നിലവിലെ വിഭാഗം
പാഠം നമസ്കാരത്തിലെ ഭയഭക്തി
നമസ്‌കാരത്തിന്റെ യാഥാർത്ഥ്യവും സത്തയുമാണ് അത്. നമസ്‌കാരത്തിൽ അവൻ ചൊല്ലുന്ന ദിക്റുകളുടെയും ആയത്തുകളുടെയും പ്രാർത്ഥനകളുടെയും സ്വാധീനത്തിൽ തന്റെ ഹൃദയത്തെ അങ്ങേയറ്റത്തെ താഴ്‌മയോടും വിനയത്തോടും കൂടി അല്ലാഹുവിന്റെ മുന്നിൽ സന്നിഹിതമാക്കുക്ക എന്നതാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.
നമസ്കാരത്തിലെ ഭയഭക്തി എന്നത് ഏറ്റവും ശ്രേഷ്ഠമായ ആരാധനയും മഹത്തായ അനുസരണവുമാണ്. അതിനാലാണ് തന്റെ കിതാബിൽ അതിനെ വിശ്വാസികളുടെ ഗുണമായി അവൻ പരിചയപ്പെടുത്തിയത്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. * തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായവർ" (സൂ. മുഅ്മിനൂന്‍ 1-2)
ഒരാൾ നമസ്‌കാരത്തിൽ ഭയഭക്തി കാണിച്ചാൽ അവൻ ആരാധനയുടെയും വിശ്വാസത്തിന്റെയും രുചി ആസ്വദിച്ചു. അതുകൊണ്ടാണ് നബി (സ) പറഞ്ഞത് " നമസ്കാരത്തിലാണ് എന്റെ കൺകുളിർമ" (നസാഈ 3940) കൺകുളിർമ എന്നാൽ സന്തോഷവും സംതൃപ്തിയും സന്തുഷ്ടിയും ആസ്വാദനവും ലഭ്യമാവുക എന്നാണ്.
നമസ്കാരത്തിൽ ഭയഭക്തി ലഭ്യമാക്കാനുള്ള മാർഗങ്ങൾ
പുരുഷന്മാർ നമസ്‌കാരത്തിന് മുമ്പുള്ള സുന്നത്തുകൾ നിർവഹിച്ച് നേരത്തെ പള്ളിയിലേക്ക് പോവുക. പോവുമ്പോൾ നല്ല അനുയോജ്യമായ വസ്‌ത്രം ധരിക്കുകയും ശാന്തതയോടെയും അടക്കത്തോടെയും അവിടേക്ക് നടക്കുകയും വേണം.
അവന്റെ മുന്നിൽ ചിത്രങ്ങളോ ശ്രദ്ധ തിരിക്കുന്ന മറ്റ് സംഗതികളോ ഉണ്ടായിരിക്കെയോ തെറ്റിക്കുന്ന ശബ്ദങ്ങൾ കേൾക്കുന്ന സ്ഥലത്തോ അവൻ നമസ്കരിക്കരുത്, അവൻ മലമൂത്ര വിസർജനത്തിന് ആവശ്യക്കാരനായിരിക്കെയോ ഭക്ഷണമോ വെള്ളമോ ഹാജരായിരിക്കെ വിശപ്പോ ദാഹമോ ഉള്ളവനായിക്കൊണ്ടോ അത് നിർവഹിക്കാതെ അവൻ നമസ്കരിക്കരുത്. ഇതെല്ലാം നമസ്കരിക്കുന്നവന്റെ മനസ്സ് ശുദ്ധീകരിക്കാനും താൻ നിർവഹിക്കാനിരിക്കുന്ന തന്റെ നമസ്‌കാരവും തന്റെ നാഥനോടുള്ള രഹസ്യ സംഭാഷണവുമായ മഹത്തായ കാര്യത്തിൽ വ്യാപൃതരാകാനും വേണ്ടിയാണ്,
നബി(സ) തന്റെ റുകൂഇലും സുജൂദിലും തന്റെ അവയവങ്ങൾ എല്ലാം അതിന്റെ സ്ഥാനത്ത് എത്തുന്ന നിലക്ക് തന്റെ നമസ്കാരത്തിൽ അടക്കം പാലിക്കാറുണ്ടായിരുന്നു. നമസ്‌കാരം നന്നാക്കാത്തവനോട് അവന്റെ കർമങ്ങളിൽ അടക്കം പാലിക്കാൻ അവിടുന്ന് കൽപിക്കുകയും ധൃതി കാണിച്ച് കാക്ക കൊത്തുന്നത് പോലെ പ്രവർത്തിക്കുന്നതിനെ അവിടുന്ന് വിരോധിക്കുകയും ചെയ്‌തു.
