നിലവിലെ വിഭാഗം
പാഠം ചൂതാട്ടം
എന്താണ് ചൂതാട്ടം
ചൂതാട്ടം: ഒന്നോ അതിലധികമോ കക്ഷികൾ ലാഭം കൊയ്യുകയും മറ്റുള്ളവർ നഷ്ടം നേരിടുകയും ചെയ്യുന്ന എല്ലാ കളികളും ഇതിൽ പെടുന്നു. ഓരോ പങ്കാളിക്കും എല്ലാവരും ഈട് നൽകുന്നത് (പണം / മറ്റുള്ളവ) നേടാനോ അല്ലെങ്കിൽ മറ്റുള്ളവർ ലാഭം കൊയ്ത് ഈട് നൽകുന്നത് നഷ്ടം സംഭവിക്കാനോ ഉള്ള സാധ്യത ഇതിലുണ്ട്.
ഖുർആനിലും സുന്നത്തിലും മുസ്‌ലിം ലോകത്തെ ഏകകണ്ഠമായ അതിപ്രായത്തിലും (ഇജ്മാഅ്) ഇത് നിഷിദ്ധം (ഹറാം) ആണ്.
ചൂതാട്ടത്തിൽ വിജയിക്ക് ഉപകാരങ്ങൾ ഉണ്ടാകാമെങ്കിലും അതിന്റെ ഉപകാരത്തേക്കാൾ വലുതാണ് അതിലെ ദോഷങ്ങളെന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അല്ലാഹു പറയുന്നു: "( നബിയേ, ) നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍ അവയിലെ പാപത്തിന്‍റെഅംശമാണ് പ്രയോജനത്തിന്‍റെഅംശത്തേക്കാള്‍ വലുത്." (സൂ. ബഖറ 219)
അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം.(സൂ. മാഇദ 90).
ചൂതാട്ടം വ്യക്തിയിലും സമൂഹത്തിലുമുണ്ടാക്കുന്ന ദോഷങ്ങൾ :
1. ജയിക്കുന്നവൻ പരാചയപ്പെടുന്നവനിൽ നിന്നും പണം കരസ്ഥമാക്കുന്ന എല്ലാ കളികളും , ഉദാഹരണമായി ഒരു കൂട്ടം ആൾക്കാർ ചീട്ട് വെച്ച് കളിക്കുന്നത് പോലെയുള്ളവ, അതിൽ ഓരോരുത്തർ ഒരു നിശ്ചിത സംഖ്യ വെക്കുകയും അതിൽ വിജയിക്കുന്നവൻ അത് മുഴുവൻ കരസ്ഥമാക്കുകയും ചെയ്യുന്നു.
ഒരു ടീമിന്റെയോ ഒരു കളിക്കാരന്റെയോ വിജയത്തിലുള്ള വാതുവെപ്പ് പോലെയുള്ളവ, വാതുവെപ്പുകാർ പണം വെക്കുന്നു, ഓരോ വാതുവെപ്പുകാരും ഒരു ടീമിന്റെയോ കളിക്കാരന്റെയോ വിജയത്തിൽ വാതുവെക്കുന്നു, അങ്ങനെ അവന്റെ ടീം വിജയിച്ചാൽ അവൻ പണം കരസ്ഥമാക്കുന്നു , അവന്റെ ടീം പരാജയപ്പെട്ടാൽ അവന് നഷ്ടം സംഭവിക്കുന്നു.
ലോട്ടറിയും ലക്കി കാർഡുകളും: ഒരാൾ ഒരു ഡോളർ ഉപയോഗിച്ച് ഒരു കാർഡ് വാങ്ങുകയും നറുക്കെടുപ്പിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ , അവന്റെ കാർഡ് വിജയിച്ചാൽ, അവന് ആ കാർഡിന്റെ മൂല്യത്തേക്കാൾ കൂടുതൽ ലഭിക്കുന്നു, അല്ലെങ്കിൽ അവന് നഷ്ടം സംഭവിക്കുന്നു.
4. കളിക്കുന്നവർ പണം നേടുകയോ അല്ലെങ്കിൽ നഷ്ടപ്പെടുത്തുകയോ ചെയ്യാൻ സാധ്യതയുള്ള ഫോൺ, ഓൺലൈൻ, ഡിജിറ്റൽ, ഇലക്ട്രോണിക് സംവിധാനങ്ങളിൽ നടക്കുന്ന എല്ലാ വിധ മത്സരങ്ങളിലും കളികളിലും പങ്കെടുക്കൽ.