പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം വായ്‌പ

വായ്‌പയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട ചില വിധികളെ കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • വായ്‌പ എന്നുള്ളത് കൊണ്ടുള്ള ഉദ്ദേശം മനസിലാക്കുക. 
  • വായ്‍പയുമായി ബന്ധപ്പെട്ട മതവിധികൾ മനസിലാക്കുക. 
  • വായ്‌പയും സൂക്ഷിക്കാൻ ഏല്പിച്ചതും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

വായ്‌പ എന്നാൽ

ഒരു വസ്തുവിൽ നിന്ന് ഒരു പ്രതിഫലവും എടുക്കാതെ മറ്റൊരാൾക്ക് പ്രയോജനം നേടാൻ അനുവദിക്കുന്നതാണ് വായ്‌പ.

വായ്‌പയുടെ വിധി

വായ്‌പ എന്നത് നന്മയിലും തഖ്‌വയിലും അധിഷ്ഠിതമായ പരസ്‌പര സഹകരണത്തിന്റെ ഭാഗമാണ്. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാൽ ഇത് മതത്തിൽ അനുവദിക്കപ്പെട്ടിരിക്കുന്നു. വായ്‌പ കരാർ അനുവദനീയമായ കരാറാണെങ്കിലും അതിൽ നിർബന്ധതയില്ല. ഇരു കക്ഷികളിൽ ഏത് കക്ഷിക്കും എപ്പോൾ വേണമെങ്കിലും ഇത് റദ്ദാക്കാം. നന്മ ചെയ്യൽ, ആവശ്യം പൂർത്തീകരിച്ച് കൊടുക്കൽ, സ്‌നേഹ പ്രകടനം എന്നിവയൊക്കെ ഉള്ളതിനാൽ വായ്‌പ എന്നത് അല്ലാഹുവിനുള്ള പുണ്യകരമായ സമർപ്പണമാണ്.ഉടമസ്ഥന്റെ ഉടമസ്ഥാവകാശം നില നിർത്തിക്കൊണ്ട് തന്നെ അയാൾക് ആവശ്യമില്ലാത്ത സമയത്ത് മറ്റൊരാളുടെ ആവശ്യം പൂർത്തീകരിക്കാൻ ഇത് കൊണ്ട് സാധിക്കുന്നു. വായ്‌പയെ സൂചിപ്പിക്കുന്ന ഏതെങ്കിലും വാക്കുകൊണ്ട് തന്നെ ഈ കരാർ നിലവിൽ വരുന്നു.

വായ്‍പ നിയമ വിധേയമാക്കിയതിലെ യുക്തി.

ഒരു വ്യക്തിക്ക് ഒരു വസ്തുവിൽ നിന്ന് പ്രയോജനം ആവശ്യമായി വന്നേക്കാം, അയാൾക്ക് അത് സ്വന്തമാക്കാൻ കഴിയില്ല, അത് വാടകക്കെടുക്കാനുള്ള പണവുമില്ല. മറുവശത്ത്, ചില ഈ സ്വത്ത് സ്വന്തമായ ആളുകൾ ആവശ്യക്കാരന് ഇത് സമ്മാനിക്കാനോ ദാനമായി നൽകാനോ ഉള്ള തഖ്‌വ കൈവരിച്ചിട്ടുമില്ല. എന്നാൽ ആ വസ്തുവിൽ നിന്നുള്ള പ്രയോജനം ആവശ്യമായ ആൾ താത്ക്കാലികമായി അത് ഉപയോഗപ്പെടുത്തുകയും ശേഷം ഉടമസ്ഥന് തന്നെ തിരിച്ച് നൽകുകയും ചെയ്യുന്നതിൽ അയാൾ തൃപ്തനുമാണ്. അത്തരം സാഹചര്യങ്ങളിൽ വായ്‌പ സമ്പ്രദായം ഇരു കക്ഷികളുടെയും താത്പര്യം സംരക്ഷിക്കുന്നു.

സ്വത്ത് തന്റെ പേരിൽ തന്നെ നില നിർത്തി കൊണ്ട് തന്റെ സഹോദരന്റെ ആവശ്യം പൂർത്തീകരിച്ച് അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കരസ്ഥമാക്കാൻ ഉടമസ്ഥനും തന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വായ്‌പ വാങ്ങുന്നവനും അവസരം നൽകുന്ന വായ്‌പ സമ്പ്രദായം അനുവദനീയമാക്കിയത് അല്ലാഹുവിന്റെ കാരുണ്യത്തിൽ പെട്ടതാണ്.

അല്ലാഹു പറയുന്നു: "പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌." (സൂ. മാഇദ :2).

അനസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: മദീനയിൽ (ശത്രു ആക്രമണം നടത്തുന്നതായി ജനങ്ങൾക്കിടയിൽ കിംവദന്തികൾ പരന്നതിനാൽ) പരിഭ്രാന്തി പരന്നു. അപ്പോൾ നബി(സ) അബു ത്വൽഹ(റ) യിൽ നിന്ന് 'മന്തുബ്' എന്ന് പേരുള്ള കുതിരയെ വായ്‌പ വാങ്ങി അതിൽ കയറി സഞ്ചരിച്ചു. മടങ്ങിയെത്തിയപ്പോൾ അദ്ദേഹം പറഞ്ഞു, 'ഞങ്ങൾ ഒന്നും (ശത്രുക്കളുടെ ശക്തിയോ ഭയപ്പെടുത്തുന്നതോ ആയ ഒന്നും) കണ്ടില്ല. ഇതിന് തടസ്സമില്ലാതെ വേഗത്തിൽ ഓടാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കി." (ബുഖാരി 2627, മുസ്‌ലിം 2307).

വായ്‌പ സാധുവാകാനുള്ള നിബന്ധനകൾ

١
വായ്‌പ ആക്കുന്ന വസ്‌തു ഉപകാരപ്രദവും ഉപയോഗത്തിന് ശേഷവും നശിച്ച് പോകാതെ നില നിൽക്കുന്നതുമായിരിക്കണം.
٢
അതിൽ നിന്നും ലഭിക്കുന്ന ഉപകാരം അനുവദനീയമായിരിക്കണം. ഉദാഹരണമായി മദ്യക്കടത്തിന് കാർ വായ്‌പ നൽകാൻ പാടില്ല.
٣
വായ്‌പ കൊടുക്കുന്നവൻ കൊടുക്കാൻ യോഗ്യനും താൻ വായ്‌പ നൽകുന്ന വസ്തുവിന്റെ ഉടമസ്ഥനോ അതിന് അനുവാദം നൽകപ്പെട്ടവനോ ആയിരിക്കണം.
٤
വായ്‌പ വാങ്ങുന്നവൻ അത് വിനിയോഗിക്കാൻ യോഗ്യനായിരിക്കണം.

വായ്‌പയുടെ അടിസ്ഥാന ഘടകങ്ങൾ

١
വായ്‌പ കൊടുക്കുന്ന ആൾ
٢
വായ്‌പ വാങ്ങുന്ന ആൾ
٣
വായ്‌പ ആക്കുന്ന വസ്തു (ഇത് മൃഗമോ ഉപകാരണമോ മറ്റെന്തെങ്കിലുമോ ആകാം)
٤
കരാറിന്റെ രൂപം: അത് വായ്പയെ അറിയിക്കുന്ന വാക്കോ പ്രവൃത്തിയോ സൂചനയോ ഒക്കെ ആകാം.

വായ്‌പ വാങ്ങിയ വസ്തുവകകൾ സംരക്ഷിക്കുക, പരിപാലിക്കുക, ഭംഗിയായി ഉപയോഗിക്കുക, അപാകതകളില്ലാതെ ഉടമയെ ഏൽപ്പിക്കുക എന്നത് സ്വത്ത് സ്വീകരിക്കുന്നവന്റെ കടമയാണ്. സാധനം കയ്യിലിരിക്കുമ്പോൾ ഉപയോഗം കൊണ്ടല്ലാതെ നശിച്ച് പോയാൽ, അത് അവന്റെ അശ്രദ്ധ കൊണ്ടായാലും അല്ലെങ്കിലും അവന് ഉത്തരവാദിത്തമുണ്ട്. എന്നാൽ അനുവദനീയമായ ഉപയോഗ സമയത്ത്, അതിക്രമമോ അശ്രദ്ധയോ കൂടാതെയുള്ള ഏതെങ്കിലും നാശത്തിന് വായ്‌പക്ക് എടുത്തവൻ ബാധ്യസ്ഥനായിരിക്കില്ല. അവന്റെ അശ്രദ്ധയോ അതിര് കവിയലോ മൂലമാണ് നശിച്ചതെങ്കിൽ അപ്പോഴും അവൻ ഉത്തരവാദിയാണ്.

വായ്‌പാ വസ്‌തു തിരിച്ചേല്പിക്കുന്നതിന്റെ വിധി

ആവശ്യം പൂർത്തീകരിച്ചതിന് ശേഷം, വായ്‌പ വാങ്ങിയ സാധനം ഒരു കുറവും കൂടാതെ തിരികെ നൽകേണ്ടത് വാങ്ങിയവന്റെ കടമയാണ്. അവൻ അത് തടയുകയോ നിഷേധിക്കുകയോ ചെയ്യരുത്, തിരിച്ചേല്പിക്കാത്ത പക്ഷം അവൻ വഞ്ചകനും പാപിയും ആയിത്തീരും.

വായ്‍പ വാങ്ങിയവന് ഉപദ്രവമാകില്ലെങ്കിൽ വായ്‌പ വസ്‌തു എപ്പോൾ വേണമെങ്കിലും തിരിച്ച് വാങ്ങാൻ വായ്‌പ കൊടുത്തവന് അവകാശമുണ്ട്. എന്നാൽ വായ്‌പ വാങ്ങിയവന് ഉപദ്രവമാകുമെങ്കിൽ അത് നീങ്ങുന്നത് വരെ തിരിച്ച് വാങ്ങൽ വൈകിപ്പിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന് ഒരാൾ ഒരു ഭൂമി വായ്‌പ വാങ്ങി അതിൽ കൃഷി ഇറക്കിയിട്ടുണ്ടെങ്കിൽ അത് വിളവെടുക്കുന്നത് വരെ വായ്‌പ കൊടുത്തവൻ അത് തിരിച്ചെടുക്കരുത്.

അല്ലാഹു പറയുന്നു : "വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക്‌ നിങ്ങള്‍ കൊടുത്തു വീട്ടണമെന്നും, ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പു കല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പു കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട്‌ കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ്‌ അവന്‍ നിങ്ങള്‍ക്ക്‌ നല്‍കുന്നത്‌. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു." (സൂ. നിസാഅ് 58).

വായ്‌പയും സൂക്ഷിക്കാൻ (വിശ്വസിച്ച്) ഏൽപിക്കുന്ന വസ്തുവും തമ്മിലുള്ള വ്യത്യാസം

١
വായ്‌പ തിരിച്ചേൽപിക്കാതെ നിഷേധിക്കുന്നവൻ കള്ളനെ പോലെയാണ്, അവന്റെ കൈ വെട്ടണം. എന്നാൽ വസ്തു സൂക്ഷിക്കാൻ ഏല്പിച്ചവൻ അങ്ങനെയല്ല.
٢
വായ്‌പ ഒരാൾ തന്റെ അവശ്യ പൂർത്തീകരണത്തിന് സ്വീകരിക്കുന്നതാണ്. അതിനാൽ തന്നെ അതിൽ അവന് ഉത്തരവാദിത്തമുണ്ട്. എന്നാൽ വിശ്വസിച്ച് ഏല്പിക്കപ്പെടുന്ന കാര്യങ്ങൾ ഒരാൾ അല്ലാഹുവിലേക്കുള്ള സാമിപ്യം ആഗ്രഹിച്ച് ഏറ്റെടുക്കുന്നതാണ്. അവൻ വിശ്വസ്തനായിരിക്കുമെന്നതിനാൽ തന്നെ അതിൽ അവൻ അശ്രദ്ധയോ അതിര് കവിയലോ ഉണ്ടായിട്ടില്ലെങ്കിൽ അവന്റെ മേൽ ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല.

വായ്‌പ കരാർ അവസാനിപ്പിക്കുന്ന സംഗതികൾ

١
സമയബന്ധിത വായ്‌പയിൽ കാലാവധി അവസാനിക്കുക.
٢
വായ്‌പ നൽകിയവൻ അത് പിൻവലിക്കുമ്പോൾ വായ്‌പ കരാർ അവസാനിക്കും. ഇത് പല അവസ്ഥകളിൽ സംഭവിക്കുന്നു.
٣
ഇരു കക്ഷികളിലൊരാൾക്ക് ഭ്രാന്ത് ആവുക.
٤
പാപ്പരായത് കൊണ്ടോ നിരുത്തരവാദ സമീപനം മൂലമോ ഇരു കക്ഷികളിലൊരാൾക്കെതിരിൽ സ്വത്ത് മരവിപ്പിക്കൽ നടപടി ഉണ്ടാവുക.
٥
ഇരു കക്ഷികളിലൊരാളുടെ മരണം
٦
വായ്‌പ വസ്‌തുവിന്റെ നാശം
٧
വായ്‌പ വസ്‌തുവിന്റെ അവകാശം മറ്റൊരാൾക്ക് ലഭിക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക