പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സുന്നത്തിന്റെ ക്രോഡീകരണവും അതിലെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളും

ഇസ്‌ലാമിക പണ്ഡിതന്മാർ സുന്നത്തിന്റെ ക്രോഡീകരണത്തിന് അതീവ പ്രാധാന്യമാണ് കൊടുത്തത്. അതിന്റെ സംരക്ഷണത്തിനും അതിലെ സ്വഹീഹുകളെ വേർതിരിക്കുന്നതിനും മനുഷ്യരാശിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധത്തിൽ അതിന്റെ നിവേദകന്മാരുടെ അവസ്ഥകൾ വിശദീകരിക്കുന്നതിനുമായി അവർ അവരുടെ ആയുസ് ചിലവഴിച്ചിട്ടുണ്ട്.

  • ഹദീസ് വിജ്ഞാനീയത്തിലെ പ്രമുഖ ഗ്രന്ഥങ്ങളെ കുറിച്ച് മനസിലാക്കുക.
  • ഹദീസിന്റെ സാധുത (സിഹ്ഹത്ത്) യും ബലഹീനതയും (ദ്വഈഫ്) മനസ്സിലാക്കാൻ കഴിവുള്ളവരായിത്തീരുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

സുന്നത്തിന്റെ ക്രോഡീകരണം

ഇസ്‌ലാമിക പണ്ഡിതന്മാർ സുന്നത്തിന്റെ ക്രോഡീകരണത്തിന് അതീവ പ്രാധാന്യമാണ് കൊടുത്തത്. അതിന്റെ സംരക്ഷണത്തിനും അതിലെ സ്വഹീഹുകളെ വേർതിരിക്കുന്നതിനും മനുഷ്യരാശിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വിധത്തിൽ അതിന്റെ നിവേദകന്മാരുടെ അവസ്ഥകൾ വിശദീകരിക്കുന്നതിനുമായി അവർ അവരുടെ ആയുസ് ചിലവഴിച്ചിട്ടുണ്ട്.

സുന്നത്തിന്റെ ക്രോഡീകരണം എന്നതിന്റെ അർത്ഥം

നബി(സ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട അവിടുത്തെ വാക്കുകളും പ്രവർത്തികളും മൗനാംഗീകാരങ്ങളും എഴുതി രേഖപ്പെടുത്തി പുസ്തകങ്ങളിലോ കൃതികളിലോ അത് ശേഖരിക്കലാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്.

സുന്നത്ത് ക്രോഡീകരിക്കുകയും ഹദീസ് എഴുതുകയും ചെയ്യുന്ന പ്രക്രിയ താഴെ പറയും വിധം രീതിയിൽ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്:

١
ഒന്നാം ഘട്ടം: നബി(സ) യുടെയും സ്വഹാബത്തിന്റെയും കാലത്തുള്ള എഴുത്ത്.
٢
രണ്ടാം ഘട്ടം: താബിഉകളുടെ കാലഘട്ടത്തിന്റെ അവസാനത്തിൽ നടന്ന ഹദീസ് ക്രോഡീകരണം.
٣
മൂന്നാമത്തെ ഘട്ടം: ക്രമത്തിൽ ക്രമീകരിച്ച ഗ്രന്ഥങ്ങളുടെ രൂപത്തിൽ സുന്നത്ത് രേഖപ്പെടുത്തൽ.
٤
നാലാമത്തെ ഘട്ടം: നബി (സ) യുടെ ഹദീസ് മറ്റൊന്നുമായും കൂട്ടിക്കുഴക്കാതെ ശേഖരിച്ചും തരംതിരിച്ചും ക്രമീകരിച്ചും ഏകീകരിക്കുന്ന ഘട്ടം.

ഒന്നാമത്തെ ഘട്ടം :

നബി(സ) യുടെയും സ്വഹാബത്തിന്റെയും കാലത്തുള്ള എഴുത്ത്. ഹിജ്‌റ വർഷത്തിലെ ആദ്യ കാലഘട്ടമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖുർആനുമായി കൂടി കലർന്ന് പോകുമോ എന്ന ഭയത്താൽ ഹദീസുകൾ രേഖപ്പെടുത്തി വെക്കുന്നതിനെ നബി(സ) വിലക്കിയിട്ടുണ്ടായിരുന്നു.

