നിലവിലെ വിഭാഗം
പാഠം അനന്തരാവകാശം ഇസ്‌ലാമിൽ
ആധുനികവും പ്രാചീനവുമായ എല്ലാ സമൂഹങ്ങളും തുടർന്ന് വന്നിരുന്ന ഒരു ആഗോള മാനുഷിക വ്യവസ്ഥിതിയാണ് അന്തരാവകാശ വ്യവസ്ഥ എന്നുള്ളത്. സ്വത്ത് സമ്പാദിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യാൻ ഇഷ്ടപ്പെടുന്ന മനുഷ്യന്റെ സഹജ വാസനയോട് അനുയോജ്യമായതും മരണപ്പെട്ട വ്യക്തിയുടെ സ്വത്ത് എങ്ങനെ ക്രയവിക്രയം ചെയ്യണമെന്ന പ്രശ്നത്തിനുള്ള പ്രതിവിധിയുമാണ് അനന്തരാവകാശം.
ഇസ്‌ലാമിലെ അന്തരാവകാശ നിയമങ്ങൾ അനന്തരമെടുക്കപ്പെടുന്നയാളുടെ അവസ്ഥ, അന്തരാവകാശികൾ, അവരോരോരുത്തർക്കും ഉള്ള ഓഹരികൾ തുടങ്ങി പൂർണവും സമഗ്രവുമായ വിഷയങ്ങളെ കുറിച്ചെല്ലാമുള്ള വിശദമായ ഇടപെടലുകളാൽ വ്യതിരിക്തമാണ്. മരിച്ചയാളുടെ ബന്ധുക്കൾക്കിടയിൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളുടെ കാരണങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഈ സമഗ്ര നിയമങ്ങളുടെ ഒരു പ്രത്യേകത. കാരണം, ഓരോരുത്തർക്കും കൃത്യമായ വിഹിതം അല്ലാഹുവിന്റെ കല്പനയാൽ വിഭജിക്കപ്പെട്ടിട്ടുണ്ടെന്ന് അവകാശികൾ അറിയുമ്പോൾ, അവർ ശാന്തരാവുകയും അല്ലാഹുവിന്റെ വീതം വെപ്പ് സമ്പ്രദായവുമായി പൊരുത്തപ്പെടുകയും ചെയ്യും. എല്ലാ അവകാശികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് അതിന്റെ ഗുണങ്ങളിൽ പെട്ടതാണ്. എന്നാൽ ഈ കാര്യങ്ങൾ അല്ലാഹുവിന്റെ തീരുമാനത്തിനപ്പുറം ചിലരുടെ താത്പര്യങ്ങൾക്കും ഗവേഷണങ്ങൾക്കും വിട്ട് കൊടുക്കരുത്. അങ്ങനെ ചെയ്‌താൽ അത് തർക്കങ്ങൾക്കും ഭിന്നതയ്ക്കും കാരണമായിത്തീരും.
അനന്തരാരാവകാശത്തിന്റെ റുക്‌നുകൾ (അടിസ്ഥാന ഘടകങ്ങൾ)
അനന്തര സ്വത്ത് അവശേഷിപ്പിച്ച് മരണപ്പെട്ട അല്ലെങ്കിൽ മരണപ്പെട്ടതായി കണക്കാക്കുന്ന വ്യക്തിയാണ് ഇത് കൊണ്ടുള്ള ഉദ്ദേശം.
മരണപ്പെട്ടയാളുമായുള്ള ഏതെങ്കിലും ബന്ധത്തിന്റെ കാരണത്താൽ അവശേഷിപ്പിച്ച സ്വത്തിൽ ഓഹരിക്ക് അർഹതയുള്ള, ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ ജീവിച്ചിരിക്കുന്നതായി കരുതപ്പെടുന്ന വ്യക്തിയാണ് ഇത് കൊണ്ടുള്ള ഉദ്ദേശം.
മരിച്ചയാൾ അവശേഷിപ്പിച്ച സ്വത്തുക്കളോ അന്തരമെടുക്കാൻ സാധിക്കുന്ന അവകാശങ്ങളോ ആണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. 'തരികത്', 'മീരാഥ്', 'ഇർഥ്' തുടങ്ങിയ അറബി പദങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
അനന്തരാവകാശ വിതരണത്തിന്റെ നിബന്ധനകൾ.
അനന്തര സ്വത്ത് വിതരണം നടത്തേണ്ട ക്രമം
ഇസ്‌ലാമിലെ അനന്തരാവകാശ നിയമത്തിന്റെ സവിശേഷതകൾ
പുരുഷന്മാരായ അനന്തരാവകാശികൾ
പുരുഷന്മാരിൽ പെട്ട അനന്തരാവകാശികൾ പത്ത് പേരാണ്, അവർ ചുരുക്കത്തിൽ; മകൻ- ശേഷം മകന്റെ മകൻ, പിതാവ് - ശേഷം പിതാമഹൻ, സഹോദരൻ, സഹോദരന്റെ പുത്രൻ, പിതൃവ്യൻ, പിതൃവ്യ പുത്രൻ, ഭർത്താവ്, അടിമ മോചനം നടത്തിയ ഉടമസ്ഥൻ എന്നിങ്ങനെയാണ്.
സ്‌ത്രീകളിൽ പെട്ട അനന്തരാവകാശികൾ
സ്‌ത്രീകളിൽ പെട്ട അനന്തരാവകാശികൾ ഏഴ് പേരാണ്, അവർ ചുരുക്കത്തിൽ; മകൾ- ശേഷം മകന്റെ മകൾ, മാതാവ് - ശേഷം മുത്തശ്ശി , സഹോദരി, ഭാര്യ, അടിമ മോചനം നടത്തിയ ഉടമസ്ഥ എന്നിങ്ങനെയാണ്.