നബി(സ) പറഞ്ഞു: " ജനങ്ങളിൽ ഏറ്റവും ചീത്ത മോഷണം നടത്തുന്നവർ തങ്ങളുടെ നമസ്‌കാരത്തിൽ നിന്നും മോഷ്ടിക്കുന്നവരാണ്," അവർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, അവൻ എങ്ങനെയാണ് അവന്റെ നമസ്‌കാരത്തിൽ നിന്നും മോഷ്ടിക്കുക?" അവിടുന്ന് പറഞ്ഞു: "അവൻ അവന്റെ റുകൂഉം സുജൂദും പൂർത്തിയാക്കാതെയാണ്." (അഹ്‌മദ് ). നമസ്‌കാരത്തിൽ അടക്കം പാലിക്കാത്തവന് ഭയഭക്തി കാണിക്കാൻ സാധിക്കില്ല. കാരണം, വേഗത ഭയഭക്തിയും കാക്ക കൊത്ത് പ്രതിഫലവും ഇല്ലാതാക്കി കളയും.
അവൻ അവന്റെ സ്രഷ്ടാവിന്റെ മുന്നിൽ നിന്ന് കൊണ്ട് അവനോട് അങ്ങേയറ്റത്തെ താഴ്‌മയോടും വിനയത്തോടും കൂടി അവനോട് രഹസ്യഭാഷണം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ അവന്റെ സൃഷ്ടാവിന്റെ മഹത്വത്തെ കുറിച്ചും തന്റെ ദുർബലതയെ കുറിച്ചും അവൻ ഓർക്കട്ടെ. പരലോകത്ത് അല്ലാഹു വിശ്വാസികൾക്ക് ഒരുക്കിയ പ്രതിഫലത്തെ കുറിച്ചും മുശ്‌രിക്കുകൾക്ക് ഒരുക്കി വെച്ച ശിക്ഷയെ കുറിച്ചും അവൻ ഓർക്കട്ടെ. പരലോകത്ത് അല്ലാഹുവിന്റെ മുന്നിൽ അവന്റെ സ്ഥാനത്തെ കുറിച്ചും അവൻ ഓർക്കട്ടെ.
പരമ പരിശുദ്ധനായ അല്ലാഹു കേൾക്കുമെന്നും നൽകുമെന്നും അവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്നുമുള്ള ചിന്ത ഒരാൾക്ക് ഉണ്ടായാൽ അവന്റെ ആ ചിന്തയുടെ തോത് അനുസരിച്ചുള്ള ഭയഭക്തി അവന് ലഭിക്കും.അങ്ങനെ അവൻ അല്ലാഹു അവന്റെ വാക്കുകളിലൂടെ പുകഴ്‌ത്തിയവരുടെ കൂട്ടത്തിൽ പ്രവേശിക്കാനായിത്തീരും. അല്ലാഹു പറയുന്നു: "അത് ( നമസ്കാരം) ഭക്തന്‍മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു. * തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ചുപോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ അവര്‍ (ഭക്തന്‍മാര്‍)." (സൂ. ബഖറ 45-46).
ഉറ്റാലോചിക്കാൻ വേണ്ടിയാണ് ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. അല്ലാഹു പറയുന്നു: "നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി." (സൂ. സ്വാദ് 29).
എങ്ങനെയാണ് ആ ചിന്ത ലഭിക്കുക ?
പാരായണം ചെയ്യുന്ന ആയത്തുകളുടെയും ദിക്റുകളുടെയും പ്രാർത്ഥനകളുടെയും അർത്ഥമറിയാതെ അവനിൽ അതിനെ കുറിച്ചുള്ള ചിന്തയുണ്ടാകില്ല. അർത്ഥം മനസ്സിലാക്കുകയാണെങ്കിൽ അവന് ഒരു വശത്ത് തന്റെ അവസ്ഥയെ കുറിച്ചും മറു വശത്ത് ആ ആയത്തുകളുടെയും ദിക്റുകളുടെയും ആശയത്തെ കുറിച്ചും ചിന്തിക്കാൻ സാധിക്കുന്നു. അങ്ങനെ അത് അവനിൽ ഭയഭക്തിയും താഴ്‌മയും വളർത്തുകയും അതിന്റെ സ്വാധീനത്തിൽ അവന്റെ കണ്ണുകളിൽ കണ്ണുനീർ പൊഴിയുമാറാവുകയും ചെയ്തേക്കാം. ഇനി ആ ആയത്തുകൾ ഒരു സ്വാധീനവുമുണ്ടാക്കാതെയാണ് അവന്റെ മുന്നിലൂടെ കടന്ന് പോകുന്നതെങ്കിൽ അവൻ ഒന്നും കേൾക്കുകയും കാണുകയും ചെയ്യാത്തവനെ പോലെയാണ്. അല്ലാഹു പറയുന്നു: "തങ്ങളുടെ രക്ഷിതാവിന്‍റെ വചനങ്ങള്‍ മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ബധിരന്‍മാരും അന്ധന്‍മാരുമായിക്കൊണ്ട് അതിന്‍മേല്‍ ചാടിവീഴാത്തവരുമാകുന്നു അവര്‍ " (സൂ. ഫുർഖാൻ 73).