അബൂ സഈദിൽ ഖുദ്‌രി (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: " നിങ്ങൾ എന്നിൽ നിന്നും രേഖപ്പെടുത്തി വെക്കരുത്, ആരെങ്കിലും എന്നിൽ നിന്ന് ഖുർആൻ അല്ലാത്ത വല്ലതും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മായ്ച്ച് കളയുക, എന്നാൽ എന്നെ തൊട്ട് നിങ്ങൾ സംസാരിച്ച് (ഹദീസുകൾ പറഞ്ഞ്) കൊള്ളുക, അതിൽ കുഴപ്പമില്ല" (മുസ്‌ലിം 3004).

പ്രവാചകൻ (സ) യുടെ ഹദീസുകൾ ഹൃദയങ്ങളിൽ സൂക്ഷിക്കുകയും വാമൊഴിയായി കൈമാറുകയും ചെയ്യുകയുമായിരുന്നു ചെയ്‌ത്‌ വന്നിരുന്നത്. ശേഷം നബി (സ) ചില സ്വഹാബിമാർക്ക് ഹദീസ് എഴുതി വെക്കാൻ അനുവാദംനൽകി.

അബ്ദുല്ലാഹിബ്‌നു അംറ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: " ഞാൻ റസൂൽ (സ)യിൽ നിന്നും കേൾക്കുന്നതെല്ലാം മനഃപാഠമാക്കാൻ ഉദ്ദേശിച്ച് കൊണ്ട് എഴുതി വെക്കാറുണ്ടായിരുന്നു". എന്നാൽ ഖുറൈശികൾ അതിൽ നിന്നും എന്നെ വിലക്കി കൊണ്ട് പറഞ്ഞു: "അല്ലാഹുവിന്റെ ദൂതർ ഒരു മനുഷ്യനായിരിക്കെ അദ്ദേഹം ദേഷ്യത്തിന്റെയും തൃപ്തിയുടെയും സമയത്തൊക്കെ പറയുന്നതെല്ലാം നീ എഴുതി വെക്കുകയാണോ?" അങ്ങനെ ഞാൻ എഴുത്ത് നിർത്തി വെച്ച് ഈ സംഭവം റസൂൽ (സ) യോട് പറഞ്ഞപ്പോൾ അവിടുന്ന് തന്റെ വിരല് കൊണ്ട് അവിടുത്തെ വായയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു: "നീ എഴുതി വെച്ച് കൊള്ളുക, എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഇതിൽ നിന്നും സത്യമല്ലാതെ പുറത്ത് വരില്ല" (അബൂ ദാവൂദ് 3646).

വലീദ് ഇബ്‌നു മുസ്‌ലിം ഔസാഈയിൽ നിന്ന് ഉദ്ദരിക്കുന്നു, അബൂ ഹുറയ്റ (റ) പറഞ്ഞിരിക്കുന്നു: " അല്ലാഹു തന്റെ റസൂലിനെ കൊണ്ട് മക്ക വിജയിപ്പിച്ചപ്പോൾ അവിടുന്ന് ജനങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിന്ന് കൊണ്ട് അല്ലാഹുവിനെ സ്തുതിക്കുകയും പുകഴ്‌ത്തുകയുംചെയ്‌തു (അബൂ ഹുറയ്റ ആ പ്രസംഗം സ്മരിച്ച ശേഷം പറഞ്ഞു ) യമൻ കാരനായ അബൂ ശാഹ് എന്ന വ്യക്തി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു: " എനിക്ക് വേണ്ടി അത് എഴുതി വെക്കുക അല്ലാഹുവിന്റെ ദൂതരെ" അപ്പോൾ റസൂൽ (സ) പറഞ്ഞു: " അബൂ ശാഹിന് വേണ്ടി നിങ്ങൾ അത് എഴുതി വെക്കുക". അപ്പോൾ ഞാൻ (വലീദ്) ഔസാഈയോട് ചോദിച്ചു: "എനിക്ക് വേണ്ടി അത് എഴുതി വെക്കുക അല്ലാഹുവിന്റെ ദൂതരെ എന്നത് എന്തിനെ കുറിച്ചാണ് പറഞ്ഞത്?" അദ്ദേഹം(ഔസാഈ) പറഞ്ഞു: "അത് നബി(സ)യിൽ നിന്നും കേട്ട പ്രസംഗത്തെ കുറിച്ചാണ്". (ബുഖാരി 2434, മുസ്‌ലിം 1355).

രണ്ടാമത്തെ ഘട്ടം :

താബിഉകളുടെ കാലഘട്ടത്തിന്റെ അവസാനത്തിൽ നടന്ന ഹദീസ് ക്രോഡീകരണം. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ് അത് സംഭവിക്കുന്നത്. നബി(സ)യുടെ സുന്നത്ത് മൊത്തമായി ക്രോഡീകരിക്കുന്ന ഒരു രീതിയാണ് ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഈ ക്രോഡീകരണത്തിൽ ഒരു കൃത്യമായ വിഷയ ക്രമീകരണം ഉണ്ടായിട്ടില്ല. അമീറുൽ മുഅ്മിനീൻ ഉമർ ഇബ്‌നുൽ അബ്ദുൽ അസീസ് (റ) യാണ് ആദ്യമായി ഇതിന് വേണ്ടി രംഗത്തിറങ്ങിയത്. അദ്ദേഹം ഇമാം ഇബ്‌നു ശിഹാബ് അസ്സുഹ്‌രിയോടും അബൂബക്കർ ഇബ്‌നു ഹസമിനോടും ഹദീസുകൾ ശേഖരിക്കാൻ കല്പിച്ചു കൊണ്ട് എഴുതി : " അല്ലാഹുവിന്റെ ദൂതന്റെ ഹദീസുകളെ നിങ്ങൾ പരിഗണിക്കുക, അത് നിങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക, പണ്ഡിതന്മാരുടെ വേർപാടിനെ തുടർന്ന് അറിവുകൾ നഷ്ടപ്പെട്ട് പോകുമെന്ന് ഞാൻ ഭയക്കുന്നു."

ഈ കൽപനയെ തുടർന്ന് ആദ്യമായി ഹദീസ് ക്രോഡീകരിച്ചത് ഇമാം സുഹ്‌രി (റ) യാണ്. ഇതാണ് സുന്നത്തിന്റെയും ഹദീസിന്റെയും മൊത്തത്തിൽ ഉള്ള ക്രോഡീകരണത്തിന്റെ പ്രഥമ രൂപം.

മൂന്നാമത്തെ ഘട്ടം :

ക്രമീകരിച്ച ഏടുകളുടെ രൂപത്തിൽ സുന്നത്ത് രേഖപ്പെടുത്തിയ ഘട്ടം. ഒന്നുകിൽ വിശ്വാസം, വിജ്ഞാനം, ശുദ്ധീകരണം , നമസ്‌കാരം, തുടങ്ങി വൈജ്ഞാനിക തരംതിരിവുകളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക, അല്ലെങ്കിൽ ഹദീസ് നിവേദകന്മാരുടെ അടിസ്ഥാനത്തിൽ അബൂബക്കർ നിവേദനം ചെയ്തത്, ഉമർ നിവേദനം ചെയ്തത് എന്ന നിലക്ക് ക്രമീകരിച്ച ഘട്ടമാണിത്.

ഈ കാലഘട്ടത്തിൽ നടന്ന രചനയാണ് ഇമാം മാലിക്ക് (റ) യുടെ അൽ മുവത്വഅ്. പ്രവാചക വചനങ്ങൾ സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളുമായും അവരുടെ ഫത്‌വകളുമായും കൂട്ടിയോജിപ്പിക്കുന്നതും ക്രമീകരിക്കുന്നതും ഈ ഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു.

നാലാമത്തെ ഘട്ടം :

ഈ കാലഘട്ടത്തിലെഗ്രന്ഥങ്ങളിൽ നബി(സ) യുടെ ഹദീസുകളെ അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വഹാബികളുടെയും താബിഉകളുടെയും വാക്കുകളുമായി കൂട്ടിയോജിപ്പിക്കുന്നത് ഒഴിവാക്കി ശേഖരിച്ച് ക്രമീകരിക്കുന്ന രീതിയാണ് കാണാൻ സാധിക്കുക. ഈ കാലഘട്ടം ആരംഭിക്കുന്നത് ഹിജ്‌റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ്. ഈ കാലഘട്ടത്തിലെ പ്രധാനപ്പെട്ട രചനകൾ ഇമാം അഹ്‌മദിന്റെ മുസ്‌നദ്, മുസ്‌നദുൽ ഹുമൈദി തുടങ്ങിയവയാണ്.

ശേഷം ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഹദീസ് ക്രോഡീകരണം അതിന്റെ പാരമ്യത്തിലെത്തി. ഇമാം ബുഖാരിയുടെ സ്വഹീഹ്, ഇമാം മുസ്‌ലിമിന്റെ സ്വഹീഹ് എന്നിവയും സുനനുകൾ എന്നറിയപ്പെടുന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളായ അബൂ ദാവൂദ്, തുർമുദി, ഇബ്‌നു മാജ, ദ്ദാരിമി മുതലായവ ഈ സമയത്ത് നടന്ന പ്രധാനപ്പെട്ട കൃതികളാണ്.

സുപ്രധാന ഹദീസ് ഗ്രന്ഥങ്ങൾ

ഹദീസ് ഗ്രന്ഥങ്ങളിൽ ആറെണ്ണമാണ് ഏറ്റവും പ്രസിദ്ധി നേടിയത്. അവ: ഇമാം ബുഖാരിയുടെയും മുസ്‌ലിമിന്റെയും സ്വഹീഹുകൾ, അബൂ ദാവൂദ്, ഇബ്‌നു മാജ, തുർമുദി, നസാഈ തുടങ്ങിയവരുടെ സുനനുകൾ എന്നിവയാണ്.

അപ്രകാരം തന്നെ സുനനുദ്ദാരിമി, മുസ്‌നദ് ഇമാം അഹ്‌മദ്, ഇമാം മാലികിന്റെ മുവത്വഅ് എന്നിവയും പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.

കുതുബുസിത്ത (ആറ് ഗ്രന്ഥങ്ങൾ) എന്നതിന്റെ അർത്ഥം

സമുദായത്തിന്റെ അടുത്ത് സ്വീകാര്യത കൊണ്ട് ഏറ്റവും പ്രശസ്‌തിയാർജ്ജിച്ച ഗ്രന്ഥങ്ങളാണ് ഇവ. കുതുബുസിത്ത (ആറ് ഗ്രന്ഥങ്ങൾ) ഇനി പറയുന്നു:

1. സ്വഹീഹുൽ ബുഖാരി

നബി(സ) യുടെ ഹദീസുകളിൽ നിന്നും വിശ്വാസം, ആരാധന, ഇടപാടുകൾ, യുദ്ധങ്ങൾ, തഫ്‌സീർ, ശ്രേഷ്ഠതകൾ തുടങ്ങി ഗ്രന്ഥ കർത്താവിന് ലഭ്യമായ ഹദീസുകളെല്ലാം അതിന്റെ സ്വീകാര്യതയിൽ നിർബന്ധ ബുദ്ധിയോടെ സമീപിച്ച് ശേഖരിച്ച ജാമിഉകളിൽ ഉൾപ്പെടുന്ന ഗ്രന്ഥമാണിത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ശരിയായ ഗ്രന്ഥമാണിത്.

2. സ്വഹീഹ് മുസ്‌ലിം

ഇതും ജാമിഉകളിൽ പെടുന്ന ഗ്രന്ഥം തന്നെയാണ്. ഇതിലും ഗ്രന്ഥ കർത്താവ് ഹദീസിന്റെ സ്വീകാര്യതയെ നിർബന്ധ ബുദ്ധിയോടെ സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അടുക്കൽ ഹദീസ് ശരിയാകാനുള്ള നിബന്ധന ബുഖാരിയുടെ നിബന്ധനകളെക്കാൾ ലഘുവായതായിരുന്നു. സ്വഹീഹുൽ ബുഖാരി കഴിഞ്ഞാൽ രണ്ടാമത്തെ ഗ്രന്ഥം ഇതാണ്.

3. സുനനു അബീദാവൂദ് സുലൈമാനു ബ്‌നു അശ്അസ് സജിസ്താനി (മരണം - ഹി:275)

കർമ ശാസ്ത്രത്തിലെ അധ്യായങ്ങളിൽ ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമാണിത്. ഈ ഗ്രന്ഥത്തിൽ സ്വഹീഹുകളും ഹസനു (സ്വഹീഹിനെ കാൾ പദവി കുറഞ്ഞത്, എന്നാൽ ദുർബലമല്ലാത്ത ഹദീസുകൾ) കളും ക്രോഡീകരിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അത്യപൂർവമായല്ലാതെ ദുർബല ഹദീസുകൾ കാണാൻ സാധിക്കില്ല.

സുനനു തുർമുദി

നബി(സ) യുടെ ഹദീസുകളിൽ നിന്നും വിശ്വാസം, ആരാധന, ഇടപാടുകൾ, യുദ്ധങ്ങൾ, തഫ്‌സീർ, ശ്രേഷ്ഠതകൾ തുടങ്ങി ഗ്രന്ഥ കർത്താവിന് ലഭ്യമായ ഹദീസുകളെല്ലാം ശേഖരിച്ച ജാമിഉകളിൽ ഉൾപ്പെടുന്ന ഗ്രന്ഥമാണിത്. എന്നാൽ ഹദീസുകൾ സ്വീകാര്യ യോഗ്യമാകണമെന്ന വിഷയത്തിൽ നിർബന്ധ ബുദ്ധി കാണിക്കാത്തത് കൊണ്ട് തന്നെ ഇതിൽ സ്വഹീകുകളും ഹസനുകളും ദഈഫു (ദുർബല) കളും ഉൾപ്പെട്ടിട്ടുണ്ട്.

5. സുനനു നസാഈ; ഇമാം അബൂ അബ്‌ദു റഹ്‌മാൻ അഹ്‌മദ്‌ ഇബ്‌നു ശുഐബ് അന്നസാഈ (മരണം - ഹി: 303).

ഇതും കർമ ശാസ്ത്രത്തിലെ അധ്യായങ്ങളിൽ ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമാണ്. ഇതിൽ സ്വഹീഹുകളും ഹസനുകളും ദഈഫുകളും ഉണ്ട്.

6. സുനനു ഇബ്‌നു മാജ : മുഹമ്മദുബ്‌നു യസീദ് (മാജ എന്ന വിളിപ്പേരിൽ അറിയപ്പെട്ടു) അല്‍ഖസ്‌വീനി (മരണം - ഹി: 273).

ഇതും കർമ ശാസ്ത്രത്തിലെ അധ്യായങ്ങളിൽ ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥമാണ്. ഇതിൽ സ്വഹീഹുകളും ഹസനുകളും ദഈഫുകളും ഉണ്ട്.

ഇമാം ഹാഫിള് അബുൽ ഹജ്ജാജ് അൽ മിസ്സി (മരണം - ഹി:742) പറഞ്ഞു:

എന്നാൽ സുന്നത്തിന് അതിനെ സംരക്ഷിക്കുകയും അതിൽ നിരൂപണം നടത്തിക്കൊണ്ട് അതിൽ ഇടപെടുകയും അതിൽ നൈപുണ്യവുമുള്ള ഉത്തമ ബോധമുള്ള മത മൂല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന പണ്ഡിതന്മാരെ അല്ലാഹു ഒരുക്കിയിട്ടുണ്ട്. അതിര് കവിയുന്നവരുടെ ദുർവ്യാഖ്യാനങ്ങളെയും നിരർത്ഥകരായവരുടെ മാറ്റത്തിരുത്തലുകളെയും അജ്ഞരുടെ വ്യാഖ്യാനങ്ങളെയും അവർ നിഷേധിച്ചു, അതിന്റെ സംരക്ഷണത്തിൽ അതീവ താത്പര്യം കാണിച്ച് കൊണ്ടും അത് നഷ്ടപ്പെട്ട് പോകുന്നതിൽ ഭയന്ന് കൊണ്ടും അവർ അതിന്റെ വർഗീകരണത്തിൽ അവർ വൈവിധ്യം പുലർത്തുകയും അതിന്റെ ക്രോഡീകരണത്തിൽ അവർ മികവ് പുലർത്തുകയും ചെയ്‌തു. അതിൽ തരംതിരിവ് കൊണ്ട് ഏറ്റവും നല്ലതും രചനകൊണ്ട് ഏറ്റവും മികച്ചതും ശരികൾ കൂടിയതും സ്ഖലിതങ്ങൾ കുറഞ്ഞതും ഏറ്റവും ഉപകാരപ്രദവും പ്രയോജനകരവും ഏറ്റവും അനുഗ്രഹീതവും ഏറ്റവും ലഘുവായതും യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കുമിടയിൽ ഏറ്റവും സ്വീകാര്യമായതുമായതും എല്ലാവരുടെയും ഇടയിൽ ഏറ്റവും സ്ഥാനീയമായതും അബൂ അബ്ദില്ലാ മുഹമ്മദ് ഇബ്‌നു ഇസ്മാഈൽ അൽ ബുഖാരിയുടെ സ്വഹീഹ് ആണ്, അതിന് ശേഷം അബുൽ ഹുസൈൻ മുസ്‌ലിം ഇബ്‌നു ഹജ്ജാജ് അന്നൈസാബൂരിയുടെ സ്വഹീഹും അതിനു ശേഷം അബൂ ദാവൂദ് സുലൈമാൻ ഇബ്‌നു അശ്അസിന്റെ സുനനും, അതിന് ശേഷം അബൂ ഈസാ മുഹമ്മദ് ഇബ്‌നു ഈസ തുർമുദിയുടെ ജാമിഉം, അതിന് ശേഷം അബൂ അബ്‌ദു റഹ്‌മാൻ അഹ്‌മദ്‌ ഇബ്‌നു ശുഐബിന്റെ സുനനും, മറ്റുള്ളവയുടെ പദവിയിൽ എത്തില്ലെങ്കിലും അതിന് ശേഷമുള്ളത് ഇബ്‌നു മാജ അൽ ഖസ്‌നീവി എന്ന പേരിൽ അറിയപ്പെട്ടിരുന്ന അബൂ അബ്ദില്ലാഹ് മുഹമ്മദ് ഇബ്‌നു യസീദിന്റെ സുനനുമാണ്.

ഈ കാര്യത്തിൽ അറിവുള്ളവരുടെ അടുക്കൽ "കുതുബു സിത്ത" യിൽ ഓരോന്നിനും അതിന്റെതായ ചില സവിശേഷതകൾ ഉണ്ട്. ഈ ഗ്രന്ഥങ്ങൾ ജനങ്ങൾക്കിടയിൽ പ്രസിദ്ധിയാർജിക്കുകയും ഇസ്‌ലാമിക രാജ്യങ്ങളിൽ പ്രചുര പ്രചാരം നേടുകയും ചെയ്‌തു. അത് കരസ്ഥമാക്കാൻ അത്യുത്സാഹം കാണിച്ച പഠിതാക്കൾക്ക് വളരെ ഉപകാരപ്രദമാവുകയും ചെയ്‌തു. (തഹ്ദീബുൽ കമാൽ 1/147)

സ്വീകാര്യ യോഗ്യമായതും ദുർബലമായതുമായ ഹദീസുകളെ തമ്മിൽ വേർതിരിച്ച് മനസ്സിലാക്കൽ

ഹദീസ് വിജ്ഞാനത്തിൽ കഴിവ് തെളിയിച്ച അതിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്ന ഹദീസുകളെ അതിന്റെ പരമ്പരയുടെയും അതിലെ മൂല വാക്യങ്ങളുടെയും അടിസ്ഥാനത്തിൽ അത് സ്വീകാര്യ യോഗ്യമാണോ തള്ളപ്പെടേണ്ടതാണോ എന്ന നിലയിൽ അവയെ പഠിച്ച പണ്ഡിതന്മാരെ അവലംബിക്കുന്നതിലൂടെ ഒരു ഹദീസ് ലഭിച്ചാൽ അത് സ്വീകാര്യ യോഗ്യമായതാണോ അതല്ല ദുർബലമായതും തള്ളപ്പെടേണ്ടതുമാണോ എന്ന് മനസ്സിലാക്കാൻ മുസ്‌ലിമിന് സാധിക്കും.

അതോടൊപ്പം തന്നെ ഇതിന് അവലംബിക്കാവുന്ന ധാരാളം ഗ്രന്ഥങ്ങളും കൃതികളും രചനകളും ഉണ്ട്. അപ്രകാരം തന്നെ സ്വഹീഹായതും ദഈഫായതുമായ ഹദീസുകളെ വേർതിരിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന അവലംബ യോഗ്യമായ ധാരാളം അപ്ലിക്കേഷനുകളും ഓൺലൈൻ സൈറ്റുകളും ഇന്ന് നിലവിലുണ്ട്.

ഹദീസുകളുടെ പദവി മനസ്സിലാക്കാൻ സഹായിക്കുന്ന അവലംബ യോഗ്യമായ അപ്ലിക്കേഷനുകളും ഓൺലൈൻ സൈറ്റുകളും

ലക്ഷക്കണക്കിന് ഹദീസുകൾ അതിന്റെ നിവേദകന്മാരെ (പൂർവികർ, പിൻഗാമികൾ, നവകാലികർ ഉൾപ്പടെ) കുറിച്ചുള്ള വിധികൾ ഉൾപ്പടെ ചേർത്ത് തയ്യാറാക്കിയ ദുററു സുന്നിയ്യ വെബ്‌സൈറ്റിലെ ഹദീസ് വിജ്ഞാന കോശം. https://dorar.net/hadith എന്ന ലിങ്ക് വഴി ആ സൈറ്റ് സന്ദർശിക്കാവുന്നതാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക