്നതും നിഷിദ്ധം തന്നെ.

വിവാഹ മോചനം (ത്വലാഖ്) നിഷിദ്ധം

അല്ലാഹു പറയുന്നു: "നബിയേ, നിങ്ങള്‍ (വിശ്വാസികള്‍) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരെ നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുക" (സൂ. ത്വലാഖ് : 1) ഇവിടെ 'നിങ്ങള്‍ അവരുടെ ഇദ്ദഃ കാലത്തിന്‌ ( കണക്കാക്കി ) വിവാഹമോചനം ചെയ്യുക' എന്നതിന്റെ ആശയം അവരെ ആർത്തവ - പ്രസവ രക്താശുദ്ധിയുള്ള സമയത്തോ ലൈംഗിക ബന്ധത്തിലേർപ്പെട്ട് ഗർഭിണിയാണോ അല്ലയോ എന്നറിയാത്ത ശുദ്ധി കാലത്തോ വിവാഹ മോചനം ചെയ്യരുത് എന്നാണ്.

നോമ്പും നമസ്‌കാരവും നിഷിദ്ധം

നബി(സ) പറഞ്ഞു: "അവൾക്ക് ആർത്തവമുണ്ടാകുമ്പോൾ അവൾ നമസ്‌കരിക്കാതിരിക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യാറില്ലേ? അത് തന്നെയാണ് അവളുടെ മതത്തിലെ കുറവ്" (ബുഖാരി 1951).

ത്വവാഫ് നിഷിദ്ധം

ഹജ്ജിന്റെ സന്ദർഭത്തിൽ ആഇശ(റ) ആർത്തവകാരി ആയപ്പോൾ റസൂൽ (സ) അവരോട് പറഞ്ഞു: "അത് അല്ലാഹു മനുഷ്യ സ്‌ത്രീകൾക്ക് നിശ്ചയിച്ച ഒരു കാര്യമാണ്, അതിനാൽ ഹാജിമാർ ചെയ്യുന്ന കർമങ്ങളൊക്കെ നീ ചെയ്യുക, എന്നാൽ നീ ശുദ്ധിയാകുന്നത് വരെ ത്വവാഫ് ചെയ്യരുത്." (ബുഖാരി 305, മുസ്‌ലിം 1211).

മുസ്ഹഫ് സ്പർശിക്കൽ നിഷിദ്ധം

"പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത്‌ സ്പര്‍ശിക്കുകയില്ല." (സൂ. വാഖിഅ 79) എന്ന ഖുർആൻ സൂക്തത്തെ ആസ്പദമാക്കിയാണ് ഈ നിയമം ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്. പ്രബലമായ അഭിപ്രായമനുസരിച്ച് അവൾക്ക് മനഃപാഠമുള്ള ഭാഗങ്ങൾ പാരായണം ചെയ്യുന്നത് അനവദനീയമാണ്. എന്നാൽ ജനാബത്തിന്റെ അവസ്ഥയിൽ കുളിക്കുന്നത് വരെ പാരായണവും പാടുള്ളതല്ല. ആർത്തവ / പ്രസവ രക്തമുള്ളവൾക്ക് പഠനം, മനഃപാഠം പരിശോധിക്കുക പോലെയുള്ള അനിവാര്യ ആവശ്യം വരികയാണെങ്കിൽ അപ്പോൾ കയ്യുറ പോലെ വല്ലതും ഉപയോഗിച്ച് കൊണ്ട് ഖുർആൻ സ്പർശിക്കൽ അനുവദനീയമാണ്.

പള്ളിയിൽ താമസിക്കൽ നിഷിദ്ധം

നബി(സ) പറഞ്ഞു: "വലിയ അശുദ്ധി (ജനാബത്ത്) ഉള്ളവർക്കും ആർത്തവകാരിക്കും ഞാൻ പള്ളി അനുവദിക്കുകയില്ല" (അബൂ ദാവൂദ് 232). എന്നാൽ അതിലൂടെ വഴി നടക്കലും അനിവാര്യ ആവശ്യങ്ങൾക്ക് വേണ്ടി പ്രവേശിക്കലും അനുവദനീയമാണ്. ആഇശ (റ) യിൽ നിന്നും, അവർ പറഞ്ഞു; നബി(സ) എന്നോട് പറഞ്ഞു: "പള്ളിയിൽ നിന്ന് ആ നമസ്‌കാര വിരിപ്പ് എനിക്ക് കൊണ്ട് വരൂ" അപ്പോൾ ഞാൻ പറഞ്ഞു: "ഞാൻ ആർത്തവ കാരിയാണ്" അപ്പോൾ അവിടുന്ന് പറഞ്ഞു: "നിന്റെ ആർത്തവം നിന്റെ കൈകളിലല്ല" (മുസ്‌ലിം 298).

ആർത്തവം ആവശ്യമായി വരുന്ന കാര്യങ്ങൾ:

١
പ്രായയപൂർത്തി എത്തുക.
٢
വിവാഹമോചിതയുടെ ഇദ്ദാകാലം എണ്ണിക്കണക്കാക്കുക.

പ്രായയപൂർത്തി എത്തുക.

മതപരമായ ഉത്തരവാദിത്തങ്ങൾ ഉണ്ടാകുന്നത് പ്രായപൂർത്തി ആകുന്നതോട് കൂടിയയാണ്. പെൺകുട്ടികളുടെ പ്രായപൂർത്തി അറിയിക്കുന്ന അടയാളമാണ് ആർത്തവം.

വിവാഹമോചിതയുടെ ഇദ്ദാകാലം എണ്ണിക്കണക്കാക്കുക.

അഥവാ ആർത്തവം ഉണ്ടാകുന്ന സ്‌ത്രീകളിൽ അവർ വിവാഹ മോചിതകളായാൽ ഇദ്ദ ഇരിക്കേണ്ടത് മൂന്ന് ആർത്തവങ്ങളാണ്. അല്ലാഹു പറയുന്നു: "വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍ മൂന്നു മാസമുറകള്‍ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്‌." (സൂ.ബഖറ 228).

ആർത്തവകാരിയുടെ ശുദ്ധി അറിയിക്കുന്ന കാര്യങ്ങൾ

١
ഖസ്സത്തുൽ ബൈദാ.
٢
രക്തം നിൽക്കുകയും യോനി വരണ്ടത്താവുകയും ചെയ്യുക.

ഖസ്സത്തുൽ ബൈദാ

ആർത്തവത്തിന്റെ അവസാന ദിവസം സ്‌ത്രീകളുടെ യോനിയിൽ നിന്നും പുറത്ത് വരുന്ന വെളുത്ത നൂലിന് സമാനമായ രു തരം ദ്രാവകം. ഇത് അവളുടെ ശുദ്ധിയെ അറിയിക്കുന്നു.

രക്തം നിൽക്കലും യോനി വരണ്ടത്താവുകയും ചെയ്യൽ

ഒരു സ്ത്രീ അവളുടെ യോനിയിൽ ഒരു തുണി തിരുകുമ്പോൾ, തുണിയിൽ രക്തമോ അല്ലെങ്കിൽ സുഫ്‌റയോ കുദ്റയോ (തവിട്ട് നിറത്തിലും മഞ്ഞ നിറത്തിലുമുള്ള ദ്രാവകങ്ങൾ) കാണാതിരിക്കുക.

കുളിയുടെ ഫർദു (നിർബന്ധം) കൾ

കുളിയുടെ ഫർദുകൾ രണ്ടെണ്ണമാണ്. ഒന്ന്; നിയ്യത്ത്. രണ്ട്; മുടിയിലും മുഴുവൻ തൊലിയിലും വെള്ളമെത്തുക. നേർത്ത മുടിയായാലും കട്ടിയുള്ള മുടിയായാലും അതിന്റെ വേരിലേക്ക് വെള്ളമെത്തിക്കൽ നിർബന്ധമാണ്. കാരണം എങ്കിൽ മാത്രമേ അതിന്റെ താഴെയുള്ള തൊലിയിൽ വെള്ളമെത്തുകയുള്ളു.

സ്‌ത്രീകളുടെ ജനാബത്ത് കുളിയുടെയും ആർത്തവ കുളിയുടെയും രൂപം

ആഇശ(റ)യിൽ നിന്നും, അസ്‌മാഅ്(റ) ആർത്തവത്തിൽ നിന്നും ശുദ്ധിയാകാനുള്ള കുളിയെ കുറിച്ച് നബി(സ) യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങളിലൊരാൾ അവളുടെ താളിയും വെള്ളവുമെടുത്ത് നന്നായി ശുദ്ധിയാക്കുക. ശേഷം അവളുടെ തലയിൽ വെള്ളമൊഴിക്കുകയും തല അതിന്റെ ഉൾഭാഗത്ത് വെള്ളമെത്തുവോളം നന്നായി ഉരച്ച് കഴുകുകയും ചെയ്യുക, എന്നിട്ട് വീണ്ടും വെള്ളം ഒഴിക്കുക. ശേഷം സുഗന്ധം പൂശിയ ഒരു പഞ്ഞിയെടുത്ത് അത് കൊണ്ട് ശുദ്ധിയാക്കുകയും ചെയ്യുക". അസ്‌മാഅ്(റ) ചോദിച്ചു: "അത് കൊണ്ട് എങ്ങനെയാണ് ശുദ്ധിയാക്കേണ്ടത്?" അവിടുന്ന് പറഞ്ഞു:"സുബ്ഹാനല്ലാഹ്, അത് കൊണ്ട് ശുദ്ധിയാക്കുക" അപ്പോൾ ആഇശ(റ) രഹസ്യമായി അവരോട് പറഞ്ഞു: "നിങ്ങൾ രക്തത്തെ പിന്തുടരുക (ആ ഭാഗം ആ പഞ്ഞി ഉപയോഗിച്ച് തുടച്ച് ശുദ്ധിയാക്കുക)." ശേഷം അവർ ജനാബത്ത് കുളിയെ കുറിച്ച് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: " നിങ്ങൾ വെള്ളമെടുത്ത് നന്നായി ശുദ്ധിയാക്കുക, ശേഷം അവളുടെ തലയിൽ വെള്ളമൊഴിക്കുകയും തല അതിന്റെ ഉൾഭാഗത്ത് വെള്ളമെത്തുവോളം നന്നായി ഉരച്ച് കഴുകുകയും ചെയ്യുക, എന്നിട്ട് വീണ്ടും വെള്ളം ഒഴിക്കുക." ആഇശ (റ) പറഞ്ഞു: "അൻസ്വാരീ സ്‌ത്രീകൾ എത്ര മികച്ചത്, മത അവഗാഹം നേടുന്നതിൽ നിന്നും ലജ്ജ അവരെ തടയാറില്ല" (ബുഖാരി 314, മുസ്‌ലിം 332).

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് വെള്ളം എത്തുന്നതിൽ നിന്ന് തടയുന്ന ഏതൊരു തടസ്സവും കുളിയെ നശിപ്പിക്കുകയും അത് അസാധുവാക്കുകയും ചെയ്യുന്നു, ഉദാഹരണത്തിന്, സ്ത്രീ നഖത്തിൽ വെള്ളം എത്തുന്നത് തടയുന്ന നെയിൽ പോളീഷ് ഉപയോഗിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിൽ വെള്ളത്തെ അകറ്റുന്ന വസ്‌തുക്കളുടെ സാന്നിധ്യമോ ഉണ്ടാകൽ.

സുഫ്‌റയും കുദ്റയും

ആർത്തവത്തിന് മുമ്പോ ശേഷമോ ആയി സ്‌ത്രീകളുടെ യോനിയിൽ നിന്ന് ചില സ്രവങ്ങൾ പുറത്ത് വരാറുണ്ട്. അത് ആർത്തവവുമായി ചേർന്ന് വരികയാണെങ്കിൽ അവയും ആർത്തവമായി തന്നെ പരിഗണിക്കുന്നതാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ നമസ്‌കാരവും നോമ്പുമുൾപ്പടെ ആർത്തവം കൊണ്ട് തടയപ്പെടുന്നതൊക്കെ അവളെ തൊട്ട് തടയപ്പെടും. എന്നാൽ ആർത്തവവുമായി ചേർന്നല്ലാതെ വരികയാണെങ്കിൽ അതിനെ ആ രൂപത്തിൽ പരിഗണിക്കേണ്ടതില്ല. ഉമ്മു അതിയ്യ(റ) യുടെ ഹദീസിൽ ഇപ്രകാരം കാണാം: "ആർത്തവ ശുദ്ധിക്ക് ശേഷം സുഫ്‌റയേയും കുദ്റയേയും (ഇളം മഞ്ഞ നിറത്തിലോ കലങ്ങിയ വെള്ളത്തിന്റെ പോലെ തവിട്ട് നിറത്തിലോ ഉള്ള സ്രവങ്ങൾ) ഞങ്ങൾ കണക്കാക്കാറില്ല" (ബുഖാരി:326 അബൂദാവൂദ്:307 )

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക