നിലവിലെ വിഭാഗം
പാഠം ഇഷ്ടദാനം
അല്ലാഹു മാന്യനും മാന്യതയും ഔദാര്യവും ഇഷ്ടപ്പെടുന്നവനുമാണ്. റസൂൽ (സ) യാകട്ടെ ജനങ്ങളിൽ ഏറ്റവും ഔദാര്യവാനുമായിരുന്നു. അവിടുന്ന് സമ്മാനങ്ങൾ സ്വീകരിക്കുകയും അവ പരസ്പരം നൽകുകയും അത് സ്വീകരിക്കാൻ ആളുകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളായിരുന്നു അവിടുന്ന് സമ്മാനമായി നൽകിയിരുന്നത്.
പ്രതിഫലമൊന്നുമില്ലാതെ ഒരാൾ തന്റെ കൈവശമുള്ള ഒരു വസ്‌തുവിന്റെ ഉടമസ്ഥാവകാശം (തംലീക്) മറ്റൊരാൾക്ക് കൊടുക്കുന്നതിനെ ഇഷ്ടദാനം എന്ന് പറയുന്നു
ഉടമസ്ഥാവകാശം (തംലീക്) എന്ന നമ്മുടെ വാക്ക് ഇഷ്ടദാന കരാർ ഉടമസ്ഥാവകാശ കരാറിൽ പെട്ടതാണെന്ന് സൂചിപ്പിക്കുന്നു.
വസ്‌തു എന്നുള്ളത് കൊണ്ടുള്ള വിവക്ഷ: പണവും അതെല്ലാത്തതുമായ എല്ലാതരം സ്വത്തു വകകളെയും സൂചിപ്പിക്കുന്ന വിശാലമായ പദമാണ് ഇവിടെ വസ്തു എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
രണ്ട് കാരണങ്ങളാൽ "പ്രയോജനത്തിന്റെ ദാനം" എന്നത് "വസ്‌തു ഉടമപ്പെടുത്തുക (തംലീകുൽ ഐൻ)" എന്ന സാങ്കേതിക പ്രയോഗത്തിൽ ഉൾപ്പെടുന്നില്ല:
കടം ഒഴിവാക്കി കൊടുക്കുന്നത് "ഇഷ്ടദാനം (ഹിബ)" എന്ന പദം ഉപയോഗിച്ചാൽ പോലും "തംലീക് (ഉടമസ്ഥാവകാശം നൽകൽ)" എന്ന പ്രയോഗത്തിൽ വരുന്നില്ല.
ഇഷ്ടദാനം (ഹിബ) എന്നതിൽ പുണ്യത്തിന്റെയും നന്മയുടെയും ബന്ധം ചേർക്കുന്നതിന്റെയും ഇനത്തിൽ വരുന്ന എല്ലാതരം സമ്മാനങ്ങളും (ഹദ്‌യ) ദാനങ്ങളും(അതിയ്യ) ഉൾകൊള്ളുന്നു.
ഇഷ്ടദാനത്തിന്റെ വിധി
ഇഷ്ടദാനം സുന്നത്താണ്. അതിലൂടെ ഹൃദയങ്ങൾക്കിടയിലുള്ള ഇണക്കവും പരസ്‌പര സ്നേഹവും പ്രതിഫലവും കരസ്ഥമാകുന്നു. ഇഷ്ടദാനം സുന്നത്താണെന്ന് ഖുർആനും സുന്നത്തും ഇജ്മാഉം തെളിയിക്കുന്നു.
പിശുക്ക്, അത്യാഗ്രഹം എന്നിവയിൽ നിന്ന് മനസുകളെ ശുദ്ധീകരിക്കുന്ന ഇഷ്ടദാനത്തെ മതം പ്രോത്സാഹിപ്പിക്കുന്നു. ആളുകൾക്കിടയിൽ വിശിഷ്യാ ബന്ധുക്കൾക്കിടയിലും അയൽവാസികൾക്കിടയിലും ശത്രുതയുള്ളവർക്കിടയിൽ പോലും മനസ്സിണക്കവും സ്‌നേഹ ബന്ധവും ഉണ്ടാകാൻ ഇത് കാരണമാകുന്നു. ആളുകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും തെറ്റിദ്ധാരണകളും കുടുംബ ബന്ധ വിച്ഛേദനവുമെല്ലാം സംഭവിക്കുന്ന സമയത്ത് ഇഷ്ടദാനങ്ങളും സമ്മാനങ്ങളും ഹൃദയങ്ങൾക്ക് തെളിച്ചം നൽകുകയും ആളുകൾക്കിടയിൽ ഛിദ്രതക്കിടയാക്കുന്ന കാരണങ്ങളെ നീക്കി കളയുകയും ചെയ്യുന്നു. ഇനി ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചാണ് വല്ലതും ദാനം ചെയ്യുന്നതെങ്കിൽ അത് മുഖീനെ അവൻ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലവും കരസ്ഥമാക്കുന്നു.
ആഇശ (റ) യിൽ നിന്നും, അവർ പറഞ്ഞു: "നബി(സ) ഹദിയ (സമ്മാനങ്ങൾ) സ്വീകരിക്കുകയും അതിന് പകരം നൽകുകയും ചെയ്തിരുന്നു" (ബുഖാരി 2585).
ഇബ്‌നു അബ്ബാസില്‍ നിന്ന് നിവേദനം: നബി ﷺ ജനങ്ങളില്‍ ഏറ്റവും ഉദാരനായിരുന്നു. റമദാനില്‍ ജിബ്‌രീലുമായി സംഗമിക്കുമ്പോഴാണ് അദ്ദേഹം അത്യുദാരനായിരുന്നത്. ജിബ്‌രീലാകട്ടെ, റമദാനിലെ എല്ലാ രാവുകളിലും നബി(സ)യുമായി കൂടിക്കാഴ്ച നടത്തുകയും ഖുര്‍ആന്‍ പാഠങ്ങളുടെ പരിശോധന നിര്‍വഹിക്കുകയും ചെയ്യുമായിരുന്നു. ജിബ്‌രീല്‍ വന്നു കാണുമ്പോഴൊക്കെ നബി (സ) അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ ഉദാരനാകുമായിരുന്നു (ദാനശീലനാകുമായിരുന്നു). (ബുഖാരി:6, മുസ്‌ലിം:2308)
ഇഷ്ടദാനത്തിന്റെ അടിസ്ഥാന ഘടകങ്ങൾ
ഇജാബ് (കൊടുക്കൽ) അതിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. എന്നാൽ ബാക്കിയുള്ളവയിൽ അവർക്കിടയിൽ അഭിപ്രായാന്തരങ്ങളുണ്ട്. ഇഷ്ടദാനം എന്നത് ഈജാബിലൂടെ മാത്രം, അഥവാ ദാതാവ് അത് നൽകുന്നതിലൂടെ തന്നെ നിറവേറ്റപ്പെടുന്നു. എന്നാൽ ഖബൂലും (സ്വീകരിക്കലും) ഏറ്റെടുക്കലും ഇല്ലാതെ ആ വസ്തു സമ്മാനിക്കപ്പെട്ടവന്റെ ഉടമസ്ഥാവകാശത്തിൽ വരുന്നില്ല. ഈ ഖബൂലും ഏറ്റെടുക്കലും ഒരു കരാറുണ്ടാക്കലല്ല, മറിച്ച് വസ്‌തുവിന്റെ കൈമാറ്റം മാത്രമാണ് ഉണ്ടാകേണ്ടത്.
ഇഷ്ടദാനത്തിന്റെ നിബന്ധനകൾ
ഇഷ്ടദാനം നൽകുന്ന വസ്‌തു അറിയപ്പെട്ടതായിക്കണമെന്നും പങ്കു വെക്കാൻ സാധിക്കണമെന്നുമുള്ള നിബന്ധനയിൽ പണ്ഡിതന്മാർ ഭിന്നാഭിപ്രായക്കാരാണ്.
എന്തെങ്കിലും പ്രത്യേക ത്റാപര്യങ്ങൾ നടപ്പിലാക്കാനായി അതിന്റെ ഉത്തരവാദപ്പെട്ടവർക്കോ ഉദ്യോഗസ്ഥർക്കോ അനർഹമായി വല്ലതും സമ്മാനിക്കുന്നത് കൊടുക്കുന്നവനും വാങ്ങുന്നവനും ഒരുപോലെ നിഷിദ്ധമാണ്. കാരണമത്, വാങ്ങുന്നവനും കൊടുക്കുന്നവനും ശപിക്കപ്പെട്ട പലിശയുടെ ഇനത്തിലാണ് വരിക.
ഒരാളിൽ നിന്നുള്ള അക്രമം തടയുന്നതിനോ തനിക്ക് അവകാശപ്പെട്ടത് നേടിയെടുക്കുന്നതിനോ വേണ്ടി വല്ലതും സമ്മാനിച്ചാൽ അത് വാങ്ങുന്നവന് നിഷിദ്ധമാണ്. എന്നാൽ തന്റെ അവകാശം സംരക്ഷിക്കുന്നതിനും മറ്റേ കാകാശിയിൽ നിന്നുള്ള അതിക്രമം തടയുന്നതിനുമായി നൽകുന്നതിനാൽ നൽകുന്നവന് അത് അനുവദനീയമാണ്.
അബൂ ഹുമൈദ് സാഇദീ (റ) പറഞ്ഞു: നബി(സ) ബനൂ അസദ് ഗോത്രത്തിലെ സകാത്ത് പിരിക്കാനായി ഇബ്‌നുൽ ഉതബിയ്യ എന്ന ഒരാളെ ഏൽപിച്ചു. അങ്ങനെ അയാൾ അതുമായി തിരിച്ച് വന്നിട്ട് പറഞ്ഞു: 'ഇത് നിങ്ങൾക്കുള്ളതാണ്, ഇത് എനിക്ക് സമ്മാനമായി നല്കപ്പെട്ടതും'. അപ്പോൾ നബി(സ) മിമ്പറിൽ കയറി അല്ലാഹുവിനെ സ്‌തുക്കുകയും അവനെ പ്രകീർത്തിക്കുകയും ചെയ്ത ശേഷം പറഞ്ഞു: " നാം നിയോഗിച്ച തൊഴിലാളിയുടെ അവസ്ഥ എന്താണ്!! അവൻ വന്നിന്നത് പറയുന്നു: 'ഇത് നിനക്കുള്ളതാണ്, ഇത് എനിക്കും' അവന് അവന്റെ ഉമ്മയുടെയും ഉപ്പയുടെയും വീട്ടിൽ ഇരുന്ന് സമ്മാനമായി വല്ലതും കിട്ടുമോ എന്ന് നോക്കിക്കൊണ്ടായിരുന്നോ!! എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, നിങ്ങളിൽ ആരെങ്കിലും (അനർഹമായി) എന്തെങ്കിലും എടുത്താൽ അതും ചുമന്ന് കൊണ്ട് അന്ത്യനാളിൽ വരിക തന്നെ ചെയ്യും. അതൊരു ഒട്ടകമാണെങ്കിൽ അതിന് അതിന്റെ ശബ്ദം ഉണ്ടായിരിക്കും, അതൊരു പശുവാണെങ്കിൽ അതിനും അതിന്റെ ശബ്ദം ഉണ്ടായിരിക്കും, അതൊരു ആടാണെങ്കിൽ അത് ഉച്ചത്തിൽ നിലവിളിച്ച് കൊണ്ടിരിക്കും" ശേഷം അവിടുന്ന് അവിടുത്തെ കക്ഷത്തിലെ വെളുപ്പ് (ചുവപ്പ് കലർന്ന) കാണുവോളം കൈകൾ ഉയരത്തിയിട്ട് "ഞാൻ നിങ്ങൾക്ക് എത്തിച്ച് തന്നില്ലയോ" എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. (ബുഖാരി 7174, മുസ്‌ലിം 1832).